പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'വികാസ് ഭി, വിരാസത് ഭി' എന്ന മന്ത്രം ഉൾക്കൊള്ളുന്നത് ത്രിപുരയുടെ വളർച്ചാ യാത്രയിൽ അതിവേഗ കുതിപ്പ് കൈവരിക്കാൻ സഹായിച്ചതെങ്ങനെയെന്ന് ഊന്നിപ്പറയുന്ന ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 03 FEB 2026 2:15PM by PIB Thiruvananthpuram

'വികാസ് ഭി, വിരാസത് ഭി' എന്ന മന്ത്രം ഉൾക്കൊള്ളുന്നത് ത്രിപുരയുടെ വളർച്ചാ യാത്രയിൽ അതിവേഗ കുതിപ്പ് കൈവരിക്കാൻ സഹായിച്ചതെങ്ങനെയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഊന്നിപ്പറഞ്ഞു. 

സംസ്ഥാനത്തിന്റെ മാറിവരുന്ന മുഖത്തെക്കുറിച്ചും അവിടുത്തെ അനന്തമായ സാധ്യതകളെക്കുറിച്ചും കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം.സിന്ധ്യ തന്റെ സമീപകാലത്തെ ത്രിപുര സന്ദർശനാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് എക്സിൽ കുറിച്ച പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനത്തിലും വ്യാവസായിക പുരോഗതിയിലും മാത്രമല്ല, തങ്ങളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും ആഘോഷിക്കുന്നതിലും ത്രിപുര മുന്നേറുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീ മോദി എക്സിൽ പറഞ്ഞു:

“विकास भी, विरासत भी’ के मंत्र को आत्मसात करते हुए त्रिपुरा विकास की तेज रफ्तार पकड़ चुका है और हर दिन नई-नई उपलब्धियां दर्ज कर रहा है। केंद्रीय मंत्री @JM_Scindia जी ने त्रिपुरा प्रवास के अपने अनुभवों को साझा करते हुए राज्य की बदलती तस्वीर और अपार संभावनाओं के बारे में विस्तार से बताया है। पढ़िए उनका यह आलेख… ”

 

***

NK

( റിലീസ് ഐ.ഡി: 2222522) സന്ദര്‍ശക കൗണ്ടര്‍ : 4