റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

അങ്കമാലി - ശബരിമല പുതിയ റെയിൽ പാത പദ്ധതി : കേരള സർക്കാരുമായി ചേർന്ന് ഭൂമിയേറ്റെടുക്കൽ നടപടികൾ പിന്തുടർന്ന് റെയിൽവേ മന്ത്രാലയം.

പോസ്റ്റഡ് ഓണ്‍: 06 FEB 2026 5:24PM by PIB Thiruvananthpuram

തിരൂരിലേക്കുള്ള റെയിൽവേ കണക്റ്റിവിറ്റി

20631/20632 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്‌സ്‌പ്രസ് ഉൾപ്പെടെ 90 ട്രെയിൻ സർവീസുകളാണ് തിരൂരിൽ ഇപ്പോൾ സർവീസ് നടത്തുന്നത്. ഈ സർവീസുകൾ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക്  മികച്ച യാത്രാ സൗകര്യം ഒരുക്കുന്നു. തിരൂരിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിനായി 22475/22476 ഹിസാർ - കോയമ്പത്തൂർ എക്സ്പ്രസിന് 28.01.2026 മുതൽ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കൂടാതെ, 16329/16330 നാഗർകോവിൽ - മംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് എക്സ്പ്രസ് (തിരൂരിൽ സ്റ്റോപ്പോടു കൂടി) 27.01.2026 മുതൽ സർവീസ് ആരംഭിച്ചിട്ടുണ്ട്.

 

ഇതുകൂടാതെ, ഒരു ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുന്നത് യാത്രക്കാരുടെ എണ്ണം, പ്രവർത്തനപരമായ സാധ്യതകൾ, സെക്ഷനിലെ അധിക സമയലഭ്യത, പ്ലാറ്റ്‌ഫോമിൻ്റെ നീളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത എന്നിവയെ കൂടി ആശ്രയിച്ചിരിക്കുന്നു.

 

അങ്കമാലി - ശബരിമല പുതിയ റെയിൽ പാത പദ്ധതി

എരുമേലി വഴിയുള്ള അങ്കമാലി - ശബരിമല പുതിയ റെയിൽ പാത പദ്ധതി 1997-98 കാലഘട്ടത്തിൽ 50:50 ചെലവ് പങ്കിടൽ വ്യവസ്ഥയിലാണ് അനുവദിച്ചത്. അങ്കമാലി - കാലടി (7 കിലോമീറ്റർ) വരെയുള്ള പ്രവൃത്തികളും കാലടി - പെരുമ്പാവൂർ (10 കിലോമീറ്റർ) വരെയുള്ള പ്രാഥമിക പ്രവൃത്തികളും ആരംഭിച്ചിരുന്നു. എന്നാൽ, ഭൂമി ഏറ്റെടുക്കുന്നതിനും പാതയുടെ അലൈൻമെൻ്റ് നിശ്ചയിക്കുന്നതിനുമെതിരെയുള്ള പ്രാദേശിക പ്രതിഷേധങ്ങൾ, പദ്ധതിക്കെതിരെ ഫയൽ ചെയ്ത കോടതി കേസുകൾ, കേരള സർക്കാരിൽ നിന്നുള്ള പിന്തുണയുടെ കുറവ് എന്നിവ മൂലം ഈ പദ്ധതിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. ഇതിനെത്തുടർന്ന് 2019 സെപ്റ്റംബറിൽ പദ്ധതി താൽക്കാലികമായി നിർത്തിവെച്ചു.

 

തുടർന്ന്, ശബരിമല ക്ഷേത്രത്തിലേക്ക് കണക്റ്റിവിറ്റി നല്കുന്നതിനായി ചെങ്ങന്നൂർ - പമ്പ (75 കിലോമീറ്റർ) പുതിയ റെയിൽ പാത എന്ന ബദൽ അലൈൻമെൻ്റിനായി സർവ്വേ നടത്തിയെങ്കിലും ആ പദ്ധതി പ്രായോഗികമല്ലെന്ന് കണ്ടെത്തി.

 

അതേസമയം, എരുമേലി വഴിയുള്ള അങ്കമാലി - ശബരിമല പുതിയ റെയിൽ പാത പദ്ധതിയുടെ പുതുക്കിയ അടങ്കൽ തുക 3,801 കോടി രൂപയായി കണക്കാക്കുകയും, ഈ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനും പദ്ധതിയുടെ ചെലവ് പങ്കിടുന്നതിനുള്ള സന്നദ്ധത അറിയിക്കുന്നതിനുമായി കേരള സർക്കാരിന് സമർപ്പിക്കുകയും ചെയ്തു.

 

2024 ഓഗസ്റ്റിൽ കേരള സർക്കാർ തങ്ങളുടെ വ്യവസ്ഥകളോടെയുള്ള സമ്മതം അറിയിച്ചു. എന്നാൽ പദ്ധതിയുടെ ചെലവ് പങ്കിടുന്ന കാര്യത്തിൽ നിരുപാധികമായ സമ്മതം സമർപ്പിക്കാൻ റെയിൽവേ കേരള സർക്കാരിനോട് അഭ്യർത്ഥിച്ചു.

 

തുടർന്ന്, പദ്ധതി ചെലവിൻ്റെ  50 ശതമാനം വിഹിതം ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാൻ റെയിൽവേ മന്ത്രി കേരളത്തിൻ്റെ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞാൽ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കും.

 

നിലവിൽ റെയിൽവേ മന്ത്രാലയത്തിൻ്റെ അഭ്യർത്ഥന പ്രകാരം കേരള സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതോടെ അങ്കമാലി - ശബരിമല പുതിയ റെയിൽ പാത പദ്ധതി മുന്നോട്ട് നീങ്ങിയിരിക്കുകയാണ്. റെയിൽവേ മന്ത്രാലയം ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി കേരള സർക്കാരുമായി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

 

സമീപ വർഷങ്ങളിൽ ബജറ്റ് വിഹിതത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അങ്കമാലി - ശബരിമല പദ്ധതി ഉൾപ്പെടെ കേരള സംസ്ഥാനത്തുകൂടി പൂർണ്ണമായോ ഭാഗികമായോ കടന്നുപോകുന്ന അടിസ്ഥാന സൗകര്യ പദ്ധതികൾക്കും സുരക്ഷാ പ്രവർത്തനങ്ങൾക്കുമുള്ള ബജറ്റ് വിഹിതം താഴെ കൊടുക്കുന്നു:

 

കാലയളവ്    

വിഹിതം

2009-14

₹ 372 കോടി/വർഷം

2025-26

₹3,042 കോടി (8 മടങ്ങിലധികം)

https://x.com/i/status/2019702172381073892

 

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ വികസിപ്പിക്കുന്നതിനായി ഇതുവരെ 1,337 സ്റ്റേഷനുകൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ മികച്ച വേഗത്തിൽ പുരോഗമിക്കുന്നു. ഇതുവരെ 172 സ്റ്റേഷനുകളിലെ ജോലികൾ പൂർത്തിയായി. പൂർത്തിയായ സ്റ്റേഷനുകളുടെ പേരുകൾ താഴെ പറയുന്നവയാണ്:

 

അൽനവാർ, അമ്പ് അന്തൗറ, അംബികാപൂർ, അമ്ഗാവ്, ആനന്ദ്പുർ സാഹിബ്, അനാര, അയോധ്യ ധാം, ബദാമി, ബാഗൽകോട്ട്, ബൈജ്‌നാഥ് പപ്രോള, ബൽറാംപൂർ, ബന്തവാള, ബരാഭൂം, ബാരാമതി, ബറേലി സിറ്റി, ബാരിപദ, ബാർമർ, ബർപാലി, ബേഗംപേട്ട്, ബിയോഹാരി, ഭാനുപ്രതാപ്പൂർ, ഭിലായ്, ഭിണ്ഡ്, ബിജ്‌നോർ, ബിമൽഗഡ്, ബൊമ്മിടി, ബണ്ടി, ചന്ദ ഫോർട്ട്, ചാലക്കുടി, ചങ്ങനാശ്ശേരി, ചെന്നൈ പാർക്ക്, ചിദംബരം, ചിഞ്ച്‌പോക്ലി, ചിന്ന സേലം, ചിറയിൻകീഴ്, കട്ടക്ക്, ഡാകോർ, ഡെറോൾ, ദേശ്‌നോക്, ദേവ്‌ലാലി, ധാർവാഡ്, ധൂലെ, ഡോംഗർഗഡ്, ഫത്തേഹാബാദ്, ഫത്തേപൂർ, ഫത്തേപൂർ ഷെഖാവതി, ഗദഗ്, ഗംഗാപൂർ സിറ്റി, ഗോഡ്ഡ, ഗോദ്ര ജംഗ്ഷൻ, ഗോഗമേരി, ഗോകാക് റോഡ്, ഗോള ഗോകുർനാഥ്, ഗോംതി നഗർ, ഗോവർദ്ധൻ, ഗോവിന്ദ് ഗഡ്, ഗോവിന്ദപുരി, ഗോവിന്ദപൂർ റോഡ്, ഹാഫിസ്പേട്ട, ഹൈബർഗാവ്, ഹാൽദിയ, ഹാപ്പ, ഹർപാൽപൂർ, ഹാഥ്റസ് സിറ്റി, ഹോഡൽ, ഇദ്ഗ ആഗ്ര ജംഗ്ഷൻ, ഇസാത്ത് നഗർ, ജയ്‌സാൽമീർ, ജാം ജോധ്പൂർ, ജാം വന്തലി, ജോയ്ചാന്ദി പഹാർ, ജുന്നോർ ദിയോ, കാക്കിനട ടൗൺ,കല്യാണി ഘോഷ്പാറ, കാമാഖ്യാഗുരി, കനാലസ് ജംഗ്ഷൻ, കാരൈക്കുടി ജംഗ്ഷൻ, കരംസദ്, കരീംനഗർ, കട്‌നി സൗത്ത്, കെഡ്ഗാവ്, ഖൈർത്താൽ, ഖംഭാലിയ, ഖലീലാബാദ്, കൊപ്പൽ, കോസമ്പ ജംഗ്ഷൻ, കുഴിത്തുറൈ, കുറ്റിപ്പുറം, ലാസൽഗാവ്, ലിംബ്ഡി, ലോഹർദാഗ, ലോനന്ദ് ജംഗ്ഷൻ, മാഹി, മഹുവ, മൈലാനി, മണ്ഡൽഗഡ്, മണ്ഡവാർ മഹുവ റോഡ്, മധുപൂർ, മണപ്പാറൈ, മണ്ടി ഡബ്വാലി, മംഗളഗിരി, മന്നാർഗുഡി, മാതുംഗ, എം.സി.എസ് ഛത്തർപൂർ, മിഥാപൂർ, മൊരപ്പൂർ, മോർബി, മുക്തസർ, മുനീരാബാദ്, മുരി ജംഗ്ഷൻ, മൂർത്തീസാപൂർ ജംഗ്ഷൻ, നൈൻപൂർ ജംഗ്ഷൻ, നന്ദുര, നർമ്മദാപുരം, നേതാജി സുഭാഷ് ചന്ദ്രബോസ് ഇത്വാര്വി ജംഗ്ഷൻ, ഓഖ, ഓർക്ക, പാലിത്താന, പാനഗഡ്, പാൻകി ധാം, പരേൽ, പർലാഖെമുണ്ഡി, പിർപൈന്തി, പിസ്ക, പോഖ്രായൻ, പൊള്ളാച്ചി ജംഗ്ഷൻ, പോളൂർ, പോർബന്തർ, രാജ്ഗഡ്, രാജ്മഹൽ, രാജുല ജംഗ്ഷൻ, രാംഗട്ട് ഹാൾട്ട്, രായൻപാട്, സഹാറൻപൂർ ജംഗ്ഷൻ, സാഹിബ്സാദ അജിത് സിംഗ് മോഹാലി, സാഹിബ്ഗഞ്ച്, സമഖിയാലി, സാമൽപട്ടി, സാഞ്ചി, ശങ്കർപൂർ, സാവ്ദ, സിയോനി, ഷഹാദ്, ഷാജാപൂർ, ഷോളവന്ദാൻ, ഷൊർണ്ണൂർ ജംഗ്ഷൻ, ശ്രീധാം, സിദ്ധാർത്ഥ് നഗർ, സിഹോർ ജംഗ്ഷൻ, സിയൂരി, ശ്രീ ബാല ബ്രഹ്മേശ്വര ജോഗുലാംബ, ശ്രീരംഗം, ശ്രീവില്ലിപുത്തൂർ, സെന്റ് തോമസ് മൗണ്ട്, സുല്ലൂർപേട്ട, സുരൈമാൻപൂർ, സ്വാമിനാരായൺ ഛപ്പിയ, താൽച്ചർ, തംലൂക്ക്, താവെ, തിരുവാരൂർ ജംഗ്ഷൻ, തിരുവണ്ണാമലൈ, തുനി, ഉജ്ജാനി, ഉർകുറ, ഉത്രൻ, വടകര, വഡാല റോഡ്, വിദിശ, വൃദ്ധാചലം ജംഗ്ഷൻ, വടക്കാഞ്ചേരി, വാറങ്കൽ.

 

https://x.com/i/status/2019702446755557421

കേന്ദ്ര റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് രാജ്യസഭയിലെ ചോദ്യങ്ങൾക്ക് രേഖാമൂലം നല്കിയ മറുപടിയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്.

 

***


( റിലീസ് ഐ.ഡി: 2224634) സന്ദര്‍ശക കൗണ്ടര്‍ : 19
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Kannada