തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൽഹി പ്രഖ്യാപനം 2026 അംഗീകരിച്ച് ഐഐസിഡിഇഎമ്മിന് സമാപനമായി
प्रविष्टि तिथि:
23 JAN 2026 4:59PM by PIB Thiruvananthpuram
- ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ)സംഘടിപ്പിച്ച മൂന്ന് ദിവസത്തെ, ജനാധിപത്യവും തിരഞ്ഞെടുപ്പ് മാനേജ്മെന്റും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം (ഐഐസിഡിഇഎം) 2026 ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഡൽഹി പ്രഖ്യാപനം 2026 അംഗീകരിച്ചു കൊണ്ട് സമാപിച്ചു
- ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ശ്രീ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ (ഇസി) ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർക്കൊപ്പം 42 തിരഞ്ഞെടുപ്പ് മാനേജ്മെന്റ് ബോഡികളുടെ (ഇഎംബി) തലവന്മാരും 70-ലധികം ദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും 36 ചീഫ് ഇലക്ടറൽ ഓഫീസർമാരും (സിഇഒമാർ) ഐഐസിഡിഇഎം-2026 ന്റെ സമാപന സെഷനിൽ പങ്കെടുത്തു.
- സമാപന സെഷനിൽ, ഇഎംബികൾ ഏകകണ്ഠമായി അംഗീകരിച്ച ഡൽഹി പ്രഖ്യാപനം 2026 സിഇസി ശ്രീ ഗ്യാനേഷ് കുമാർ വായിച്ചു. വോട്ടർ പട്ടികയുടെ പരിശുദ്ധി, തിരഞ്ഞെടുപ്പ് നടത്തിപ്പ്, ഗവേഷണവും പ്രസിദ്ധീകരണങ്ങളും, സാങ്കേതികവിദ്യയുടെ ഉപയോഗവും പരിശീലനവും ശേഷി വർദ്ധിപ്പിക്കലും എന്നിവയുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിലെ അഞ്ച് തൂണുകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇ.എം.ബികൾ തീരുമാനിച്ചു. പങ്കെടുക്കുന്നവർ അവരുടെ പുരോഗതി ഇടയ്ക്കിടെ അവലോകനം ചെയ്യാനും 2026 ഡിസംബർ 3, 4, 5 തീയതികളിൽ ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെന്റിൽ (IIIDEM) യോഗം ചേരാനും തീരുമാനിച്ചു. (പൂർണ്ണരൂപം അനുബന്ധമായി ചേർക്കുന്നു)
- ഇന്റർനാഷണൽ IDEA നയിക്കുന്ന ഏഴ് പ്രമേയങ്ങളെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ടുകളും IIIDEM നയിക്കുന്ന 36 വിഷയങ്ങളും സംയോജിപ്പിച്ച് ക്യൂറേറ്റ് ചെയ്ത എൻസൈക്ലോപീഡിയ ഓഫ് ഡെമോക്രസീസ് ഓഫ് ദി വേൾഡ് പുറത്തിറക്കാനും ഇ.എം.ബികൾ തീരുമാനിച്ചു; തിരഞ്ഞെടുപ്പ് നടത്തുന്നതിലും വോട്ടർ പട്ടിക തയ്യാറാക്കുന്നതിലും പ്രൊഫഷണലിസം കൊണ്ടു വരുന്നതിനായി ECINET പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ സഹ-വികസനം; IIIDEM വഴി സുതാര്യമായ രീതികളുടെ പരിശീലനവും കൈമാറ്റവും സംബന്ധിച്ചും തീരുമാനം കൈക്കൊണ്ടു.
- മാതൃകാ അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് സമ്മേളനം തുടക്കമിട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ തന്റെ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. സമ്മേളനത്തിനിടെ നടന്ന 40-ലധികം ഉഭയകക്ഷി യോഗങ്ങളെ പരാമർശിച്ചുകൊണ്ട്, പരസ്പര സഹകരണം വികസിപ്പിക്കുന്നതിനും കൂട്ടായ മുൻഗണനകളെയും കാഴ്ചപ്പാടുകളെയും കുറിച്ചുള്ള ധാരണയ്ക്കും അവ സംഭാവന നൽകിയിട്ടുണ്ടെന്ന് സിഇസി പറഞ്ഞു.
- തുറന്ന മനസ്സ്, പരസ്പര ബഹുമാനം, പരസ്പരം പഠിക്കാനുള്ള സന്നദ്ധത എന്നിവ ആഗോള തിരഞ്ഞെടുപ്പ് സമൂഹത്തിന്റെ പക്വതയെയും പ്രൊഫഷണലിസത്തെയും പ്രതിഫലിപ്പിക്കുന്നതായി സമാപന സെഷനിൽ സംസാരിച്ച ഇസി ഡോ. സുഖ്ബീർ സിംഗ് സന്ധു പറഞ്ഞു,
- ECINET നടപ്പാക്കിയത് ഇന്ത്യൻ സാങ്കേതിക പുരോഗതിയുടെ ഒരു പ്രധാന ഘടകമാണെന്നും ഇത് സാങ്കേതികവിദ്യയ്ക്ക് ECI നൽകുന്ന പ്രാധാന്യം ഒരുമിച്ച് കൊണ്ടുവന്നുവെന്നും, സാങ്കേതികവിദ്യ വിശ്വാസത്തെ മാറ്റുകയല്ല മറിച്ച് അതിനെ കൃത്യമായി സ്വീകരിച്ചുകൊണ്ട് ശക്തിപ്പെടുത്തുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. വിവേക് ജോഷി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
- ഇത്തരത്തിലുള്ള പ്രഥമവും ബൃഹത്തുമായ മൂന്ന് ദിവസത്തെ സമ്മേളനം, ഒരു മഹത്തായ സ്വീകരണ ചടങ്ങോടെയും ഉദ്ഘാടന സെഷനോടെയും ആരംഭിച്ചു, 42 ഇഎംബികളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികളും 27 രാജ്യങ്ങളിലെ മിഷൻ മേധാവികളും ഉൾപ്പെടെ ഏകദേശം 1,000 പേർ സമ്മേളത്തിൽ പങ്കെടുത്തു.
- ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് മാനേജ്മെന്റിനെയും കുറിച്ചുള്ള ഉന്നതതല കൈമാറ്റങ്ങൾക്കായി പ്രതിനിധി സംഘങ്ങളുടെ തലവന്മാരെയും അംബാസഡർമാരെയും/ഹൈക്കമ്മീഷണർമാരെയും ഇഎംബി ലീഡേഴ്‌സ് പ്ലീനറി ഒരുമിച്ച് കൊണ്ടുവന്നു.
- തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള ഇസിഐയുടെ വൺ-സ്റ്റോപ്പ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഇസിനെറ്റിന്റെ സമാരംഭത്തിന് ഐഐസിഡിഇഎമ്മിന്റെ രണ്ടാം ദിനം സാക്ഷ്യം വഹിച്ചു.
- IICDEM, സമ്മേളന വേളയിൽ സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും സിഇഒമാരുടെ നേതൃത്വത്തിൽ പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുടെയും ദേശീയ, അന്തർദേശീയ അക്കാദമിക് വിദഗ്ധരുടെയും പിന്തുണയോടെ 36 തീമാറ്റിക് ഗ്രൂപ്പുകൾ, ആഗോള തിരഞ്ഞെടുപ്പ് തീമുകൾ, മാതൃകാ അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ, തിരഞ്ഞെടുപ്പ് പ്രക്രിയകളിലെ മികച്ച രീതികളും നൂതനാശയങ്ങളും എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾക്ക് സംഭാവന നൽകി.
ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് മാനേജ്മെന്റിനെയും കുറിച്ചുള്ള ഇന്ത്യാ ഇന്റർനാഷണൽ കോൺഫറൻസ്
ഡൽഹി പ്രഖ്യാപനം 2026
പ്രമേയം
2026 ലെ ഡൽഹി പ്രഖ്യാപനത്തിലെ അഞ്ച് സ്തംഭങ്ങൾ ഇനിപ്പറയുന്ന രീതിയിൽ അംഗീകരിക്കാൻ നാമെല്ലാവരും ദൃഢനിശ്ചയം ചെയ്തു:
സ്തംഭം I : വോട്ടർ പട്ടികയുടെ പരിശുദ്ധി
● നിയമപ്രകാരം യോഗ്യരായ എല്ലാ വോട്ടർമാരുടെയും പേരുകൾ ഉൾക്കൊള്ളുന്ന ശുദ്ധമായ വോട്ടർ പട്ടികയാണ് ഏതൊരു ജനാധിപത്യത്തിന്റെയും അടിത്തറ.
● തിരഞ്ഞെടുപ്പ് എളുപ്പത്തിലും സുതാര്യമായും നടത്തുന്നതിന് എല്ലാ വോട്ടർമാർക്കും ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ നൽകാൻ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡികൾ (ഇഎംബികൾ) ശ്രമിക്കണം.
സ്തംഭം II: തെരഞ്ഞെടുപ്പ് നടത്തിപ്പ്
●തിരഞ്ഞെടുപ്പുകൾ പങ്കാളിത്തപരവും ഉൾക്കൊള്ളുന്നതും എല്ലാ തലങ്ങളിലുമുള്ള എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തേണ്ടതുമാണ്.
● തിരഞ്ഞെടുപ്പ് നടത്തിപ്പ് സുതാര്യവും കാര്യക്ഷമവും സ്വതന്ത്രവും നീതിയുക്തവുമാകണമെങ്കിൽ, ഇഎംബിഎസ് അവരുടെ ഭരണഘടനയിലോ അതത് നിയമങ്ങളിലോ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ അനുസരിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.
സ്തംഭം III: ഗവേഷണവും പ്രസിദ്ധീകരണങ്ങളും
●വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അതത് ഇ.എം.ബികൾ അംഗീകരിച്ചിട്ടുണ്ടെന്നും വിശദീകരിക്കുന്ന ഒരു സമഗ്ര സമാഹാരമായ അറ്റ്ലസ് ഉൾക്കൊള്ളുന്ന എൻസൈക്ലോപീഡിയ ഓഫ് ഡെമോക്രസീസ് ഓഫ് ദി വേൾഡ് പുറത്തിറക്കാൻ സമ്മേളനം തീരുമാനിച്ചു.
● ഇന്റർനാഷണൽ IDEA നയിക്കുന്ന 7 തീമുകളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ.
● ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി & ഇലക്ഷൻ മാനേജ്‌മെന്റ് നയിക്കുന്ന 36 തീമുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ (IIIDEM) സമഗ്രമായി തയ്യാറാക്കണം
സ്തംഭം IV: സാങ്കേതികവിദ്യയുടെ ഉപയോഗം
●നിയമപ്രകാരം അനുശാസിക്കുന്നതുപോലെ, വോട്ടർമാരെ സുഗമമാക്കുന്നതിനും തെറ്റായ വിവരങ്ങൾ മുൻകൂർ പ്രതിരോധിക്കുന്നതിനും, നിയമപ്രകാരം അനുശാസിക്കുന്നതുപോലെ, തിരഞ്ഞെടുപ്പുകളുടെ സമഗ്രത ഉറപ്പാക്കിക്കൊണ്ട്, ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ ഇ.എം.ബികൾ ശ്രമിക്കും.
● ഇ.എം.ബികളുടെ അഭ്യർത്ഥന പരിഗണിച്ച്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഇ.സി.ഐ.എൻ.ടിയെക്കുറിച്ചുള്ള അനുഭവം അവരുടെ നിയമങ്ങൾക്കനുസൃതമായും അവരുടെ ഭാഷയിലും മറ്റേതൊരു ഇ.എം.ബിക്കും സമാനമായ ഒരു പ്ലാറ്റ്‌ഫോം സഹ-വികസനത്തിനായി പങ്കിടാൻ ഇന്ത്യ തയ്യാറാണ്, .
സ്തംഭം V: പരിശീലനവും ശേഷി വികസനവും
● EMBS പ്രകടിപ്പിക്കുന്ന താൽപ്പര്യം കണക്കിലെടുത്ത്, എല്ലാ മേഖലകളിലെയും തിരഞ്ഞെടുപ്പ് മേഖലയിലെ വിപുലമായ അനുഭവം, അതിന്റെ സുതാര്യമായ രീതികളുടെ പരിശീലനത്തിലൂടെയും കൈമാറ്റത്തിലൂടെയും പങ്കിടാൻ ഇന്ത്യ തയ്യാറാണ്.
● EMBS കാണിക്കുന്ന താൽപ്പര്യം കണക്കിലെടുത്ത്, കഴിഞ്ഞ 15 വർഷമായി ഇന്ത്യയിൽ നിന്നുള്ള 10,000-ത്തിലധികം തിരഞ്ഞെടുപ്പ് ജീവനക്കാരെയും 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും പരിശീലിപ്പിച്ച പരിചയമുള്ള, ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് & ജനാധിപത്യ പരിശീലന സ്ഥാപനമായ IIIDEM, എല്ലാ EMB-കൾക്കും, അവരുടെ കഴിവിന്റെ പരമാവധി, തിരഞ്ഞെടുപ്പ് നടത്തുന്നതിലും ഇലക്ടറൽ റോൾ തയ്യാറാക്കുന്നതിലും പ്രൊഫഷണലിസം നൽകുന്നതിന്, അവരുടെ ട്രാമിംഗ് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യാൻ തയ്യാറാണ്.
ഉപസംഹാരം
സഹകരണം, നവീകരണം, അളക്കാവുന്ന പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഈ അഞ്ച് സ്തംഭങ്ങൾ പ്രവർത്തിപ്പിക്കാനും, ഈ പുരോഗതി അവലോകനം ചെയ്യുന്നതിനായി വർഷത്തിലൊരിക്കൽ യോഗം ചേരുന്നതിന് മുമ്പ്, പുരോഗതി ഇടയ്ക്കിടെ അവലോകനം ചെയ്യാനും ഞങ്ങൾ ദൃഢനിശ്ചയം ചെയ്യുന്നു, ഇന്ത്യയിലെ ന്യൂഡൽഹിയിലെ IIIDEM-ൽ ചേരുന്ന അടുത്ത മീറ്റിംഗുകളുടെ തീയതികളായി 2026 ഡിസംബർ 3, 4, 5 തീയതികൾ നിർദ്ദേശിക്കുന്നു.
ന്യൂഡൽഹിയിൽ 2026 ജനുവരി 23-ന് അംഗീകരിച്ചു.
****
SK
(रिलीज़ आईडी: 2217831)
आगंतुक पटल : 10