വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇംപാക്റ്റ് സമിറ്റ് 2026: ഗെയിമിംഗില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ നിര്‍മിത ബുദ്ധിയിലെ മികവ് ലോകവേദിയില്‍.
പോസ്റ്റഡ് ഓണ്‍:
16 FEB 2026 3:36PM by PIB Thiruvananthpuram
നിര്‍മിത ബുദ്ധിയെക്കുറിച്ചുള്ള പ്രധാന ആഗോള സമ്മേളനമായ ഇന്ത്യ എ ഐ ഇംപാക്ട് ഉച്ചകോടി 2026, സര്‍ക്കാരുകള്‍, ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ദ്ധര്‍, സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് വ്യവസായ മേഖലകളിലുടനീളം നിര്‍മിതബുദ്ധിയുടെ പരിവര്‍ത്തനാത്മക സ്വാധീനം വിളംബരം ചെയ്യാന്‍ ഒരുങ്ങുകയാണ്. ആധുനിക ലോകത്തിലെ നിര്‍മിത ബുദ്ധി സാദ്ധ്യതകള്‍ അവതരിപ്പിക്കുകയും ആഗോള സഹകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രധാന വേദിയായ ഈ സമ്മേളനം എഐ അധിഷ്ഠിത മുന്നേറ്റങ്ങളില്‍ ഇന്ത്യയുടെ ഉയര്‍ന്നുവരുന്ന ആഗോള നിലപാട് അടിവരയിടുന്നു.
ഗെയിമിംഗ്, ഇന്ററാക്ടീവ് ടെക്‌നോളജി വിഭാഗത്തിന് കീഴില്‍, അഞ്ച് മുന്‍നിര ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളായ Yesgnome, Metasports (Hitwicket), Koyozo, Youth Buzz (Ourcadium), Evivve എന്നിവ അത്യാധുനിക എഐ പവര്‍ സൊല്യൂഷനുകള്‍ പ്രദര്‍ശിപ്പിക്കും, എ ഐ, ഗെയിമിംഗ്, ഇമ്മേഴ്‌സീവ് മീഡിയ, എന്റര്‍െ്രെപസ് ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്നീ മേഖലകളുടെ സംഗമസ്ഥാനത്ത് ഇന്ത്യയുടെ വളര്‍ച്ചയെ ഇവ പ്രതിഫലിപ്പിക്കുന്നു.
എഐ പവേര്‍ഡ് ക്രിയേറ്റീവ് പ്രൊഡക്ഷന്‍
Yesgnome തങ്ങളുടെ എഐ അധിഷ്ഠിത കലാസൃഷ്ടിക്കുള്ള വേദിയായ Sketly AI അവതരിപ്പിക്കും. ഗെയിം സ്റ്റുഡിയോകള്‍ക്കും സൃഷ്ടിപരമായ ടീമുകള്‍ക്കും അനുയോജ്യമായ ഈ പ്ലാറ്റ്‌ഫോം കഥാപാത്ര രൂപകല്‍പ്പനകള്‍, പരിസരങ്ങള്‍, UI ഘടകങ്ങള്‍, സ്‌റ്റോറി ബോര്‍ഡുകള്‍, ആനിമേഷന്‍ ഘടകങ്ങള്‍ എന്നിവ വേഗത്തിലും ഏകോപിതമായ ശൈലിയിലും സൃഷ്ടിക്കാന്‍ സഹായിക്കുന്നു.
സ്വന്തമായ സ്‌റ്റൈല്‍ ട്രെയിനിംഗ് സംവിധാനത്തിലൂടെ നിര്‍വചിത ദൃശ്യ ശൈലിയില്‍ നിര്‍മിത ബുദ്ധിയെ പരിശീലിപ്പിക്കാനുള്ള സൗകര്യം ഇതിന്റെ പ്രധാന സവിശേഷതയാണ്. വേഗത്തിലുള്ള ആവര്‍ത്തനം, സ്‌പ്രൈറ്റ് ഷീറ്റ് സൃഷ്ടി, ഉള്ളടക്കം മെച്ചപ്പെടുത്തല്‍, വിപുലീകരണ ഉപകരണങ്ങള്‍ എന്നിവയിലൂടെ നിര്‍മാണ പ്രക്രിയ ലളിതമാക്കി ഉല്‍പാദനം കാര്യക്ഷമമായി വിപുലീകരിക്കാന്‍ Sketly AI സഹായിക്കുന്നു.
ലൈവ് സ്‌പോര്‍ട്‌സ് ഗെയിമിംഗില്‍ ജനറേറ്റീവ് എഐ
ലോകമെമ്പാടുമായി 18 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള മത്സരാധിഷ്ഠിത മള്‍ട്ടിപ്ലെയര്‍ ക്രിക്കറ്റ് ഗെയിമായ ഹിറ്റ്‌വിക്കറ്റിനെ മെറ്റാ സ്‌പോര്‍ട്‌സ് പ്രദര്‍ശിപ്പിക്കും. ഉച്ചകോടിയില്‍, കമ്പനി അതിന്റെ ജനറേറ്റീവ് AIയില്‍ പ്രവര്‍ത്തിക്കുന്ന തത്സമയ വിവരണ എഞ്ചിന്‍ പ്രദര്‍ശിപ്പിക്കും.
ലൈവ് ഗെയിംപ്ലേ സാഹചര്യങ്ങള്‍ വിശകലനം ചെയ്ത് പ്രസക്തമായ ടെക്സ്റ്റ് കമന്ററി സൃഷ്ടിക്കുകയും അതിനെ അവതാരക ശൈലിയിലുള്ള ശബ്ദമായി മാറ്റുകയും ചെയ്യുന്ന സംവിധാനമാണ് ഇത്. ഓരോ മത്സരത്തിനും വ്യക്തിഗത വിവരണാനുഭവം നല്‍കുന്നതാണ് ഇതിന്റെ പ്രത്യേകത. എ ഐ അധിഷ്ഠിത വിവരണം ലൈവ് സ്‌പോര്‍ട്‌സ് ഗെയിമിംഗില്‍ സംയോജിപ്പിച്ച്, മൊബൈല്‍ ഗെയിമിംഗില്‍ കൂടുതല്‍ ഉള്‍ക്കൊള്ളല്‍, വ്യക്തിഗതവും ബ്രോഡ്കാസ്റ്റ് നിലവാരമുള്ള ഇടപഴകള്‍ തുടങ്ങിയവ സൃഷ്ടിക്കാനാകുമെന്ന് ഹിറ്റ്‌വിക്കറ്റ് തെളിയിക്കുന്നു.
കണ്‍സോള്‍ഗ്രേഡ് മൊബൈല്‍ ഗെയിമിംഗ് ഇക്കോസിസ്റ്റം
Koyozo സ്മാര്‍ട്ട്‌ഫോണുകളെ കോണ്‍സോള്‍ നിലവാരത്തിലുള്ള ഗെയിമിംഗ് ഉപകരണങ്ങളാക്കി മാറ്റാന്‍ രൂപകല്‍പ്പന ചെയ്ത സംയോജിത മൊബൈല്‍ ഹാന്‍ഡ്‌ഹെല്‍ഡ് ഗെയിമിംഗ് ഇക്കോസിസ്റ്റം അവതരിപ്പിക്കും.
കമ്പനിയുടെ പ്രധാന ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നമായ Koyozo One-Â ഹാള്‍ ഇഫക്റ്റ് ജോയ്സ്റ്റിക്കുകളും ട്രിഗറുകളും, ടൈപ്പ് C യും ബ്ലൂടൂത്തും ഉള്‍പ്പെടുന്ന ഡ്യൂവല്‍ കണക്റ്റിവിറ്റി, ഹാപ്റ്റിക് ഫീഡ്ബാക്ക്, മോഡുലാര്‍ ആക്‌സസറി പിന്തുണ, പാസ്ത്രൂ ചാര്‍ജിംഗ് സൗകര്യം എന്നിവ ഉള്‍ക്കൊള്ളുന്നു. ഇതിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന Koyozo Club എന്ന ഇന്റലിജന്റ് പ്ലാറ്റ്‌ഫോം ഓട്ടോ ബട്ടണ്‍ മാപ്പിംഗ്, ഗെയിം കണ്ടെത്തല്‍, റിമോട്ട് പ്ലേ സംയോജനം, പ്രകടന വിശകലനം, വ്യക്തിഗത നിയന്ത്രണ പ്രൊഫൈലുകള്‍ എന്നിവ നല്‍കുന്നു.
ഇതിനൊപ്പം പ്രവര്‍ത്തിക്കുന്ന Koyozo Club പ്ലാറ്റ്‌ഫോം ഓട്ടോ ബട്ടണ്‍ മാപ്പിംഗ്, ഗെയിം കണ്ടെത്തല്‍, റിമോട്ട് പ്ലേ സംയോജനം, പ്രകടന വിശകലനം, വ്യക്തിഗത നിയന്ത്രണ പ്രൊഫൈലുകള്‍ എന്നിവ നല്‍കുന്നു. ഇന്ത്യയിലെ മൊബൈല്‍ ഗെയിമിംഗ് വിപണിയിലെ വിഭജന പ്രശ്‌നങ്ങള്‍ പരിഹരിച്ച് മത്സരാധിഷ്ഠിതവും ഉയര്‍ന്ന പ്രകടന ശേഷിയുള്ള ഗെയിമിംഗ് അനുഭവം ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
മനുഷ്യനും നിര്‍മിത ബുദ്ധിയും : ഇന്ററാക്ടീവ് പ്രദര്‍ശനം
Youth Buzz (Ourcadium) തങ്ങളുടെ ഇമ്മേഴ്‌സീവ് ടെക്‌നോളജി പ്ലാറ്റ്‌ഫോമായ Ourcadium hgn 'Man vs. GPT' എന്ന ഇന്ററാക്ടീവ് ഗെയിംപ്ലേ അനുഭവം അവതരിപ്പിക്കും. മനുഷ്യരുടെ സൃഷ്ടിപരമായ കഴിവും AIയുടെ അനുസരണശേഷിയും തമ്മിലുള്ള മാറുന്ന ബന്ധം പരിശോധിക്കുന്നതാണ് ഈ പ്രദര്‍ശനം.
ലൈവ് ഷോകേസില്‍, സാങ്കേതിക വിദഗ്ദ്ധര്‍ AI അധിഷ്ഠിത എതിരാളികളോട് മത്സരിക്കും. പെരുമാറ്റ മാതൃകകളും സന്ദര്‍ഭത്തിനനുയോജ്യമായ തീരുമാന പ്രക്രിയകളും ഉപയോഗിച്ച് AI ഓരോ റൗണ്ടിലും പഠിക്കുകയും സ്വയം അനുസരിക്കുകയും ചെയ്യും. പ്രേക്ഷക സൗഹൃദ ഫോര്‍മാറ്റില്‍ രൂപകല്‍പ്പന ചെയ്ത ഈ അനുഭവം, സങ്കീര്‍ണ്ണമായ AI ആശയങ്ങളെ ആകര്‍ഷകമായ ഗെയിംപ്ലേയിലൂടെ ലളിതമാക്കുന്നു. അഡാപ്റ്റീവ് ഡിഫിക്കള്‍ട്ടി സിസ്റ്റങ്ങളും ഇന്റലിജന്റ് ഇന്ററാക്ഷന്‍ മോഡലുകളും പ്രദര്‍ശിപ്പിക്കുന്ന ഈ സംരംഭം, ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത സ്വതന്ത്ര ബൗദ്ധിക സ്വത്തായ (IP) ഒരു ഇമ്മേഴ്‌സീവ് വിനോദ മാതൃകയായി ശ്രദ്ധ നേടുന്നു.
കോഗ്‌നിറ്റീവ് AI സജ്ജത അളക്കല്‍
ആഗോള ബിഹേവിയറല്‍ ഇന്റലിജന്‍സ്, ഓര്‍ഗനൈസേഷണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ലാബായ Evivve, ഉച്ചകോടിയില്‍ തങ്ങളുടെ Enterprise Cognitive AI Readiness Tool അവതരിപ്പിക്കും. AI സ്വീകരണത്തില്‍ 'Human Cognitive Infrastructure' എന്ന വിടവ് അളക്കുന്നതാണ് ഈ ഉപകരണം.
ന്യൂറോസയന്‍സ് അടിസ്ഥാനമാക്കിയ AFERR മോഡല്‍ (Activation, Forecasting, Experimentation, Realization, Reflection) അടിസ്ഥാനമാക്കിയുള്ള ഈ സംവിധാനം, സാങ്കേതിക ചെക്ക് ലിസ്റ്റുകള്‍ക്ക് അപ്പുറം നേതാക്കളുടെയും സംഘടനകളുടെയും സജ്ജത വിലയിരുത്തുന്നു. നേതാക്കള്‍ പ്രശ്‌നങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നു, തീരുമാനങ്ങള്‍ എടുക്കുന്നു, ബുദ്ധിമാനായ സംവിധാനങ്ങളോടൊപ്പം എങ്ങനെ അനുസരിക്കുന്നു എന്നീ ഘടകങ്ങളാണ് ഇതിലൂടെ വിലയിരുത്തുന്നത്.
AI സ്വീകരണത്തില്‍ 'Human Cognitive Infrastructure' വിടവ് തിരിച്ചറിയുകയാണ് ടൂളിന്റെ ലക്ഷ്യം. സമ്മേളന വേദിയില്‍ Evivve സ്റ്റാള്‍ ലൈവ് ഡയഗ്‌നോസ്റ്റിക് ലാബായി പ്രവര്‍ത്തിച്ച് നയരൂപീകരണക്കാര്‍ക്കും വ്യവസായ നേതാക്കള്‍ക്കും എക്‌സിക്യൂട്ടീവ് സിമുലേഷനുകളില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കി. കൂടാതെ, 'State of Cognition: India AI Snapshot 2026' റിപ്പോര്‍ട്ടും കമ്പനി അവതരിപ്പിച്ചു. ഇന്ത്യയിലെ AI നേതൃത്വ സജ്ജതയുടെ തത്സമയ വിലയിരുത്തലാണ് റിപ്പോര്‍ട്ടിന്റെ പ്രധാന സവിശേഷത.
ഇന്ത്യയുടെ AI ഗെയിമിംഗ് : ആഗോള നിക്ഷേപകര്‍ ഒരേ വേദിയില്‍
India AI Impact Summit 2026 ന്റെ ഭാഗമായി 'The New Gold Rush: Investing in India's AI-Powered Gaming Future' എന്ന പ്രത്യേക പാനല്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. Game Developers Association of Indiaയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ സംവാദത്തില്‍ ആഗോള നിക്ഷേപകരും ഗെയിമിംഗ് വ്യവസായത്തിലെ പ്രമുഖരും പങ്കെടുക്കും.
AI അധിഷ്ഠിത ഗെയിം വികസനത്തിലും ഇന്ററാക്ടീവ് മീഡിയ മേഖലയിലും ഇന്ത്യ കൈവരിച്ച മുന്നേറ്റമാണ് ചര്‍ച്ചയുടെ കേന്ദ്രവിഷയം. നിക്ഷേപ മേഖലയില്‍ രൂപംകൊള്ളുന്ന പുതിയ പ്രവണതകള്‍, AI- പ്രാപ്തമാക്കിയ ഉല്‍പാദന മാതൃകകള്‍, നൈപുണ്യ സംരംഭങ്ങള്‍, നയ ചട്ടക്കൂടുകള്‍ എന്നിവ സെഷന്‍ പരിശോധിക്കും.
സമ്മേളനത്തില്‍ പങ്കെടുക്കുന്ന അഞ്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ സാന്നിധ്യം, AI ഗെയിമിംഗ്, ഇമ്മേഴ്‌സീവ് അനുഭവങ്ങള്‍, കോഗ്‌നിറ്റീവ് ട്രാന്‍സ്‌ഫോര്‍മേഷന്‍, തത്സമയ വിവരണം എന്നീ മേഖലകളില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ശേഷിയെ അടിവരയിടുന്നു. ആഗോള നിലവാരത്തിലുള്ള എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിച്ച് അടുത്ത തലമുറ ഡിജിറ്റല്‍ നവീകരണത്തില്‍ ഇന്ത്യയെ മുന്‍നിരയില്‍ എത്തിക്കാനുള്ള ദേശീയ ദൗത്യത്തിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെ വിലയിരുത്തുന്നത്.
****
( റിലീസ് ഐ.ഡി: 2228858)
സന്ദര്‍ശക കൗണ്ടര്‍ : 13