ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

“ഇന്ത്യയുടെ സമുദ്രോല്‌പ്പന്ന കയറ്റുമതിയിൽ മത്സരക്ഷമത വർധിപ്പിക്കാൻ ശക്തമായ അന്താരാഷ്ട്ര സഹകരണം അനിവാര്യം": കേന്ദ്ര മത്സ്യബന്ധന - മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്.

प्रविष्टि तिथि: 21 JAN 2026 11:48PM by PIB Thiruvananthpuram

കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗിന്റെ(ലാലൻ സിംഗ് ) അധ്യക്ഷതയിൽ ഇന്ന് ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിൽ, മത്സ്യബന്ധന വകുപ്പ് 'സമുദ്രോൽപ്പന്നക്കയറ്റുമതി പ്രോത്സാഹനം' എന്ന വിഷയത്തിൽ വട്ടമേശ സമ്മേളനം വിജയകരമായി സംഘടിപ്പിച്ചു. മത്സ്യബന്ധന - മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രാലയത്തിലും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലും സഹമന്ത്രി ആയിരുന്ന ശ്രീ ജോർജ് കുര്യൻ, മത്സ്യബന്ധന- മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രാലയത്തിലും പഞ്ചായത്ത് രാജ് മന്ത്രാലയത്തിലും സഹമന്ത്രി ആയിരുന്ന പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.

ഈ സമ്മേളനത്തിൽ അൽബേനിയ, അംഗോള, ചൈന, കൊളംബിയ, ഇക്വഡോർ, ഫിജി, ഘാന, ഗ്വാട്ടിമാല, ഐസ്‌ലൻഡ്, ഇറാൻ, ജമൈക്ക, ജോർദാൻ, മലേഷ്യ, മാലിദ്വീപ്, മൊറോക്കോ, പാനമ, പെറു, സെയ്‌ഷെൽസ്, സിംഗപ്പൂർ, ശ്രീലങ്ക, ഉറുഗ്വേ, സെനഗൽ, മോൾഡോവ, ടോഗോ, ബെനിൻ, ഖത്തർ, മെക്സിക്കോ, വെനസ്വേല, വിയറ്റ്നാം, ഈജിപ്ത്, ഫ്രാൻസ്, ഇന്തോനേഷ്യ, ഇറാഖ്, മാലി, നോർവേ, റിപ്പബ്ലിക് ഓഫ് ഗിനിയ, റഷ്യ, സ്പെയിൻ, ടുണീഷ്യ, സൗദി അറേബ്യ എന്നീ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, ഓഷ്യാനിയ, ലാറ്റിൻ അമേരിക്ക & കരീബിയൻ മേഖലകളിലെ 40 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, ഹൈക്കമ്മീഷണർമാർ, മറ്റ് മുതിർന്ന മിഷൻ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള നയതന്ത്രജ്ഞർ പങ്കെടുത്തു. 

കൂടാതെ, ഭക്ഷ്യ കാർഷിക സംഘടന (FAO) ഏജൻസ് ഫ്രാൻസൈസ് ഡി ഡെവലപ്‌മെന്റ് (AFD) ജി.ഐ.സെഡ് (GIZ), ബേ ഓഫ് ബംഗാൾ പ്രോഗ്രാം (BOBP)ഏഷ്യൻ വികസന ബാങ്ക് (ADB) ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്‌മെന്റ് (IFAD) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. ഭാരത സർക്കാരിന്റെ ഫിഷറീസ് വകുപ്പിലെയും വിവിധ മന്ത്രാലയങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

   ശക്തമായ നയങ്ങൾ, പ്രോസസ്സിംഗ് ശേഷി, ലോജിസ്റ്റിക് പിന്തുണ എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു സുപ്രധാന ആഗോള മത്സ്യബന്ധന ഹബ്ബായി ഇന്ത്യ ഉയർന്നുവന്നതായി കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീര വികസന പഞ്ചായത്തിരാജ് മന്ത്രി ശ്രീ. രാജീവ് രഞ്ജൻ സിംഗ് തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതി മൂല്യം ഇരട്ടിയായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ ട്രേസബിലിറ്റി ഫ്രെയിംവർക്ക് (2025), EEZ ചട്ടങ്ങൾ (2025), പുതുക്കിയ ഹൈ സീസ് ഫിഷിംഗ് മാർഗനിർദേശങ്ങൾ (2025) എന്നിവ മുഖേന നിയമപാലനം, സുതാര്യത എന്നിവയിൽ ഇന്ത്യ കൂടുതൽ ശക്തിപ്രാപിക്കുയാണെന്നും, ആൻഡമാൻ & നിക്കോബാർ, ലക്ഷദ്വീപ് എന്നീ ദ്വീപുകളിൽ സുസ്ഥിരവും കയറ്റുമതി അധിഷ്ഠിതവുമായ വളർച്ചയ്ക്ക് പ്രാധാന്യം നൽകുകയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

നൂതന മത്സ്യക്കൃഷി, മാരികൾച്ചർ സാങ്കേതികവിദ്യകൾ, സംസ്കരണം, കോൾഡ് ചെയിനുകൾ, കപ്പൽ രൂപകൽപ്പന, ഡിജിറ്റൽ നിരീക്ഷണം, സംയുക്ത ഗവേഷണ വികസനം, സാങ്കേതിക കൈമാറ്റം, കാലാവസ്ഥാ പ്രതിരോധം, സുസ്ഥിര മത്സ്യബന്ധന മാനേജ്മെന്റ്, വ്യാപാര വികസനം, സ്വകാര്യ മേഖലയിലെ പങ്കാളിത്തം എന്നിവയിൽ ഉള്ള വിശാലമായ സഹകരണ അവസരങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, പഞ്ചായത്തീരാജ് സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ, സമുദ്രോൽപ്പന്നങ്ങൾ പോഷകാഹാരത്തിന്റെ സുപ്രധാന സ്രോതസ്സാണെന്നും ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നുവെന്നും ചൂണ്ടിക്കാട്ടി. ഈ മേഖല വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഫിഷറീസ് മേഖലയുടെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിന് ഉൽപ്പാദനം മുതൽ കയറ്റുമതി വരെയുള്ള സമഗ്രമായ ഒരു മൂല്യശൃഖല സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷ കാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ, ഇന്ത്യയുടെ അതിവേഗത്തിലുള്ള അക്വാകൾച്ചർ വളർച്ചയെക്കുറിച്ച് സംസാരിച്ചു. സമുദ്രോൽപ്പന്ന കയറ്റുമതി ഒരു ലക്ഷം കോടി രൂപയായി ഉയർത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏഴ് മാസത്തിനിടെ കയറ്റുമതി മൂല്യത്തിൽ 21 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയത് ഈ മേഖലയുടെ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്. ഈ സമ്മേളനം സംഘടിപ്പിക്കുന്നതിന് സഹകരിക്കുകയും പങ്കെടുക്കുകയും ചെയ്ത രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.

***


(रिलीज़ आईडी: 2217380) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , Kannada , Urdu , English , हिन्दी