പാര്‍ലമെന്ററികാര്യ മന്ത്രാലയം
രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ഗവണ്മെൻ്റ് ഇന്ന് യോഗം ചേർന്നു
प्रविष्टि तिथि:
27 JAN 2026 7:34PM by PIB Thiruvananthpuram
പാർലമെൻ്റിൻ്റെ 2026 ലെ ബജറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ് നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിൽ ഇന്ന് (2026 ജനുവരി 27) ന്യൂഡൽഹിയിലെ പാർലമെ ൻ്റ ് ഹൗസ് കോംപ്ലക്സിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം ചേർന്നു. കേന്ദ്ര പാർലമെൻ്റ റി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ കിരൺ റിജിജു വിളിച്ചുചേർത്ത യോഗമാണിത്. രാജ്യസഭാനേതാവ് കൂടിയായ കേന്ദ്ര ആരോഗ്യ &കുടുംബക്ഷേമ, രാസവസ്തുക്കൾ, വളം വകുപ്പ് മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ,നിയമ, നീതിന്യായ വകുപ്പ്(സ്വതന്ത്ര ചുമതല), പാർലമെൻ്ററി കാര്യ വകുപ്പ് എന്നിവയുടെ സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, പാർലമെൻ്ററി കാര്യ, വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. മന്ത്രിമാർ ഉൾപ്പെടെ 39 രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 51 നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ പങ്കെടുത്ത എല്ലാ നേതാക്കളെയും സ്വാഗതം ചെയ്തു കൊണ്ട്, പ്രതിരോധ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് ആമുഖ സംഭാഷണം നടത്തി. തുടർന്ന് പാർലമെൻ്ററി കാര്യ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടന്നു . പാർലമെൻ്റിൻ്റെ 2026 ലെ ബജറ്റ് സമ്മേളനം 2026 ജനുവരി 28 ബുധനാഴ്ച ആരംഭിക്കുമെന്നും (ഗവണ്മെൻ്റ ് കാര്യങ്ങളുടെ ആവശ്യകതകൾക്ക് വിധേയമായി)സമ്മേളനം 2026 ഏപ്രിൽ 2 വ്യാഴാഴ്ച അവസാനിക്കുമെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചു. ഈ കാലയളവിൽ, വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഗ്രാൻ്റ് ആവശ്യങ്ങൾ (Demands for Grants) പരിശോധിച്ച് അവയയെക്കുറിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് സ്റ്റാൻഡിംഗ് കമ്മിറ്റികൾക്ക് അവസരം നൽകുന്നതിനായി പാർലമെൻ്റിൻ്റെ ഇരുസഭകളും 2026 ഫെബ്രുവരി 13-ാം തീയതി വെള്ളിയാഴ്ച ഇടവേളയ്ക്കായി പിരിയുകയും 2026 മാർച്ച് 9-ാം തീയതി തിങ്കളാഴ്ച പുനസമ്മേളിക്കുകയും ചെയ്യും . ഈ സമ്മേളനത്തിൽ 65 ദിവസങ്ങളിലായി ആകെ 30 സിറ്റിംഗുകൾ ഉണ്ടായിരിക്കും (ആദ്യ ഘട്ടത്തിൽ 13 സിറ്റിംഗുകളും രണ്ടാം ഘട്ടത്തിൽ 17 സിറ്റിംഗുകളും).


2026-27 ലെ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യനടപടികളും രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയുമാണ് പ്രധാനമായും സെഷനിൽ നടക്കുകയെന്ന് ശ്രീ റിജിജു പറഞ്ഞു. എന്നിരുന്നാലും, സെഷൻ്റെ രണ്ടാം ഭാഗത്തിൽ അവശ്യ നിയമനിർമ്മാണ, മറ്റ് കാര്യങ്ങളും പ്രധാനമായും പരിഗണിക്കും.
സാമ്പത്തിക സർവേ 2026 ജനുവരി 29 വ്യാഴാഴ്ചയും 2026-27 ലെ കേന്ദ്ര ബജറ്റ് 2026 ഫെബ്രുവരി 1 ഞായറാഴ്ചയും പാർലമെൻ്റിൽ അവതരിപ്പിക്കുമെന്ന് പാർലമെൻ്ററി കാര്യ മന്ത്രി വ്യക്തമാക്കി. പാർലമെൻ്റിൻ്റെ സുഗമമായ പ്രവർത്തനത്തിന് എല്ലാ നേതാക്കളുടെയും സഹകരണം അഭ്യർത്ഥിച്ച അദ്ദേഹം, പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും നിയമങ്ങൾ അനുസരിച്ച് സഭകളിൽ മറ്റേതെങ്കിലും പ്രധാന വിഷയം ചർച്ച ചെയ്യാൻ ഗവൺമെൻ്റ ് തയ്യാറാണെന്നും പറഞ്ഞു. വരാനിരിക്കുന്ന പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിൽ ഉന്നയിക്കാൻ സാധ്യതയുള്ള വിവിധ വിഷയങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും പൂർണ്ണ സഹകരണം നൽകുമെന്ന് ഗവൺമെൻ്റ ിന് ഉറപ്പ് നൽകുകയും ചെയ്തു. നേതാക്കൾ ഉന്നയിച്ച എല്ലാ വിഷയങ്ങളും പാർലമെൻ്റ റി കാര്യ മന്ത്രി ശ്രദ്ധാപൂർവം മനസ്സിലാക്കുകയും യോഗത്തിൽ പങ്കെടുത്തതിനും അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിനും സജീവവും ഫലപ്രദവുമായ പങ്കാളിത്തത്തിനും എല്ലാ നേതാക്കൾക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
***
(रिलीज़ आईडी: 2219378)
आगंतुक पटल : 5