പ്രധാനമന്ത്രിയുടെ ഓഫീസ്
ഭാരതരത്ന ശ്രീ കർപ്പൂരി ഠാക്കൂറിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
24 JAN 2026 8:53AM by PIB Thiruvananthpuram
ബിഹാർ മുൻ മുഖ്യമന്ത്രിയും ഭാരതരത്ന പുരസ്‌കാര ജേതാവുമായ ശ്രീ കർപ്പൂരി ഠാക്കൂറിന്റെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുടെയും, പിന്നാക്കം നിൽക്കുന്നവരുടെയും, ദുർബല വിഭാഗങ്ങളുടെയും ഉന്നമനമാണ് എക്കാലവും കർപ്പൂരി ഠാക്കൂറിന്റെ രാഷ്ട്രീയത്തിന്റെ കാതലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനനായക് കർപ്പൂരി ഠാക്കൂറിന്റെ ലാളിത്യവും പൊതുസേവനത്തോടുള്ള ആജീവനാന്ത അർപ്പണബോധവും എന്നും സ്മരിക്കപ്പെടുമെന്നും മാതൃകയാക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;
“बिहार के पूर्व मुख्यमंत्री भारत रत्न जननायक कर्पूरी ठाकुर जी को उनकी जयंती पर सादर नमन। समाज के शोषित, वंचित और कमजोर वर्गों का उत्थान हमेशा उनकी राजनीति के केंद्र में रहा। अपनी सादगी और जनसेवा के प्रति समर्पण भाव को लेकर वे सदैव स्मरणीय एवं अनुकरणीय रहेंगे।”
*****
-SK-
(रिलीज़ आईडी: 2218014)
आगंतुक पटल : 6