പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് രാജ്യങ്ങളുമായി ഇന്ത്യയുടെ ശക്തമായ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ പങ്കുവെക്കാൻ രാജ്യം സജ്ജമാണെന്ന് വ്യക്തമാക്കുന്ന ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
प्रविष्टि तिथि:
15 JAN 2026 1:58PM by PIB Thiruvananthpuram
കോമൺവെൽത്ത് രാജ്യങ്ങളുമായി ഇന്ത്യയുടെ കരുത്തുറ്റ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ പങ്കുവെക്കാൻ രാജ്യം സജ്ജമാണെന്ന് വ്യക്തമാക്കുന്ന ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
കോമൺവെൽത്ത് രാജ്യങ്ങളിലെ സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കവെ, 'വസുധൈവ കുടുംബകം' - അഥവാ "ലോകം ഒരു കുടുംബം" എന്ന കാലാതീതമായ ദർശനത്തോടുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത ലോകസഭാ സ്പീക്കർ ശ്രീ ഓം ബിർള അടിവരയിട്ടു.
ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ എക്സ് പോസ്റ്റിനു പ്രതികരണമായി പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:
"ഇന്ത്യ 28-ാമത് സി.എസ്.പി.ഒ.സി-ക്ക് ആതിഥേയത്വം വഹിക്കവെ, 'വസുധൈവ കുടുംബകം' എന്ന ദർശനത്തിലധിഷ്ഠിതമായി, രാജ്യത്തിന്റെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ കോമൺവെൽത്ത് രാജ്യങ്ങളുമായി പങ്കുവെക്കാൻ ഇന്ത്യ സജ്ജമാണെന്ന് ബഹുമാനപ്പെട്ട ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള അടിവരയിട്ടു പറഞ്ഞു. സാങ്കേതികവിദ്യയെ സ്വകാര്യ സ്വത്തായല്ല, മറിച്ച് ലോകമെമ്പാടുമുള്ള ജനാധിപത്യ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന പൊതു നന്മയായാണ് ഇന്ത്യ കാണുന്നതെന്ന് അദ്ദേഹം തന്റെ ലേഖനത്തിൽ പ്രതിപാദിക്കുന്നു."
@loksabhaspeaker Shri @ombirlakota
****
SK
(रिलीज़ आईडी: 2215108)
आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada