വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

2026-ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ 200-ലധികം ഫീൽഡ് പ്രവർത്തകരെ പ്രത്യേക അതിഥികളായി ക്ഷണിച്ച് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം

प्रविष्टि तिथि: 26 JAN 2026 8:01PM by PIB Thiruvananthpuram
ഇന്ന് (2026 ജനുവരി 26) ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ,  200-ലധികം അംഗൻവാടി ജീവനക്കാരേയും മറ്റ് മുൻനിര ഫീൽഡ് പ്രവർത്തകരേയും അവരുടെ പങ്കാളികളേയും കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം പ്രത്യേക അതിഥികളായി സ്വാഗതം ചെയ്തു. സേവന വിതരണം അവസാന വ്യക്തിയിലേക്കും എത്തിക്കാനും ജനകേന്ദ്രീകൃത വികസന മാതൃക കെട്ടിപ്പടുക്കാനുമുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, താഴെത്തട്ടിലുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനും ക്ഷേമത്തിനുമായി അവർ നല്കിയ മാതൃകാപരവും സുസ്ഥിരവുമായ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഈ ക്ഷണം.
 


 
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രത്യേക അതിഥികൾക്ക് 2026 ജനുവരി 24 മുതൽ 27 വരെ ന്യൂഡൽഹി ആതിഥേയത്വം വഹിക്കുന്നു. പരിപാടിയുടെ ഭാഗമായി, പ്രധാനമന്ത്രി സംഗ്രഹാലയം, അക്ഷർധാം ക്ഷേത്രം എന്നിവയുൾപ്പെടെയുള്ള പ്രമുഖ ദേശീയ ലാൻഡ്‌മാർക്കുകൾ സന്ദർശിക്കുന്നതിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വികസന യാത്രയും അനുഭവിക്കാൻ അവർക്ക് സവിശേഷമായ അവസരം ലഭിച്ചു.
 


 
2026 ജനുവരി 25-ന് മന്ത്രാലയം ഒരു ആശയവിനിമയ സെഷൻ സംഘടിപ്പിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണാ ദേവി, വനിതാ ശിശു വികസന സഹമന്ത്രി ശ്രീമതി സാവിത്രി ഠാക്കൂർ, വനിതാ ശിശു വികസന മന്ത്രാലയം സെക്രട്ടറി ശ്രീ അനിൽ മാലിക് എന്നിവർ ഇതിൽ പങ്കെടുത്തു. മന്ത്രിമാർ വിശിഷ്ടാതിഥികളുമായി ആശയവിനിമയം നടത്തുകയും അവരുടെ സമർപ്പണത്തെ അഭിനന്ദിക്കുകയും ചെയ്തു. താഴെത്തട്ടിലുള്ള സ്ഥാപനങ്ങളേയും മുൻനിര സേവന വിതരണത്തേയും ശക്തിപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധത അവർ ആവർത്തിച്ചു.
 


 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, അംഗൻവാടി പ്രവർത്തകരേയും മുൻനിര പ്രവർത്തകരേയും രാഷ്ട്രനിർമ്മാണത്തിലെ പ്രധാന പങ്കാളികളായി അംഗീകരിച്ചിട്ടുണ്ടെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീമതി അന്നപൂർണാ ദേവി പറഞ്ഞു. സർക്കാർ സംരംഭങ്ങളെ രാജ്യത്തുടനീളമുള്ള സ്ത്രീകൾക്കും കുട്ടികൾക്കും അർത്ഥവത്തായ ഫലങ്ങളാക്കി മാറ്റുന്നതിൽ താഴെത്തട്ടിലുള്ള അവരുടെ സമർപ്പണം പ്രധാന പങ്ക് വഹിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.

നമ്മുടെ മുൻനിര പ്രവർത്തകരുടെ പ്രതിബദ്ധതയും സേവനവും വികസിത ഭാരതത്തിൻ്റെ യഥാർത്ഥ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് വനിതാ-ശിശു വികസന സഹമന്ത്രി ശ്രീമതി സാവിത്രി ഠാക്കൂർ പറഞ്ഞു. എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ചയിലും സ്ത്രീകൾ നയിക്കുന്ന വികസനത്തിലും പ്രധാനമന്ത്രി നല്കുന്ന ശ്രദ്ധയാൽ നയിക്കപ്പെടുന്ന മന്ത്രാലയം, താഴെത്തട്ടിലുള്ള സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിലും അവസാന മൈലിൽ സേവനം ചെയ്യുന്നവരെ പിന്തുണയ്ക്കുന്നതിലും ഉറച്ചുനിൽക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ പ്രത്യേക അതിഥികളുടെ പങ്കാളിത്തം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ നേതൃത്വത്തെ അംഗീകരിക്കുന്നതിനും താഴെത്തട്ടിലുള്ള സേവന വിതരണം ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രനിർമ്മാണത്തിൽ മുൻനിര പ്രവർത്തകരുടെ നിർണ്ണായക പങ്ക് അംഗീകരിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിൻ്റെ തുടർച്ചയായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യ വികസിത ഭാരതം എന്ന ദർശനത്തിലേക്ക് മുന്നേറുന്ന പശ്ചാത്തലത്തിലാണിത്.
 
***

(रिलीज़ आईडी: 2219000) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , हिन्दी , Marathi