ന്യൂനപക്ഷകാര്യ മന്ത്രാലയം
ന്യൂനപക്ഷകാര്യ മന്ത്രാലയം, ഉമീദ് സെൻട്രൽ പോർട്ടലിൽ സർവേ മൊഡ്യൂൾ, വഖഫ് സ്വത്ത് ലീസ് മൊഡ്യൂൾ എന്നിങ്ങനെ രണ്ട് അധിക മൊഡ്യൂളുകൾ ആരംഭിച്ചു
प्रविष्टि तिथि:
31 JAN 2026 1:13PM by PIB Thiruvananthpuram
യുണിഫൈഡ് വഖഫ് മാനേജ്‍മെൻ്റ്, എംപവർമെൻ്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെൻ്റ് (ഉമീദ്) കേന്ദ്ര പോർട്ടൽ വഴി വഖഫ് സ്വത്തുക്കളുടെ പരിപാലനം സുതാര്യവും ജനസൗഹൃദവും ഉത്തരവാദിത്വമുള്ളതുമാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ന്യൂനപക്ഷകാര്യ മന്ത്രാലയം 2026 ജനുവരി 30-ന് സർവേ മൊഡ്യൂൾ, വഖഫ് സ്വത്ത് ലീസ് മൊഡ്യൂൾ എന്നീ രണ്ട് അധിക മൊഡ്യൂളുകൾ പുറത്തിറക്കി.
ന്യൂനപക്ഷകാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ചന്ദ്ര ശേഖർ കുമാറാണ് പുതിയ മൊഡ്യൂളുകൾ ഉദ്ഘാടനം ചെയ്തത്. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
വഖഫ് സ്വത്തുക്കളുടെ സർവേയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോർട്ടലിൽ ചേർക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പുതുക്കുന്നതിനും സമഗ്രമായ ഒരു ഡിജിറ്റൽ ചട്ടക്കൂട് സർവേ മൊഡ്യൂൾ നൽകുന്നു.
വഖഫ് സ്വത്തുക്കൾ പാട്ടത്തിന് നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പോർട്ടൽ വഴി നടപ്പാക്കുന്നതിനാണ് വഖഫ് പ്രോപ്പർട്ടി ലീസ് മാനേജ്മെൻ്റ് മൊഡ്യൂൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാട്ടക്കരാറിലെ വിവരങ്ങൾ, പാട്ടക്കാലാവധി, പാട്ടത്തുക, മറ്റ് പ്രസക്തമായ വിശദാംശങ്ങൾ എന്നിവ ഘടനാപരവും സുതാര്യവുമായ രീതിയിൽ രേഖപ്പെടുത്തുന്നതിനും നിരീക്ഷിക്കുന്നതിനും മൊഡ്യൂൾ സഹായിക്കുന്നു. അതുവഴി വഖഫ് സ്വത്തുക്കളുടെ പാട്ടക്കരാറിൽ ഉത്തരവാദിത്വവും മേൽനോട്ടവും ശക്തിപ്പെടുത്തുന്നു.
വഖഫ് സ്വത്തുക്കളുടെ പരിപാലനത്തിൽ കാര്യക്ഷമത, സുതാര്യത, ഉത്തരവാദിത്വo എന്നിവ വർദ്ധിപ്പിക്കുന്നതിന് ഡിജിറ്റൽ ഭരണനിർവഹണ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിൻ്റെ നിരന്തര ശ്രമങ്ങളെയാണ് ഈ പുതിയ സംവിധാനം പ്രതിഫലിപ്പിക്കുന്നത്.
ഈ മൊഡ്യൂളുകളുടെ വിപുലമായ നിർവഹണം ഉറപ്പാക്കാനും അർഹരായ ഗുണഭോക്താക്കൾക്കിടയിൽ അവബോധം വളർത്താനും എല്ലാ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശ വഖഫ് ബോർഡുകളെയും ഡോ. ചന്ദ്രശേഖർ കുമാർ പ്രോത്സാഹിപ്പിച്ചു
1995 ലെ ഏകീകൃത വഖഫ് പരിപാലനം, ശാക്തീകരണം, കാര്യക്ഷമത, വികസന നിയമം പ്രകാരം വഖഫ് സ്വത്തുക്കളുടെ തത്സമയ വിവര അപ്‌ലോഡിംഗ്, സ്ഥിരീകരണം, നിരീക്ഷണം എന്നിവയ്‌ക്കുള്ള ഒരു കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി, ഉമീദ് സെൻട്രൽ പോർട്ടൽ വർത്തിക്കുന്നു. 2025 ജൂൺ 6 ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ കിരൺ റിജിജുവാണ് പോർട്ടൽ ഉദ്ഘാടനം ചെയ്തത്.
കൂടുതൽ സുതാര്യത, ഉത്തരവാദിത്വം, പൊതുജന പങ്കാളിത്തം എന്നിവ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലുടനീളം വഖഫ് ആസ്തികൾ കൈകാര്യം ചെയ്യപ്പെടുന്നതിൽ മാതൃകാപരമായ മാറ്റം വരുത്തുക എന്നതാണ് പോർട്ടലിൻ്റെ ലക്ഷ്യം.
എല്ലാ വഖഫ് സ്വത്തുക്കളുടെയും ജിയോ-ടാഗിംഗ് ഉൾപ്പെടെ സമഗ്ര ഡിജിറ്റൽ സഞ്ചിക സൃഷ്ടിക്കൽ, സമയബന്ധിതവും ഫലപ്രദവുമായ പ്രതികരണം ഉറപ്പാക്കുന്നതിനുള്ള ഓൺലൈൻ പരാതി പരിഹാര സംവിധാനം, സുതാര്യമായ പാട്ടത്തിനും ഉപയോഗ നിരീക്ഷണത്തിനുമുള്ള സൗകര്യം, ജിഐഎസ് മാപ്പിംഗുമായും മറ്റ് ഇ-ഗവേണൻസ് സംവിധാനങ്ങളുമായി സംയോജനം, പൊതുജനങ്ങൾക്ക് പരിശോധിച്ചുറപ്പിച്ച രേഖകൾ, റിപ്പോർട്ടുകൾ എന്നിവയുടെ ലഭ്യത മുതലായവ ഇതിൻ്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.
രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ കാര്യക്ഷമമായ നടത്തിപ്പിനായി ന്യൂനപക്ഷകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, സംസ്ഥാന വഖഫ് ബോർഡുകൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു.
****
(रिलीज़ आईडी: 2221310)
आगंतुक पटल : 11