വ്യോമയാന മന്ത്രാലയം
AI-171 വിമാനാപകടത്തിൽ അന്വേഷണം തുടരുകയാണെന്നും മാധ്യമ റിപ്പോർട്ടുകൾ ഊഹാപോഹങ്ങൾ മാത്രമെന്നും AAIB വിശദീകരണം
പോസ്റ്റഡ് ഓണ്‍:
12 FEB 2026 7:57PM by PIB Thiruvananthpuram
എയർ ഇന്ത്യ വിമാനം AI-171 അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയായതായി സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അവ ഊഹാപോഹങ്ങൾ മാത്രമാണെന്നും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) അസന്നിഗ്ധമായി വ്യക്തമാക്കി.
അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. അന്തിമ നിഗമനങ്ങളിലൊന്നും എത്തിയിട്ടില്ലെന്നും അന്വേഷണ ബ്യൂറോ സ്ഥിരീകരിച്ചു.
2025- ലെ എയർക്രാഫ്റ്റ് (അപകട സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം) ചട്ടങ്ങളനുസരിച്ചും ഐസിഎഒ അനെക്സ് 13 പ്രകാരം ഇന്ത്യയുടെ ബാധ്യതകൾക്ക് വിധേയമായുമാണ് AAIB അന്വേഷണങ്ങൾ നടത്തുന്നത്. വിമാനാപകട അന്വേഷണങ്ങൾ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന സാങ്കേതിക പ്രക്രിയകളാണ്. അപകടത്തിന്റെ മൂലകാരണങ്ങൾ കണ്ടെത്താനും സുരക്ഷ വർധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
നേരത്തെ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടിൽ ആ ഘട്ടത്തിൽ ലഭ്യമായ വസ്തുതാപരമായ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. നിഗമനങ്ങളും സുരക്ഷാ ശിപാർശകളും ഉൾപ്പെടുന്ന അന്തിമ അന്വേഷണ റിപ്പോർട്ട് നിലവിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി അന്വേഷണം പൂർത്തിയാകുമ്പോൾ പ്രസിദ്ധീകരിക്കും.
മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നും അപക്വമായ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നും AAIB അഭ്യർത്ഥിച്ചു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ അനാവശ്യ പൊതുജന ആശങ്കയ്ക്ക് കാരണമാവുകയും സാങ്കേതിക വൈദഗ്ധ്യത്തോടെ നടത്തിവരുന്ന അന്വേഷണത്തിന്റെ വിശ്വാസ്യത തകർക്കുകയും ചെയ്യുന്നു.
സുതാര്യതയും നടപടിക്രമങ്ങളിലെ സത്യസന്ധതയും വ്യോമയാന സുരക്ഷയുടെ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങളും ഉറപ്പാക്കാൻ പൂർണ പ്രതിജ്ഞാബദ്ധമാണെന്നും AAIB വ്യക്തമാക്കി.
***
( റിലീസ് ഐ.ഡി: 2227312)
സന്ദര്‍ശക കൗണ്ടര്‍ : 17