രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഫെബ്രുവരി 24 മുതൽ 27 വരെ മഹാരാഷ്ട്ര, ജാർഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും

പോസ്റ്റഡ് ഓണ്‍: 23 FEB 2026 6:49PM by PIB Thiruvananthpuram

2026 ഫെബ്രുവരി 24 മുതൽ 27 വരെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു മഹാരാഷ്ട്ര, ജാർഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.

ഫെബ്രുവരി 24ന് മുംബൈയിലെ ലോക് ഭവനിൽ പിഡി ഹിന്ദുജ ആശുപത്രി സംഘടിപ്പിക്കുന്ന ജീവൻ രക്ഷിക്കുക,  ആരോഗ്യകരമായ ഭാരതം കെട്ടിപ്പടുക്കുക' എന്ന രാജ്യവ്യാപക ക്യാമ്പയിൻ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 25ന്, ബുൾദാനയിലെ ഷെഗാവിൽ കേന്ദ്ര ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന 'ദേശീയ ആരോഗ്യമേള 2026' ൽ രാഷ്ട്രപതി പങ്കെടുക്കും. അതേ ദിവസം, നാഗ്പൂരിൽ ബ്രഹ്മകുമാരിമാർ സംഘടിപ്പിക്കുന്ന 'ഐക്യത്തിലൂടെയും വിശ്വാസത്തിലൂടെയും മഹാരാഷ്ട്രയുടെ സുവർണ്ണ കാലഘട്ടം' എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിൽ അവർ പങ്കെടുക്കും.

ഫെബ്രുവരി 26ന്, ജംഷഡ്പൂരിലെ ശ്രീ ജഗനാഥ് സ്പിരിച്വൽ & കൾച്ചറൽ ചാരിറ്റബിൾ സെന്റർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ജംഷഡ്പൂർ ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ ഭൂമി പൂജ ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും. ജംഷഡ്പൂരിലെ മണിപ്പാൽ ടാറ്റ മെഡിക്കൽ കോളേജ് അവർ സന്ദർശിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്യും.

ഫെബ്രുവരി 27ന്, രാജസ്ഥാനിലെ പൊഖ്‌റാനിൽ രാഷ്ട്രപതി 'എക്സർസൈസ് വായുശക്തി' പരിപാടിക്ക് സാക്ഷ്യം വഹിക്കും.

***


( റിലീസ് ഐ.ഡി: 2231888) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati