വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക്‌സ് നിയമപ്രകാരം മതങ്ങള്‍, സമൂഹങ്ങള്‍, വ്യക്തികള്‍ എന്നിവയ്‌ക്കെതിരായ ഉള്ളടക്കം നിയന്ത്രിക്കുന്ന പ്രോഗ്രാം കോഡ് (പരിപാടി മാര്‍ഗരേഖ) പാലിക്കാന്‍ സ്വകാര്യ ടിവി ചാനലുകള്‍ ബാധ്യസ്ഥരാണ്.
പോസ്റ്റഡ് ഓണ്‍:
13 FEB 2026 6:16PM by PIB Thiruvananthpuram
1995 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക്‌സ് (നിയന്ത്രണ) നിയമത്തിന് കീഴില്‍ രൂപപ്പെടുത്തിയ പരസ്യ കോഡും പ്രോഗ്രാം കോഡും (പരിപാടി മാര്‍ഗരേഖ) സ്വകാര്യ സാറ്റലൈറ്റ് കേബിള്‍ ടെലിവിഷന്‍ ചാനലുകള്‍ പാലിക്കേണ്ടതുണ്ട്. മതങ്ങളെയോ സമൂഹങ്ങളെയോ ആക്രമിക്കുന്നതോ, മതവിഭാഗങ്ങളെ അവഹേളിക്കുന്നതോ, സാമുദായിക മനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ, ഏതെങ്കിലും വ്യക്തിയെയോ പ്രത്യേക സമൂഹങ്ങളെയോ, രാജ്യത്തിന്റെ സാമൂഹിക പൊതുധാര്‍മ്മിക ജീവിത മേഖലകളെയോ വിമര്‍ശിക്കുന്നതോ, അപകീര്‍ത്തിപ്പെടുത്തുന്നതോ, താറടിക്കുന്നതോ ആയ ഒരു പരിപാടിയും സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്നാണ് ഇതിലൂടെ വ്യവസ്ഥ ചെയ്യുന്നത്.
17.06.2021 ലെ ജി.എസ്.ആര്‍ 416(ഇ) നമ്പര്‍ വിജ്ഞാപനം വഴി കേന്ദ്ര സര്‍ക്കാര്‍ 2021 ലെ കേബിള്‍ ടെലിവിഷന്‍ ശൃംഖലാ (ഭേദഗതി) ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതുവഴി പ്രോഗ്രാം, പരസ്യ കോഡുകളുടെ ലംഘനത്തെക്കുറിച്ചുള്ള അന്യായങ്ങള്‍/പരാതികള്‍ എന്നിവ പരിഹരിക്കുന്നതിന് ഒരു നിയമപരമായ സംവിധാനം സ്ഥാപിക്കുന്നു. ഈ നിയമങ്ങള്‍ മൂന്ന് തലത്തിലുള്ള പരാതി പരിഹാര സംവിധാനങ്ങള്‍ പ്രദാനം ചെയ്യുന്നു, ഒന്നാമെത്ത ഘട്ടം സംപ്രേഷകന്റേതും രണ്ടാം തലം സംപ്രേഷകരുടെ സ്വയം നിയന്ത്രണ സമിതികളുടെതും മൂന്നാമത്തെ തലം കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ട സംവിധാനത്തിന്റേതുമാണ്.
നിര്‍ദേശോപദേശങ്ങള്‍, മുന്നറിയിപ്പുകള്‍, ക്ഷമാപണ സ്‌ക്രോള്‍ ഉത്തരവുകള്‍, സംപ്രേഷണം നിര്‍ത്തി വെക്കാനുള്ള ഉത്തരവുകള്‍ എന്നിവ പുറപ്പെടുവിച്ചുകൊണ്ടാണ് സ്വകാര്യ ടിവി ചാനലുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. കാലാകാലങ്ങളായി പ്രോഗ്രാം കോഡ് പാലിക്കുന്നതിനായി മന്ത്രാലയം സ്വകാര്യ ഉപഗ്രഹ ടിവി ചാനലുകള്‍ക്ക് നിര്‍ദേശോപദേശങ്ങള്‍ നല്‍കുന്നു.
ത്രിതല പരാതി പരിഹാര സംവിധാനം അനുസരിച്ച്, ഒന്നാം തലം, രണ്ടാം തലം എന്നിവയില്‍ ഒരു ചാനലിന്റെ പരിപാടിയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള ഏതൊരു പരാതിയും സംപ്രേഷകരും സംപ്രേഷകരുടെ സ്വയം നിയന്ത്രണ സമിതികളും നേരിട്ട് സ്വീകരിക്കുകയും തീര്‍പ്പാക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഈ മൂന്നാംഘട്ട സംവിധാനത്തിന് മേലുള്ള നേരിട്ടുള്ള അധികാരമോ മേല്‍നോട്ടമോ കേന്ദ്ര മന്ത്രാലയം നിര്‍വ്വഹിക്കുന്നില്ല.
അതിനാല്‍, കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ട സംവിധാനത്തിനായുള്ള ഈ മൂന്നാംഘട്ട വ്യവസ്ഥകളില്‍ കേന്ദ്ര മന്ത്രാലയം നേരിട്ടുള്ള അധികാരപരിധിയോ മേല്‍നോട്ടമോ നിര്‍വഹിക്കുന്നില്ല.
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഈ മന്ത്രാലയം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു:
2021-2025 മുതല്‍ വര്‍ഷം തിരിച്ചുള്ള നടപടികളുടെ സംഗ്രഹം
|
ക്രമ നമ്പര്‍
|
വിവരണം
|
2021
|
2022
|
2023
|
2024
|
2025
|
ആകെ എന്ന ക്രമത്തില്‍
|
-
|
പ്രത്യേക ചാനലുകള്‍ക്കുള്ള ഉപദേശങ്ങള്‍
|
5
|
7
|
14
|
3
|
6
|
35
|
-
|
മുന്നറിയിപ്പുകള്‍
|
25
|
6
|
17
|
1
|
1
|
50
|
-
|
ക്ഷമാപണ സ്‌ക്രോളുകള്‍ക്കുള്ള ഉത്തരവുകള്‍
|
11
|
39
|
3
|
-
|
1
|
54
|
-
|
സംപ്രേഷണം തടഞ്ഞുള്ള ഉത്തരവുകള്‍
|
-
|
-
|
3
|
-
|
-
|
3
|
-
|
അനുമതി റദ്ദാക്കല്‍
|
1
|
-
|
-
|
-
|
-
|
1
|
-
|
നിരാകരണ ഉത്തരവ്
|
1
|
-
|
-
|
-
|
-
|
1
|
|
|
ആകെ
|
43
|
52
|
37
|
4
|
|
ശ്രീ. രാഘവ് ഛദ്ദ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇന്ന് രാജ്യസഭയില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍. മുരുകന്‍ സമര്‍പ്പിച്ചതാണ് ഈ വിവരങ്ങള്‍.
***
( റിലീസ് ഐ.ഡി: 2227868)
സന്ദര്‍ശക കൗണ്ടര്‍ : 11