ഗ്രാമീണ വികസന മന്ത്രാലയം
ജി-റാം-ജി നയിക്കപ്പെടുന്നത് അനുമാനങ്ങളും ആശങ്കകളും അടിസ്ഥാനമാക്കിയല്ല, മറിച്ച് തെളിവുകളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിലാണെന്ന് ഡോ. ജിതേന്ദ്ര സിംഗ്
प्रविष्टि तिथि:
13 JAN 2026 7:18PM by PIB Thiruvananthpuram
കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര വകുപ്പ് (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണൽ, പൊതുപരാതികൾ, പെൻഷൻ, ആണവോർജ്ജം, ബഹിരാകാശം എന്നീ വകുപ്പുകളുടെ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് 'വികസിത് ഭാരത് എനർജി ഫോർ എംപ്ലോയ്‌മെൻ്റ് ആൻഡ് ലൈവ്‌ലിഹുഡ് മിഷൻ (ഗ്രാമീൺ)' സംബന്ധിച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഈ സംരംഭം അനുമാനങ്ങളും ആശങ്കകളും അടിസ്ഥാനമാക്കിയല്ല, മറിച്ച് തെളിവുകളിലും അനുഭവങ്ങളിലും അടിസ്ഥാന യാഥാർത്ഥ്യങ്ങളിലും വേരൂന്നിയുള്ളതാണെന്ന് അദ്ദേഹം അടിവരയിട്ടു.
മുൻകാല പൊതു തൊഴിൽ പദ്ധതികളിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട്, ഡിജിറ്റലായി നിയന്ത്രിക്കപ്പെടുന്നതും വിപുലീകരിച്ചതും ഫലപ്രാപ്തിയുള്ളതുമായ ഒരു ചട്ടക്കൂടായാണ് ജി-റാം-ജി നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് അർത്ഥവത്തായതും അളക്കാവുന്നതും ഗ്രാമീണ സമൂഹങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്നതുമാണെന്ന് ഉറപ്പാക്കുന്നതിനോടൊപ്പം സുതാര്യതയും ഉത്തരവാദിത്തവും ആസ്തികൾ സൃഷ്ടിക്കുന്നത് മെച്ചപ്പെടുത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവൃത്തികളുടേയും ഫണ്ട് വിനിയോഗത്തിൻ്റേയും തത്സമയ മേൽനോട്ടം ഉറപ്പാക്കുന്നതിനായി ജിപിഎസ് അധിഷ്ഠിത നിരീക്ഷണം, നിർമ്മിതബുദ്ധി അധിഷ്ഠിത മാതൃകകൾ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളെ ഈ ദൗത്യം സംയോജിപ്പിക്കുന്നു.
നേരത്തെ വിവിധ വിഭാഗങ്ങളിലായി വിഭജിക്കപ്പെട്ട് നടപ്പിലാക്കിയിരുന്ന പൊതുമരാമത്ത് ജോലികളെ ഒരുമിച്ച് കൊണ്ടുവരുന്ന സംയോജിത സമീപനമാണ് ജി-റാം-ജി നിയമത്തിൻ്റെ പ്രധാന ശക്തികളിലൊന്നെന്ന് മന്ത്രി വിശദീകരിച്ചു. പദ്ധതികളുടെ ആസൂത്രണം, നിർവ്വഹണം, ഫലപ്രാപ്തി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ പ്രവൃത്തികളുടെ ആവർത്തനം ഒഴിവാക്കാനും, ഫണ്ട് ദുരുപയോഗം തടയാനും, പെട്ടെന്ന് നശിച്ചുപോകുന്ന ആസ്തികൾക്ക് പകരം ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, കർഷകത്തൊഴിലാളികളുടെ ലഭ്യത തുടങ്ങിയ ദീർഘകാല ആവശ്യങ്ങൾക്ക് മുൻഗണന നല്കാനുമാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുടെ നികുതിപ്പണം ഈടുറ്റ സമൂഹ ആസ്തികളായി മാറുന്നുവെന്ന് ഉറപ്പാക്കാൻ ഓരോ പദ്ധതിയും വ്യക്തമായി നിർവ്വചിക്കപ്പെട്ട ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനപ്പെട്ട ഘടനാപരമായ മെച്ചപ്പെടുത്തലുകൾ എടുത്തുപറഞ്ഞ ഡോ. ജിതേന്ദ്ര സിംഗ്, തൊഴിലുറപ്പ് ദിനങ്ങൾ നൂറിൽ നിന്ന് 125 ദിവസമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഉപജീവന സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. വ്യാജ ഗുണഭോക്താക്കളേയും, വ്യാജ ജോബ് കാർഡുകളേയും സംബന്ധിച്ച ദീർഘകാലമായുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി, മുഴുവൻ സംവിധാനവും ശക്തമായ പരിശോധകളോടും നിയന്ത്രണങ്ങളോടും കൂടി ഡിജിറ്റൽവൽക്കരിച്ചിട്ടുണ്ട്. ഇതിലൂടെ ആനുകൂല്യങ്ങൾ യഥാർത്ഥ തൊഴിലാളികളിലേക്ക് എത്തിച്ചേരുന്നുണ്ടെന്നും ചോർച്ചകൾ ഒഴിവാക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുന്നു.
സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് സംസാരിക്കവേ, ജി-റാം-ജി നിയമം പരിധികളില്ലാത്ത ഡിമാൻഡ് അധിഷ്ഠിത ഫണ്ട് അനുവദിക്കൽ രീതിയിൽ നിന്നും, വസ്തുനിഷ്ഠമായ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സംസ്ഥാനതല വിഹിത മാതൃകയിലേക്ക് മാറുകയാണെന്ന് മന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാലയൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയ്ക്ക് ബാധകമായ പ്രത്യേക വ്യവസ്ഥകളോടെ ഫണ്ട് വിനിയോഗത്തിൽ കേന്ദ്രവും സംസ്ഥാനവും 60:40 എന്ന പങ്കാളിത്ത രീതിയിലായിരിക്കും ചിലവ് പങ്കിടുക. ഈ ഘടന സാമ്പത്തിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പദ്ധതി നിർവ്വഹണത്തിൽ സംസ്ഥാനങ്ങളുടെ ഉടമസ്ഥാവകാശവും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലുറപ്പ് പ്രവൃത്തികളെ പ്രാദേശിക കാർഷിക കലണ്ടറുമായി പൊരുത്തപ്പെടുത്തി ക്രമീകരിക്കേണ്ടതിൻ്റെ പ്രാധാന്യവും ഡോ. ജിതേന്ദ്ര സിംഗ് എടുത്തുപറഞ്ഞു. ഇതുവഴി ഗ്രാമീണ തൊഴിലാളികൾക്ക് തടസ്സങ്ങളില്ലാതെ കാർഷിക ജോലികളും വേതന തൊഴിലും സമന്വയിപ്പിക്കാൻ സാധിക്കും. പ്രകൃതിക്ഷോഭങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പ്രവൃത്തികൾ 60 ദിവസം വരെ നിർത്തിവെക്കാനുള്ള സൗകര്യവും, കാലാവസ്ഥയ്ക്ക് അനുസൃതമായ മാറ്റങ്ങൾ വരുത്താനുള്ള വഴക്കവും ഈ ചട്ടക്കൂടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പദ്ധതിയുടെ കാര്യക്ഷമതയും പ്രതിരോധശേഷിയും ഉറപ്പാക്കുന്നു. ഈ ദൗത്യത്തിന് കീഴിലുള്ള കൂലി ഇനി മുതൽ പ്രതിവാര അടിസ്ഥാനത്തിൽ നല്കും, ഇത് തൊഴിലാളികളുടെ വരുമാന സ്ഥിരത ഗണ്യമായി മെച്ചപ്പെടുത്തും.
SKY
*****
(रिलीज़ आईडी: 2214397)
आगंतुक पटल : 5