സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

പിഎം വിശ്വകർമ്മ കരകൗശല തൊഴിലാളികൾ, എസ്ആർഐ ഫണ്ട് ഗുണഭോക്താക്കൾ, ഖാദി വികാസ് യോജനയ്ക്ക് കീഴിൽ പരിശീലനം ലഭിച്ചവർ, മഹിളാ കയർ യോജനയ്ക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച വനിതാ കരകൗശല തൊഴിലാളികൾ എന്നിവരെ ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന 2026-ലെ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ 'പ്രത്യേക അതിഥികളായി' ക്ഷണിച്ചു.

प्रविष्टि तिथि: 24 JAN 2026 4:54PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന 2026-ലെ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കുന്നതിനായി പിഎം വിശ്വകർമ്മ പദ്ധതിയുടേയും സെൽഫ് റിലയൻ്റ്   ഇന്ത്യ (SRI) ഫണ്ടിൻ്റേയും ഗുണഭോക്താക്കളേയും, ഖാദി വികാസ് യോജനയ്ക്ക് കീഴിൽ പരിശീലനം ലഭിച്ച കരകൗശല തൊഴിലാളികളേയും, മഹിളാ കയർ യോജനയ്ക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച വനിതാ കരകൗശല  തൊഴിലാളികളേയും പ്രതിരോധ മന്ത്രാലയം 'പ്രത്യേക അതിഥികളായി' ക്ഷണിച്ചു.

പിഎം വിശ്വകർമ്മ പദ്ധതിയുടെ 100 ഗുണഭോക്താക്കളും അവരുടെ പങ്കാളികളും, ഖാദി വികാസ് യോജനയ്ക്ക് കീഴിൽ പരിശീലനം ലഭിച്ച 199 കരകൗശല തൊഴിലാളികളും അവരുടെ പങ്കാളികളും, എസ്ആർഐ ഫണ്ടിൻ്റെ  50 ഗുണഭോക്താക്കളും അവരുടെ പങ്കാളികളും, മഹിളാ കയർ യോജനയ്ക്ക് കീഴൽ മികച്ച പ്രകടനം കാഴ്ചവെച്ച 50 വനിതാ കരകൗശല തൊഴിലാളികളും 2026 ജനുവരി 26-ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നു. ഈ ഗുണഭോക്താക്കൾ രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും പ്രതിനിധീകരിക്കുന്നു.

പരിപാടിയുടെ ഭാഗമായി, ബഹുമാനപ്പെട്ട എംഎസ്എംഇ മന്ത്രി ശ്രീ ജിതൻ റാം മാഞ്ചിയും എംഎസ്എംഇ സഹമന്ത്രി സുശ്രീ ശോഭ കരന്ദ്ലാജെയും 2026 ജനുവരി 25-ന് ന്യൂഡൽഹിയിലെ ഓഖ്‌ലയിലുള്ള നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ (NSIC) ഗുണഭോക്താക്കളെ ആദരിക്കുന്നതിനായി അത്താഴ വിരുന്ന് സംഘടിപ്പിക്കും. ദേശീയ തലസ്ഥാനത്തെ താമസത്തിനിടെ, പ്രത്യേക അതിഥികൾ ചരിത്രസ്മാരകങ്ങളും പ്രധാനമന്ത്രി സംഗ്രഹാലയവും സന്ദർശിക്കും. ഇതിലൂടെ  ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും ജനാധിപത്യ പാരമ്പര്യവും അനുഭവിക്കാൻ അവർക്ക് അവസരമൊരുങ്ങും.

18 പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന കരകൗശല തൊഴിലാളികൾക്കും കരകൗശല വിദഗ്ധർക്കും സമഗ്രമായ പിന്തുണ നല്കുന്നതിനായി 2023 സെപ്റ്റംബർ 17-ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ആരംഭിച്ച പദ്ധതിയാണ് പിഎം വിശ്വകർമ്മ പദ്ധതി.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (MSME) ശാക്തീകരിക്കുന്നതിനും ആത്മനിർഭർ ഭാരതം എന്ന ദർശനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിൻ്റെ മുൻനിര സംരംഭമാണ് സെൽഫ് റിലയൻ്റ് ഇന്ത്യ (SRI) ഫണ്ട്. വ്യക്തമായി നിർവ്വചിക്കപ്പെട്ട വിപുലീകരണ പദ്ധതികളുള്ള എംഎസ്എംഇ യൂണിറ്റുകൾക്ക് വളർച്ചാ മൂലധനം നല്കിക്കൊണ്ട് സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിനാണ് ഈ ഫണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഖാദി ഗ്രാമോദ്യോഗ് വികാസ് യോജനയുടെ  (KGVY) കുടക്കീഴിലുള്ള ഒരു ഉപപദ്ധതിയാണ് ഖാദി വികാസ് യോജന. ഖാദിയുടെ പ്രചാരണത്തിനും വികസനത്തിനുമായി കെവിഐസി ആണ് ഇത് നടപ്പിലാക്കുന്നത്.

കയർ ബോർഡ് നടപ്പിലാക്കുന്ന വനിതാ കേന്ദ്രീകൃതമായ സ്വയംതൊഴിൽ പദ്ധതിയാണ് മഹിളാ കയർ യോജന. നാളികേരം ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിലെ ഗ്രാമീണ വനിതാ കരകൗശല തൊഴിലാളികൾക്ക്  സ്റ്റൈപ്പൻഡ് സൗകര്യത്തോടെയുള്ള പരിശീലനം നല്കുന്നതിനും സ്വയംതൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
 
 
****

(रिलीज़ आईडी: 2218306) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Tamil