ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

ലോകസഭാ സ്പീക്കർ ശ്രീ ഓം ബിർള, ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീ താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു

പോസ്റ്റഡ് ഓണ്‍: 17 FEB 2026 7:56PM by PIB Thiruvananthpuram
ഇന്ന് ധാക്കയിൽ വെച്ച് നടന്ന പ്രധാനമന്ത്രി ശ്രീ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ ബംഗ്ലാദേശ് സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ, ലോകസഭാ സ്പീക്കർ ശ്രീ ഓം ബിർള പങ്കെടുത്തു. തദവസരത്തിൽ ശ്രീ ബിർള  ഇന്ത്യൻ  ജനതയുടെ പേരിൽ പ്രധാനമന്ത്രി താരിഖ് റഹ്മാനെ  അഭിനന്ദിച്ചു.

ലോകസഭാ സ്പീക്കർ ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീ താരിഖ് റഹ്മാനുമായി കൂടിക്കാഴ്ച നടത്തുകയും ശ്രീ റഹ്മാൻ എത്രയും വേഗം ഇന്ത്യ സന്ദർശിക്കണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണം അറിയിച്ചുകൊണ്ടുള്ള കത്ത് കൈമാറുകയും ചെയ്തു.

ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ബംഗ്ലാദേശിന്റെ ശ്രമങ്ങൾക്ക് ഇന്ത്യ പൂർണ്ണ പിന്തുണ നൽകുമെന്ന് ലോക്‌സഭാ സ്പീക്കർ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും ദീർഘകാല സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ  അദ്ദേഹം അടിവരയിട്ടു.

ചടങ്ങിനിടെ, ശ്രീ ബിർള മാലിദ്വീപ് പ്രസിഡന്റ് ഡോ.മുഹമ്മദ് മുയിസു, ഭൂട്ടാൻ പ്രധാനമന്ത്രി ശ്രീ.ഷെറിംഗ് ടോബ്ഗേ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

https://x.com/ombirlakota/status/2023748571414294657?s=20

https://x.com/ombirlakota/status/2023739736909824424?s=20

https://x.com/ombirlakota/status/2023673654459105631
 
*****

( റിലീസ് ഐ.ഡി: 2229434) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Telugu