വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വൈവിധ്യമാർന്ന സംഗീത പാരമ്പര്യത്തെ ഗവൺമെൻ്റ് പിന്തുണയ്ക്കുന്നു; സ്രഷ്ടാക്കൾക്ക് പുതിയ സാമ്പത്തിക അവസരങ്ങൾ നൽകുന്നു
പോസ്റ്റഡ് ഓണ്‍:
04 FEB 2026 4:23PM by PIB Thiruvananthpuram
സ്വതന്ത്ര, പ്രാദേശിക ഉള്ളടക്ക സ്രഷ്ടാക്കളെ ശാക്തീകരിക്കുന്നതിനായി, 2025 ലെ ലോക ദൃശ്യ ശ്രവ്യ, വിനോദ ഉച്ചകോടിയിൽ (WAVES) 'ക്രിയേറ്റ് ഇൻ ഇന്ത്യ' (CIC) ചലഞ്ചിന് ഗവൺമെൻ്റ് തുടക്കം കുറിച്ചു. ഈ മത്സര പരമ്പരയിൽ റെസണേറ്റ്: ദി ഇഡിഎം ചലഞ്ച്, വാഹ് ഉസ്താദ്, ബാറ്റിൽ ഓഫ് ദി ബാൻഡ്‌സ്, സിംഫണി ഓഫ് ഇന്ത്യ തുടങ്ങിയവ ഉൾപ്പെടുന്നു. ഈ പരിപാടികളിൽ 13 സംസ്ഥാനങ്ങളിൽ നിന്നുള്ള 86 ഉള്ളടക്ക സ്രഷ്ടാക്കൾ പങ്കെടുത്തു. 'വേവ്‌സ് ഓഫ് ഇന്ത്യ' ആൽബത്തിൻ്റെ പ്രകാശനം, ടെറ്റ്സിയോ സിസ്റ്റേഴ്‌സ് (നാഗാലാൻഡ്) പോലുള്ള പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന പ്രദർശന പരിപാടികൾ എന്നിവ ഈ സംരംഭങ്ങൾക്ക് അനുബന്ധമായി സംഘടിപ്പിച്ചു. ഇന്ത്യയുടെ വൈവിധ്യമാർന്ന സംഗീത പൈതൃകരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ളടക്ക സ്രഷ്ടാക്കൾക്ക് പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. സർഗാത്മക സമ്പദ് വ്യവസ്ഥയുടെ ഘടനാപരമായ വളർച്ച സുഗമമാക്കുന്നതിനായി ലൈവ് ഇവൻ്റ്സ് ഡെവലപ്‌മെൻ്റ് സെൽ (LEDC) ഗവൺമെൻ്റ് രൂപീകരിച്ചിട്ടുണ്ട്.
ശ്രീ പ്രദ്യുത് ബോർദലോയ് ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വാർത്താ വിതരണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ലോക്‌സഭയിൽ മറുപടിയായി നൽകിയതാണ് ഇക്കാര്യം.
***
( റിലീസ് ഐ.ഡി: 2223486)
സന്ദര്‍ശക കൗണ്ടര്‍ : 7