പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അറിവിന്റെ സത്ത ഉൾക്കൊള്ളുന്നതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 20 JAN 2026 10:36AM by PIB Thiruvananthpuram

അറിവ് അനന്തവും സമയം പരിമിതവുമായ ഈ ലോകത്ത് സത്തയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ കാലാതീതമായ ജ്ഞാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗഹനമായ ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

ആ സംസ്കൃത ശ്ലോകം ഇപ്രകാരമാണ്-

अनन्तशास्त्रं बहुलाश्च विद्याः अल्पश्च कालो बहुविघ्नता च।
यत्सारभूतं तदुपासनीयं हंसो यथा क्षीरमिवाम्बुमध्यात्॥

ജ്ഞാനം സമ്പാദിക്കാൻ എണ്ണമറ്റ ശാസ്ത്രങ്ങളും അറിവിന്റെ വൈവിധ്യമാർന്ന ശാഖകളുമുണ്ടെങ്കിലും മനുഷ്യായുസ്സ് പരിമിതമായ സമയത്താലും നിരവധി തടസ്സങ്ങളാലും ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഈ ശ്ലോകം അർത്ഥമാക്കുന്നത്. അതിനാൽ പാലിൽ നിന്ന് വെള്ളത്തെ വേർതിരിച്ചെടുക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഹംസത്തെപ്പോലെ, അറിവിന്റെ സത്തയെ - പരമമായ സത്യത്തെ - തിരിച്ചറിയാനും ഉൾക്കൊള്ളാനും ഒരാൾ ശ്രമിക്കണം.

ശ്രീ മോദി എക്സിൽ കുറിച്ചു;

“अनन्तशास्त्रं बहुलाश्च विद्याः अल्पश्च कालो बहुविघ्नता च।

यत्सारभूतं तदुपासनीयं हंसो यथा क्षीरमिवाम्बुमध्यात्॥”

***

SK


(रिलीज़ आईडी: 2216336) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Gujarati , Tamil , Kannada