ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഭാരതരത്‌ന ജൻ നായക് കർപൂരി ഠാക്കൂറിന്റെ ജന്മവാർഷികദിനത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ആദരാഞ്ജലികൾ അർപ്പിച്ചു

പിന്നാക്ക വിഭാഗങ്ങൾ, അധഃസ്ഥിതർ, സ്ത്രീകൾ, സാമ്പത്തികമായി ദുർബല വിഭാഗങ്ങൾ എന്നിവർക്കായി സംവരണം ഏർപ്പെടുത്തിയതിലൂടെ അദ്ദേഹം സാമൂഹിക നീതിയുടെ മാതൃകാപരമായ ആശയങ്ങൾ സ്ഥാപിച്ചു.

प्रविष्टि तिथि: 24 JAN 2026 11:11AM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ഭാരതരത്‌ന ജൻ നായക് കർപൂരി ഠാക്കൂറിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

 

സാമൂഹിക നീതിയുടെ വക്താവും ഭാരതരത്‌ന ജേതാവുമായ ജൻ നായക് കർപൂരി ഠാക്കൂറിന്റെ ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി എക്‌സ് പ്ലാറ്റ്‌ഫോമിലെ ഒരു കുറിപ്പിൽ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. പിന്നാക്ക വിഭാഗങ്ങൾക്കും സ്ത്രീകൾക്കും അധഃസ്ഥിതർക്കും സാമ്പത്തികമായി ദുർബല വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്തിയതിലൂടെ അദ്ദേഹം സാമൂഹിക നീതിയുടെ മാതൃകാപരമായ ആശയങ്ങൾ സ്ഥാപിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു.

***


(रिलीज़ आईडी: 2218063) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Gujarati , Tamil , Kannada