പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വെല്ലുവിളികൾ നിറഞ്ഞ ആഗോള സാഹചര്യത്തിലും ഇന്ത്യയുടെ മുന്നേറ്റം പ്രതിഫലിപ്പിക്കുന്ന ‘സാമ്പത്തിക സർവേ’, രാജ്യത്തിന്റെ ‘പരിഷ്കരണ എക്സ്പ്രസി’ൻ്റെ വ്യക്തമായ ചിത്രമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി

प्रविष्टि तिथि: 29 JAN 2026 7:43PM by PIB Thiruvananthpuram

ഇന്ന് അവതരിപ്പിച്ച സാമ്പത്തിക സർവേ, വെല്ലുവിളികൾ നിറഞ്ഞ ആഗോള സാഹചര്യത്തിലും ഇന്ത്യയുടെ ‘പരിഷ്കരണ എക്സ്പ്രസിൻ്റെ’ സമഗ്രമായ ചിത്രം വ്യക്തമാക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കരുത്തുറ്റ സ്ഥൂല സാമ്പത്തിക അടിത്തറ, സുസ്ഥിരമായ വളർച്ചാവേഗത, രാഷ്ട്രനിർമ്മാണത്തിൽ നൂതനാശയങ്ങൾ, സംരംഭകത്വം, അടിസ്ഥാനസൗകര്യ വികസനം എന്നിവയുടെ വർദ്ധിച്ചുവരുന്ന പങ്ക് എന്നിവയെ സാമ്പത്തിക സർവേ ഉയർത്തിക്കാട്ടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “കർഷകർ, എംഎസ്എംഇകൾ, യുവജന തൊഴിലവസരങ്ങൾ, സാമൂഹ്യക്ഷേമം എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെ പ്രാധാന്യം സർവേ അടിവരയിടുന്നു. നിർമ്മാണമേഖലയെ ശക്തിപ്പെടുത്തുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ യാത്ര ത്വരിതപ്പെടുത്തുന്നതിനുമുള്ള മാർഗരേഖയും ഇത് മുന്നോട്ട് വയ്ക്കുന്നു” - ശ്രീ മോദി പറഞ്ഞു.

കേന്ദ്രമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ എക്‌സിൽ പങ്കുവച്ച കുറിപ്പിന് മറുപടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുറിച്ചതിങ്ങനെ:

“ഇന്ന് അവതരിപ്പിച്ച സാമ്പത്തിക സർവേ, വെല്ലുവിളികൾ നിറഞ്ഞ ആഗോള സാഹചര്യത്തിലും ഇന്ത്യയുടെ ‘പരിഷ്കരണ എക്സ്പ്രസി’ൻ്റെ സമഗ്രമായ ചിത്രം വ്യക്തമാക്കുന്നു.

ഇത് ശക്തമായ സ്ഥൂല സാമ്പത്തിക അടിത്തറയും, സുസ്ഥിരമായ വളർച്ചാവേഗതയും, രാഷ്ട്രനിർമ്മാണത്തിൽ നൂതനാശയങ്ങൾ, സംരംഭകത്വം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ വർദ്ധിച്ചുവരുന്ന പങ്കും എടുത്തുകാട്ടുന്നു. കർഷകർ, എംഎസ്എംഇകൾ, യുവജന തൊഴിലവസരങ്ങൾ, സാമൂഹിക ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെ പ്രാധാന്യത്തിന് ഈ സർവ്വേ ഊന്നൽ നൽകുന്നു. കൂടാതെ, നിർമ്മാണമേഖലയെ ശക്തിപ്പെടുത്തുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ‘വികസിത ഇന്ത്യ’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം വേഗത്തിലാക്കുന്നതിനുമുള്ള മാർഗരേഖയും ഇത് വിവരിക്കുന്നു.

ഈ ഉൾക്കാഴ്ചകൾ അറിവുറ്റ നയരൂപീകരണത്തിന് വഴികാട്ടിയാവുകയും ഇന്ത്യയുടെ സാമ്പത്തിക ഭാവിയിലുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യും.”

The Economic Survey tabled today presents a comprehensive picture of India’s Reform Express, reflecting steady progress in a challenging global environment.

It highlights strong macroeconomic fundamentals, sustained growth momentum and the expanding role of innovation,… https://t.co/ih9ArrtZcU

— Narendra Modi (@narendramodi) January 29, 2026

*******


(रिलीज़ आईडी: 2220515) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Marathi , हिन्दी , Gujarati , Odia , Tamil , Kannada