രാജ്യരക്ഷാ മന്ത്രാലയം
പ്രതിരോധ സേനകളുടെ യുദ്ധസന്നദ്ധത ശക്തിപ്പെടുത്തുന്നതിനായി 3.60 ലക്ഷം കോടി രൂപയുടെ മൂലധന സമാഹരണ (Capital Acquisition) നിർദേശങ്ങൾക്ക് ഡിഫൻസ് അക്ക്വിസിഷൻ കൗൺസിൽ (DAC) അംഗീകാരം നൽകി.
പോസ്റ്റഡ് ഓണ്‍:
12 FEB 2026 4:07PM by PIB Thiruvananthpuram
പ്രതിരോധ സേനകളുടെ യുദ്ധസന്നദ്ധത ശക്തിപ്പെടുത്തുന്നതിനായി 3.60 ലക്ഷം കോടി രൂപ മൂല്യമുള്ള സംഭരണ നിർദ്ദേശങ്ങൾക്ക് 2026 ഫെബ്രുവരി 12-ന് രാജ്യരക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്ക്വിസിഷൻ കൗൺസിൽ (DAC), ‘അക്സെപ്റ്റൻസ് ഓഫ് നെസസിറ്റി’ (AoN) അംഗീകാരം നൽകി. ഇതിൽ ഇന്ത്യൻ വ്യോമസേനയ്ക്കായി (IAF) മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് (MRFA) [റാഫേൽ], വിവിധ കോമ്പാറ്റ് മിസൈൽ സംവിധാനങ്ങൾ, എയർ-ഷിപ്പ് അടിസ്ഥാനത്തിലുള്ള ഹൈ-ആൾട്ടിറ്റ്യൂഡ് സ്യുഡോ സാറ്റലൈറ്റ് (AS-HAPS) സംവിധാനങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള AoN അംഗീകാരവും ഉൾപ്പെടുന്നു.
എംആർഎഫ്എ (MRFA) വിമാനങ്ങളുടെ സംഭരണം സംഘർഷമേഖലയിലുടനീളം വ്യോമ ആധിപത്യം സ്ഥാപിക്കാനുള്ള ശേഷി ശക്തിപ്പെടുത്തുകയും ദീർഘദൂര ആക്രമണങ്ങൾ നടത്താനുള്ള വ്യോമസേനയുടെ ശേഷി ഗണ്യമായി ഉയർത്തുകയും ചെയ്യും. വാങ്ങുന്ന MRFA യുടെ ഭൂരിഭാഗവും ഇന്ത്യയിൽ നിർമ്മിക്കും. കോമ്പാറ്റ് മിസൈൽ സംവിധാനങ്ങൾ ശക്തമായ ആക്രമണ ശേഷിയും അതീവ കൃത്യതയും ഉറപ്പാക്കുന്നതിലൂടെ സ്റ്റാൻഡ്-ഓഫ് ഗ്രൗണ്ട് അറ്റാക്ക് ശേഷി വർധിപ്പിക്കും. എയർ-ഷിപ്പ് അടിസ്ഥാനത്തിലുള്ള ഹൈ-ആൾട്ടിറ്റ്യൂഡ് സ്യുഡോ സാറ്റലൈറ്റ് (AS-HAPS) സംവിധാനം സൈനിക ആവശ്യങ്ങൾക്കായി തുടർച്ചയായ രഹസ്യാന്വേഷണം, നിരീക്ഷണം (ISR), ഇലക്ട്രോണിക് ഇന്റലിജൻസ്, ടെലികമ്മ്യൂണിക്കേഷൻ, റിമോട്ട് സെൻസിംഗ് എന്നിവയ്ക്കായി വിനിയോഗിക്കപ്പെടും.
ഇന്ത്യൻ സൈന്യത്തിനായി ടാങ്ക് വേധ വിഭവ് മൈനുകൾ (Vibhav) വാങ്ങുന്നതിനും കവചിത റിക്കവറി വാഹനങ്ങൾ (ARVs), T-72 ടാങ്കുകൾ, ഇൻഫൻട്രി കോംബാറ്റ് വെഹിക്കിളുകൾ (BMP-II) എന്നിവയുടെ വെഹിക്കിൾ പ്ലാറ്റ്‌ഫോമുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി AoN അനുവദിച്ചു. ശത്രുവിന്റെ യന്ത്രവൽകൃത സേനയുടെ മുന്നേറ്റം വൈകിപ്പിക്കുന്നതിന് ടാങ്ക് വേധ തടസ്സ സംവിധാനമായി വിഭവ് മൈനുകൾ സ്ഥാപിക്കും. ARVs, T-72 ടാങ്കുകൾ, BMP-II തുടങ്ങിയ വെഹിക്കിൾ പ്ലാറ്റ്‌ഫോമുകളുടെ അറ്റകുറ്റപ്പണികൾ ഉപകരണങ്ങളുടെ സേവന കാലാവധി നീട്ടി, ഇന്ത്യൻ സൈന്യത്തിന്റെ ശേഷിയും ഫലപ്രാപ്തിയും ഉറപ്പാക്കും.
ഇന്ത്യൻ നാവികസേനയ്ക്കായുള്ള, 04 മെഗാവാട്ട് മറൈൻ ഗ്യാസ് ടർബൈൻ അധിഷ്ഠിത ഇലക്ട്രിക് പവർ ജനറേറ്ററിനും P8I ലോംഗ് റേഞ്ച് മാരിടൈം റെക്കണൈസൻസ് എയർക്രാഫ്റ്റിനും AoN അനുമതി ലഭിച്ചു. പ്രതിരോധ സംഭരണ നടപടിക്രമം 2020 ലെ മെയ്ക്ക്-I വിഭാഗത്തിൽ 04 മെഗാവാട്ട് മറൈൻ ഗ്യാസ് ടർബൈൻ അധിഷ്ഠിത ഇലക്ട്രിക് പവർ ജനറേറ്റർ ഉൾപ്പെടുത്തുന്നത് വിദേശ നിർമ്മാതാക്കളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഇന്ത്യൻ നാവികസേനയുടെ വൈദ്യുതി ഉത്പാദന ആവശ്യകതയിൽ സ്വയംപര്യാപ്തത ഉറപ്പാക്കുകയും ചെയ്യും. P8I വിമാനങ്ങളുടെ സംഭരണം ദീർഘദൂര അന്തർവാഹിനി വേധ യുദ്ധം, സമുദ്ര നിരീക്ഷണം, സമുദ്ര ആക്രമണ ശേഷി എന്നിവയിലെ നാവികസേനയുടെ യുദ്ധ/ആക്രമണ ശേഷിയെ ഗണ്യമായി വർദ്ധിപ്പിക്കും.
ഇന്ത്യൻ തീര സംരക്ഷണ സേനയ്ക്ക് ( Indian Coast Guard -ICG), ഡോർണിയർ വിമാനങ്ങൾക്കായുള്ള ഇലക്ട്രോ-ഒപ്റ്റിക്കൽ/ഇൻഫ്രാ-റെഡ് സിസ്റ്റം വാങ്ങുന്നതിന് AoN അനുവദിച്ചു. ICG യുടെ സമുദ്ര നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് സഹായകമാകും.
****
( റിലീസ് ഐ.ഡി: 2227240)
സന്ദര്‍ശക കൗണ്ടര്‍ : 9