റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

സുതാര്യവും വേഗത്തിലുള്ളതുമായ എൻ‌ഒ‌സി അനുമതികൾക്കായി പരിഷ്കരിച്ച രാജ്‌മാർഗ് പ്രവേശ് പോർട്ടൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 25 FEB 2026 8:13PM by PIB Thiruvananthpuram

ദേശീയ പാതയോരങ്ങളിലെ ഇന്ധന സ്റ്റേഷനുകൾ, വഴിയോര സൗകര്യങ്ങൾ, സ്വകാര്യ വസ്‌തുക്കൾ, വിശ്രമ കേന്ദ്രങ്ങൾ, ബന്ധിപ്പിക്കുന്ന റോഡുകൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയ്ക്ക് തടസ്സമില്ലാതെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (NOC) ലഭ്യമാക്കുന്നതിനായി നവീകരിച്ച രാജ്‌മാർഗ് പ്രവേശ് വെബ് പോർട്ടൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി ഇന്ന് ഉദ്ഘാടനം ചെയ്തു.

ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, അനുമതികൾ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതവും വേഗത്തിലുള്ളതും കൂടുതൽ സുതാര്യവുമാക്കുന്നതിനായാണ് മന്ത്രാലയം ഈ മെച്ചപ്പെടുത്തിയ പോർട്ടൽ വികസിപ്പിച്ചെടുത്തത്.   http://rajmargpravesh.morth.gov.in -ൽ ഈ പോർട്ടൽ ലഭ്യമാണ്.

 



പുതിയ രാജ്‌മാർഗ് പ്രവേശ് പോർട്ടലിലൂടെ പൗരന്മാർക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും സംഘടനകൾക്കും സ്വകാര്യ സ്വത്തുക്കൾ, വ്യവസായങ്ങൾ, വഴിയോര സൗകര്യങ്ങൾ എന്നിവയ്ക്കായി ദേശീയ പാതകളിൽ നിന്നുള്ള പ്രവേശന അനുമതിക്ക് ലളിതമായ രീതിയിൽ ഓൺലൈനായി അപേക്ഷിക്കാം. കൂടാതെ, ദേശീയ പാതകളിലൂടെയോ കുറുകെയോ ജല പൈപ്പ് ലൈനുകൾ, ഗ്യാസ് പൈപ്പ് ലൈനുകൾ, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, വൈദ്യുത ലൈനുകൾ, മറ്റ് സേവനങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള അനുമതികൾ നേടുന്നതിനായി സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ പോർട്ടൽ ഉപയോഗിക്കാവുന്നതാണ്.

അനുമതി നല്കുന്ന പ്രക്രിയ കൂടുതൽ സൗകര്യപ്രദവും സുതാര്യവും സമയബന്ധിതവുമാക്കുന്നതിലൂടെ പൗരന്മാർക്കും ബിസിനസ്സുകൾക്കും സമയവും അധ്വാനവും ലാഭിക്കാൻ ഈ പുതിയ പോർട്ടൽ സഹായിക്കും.

 



 

സെക്രട്ടറി (ആർ.ടി.എച്ച്) വി. ഉമാശങ്കർ, ഡി.ജി (ആർ.ഡി) ആൻഡ് സ്പെഷ്യൽ സെക്രട്ടറി വിനയ് കുമാർ രജാവത്ത്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ സന്തോഷ് കുമാർ യാദവ്, നാഷണൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ്  കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കൃഷൻ  കുമാർ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അംഗം (അഡ്മിൻ) വിശാൽ ചൗഹാൻ, മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

****


(रिलीज़ आईडी: 2232883) आगंतुक पटल : 53
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati