ആഭ്യന്തരകാര്യ മന്ത്രാലയം
കേരളത്തിലെ ജനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷായുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
പോസ്റ്റഡ് ഓണ്‍:
24 FEB 2026 8:03PM by PIB Thiruvananthpuram
കേരളത്തിലെ ജനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേർന്നു.
“കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മോദിജിയുടെ നേതൃത്വത്തിൽ 'കേരള' എന്നതിനെ ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം സംസ്ഥാനത്തെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം നിറവേറ്റുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ‘കേരളം’ എന്ന പേര് സംസ്ഥാനത്തിന്റെ പൈതൃകത്തെ അതിന്റെ സർവ ആധികാരികതയോടും കൂടി പ്രതിഫലിപ്പിക്കുകയും സംസ്ഥാനത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുകയും ചെയ്യും.”
എക്സ് പ്ലാറ്റ്‌ഫോമിലെ ഒരു കുറിപ്പിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.
****
( റിലീസ് ഐ.ഡി: 2232567)
സന്ദര്‍ശക കൗണ്ടര്‍ : 14