ധനകാര്യ മന്ത്രാലയം
2025 ഏപ്രില്‍ 1 മുതല്‍ 31 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഡിജിറ്റല്‍ ക്രെഡിറ്റ് അണ്ടര്‍റൈറ്റിംഗ് പ്രോഗ്രാമുകള്‍ അടിസ്ഥാനമാക്കിയുള്ള പുതിയ ക്രെഡിറ്റ് അസസ്‌മെന്റ് മോഡല്‍ പ്രകാരം പൊതുമേഖലാ ബാങ്കുകള്‍ (PSBs) 52,300 കോടിയിലധികം രൂപയുടെ 3.96 ലക്ഷത്തിലധികം MSME വായ്പകള്‍ക്ക് അനുമതി നല്‍കി.
ജന്‍ സമര്‍ഥ് പോര്‍ട്ടലിലൂടെയുള്ള ഡിജിറ്റല്‍ ഫുട്പ്രിന്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ സംവിധാനങ്ങള്‍ MSME ധനസഹായത്തില്‍ അടിസ്ഥാനപരവും വിപ്ലവകരവുമായ പരിവര്‍ത്തനം സൃഷ്ടിക്കുന്നു.
प्रविष्टि तिथि:
19 JAN 2026 2:11PM by PIB Thiruvananthpuram
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി (MSME) ഡിജിറ്റല്‍ ഫുട്പ്രിന്റുകള്‍ അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ് അസസ്‌മെന്റ് മോഡല്‍ (CAM) 2025ല്‍ പൊതുമേഖലാ ബാങ്കുകള്‍ (PSBs) ആരംഭിച്ചു.
2025 ഏപ്രില്‍ 1 മുതല്‍ 31 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഡിജിറ്റല്‍ ക്രെഡിറ്റ് അണ്ടര്‍റൈറ്റിംഗ് പ്രോഗ്രാമുകള്‍ അടിസ്ഥാനമാക്കിയുള്ള പുതിയ ക്രെഡിറ്റ് അസസ്‌മെന്റ് മോഡല്‍ പ്രകാരം പൊതുമേഖലാ ബാങ്കുകള്‍ (PSBs) 52,300 കോടിയിലധികം രൂപയുടെ 3.96 ലക്ഷത്തിലധികം MSME വായ്പകള്‍ക്ക് അനുമതി നല്‍കി.
ഈ ക്രെഡിറ്റ് അസസ്‌മെന്റ് മോഡല്‍ ഡിജിറ്റലായി ലഭ്യവും പരിശോധിക്കാവുന്നതുമായ ഡാറ്റ ഉപയോഗിച്ച് MSME വായ്പ അപേക്ഷകള്‍ വേഗത്തിലും സുതാര്യമായും വിലയിരുത്താന്‍ സഹായിക്കുന്നു. വസ്തുനിഷ്ഠമായ തീരുമാനങ്ങള്‍ അടിസ്ഥാനമാക്കി അപേക്ഷകള്‍ സ്വയം പരിശോധിക്കുകയും, ബാങ്കിലെ നിലവിലുള്ള (ETB) MSME ഉപഭോക്താക്കള്‍ക്കും പുതിയ (NTB) MSME ഉപഭോക്താക്കള്‍ക്കും പ്രസ്തുത മോഡല്‍ അടിസ്ഥാനത്തിലുള്ള വായ്പാ പരിധി നിശ്ചയിക്കുകയും ചെയ്യുന്നു.
ഈ മോഡല്‍ ഡിജിറ്റല്‍ ഫുട്പ്രിന്റുകള്‍ ഉപയോഗിച്ച് KYC പരിശോധന, മൊബൈല്‍ ഇ-മെയില്‍ സ്ഥിരീകരണം, GST വിവരങ്ങളുടെ വിലയിരുത്തല്‍, അക്കൗണ്ട് അഗ്രിഗേറ്റര്‍ വഴി ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിക്കല്‍, ITR സ്ഥിരീകരണം, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള പരിശോധനകള്‍, തട്ടിപ്പ് കണ്ടെത്തല്‍ എന്നിവ ലളിതവും വേഗത്തിലുമാക്കുന്നു.
ഇത്തരത്തിലുള്ള മോഡലുകള്‍ MSMEകള്‍ക്ക് വലിയ നേട്ടങ്ങള്‍ കൊണ്ടുവരുന്നു. എവിടെ നിന്നും ഓണ്‍ലൈന്‍ ആയി വായ്പയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനാകും. രേഖകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ കുറയും. ശാഖാ സന്ദര്‍ശനങ്ങള്‍ ആവശ്യമുണ്ടാകില്ല. ഡിജിറ്റലായി ഉടന്‍ പ്രാഥമിക അനുമതി ലഭിക്കും. അപേക്ഷകള്‍ വേഗത്തില്‍ പ്രോസസ് ചെയ്യുകയും, തുടക്കം മുതല്‍ അവസാനം വരെ നേരിട്ട് പൂര്‍ത്തിയാക്കാവുന്ന (STP) ലളിതമായ പ്രക്രിയ അനുവര്‍ത്തിക്കുകയും, കുറഞ്ഞ സമയത്തില്‍ (TAT) തീരുമാനം ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ, വസ്തുനിഷ്ഠ ഡാറ്റ, ഇടപാടുകളിലെ മുന്‍കാല പ്രവണതകള്‍, വായ്പാ ചരിത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുന്നു, CGTMSE പോലുള്ള ക്രെഡിറ്റ് ഗ്യാരന്റി പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രധാന സവിശേഷതകള്‍
ഉപഭോക്താവിന്റെ ഡിജിറ്റല്‍ ഡാറ്റ (GST, ITR, ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, CIC റിപ്പോര്‍ട്ടുകള്‍ എന്നിവ) ഉപയോഗിച്ച് MSME വായ്പകള്‍ക്ക് ഉടന്‍ തന്നെ അനുമതി നല്‍കുന്നു.
ബാങ്കുകള്‍ നിശ്ചയിച്ച നിര്‍ദ്ദിഷ്ട പരിധിയിലുള്ള വായ്പകള്‍ക്കായി ജന്‍ സമര്‍ഥ് പോര്‍ട്ടലിലൂടെ (https://www.jansamarth.in) പൂര്‍ണമായും ഓണ്‍ലൈനായുള്ള അപേക്ഷാ പ്രക്രിയ.
വിവിധ APIകളിലൂടെ ഡിജിറ്റല്‍ ഡാറ്റ ഉപയോഗിച്ച് വായ്പയുടെ പരിശോധനയും വിശകലനവും നടത്തുന്നു.
തീരുമാനം എടുക്കാനും CGTMSE പോലുള്ള ക്രെഡിറ്റ് ഗ്യാരന്റി പോര്‍ട്ടലുകളുമായി എളുപ്പത്തില്‍ ഏകോപിപ്പിക്കുന്നതിനും കുറഞ്ഞ സമയം മാത്രമെടുക്കുന്നു.
ആനുകൂല്യങ്ങള്‍
വായ്പയ്ക്കായി ശാഖയില്‍ പോവേണ്ട ആവശ്യമില്ല; MSME പ്രൊമോട്ടര്‍മാര്‍ക്ക് എവിടെയും, എപ്പോള്‍ വേണമെങ്കിലും (24/7/365) ഓണ്‍ലൈനായി അപേക്ഷിക്കാം.
ആവശ്യമായ രേഖകള്‍ ഡിജിറ്റലായി അപ്‌ലോഡ് ചെയ്യാം; വായ്പ അംഗീകരിക്കുമ്പോള്‍ ഭൗതിക പകര്‍പ്പുകള്‍ സമര്‍പ്പിക്കേണ്ടതില്ല.
അപേക്ഷ സമര്‍പ്പിച്ചതിനുശേഷം, തീരുമാനം ഉടന്‍ ഓണ്‍ലൈനായി അറിയിക്കും, അതിനാല്‍ പ്രോസസിംഗ് സമയം കുറയുന്നു.
****
(रिलीज़ आईडी: 2216294)
आगंतुक पटल : 7