റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

2014-15 നും 2024-25 നും ഇടയിൽ ഇന്ത്യൻ റെയിൽവേയിൽ 5.08 ലക്ഷം നിയമനങ്ങൾ: ശ്രീ അശ്വിനി വൈഷ്ണവ്

പോസ്റ്റഡ് ഓണ്‍: 06 FEB 2026 5:41PM by PIB Thiruvananthpuram

ഇന്ത്യൻ റെയിൽവേയുടെ 2024, 2025 വാർഷിക കലണ്ടർ പ്രകാരം ഗസറ്റഡ് ഇതര തസ്തികകളിലെ 1,43,086 ഒഴിവുകളിലേക്ക് നിയമന നടപടികൾ  പുരോഗമിച്ചുവരികയാണ്.

https://x.com/RailMinIndia/status/2019703254020694274?s=20  

2024 ജനുവരി മുതൽ ഡിസംബർ വരെ കാലയളവിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാർ, ടെക്നീഷ്യൻമാർ, റെയിൽവേ സംരക്ഷണ സേനയിലെ സബ് ഇൻസ്പെക്ടർമാർ, കോൺസ്റ്റബിൾമാർ, ജൂനിയർ എന്‍ജിനീയർമാർ,  ഡിപ്പോ മെറ്റീരിയൽ സൂപ്പർവൈസർ, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ്, പാരാമെഡിക്കൽ വിഭാഗങ്ങൾ, സാങ്കേതികേതര ജനപ്രിയ വിഭാഗങ്ങള്‍ (ബിരുദം), സാങ്കേതികേതര ജനപ്രിയ വിഭാഗങ്ങള്‍ (പ്ലസ്ടു തലം), മിനിസ്റ്റീരിയൽ ആൻഡ് ഐസൊലേറ്റഡ് വിഭാഗങ്ങൾ, ലെവൽ-1 തസ്തികകളായ അസിസ്റ്റന്റുമാർ, ട്രാക്ക് മെയിന്റനർമാർ, പോയിന്റ്സ്മാൻ തുടങ്ങി 92,116 ഒഴിവുകളിലേക്ക് പത്ത് കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനങ്ങൾ  പുറപ്പെടുവിച്ചു.

ഇതിൽ 59,678 തസ്തികകളിലേക്ക് ആദ്യഘട്ട / ഒറ്റത്തവണ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ പൂർത്തിയായി. വിശദാംശങ്ങൾ താഴെ:

 

പരീക്ഷ

ഉദ്യോഗാർത്ഥികൾ

നഗരങ്ങൾ

ഭാഷകൾ

അസിസ്റ്റന്റ് ലോക്കോ പൈലറ്റ്  - ഒന്നാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (18,799 ഒഴിവുകൾ)

18,40,347

156

15

ടെക്നീഷ്യൻ - കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (14,298 ഒഴിവുകൾ)

26,99,892

139

15

JE/DMS/CMA - ഒന്നാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ  (7,951 ഒഴിവുകള്‍)

11,01,266

146

15

ആര്‍പിഎഫ് സബ് ഇൻസ്പെക്ടർ - കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ  (452 ഒഴിവുകള്‍)

15,35,635

143

15

ആര്‍പിഎഫ്  കോൺസ്റ്റബിൾ - കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ - (4,208 ഒഴിവുകള്‍)

45,30,288

147

15

പാരാമെഡിക്കൽ വിഭാഗങ്ങൾ -  (1,376 ഒഴിവുകള്‍)

7,08,321

143

15

സാങ്കേതികേതര ജനപ്രിയ വിഭാഗങ്ങള്‍ (ബിരുദ തലം) - ഒന്നാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ   - (8,113 ഒഴിവുകള്‍)

58,41,774

141

15

സാങ്കേതികേതര ജനപ്രിയ വിഭാഗങ്ങള്‍   (പ്ലസ്ടു തലം)  - ഒന്നാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ -  (3,445 ഒഴിവുകൾ) 

63,27,473

157

15

മിനിസ്റ്റീരിയൽ ആൻഡ് ഐസൊലേറ്റഡ് വിഭാഗങ്ങൾ - കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ -  (1,036 ഒഴിവുകള്‍)

4,46,013

139

15

ആകെ ഉദ്യോഗാർത്ഥികൾ

2,50,31,009

 

 

 

അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ജൂനിയർ എന്‍ജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്പർവൈസർ/കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് (JE/DMS/CMA), സാങ്കേതികേതര ജനപ്രിയ വിഭാഗങ്ങള്‍ (ബിരുദം & പ്ലസ്ടു) എന്നീ തസ്തികകളിലേക്ക് രണ്ടാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളും പൂർത്തിയായി. ഇതിന്റെ വിശദാംശങ്ങൾ താഴെ:


 

പരീക്ഷ

ഉദ്യോഗാർത്ഥികൾ

നഗരങ്ങൾ

ഭാഷകൾ

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP) - രണ്ടാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ - (18,799 ഒഴിവുകള്‍)

2,66,363

112

15

JE/DMS/CMA - രണ്ടാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ -  (7,951 ഒഴിവുകള്‍)

1,17,339

118

15

സാങ്കേതികേതര ജനപ്രിയ വിഭാഗങ്ങള്‍ (ബിരുദ തലം) - രണ്ടാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ   - (8,113 ഒഴിവുകള്‍)

1,21,931

129

15

സാങ്കേതികേതര ജനപ്രിയ വിഭാഗങ്ങള്‍ (പ്ലസ്ടു തലം) - രണ്ടാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ - (3,445 ഒഴിവുകൾ)  

51,978

79

15

ആകെ ഉദ്യോഗാർത്ഥികൾ

5,57,611

 

 


അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, സാങ്കേതികേതര ജനപ്രിയ വിഭാഗങ്ങള്‍ (ബിരുദം) എന്നീ തസ്തികകളിലേക്ക് കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷയും, സാങ്കേതികേതര ജനപ്രിയ വിഭാഗങ്ങള്‍ (ബിരുദതലം), മിനിസ്റ്റീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറികൾ എന്നീ തസ്തികകളിലേക്ക് കമ്പ്യൂട്ടർ അധിഷ്ഠിത തൊഴിൽ നൈപുണ്യ പരീക്ഷകളും  പൂർത്തിയായി. ഇതിന്റെ വിശദാംശങ്ങൾ താഴെ:

 

പരീക്ഷ

ഉദ്യോഗാർത്ഥികൾ

നഗരങ്ങൾ

ഭാഷകൾ

അസിസ്റ്റന്റ് ലോക്കോ പൈലറ്റ്   - കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ (18,799 ഒഴിവുകൾ)

1,32,044

84

2

മിനിസ്റ്റീരിയൽ ആൻഡ് ഐസൊലേറ്റഡ് വിഭാഗങ്ങൾ - വിവർത്തന പരീക്ഷ

1,233

8

2

സാങ്കേതികേതര ജനപ്രിയ വിഭാഗങ്ങള്‍ (ബിരുദ തലം) - കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ 

13,616

38

2

സാങ്കേതികേതര ജനപ്രിയ വിഭാഗങ്ങള്‍ (ബിരുദ തലം) - കമ്പ്യൂട്ടർ അധിഷ്ഠിത ടൈപ്പിങ് നൈപുണ്യ പരീക്ഷ 

30,341

58

2

ആകെ ഉദ്യോഗാര്‍ത്ഥികള്‍

1,77,234

 

 

 

ലെവൽ-1 വിഭാഗത്തിലെ 32,438 ഒഴിവുകളിലേക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ  2025 നവംബർ 27 മുതൽ 140 നഗരങ്ങളിലായി 15 ഭാഷകളിൽ ആരംഭിച്ചു. റെയിൽവേ സംരക്ഷണ സേനയിലെ  4,208 കോൺസ്റ്റബിൾ ഒഴിവുകളിലേക്ക്  ശാരീരികക്ഷമതാ പരീക്ഷ  2025 ഡിസംബർ 6-ന് പൂർത്തിയായി.

ടെക്നീഷ്യൻമാർ, ജൂനിയർ എഞ്ചിനീയർമാർ, പാരാമെഡിക്കൽ വിഭാഗങ്ങൾ, സബ് ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാർ തുടങ്ങി വിവിധ തസ്തികകളില്‍ 34,000-ത്തിലധികം ഉദ്യോഗാർത്ഥികളുടെ അന്തിമ പട്ടിക ഇതിനകം തയ്യാറാക്കി. ഇവരിൽ ഭൂരിഭാഗവും സുരക്ഷാ വിഭാഗങ്ങളിലുൾപ്പെട്ടവരാണ്. 

കൂടാതെ, 2025-ലെ വാർഷിക കലണ്ടർ പ്രകാരം 50,970 ഒഴിവുകളിലേക്ക് ഒന്‍‍പത് കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ താഴെ:

 

വിജ്ഞാപന നമ്പർ

തസ്തികയുടെ പേര്

വിജ്ഞാപനം ചെയ്ത ഒഴിവുകൾ

വിജ്ഞാപന മാസം

01/2025

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് 

9,970

മാർച്ച് 2025

02/2025

ടെക്നീഷ്യൻ

6,238

ജൂൺ 2025

03/2025

പാരാമെഡിക്കൽ വിഭാഗങ്ങൾ

434

ജൂലൈ 2025

04/2025

സെക്ഷൻ കൺട്രോളർ

368

ഓഗസ്റ്റ് 2025

05/2025

ജൂനിയർ എഞ്ചിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്പർവൈസർ

2,585

ഒക്ടോബർ 2025

06/2025

സാങ്കേതികേതര ജനപ്രിയ വിഭാഗങ്ങള്‍  (ബിരുദതലം)

5,810

ഒക്ടോബർ 2025

07/2025

സാങ്കേതികേതര ജനപ്രിയ വിഭാഗങ്ങള്‍  (പ്ലസ്ടു തലം)

3,058

ഒക്ടോബർ 2025

08/2025

ഐസൊലേറ്റഡ് വിഭാഗങ്ങൾ

312

ഡിസംബർ 2025

09/2025

ലെവൽ-1

22,195

ഡിസംബർ 2025

 

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന പരീക്ഷകൾ സാങ്കേതികമാണ്. വിപുലമായ വിഭവശേഷിയുടെയും മനുഷ്യശക്തിയുടെയും സമാഹരണവും  കൃത്യമായ പരിശീനവും ഇതിന് അനിവാര്യമാണ്. ഈ വെല്ലുവിളികളെല്ലാം അതിജീവിച്ച് നിശ്ചിത  മാർഗനിർദേശങ്ങള്‍ പാലിച്ച് തീര്‍ത്തും സുതാര്യമായ രീതിയിൽ നിയമന- തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കാന്‍ റെയിൽവേയ്ക്ക് സാധിച്ചു. പരീക്ഷാ നടപടികളിലുടനീളം ചോദ്യപേപ്പർ ചോർച്ചയോ മറ്റ് ക്രമക്കേടുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

2004-05 മുതൽ 2013-14 വരെ കാലയളവിലും 2014-15 മുതൽ 2024-25 വരെ കാലയളവിലും ഇന്ത്യൻ റെയിൽവേയിൽ നടന്ന നിയമനങ്ങളുടെ താരതമ്യം താഴെ :

 

കാലയളവ് 

നിയമനങ്ങള്‍ 

2004-05 മുതല്‍  2013-14 വരെ

4.11 ലക്ഷം

2014-15 മുതല്‍  2024- 25 വരെ

5.08 ലക്ഷം

2025-26 (ഇതുവരെ)

34,929

 

കൂടാതെ, സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് 'സി'  തസ്തികകളിലെ വിവിധ വിഭാഗങ്ങളിലേക്ക് നിയമനം നടത്താന്‍ 2024 മുതൽ വാർഷിക കലണ്ടർ പ്രസിദ്ധീകരിക്കുന്ന രീതി റെയിൽവേ മന്ത്രാലയം നടപ്പാക്കി. വാർഷിക കലണ്ടർ അവതരിപ്പിച്ചത് ഉദ്യോഗാർത്ഥികൾക്ക് ഗുണം ചെയ്യുന്നത് ഇപ്രകാരമാണ്:  

  • ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു.

  • ഓരോ വർഷവും യോഗ്യത നേടുന്നവർക്ക് ഉടനടി അപേക്ഷിക്കാൻ അവസരം.  

  • പരീക്ഷകൾ നടത്തുന്ന കാര്യത്തിൽ കൃത്യത ഉറപ്പാക്കുന്നു.

  • നിയമന തിരഞ്ഞെടുപ്പ് നടപടികള്‍, പരിശീലനം, നിയമനം എന്നിവ വേഗത്തിലാക്കുന്നു.

രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന്  കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ് വിവരസാങ്കേതിക  മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്.

 

***


( റിലീസ് ഐ.ഡി: 2224745) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Odia