ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഐസിസി ലോകകപ്പ് വിജയത്തിൽ ഇന്ത്യയുടെ അണ്ടർ-19 ക്രിക്കറ്റ് ടീമിനെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 06 FEB 2026 9:22PM by PIB Thiruvananthpuram

സിംബാബ്‌വെയിലെ ഹരാരെയിൽ ഐസിസി അണ്ടർ-19 ലോകകപ്പ് കിരീടം ഉയർത്തിയ ഇന്ത്യയുടെ യുവ ചാമ്പ്യന്മാർക്ക് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.

 

ഇന്ത്യ ആറാം തവണയും അഭിമാനകരമായ കിരീടം നേടിയതോടെ, ഈ വിജയത്തെ 'ഒരു ചരിത്ര നേട്ട'മെന്നാണ് അദ്ദേഹം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ വിശേഷിപ്പിച്ചത്.

 

റെക്കോർഡ് തകർത്ത പ്രകടനത്തിന് യുവതാരം വൈഭവ് സൂര്യവംശിയെ ശ്രീ സി. പി. രാധാകൃഷ്ണൻ പ്രത്യേകം അഭിനന്ദിച്ചു. കൂടാതെ, ക്യാപ്റ്റൻ ആയുഷ് മാത്രെയും മുഴുവൻ ഇന്ത്യൻ ടീമിനെയും രാജ്യത്തിന് അഭിമാനകരമായ ഈ അവസരത്തിൽ  അഭിനന്ദനം അറിയിച്ചു.

***


( റിലീസ് ഐ.ഡി: 2224782) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: Tamil , English , Marathi , हिन्दी , Telugu