ലോക്സഭാ സെക്രട്ടേറിയേറ്റ്
प्रविष्टि तिथि:
12 JAN 2026 6:15PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ 2026 ജനുവരി 14-16 തീയതികളിൽ നടക്കുന്ന കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനത്തിന് (CSPOC) ഇന്ത്യൻ പാർലമെൻ്റ് ആതിഥേയത്വം വഹിക്കും.
2026 ജനുവരി 15 ന് ന്യൂഡൽഹിയിൽ പാർലമെൻ്റ് ഹൗസ് കോംപ്ലക്സിലെ സംവിധാൻ സദനിലെ ചരിത്രപ്രസിദ്ധമായ സെൻട്രൽ ഹാളിൽ രാവിലെ 10.30 ന് ഈ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
2023 ഒക്ടോബറിൽ ഇന്ത്യൻ പാർലമെൻ്റ് ആതിഥേയത്വം വഹിച്ച അവസാന ഇൻ്റർ-പാർലമെൻ്ററി സമ്മേളനമായ 9-ാമത് G20 പാർലമെൻ്ററി സ്പീക്കേഴ്‌സ് (P20) ഉച്ചകോടിയും പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്.
ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർളയാണ് ഈ സമ്മേളനത്തിൻ്റെ അധ്യക്ഷൻ.
CSPOC യെക്കുറിച്ച്:
1969-ൽ കാനഡയിലെ ഹൗസ് ഓഫ് കോമൺസ് സ്പീക്കറായ ലൂസിയൻ ലാമ്യൂറക്സ് മുൻകൈയെടുത്താണ് കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും സമ്മേളനം (CSPOC) രൂപീകരിച്ചത്.
തുടക്കം മുതൽ, കാനഡ CSPOC യുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഒരു സെക്രട്ടേറിയറ്റ് സ്ഥാപിച്ചിട്ടുണ്ട്.
കോമൺവെൽത്തിലെ പരമാധികാര രാജ്യങ്ങളായ 53 ദേശീയ പാർലമെൻ്റുകളുടെ (പട്ടിക ഉൾപ്പെടുത്തിയിരിക്കുന്നു) സ്പീക്കർമാരും പ്രിസൈഡിംഗ് ഓഫീസർമാരും ഒരുമിച്ച് ചേരുന്ന സമ്മേളനമാണ് CSPOC.
കോമൺവെൽത്ത് പാർലമെൻ്ററി അസോസിയേഷൻ (CPA), കോമൺവെൽത്ത് സെക്രട്ടേറിയറ്റ് അല്ലെങ്കിൽ കോമൺവെൽത്ത് ഹെഡ്സ് ഓഫ് ഗവൺമെൻ്റ് (CHOGM) എന്നിവയുമായി ഔപചാരിക ബന്ധമില്ലാത്ത ഒരു സ്വതന്ത്ര ഗ്രൂപ്പാണ് CSPOC. എങ്കിലും, അതിൻ്റെ അംഗത്വം CPA യുടെ അംഗത്വത്തിന് തുല്യമാണ്.
ഈ സമ്മേളനത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഇവയാണ്:
•പാർലമെൻ്റുകളുടെ സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും ഭാഗത്തുനിന്ന് നിഷ്പക്ഷതയും നീതിയും ഉറപ്പാക്കുക, നിലനിർത്തുക, പ്രോത്സാഹിപ്പിക്കുക.
•പാർലമെ ൻ്ററി ജനാധിപത്യത്തിൻ്റെ വിവിധ രൂപങ്ങളെക്കുറിച്ചുള്ള അറിവും ധാരണയും പ്രോത്സാഹിപ്പിക്കുക; കൂടാതെ
പാർലമെൻ്ററി സ്ഥാപനങ്ങൾ വികസിപ്പിക്കുക.
രണ്ട് വർഷത്തെ കാലയളവിലാണ് സിഎസ്‌പിഒസി പ്രവർത്തിക്കുന്നത്. സാധാരണയായി ജനുവരി ആദ്യം എല്ലാ അംഗങ്ങളും പങ്കെടുക്കുന്ന ഒരു സമ്മേളനവും, അടുത്തവർഷം അതേ സമയത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗവും നടത്തപ്പെടുന്നു.
28-ാമത് സിഎസ്‌പിഒസി ഇന്ത്യയിൽ ആതിഥേയത്വം വഹിക്കാനുള്ള തീരുമാനം:
2020 ജനുവരി 5 മുതൽ 9 വരെ ഒട്ടാവയിൽ നടന്ന 25-ാമത് സിഎസ്‌പിഒസിയിൽ, വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് 28-ാമത് സിഎസ്‌പിഒസി യ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാനുള്ള തീരുമാനം എടുത്തത്. ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ഈ സമ്മേളനത്തിൽ ഇന്ത്യൻ പാർലമെൻ്ററി പ്രതിനിധി സംഘത്തെ (ഐപിഡി) നയിച്ചു.
2024 ജനുവരി 4 മുതൽ 6 വരെ കമ്പാലയിൽ ഉഗാണ്ട പാർലമെൻ്റ് ആതിഥേയത്വം വഹിച്ച CSPOC യുടെ 27-ാമത് പതിപ്പിൻ്റെ അവസാനത്തിലാണ്, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനും ആ സമ്മേളനത്തിലെ IPD യുടെ നേതാവുമായ ശ്രീ ഹരിവംശ്, 2026 ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന CSPOC യുടെ 28-ാമത് പതിപ്പിൻ്റെ ആതിഥേയനായി ഉഗാണ്ടയിൽ നിന്ന് ചുമതലയേറ്റു വാങ്ങിയത്.
28-ാമത് CSPOC യിലെ പരിപാടി:
പരിപാടിയുടെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്:
സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം - 2026 ജനുവരി 14
CSPOC പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് സ്റ്റാൻഡിംഗ് കമ്മിറ്റിയാണ്. ഇതിൽ 15 അംഗങ്ങളുണ്ട്, 5 അംഗങ്ങൾ അടങ്ങുന്നതാണ് ഒരു കോറം.
28-ാമത് CSPOC യുടെ അധ്യക്ഷൻ എന്ന നിലയിൽ, ലോക്‌സഭാ സ്പീക്കർ 2026 ജനുവരി 14 ന് വൈകുന്നേരം 7.30 ന് ഡൽഹിയിൽ ചുവപ്പ് കോട്ടയിലെസംഗീതി കോൺഫറൻസ് ഹാളിൽ നടക്കുന്ന CSPOC സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കും.
യോഗത്തിന് മുമ്പ്, സ്റ്റാൻഡിങ് കമ്മിറ്റിയിലെ അംഗങ്ങളായ സ്പീക്കർമാർ, പ്രിസൈഡിംഗ് ഓഫീസർമാർ, ഡൽഹിയിൽ എത്തിയിരിക്കുന്ന മറ്റു അംഗങ്ങൾ ( ഏകദേശം 40 പേർ ) എന്നിവർക്ക് വേണ്ടി ചുവപ്പ് കോട്ടയിൽ പ്രത്യേക പ്രദർശനം ഉണ്ടായിരിക്കും.
ചുവപ്പു കോട്ടയിൽ അവർക്കായി ഒരു ദൃശ്യ -ശബ്ദ പരിപാടി ഒരുക്കിയിട്ടുണ്ട്.
സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിന് ശേഷം, ഈ അംഗങ്ങളോടുള്ള ബഹുമാനാർത്ഥം ലോക്‌സഭാ സ്പീക്കർ വൈകുന്നേരം 7.30 ന് ചുവപ്പ് കോട്ട പരിസരത്ത് അത്താഴവിരുന്ന് സംഘടിപ്പിക്കും.
28-ാമത് സിഎസ്‌പിഒസിയുടെ ഉദ്ഘാടനം - 2026 ജനുവരി 15:
28-ാമത് സിഎസ്‌പിഒസിയുടെ ഉദ്ഘാടന ചടങ്ങ് ന്യൂഡൽഹിയിൽ പാർലമെൻ്റ് ഹൗസ് കോംപ്ലക്സിലെ സംവിധാൻ സദൻ്റെ ചരിത്രപ്രസിദ്ധമായ സെൻട്രൽ ഹാളിൽ രാവിലെ 10.30 ന് നടക്കും.
ഈ സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, മുഖ്യപ്രഭാഷണവും നടത്തും. ഉദ്ഘാടന ചടങ്ങിനുശേഷം, പ്രധാനമന്ത്രി കോമൺവെൽത്ത്, സ്വയംഭരണ പാർലമെൻ്റുകളുടെ സ്പീക്കർമാരുമായും പ്രിസൈഡിംഗ് ഓഫീസർമാരുമായും അനൗപചാരികമായി സംവദിക്കും.കൂടാതെ പ്രധാനമന്ത്രിയോടൊപ്പം സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും ഗ്രൂപ്പ് ഫോട്ടോയെടുപ്പും ഉണ്ടായിരിക്കും.
സമ്മേളനത്തിൻ്റെ വിഷയങ്ങൾ:
28-ാമത് സിഎസ്‌പിഒസി ഇനിപ്പറയുന്ന അജണ്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും:
നാല് ശില്പശാല സെഷനുകൾക്കുള്ള വിഷയങ്ങൾ
•പാർലമെൻ്റിൽ നിർമിതബുദ്ധി: നൂതനാശയങ്ങളെ സന്തുലിതമാക്കൽ, മേൽനോട്ടം, പൊരുത്തപ്പെടുത്തൽ.
•സാമൂഹിക മാധ്യമങ്ങളും പാർലമെൻ്റേറിയൻമാരിൽ അവയുടെ സ്വാധീനവും.
•വോട്ടിംഗിനപ്പുറം പാർലമെൻ്റിനെയും പൗരന്മാരുടെ പങ്കാളിത്തത്തെയും കുറിച്ചുള്ള പൊതുജന ധാരണ വർദ്ധിപ്പിക്കുന്നതിനുള്ള നൂതന തന്ത്രങ്ങൾ.
പാർലമെൻ്റ് അംഗങ്ങളുടെയും പാർലമെൻ്ററി ഉദ്യോഗസ്ഥരുടെയും സുരക്ഷ, ആരോഗ്യം, ക്ഷേമം.
2026 ജനുവരി 15 ന്, ആദ്യത്തെ രണ്ട് വിഷയങ്ങൾ ചർച്ച ചെയ്യും.
2026 ജനുവരി 16 ന്, ശേഷിക്കുന്ന രണ്ട് വിഷയങ്ങൾ ചർച്ച ചെയ്യും.
പ്രത്യേക പ്ലീനറി സെഷനുള്ള വിഷയങ്ങൾ:
ശക്തമായ ജനാധിപത്യ സംവിധാനം നിലനിർത്തുന്നതിൽ സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും പങ്ക്.
2026 ജനുവരി 15, 16 തീയതികളിൽ നടക്കുന്ന പ്ലീനറി യോഗങ്ങൾക്ക് അധ്യക്ഷത വഹിക്കുന്നതിനു പുറമേ, ലോക്‌സഭാ സ്പീക്കർക്ക് ദ്രുത റൗണ്ട്, പ്രത്യേക പ്ലീനറി, സമാപന പ്ലീനറി എന്നിവയിൽ അധ്യക്ഷത വഹിക്കാനുള്ള അവസരവും ലഭിക്കും. ശക്തമായ ജനാധിപത്യ സ്ഥാപനങ്ങൾ നിലനിർത്തുന്നതിൽ സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും പങ്ക് എന്ന വിഷയത്തിൽ പ്രത്യേക പ്ലീനറി സെഷനിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും.
ഇന്ത്യയിലെ മുൻ സിഎസ്‌പിഒസി യോഗങ്ങൾ:
ഇന്ത്യൻ പാർലമെൻ്റ് ഇതുവരെ മൂന്ന് തവണ സിഎസ്‌പിഒസിക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്:
1971 ൽ ന്യൂഡൽഹിയിൽ രണ്ടാമത് സിഎസ്‌പിഒസി.
1986 ജനുവരി 6 മുതൽ 8 വരെ ന്യൂഡൽഹിയിൽ എട്ടാമത് സിഎസ്‌പിഒസി.
2010 ജനുവരി 4 മുതൽ 8 വരെ ന്യൂഡൽഹിയിൽ 20-ാമത് സിഎസ്‌പിഒസി.-
2010 ജനുവരി 4 മുതൽ 8 വരെ സിഎസ്‌പിഒസിയുടെ 20-ാമത് പതിപ്പിൻ്റെ വേദി ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവൻ ആയിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗ് 2010 ലെ സിഎസ്‌പിഒസി ഉദ്ഘാടനം ചെയ്യുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
പ്രതിനിധികളുടെ സ്വീകരണം:
കോമൺവെൽത്ത്, സ്വയംഭരണ പാർലമെൻ്റുകളുടെ സ്പീക്കർമാർ, പ്രിസൈഡിംഗ് ഓഫീസർമാർ, ഒപ്പമുള്ള പ്രതിനിധികൾ എന്നിവരെ ഡൽഹിയിൽ സ്വാഗതം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിഥി ദേവോ ഭവ എന്ന നമ്മുടെ മുദ്രാവാക്യത്തിന് അനുസൃതമായി അവർക്ക് പരമ്പരാഗത രീതിയിൽ സ്വീകരണം നൽകും.
CSPOC യുടെ അധ്യക്ഷൻ
ഓരോ സമ്മേളനത്തിൻ്റെയും അവസാനം, അടുത്ത സമ്മേളനത്തിൻ്റെ വേദി തീരുമാനിക്കപ്പെടുമ്പോൾ, ആ സമ്മേളനത്തിൻ്റെ അധ്യക്ഷനായ സ്പീക്കറോ പ്രിസൈഡിംഗ് ഓഫീസറോ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.
അതനുസരിച്ച്, 2024 ജനുവരിയിൽ ഉഗാണ്ടയിൽ നടന്ന 27-ാമത് CSPOC യുടെ അവസാനം മുതൽ ലോക്‌സഭാ സ്പീക്കർ CSPOC യുടെ അധ്യക്ഷനാണ്.
2026 ജനുവരി 16 ന് ഡൽഹിയിൽ നടക്കുന്ന 28-ാമത് CSPOC യുടെ അവസാനം, ലോക്‌സഭാ സ്പീക്കർ CSPOC യുടെ അധ്യക്ഷ സ്ഥാനം യുകെ ഹൗസ് ഓഫ് കോമൺസ് സ്പീക്കർ സർ ലിൻഡ്സെ ഹോയലിന് കൈമാറും.
CSPOC പങ്കാളികൾ
53 കോമൺവെൽത്ത് രാജ്യങ്ങളിലെ പാർലമെൻ്റുകളുടെ സ്പീക്കർമാരും പ്രിസൈഡിംഗ് ഓഫീസർമാരും CSPOC യിൽ പങ്കെടുക്കുന്നു (പട്ടിക ഉൾപ്പെടുത്തിയിരിക്കുന്നു).
ഇതിൽ 23 ദ്വിസഭാ പാർലമെൻ്റുകളും 30 ഏകസഭാ പാർലമെൻ്റകളും ഉൾപ്പെടുന്നു.
ആകെ സ്പീക്കർമാരുടെയും/പ്രസിഡിംഗ് ഓഫീസർമാരുടെയും എണ്ണം - 76
ക്ലെർക്ക്‌മാരുടെയും/സെക്രട്ടറി ജനറൽമാരുടെയും ആകെ എണ്ണം - 71
മറ്റ് പങ്കാളികളിൽ 14 അർദ്ധ സ്വയംഭരണ പാർലമെൻ്റകളുടെ പ്രിസൈഡിംഗ് ഓഫീസർമാർ, സെക്രട്ടറി ജനറൽ, സിപിഎ, അനുഗമിക്കുന്ന ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടുന്നു. ഓരോ സിഎസ്‌പിഒസിയിലേക്കും നിരീക്ഷകരായി പതിവായി ക്ഷണിക്കപ്പെടുന്ന 14 അർദ്ധ സ്വയംഭരണ പാർലമെൻ്റുകൾ ഇവയാണ്: ആൽഡെർണി, ആൻഗ്വില, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, കെയ്മാൻ ദ്വീപുകൾ, കുക്ക് ദ്വീപുകൾ, ഫാക്ക്‌ലാൻഡ് ദ്വീപുകൾ, ജിബ്രാൾട്ടർ, ഗ്വേൺസി, ഐൽ ഓഫ് മാൻ, ജേഴ്‌സി, മോണ്ട്സെറാത്ത്, നിയു, സെൻ്റ് ഹെലീന സൗത്ത് അറ്റ്ലാ ൻ്റിക്, ടർക്ക്സ്, കൈക്കോസ്.
2025 ജനുവരിയിൽ ഗ്വേൺസിയിൽ നടന്ന സിഎസ്‌പിഒസി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ലോക്‌സഭാ സ്പീക്കർ അധ്യക്ഷത വഹിച്ചു
28-ാമത് സിഎസ്‌പിഒസിയുടെ ആതിഥേയൻ എന്ന നിലയിൽ, 2025 ജനുവരി 10-ന് ഗ്വേൺസിയിൽ നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷനാകാനുള്ള ബഹുമതി ലോക്‌സഭാ സ്പീക്കർക്ക് ലഭിച്ചു.
2026 ജനുവരിയിൽ ഇന്ത്യയിൽ നടക്കുന്ന 28-ാമത് സിഎസ്‌പിഒസിയുടെ തീയതികളും അജണ്ട വിഷയങ്ങളും അന്തിമമാക്കുക എന്നതായിരുന്നു ഈ യോഗത്തിൻ്റെ ലക്ഷ്യം.
28-ാമത് സിഎസ്‌പിഒസിയുടെ തീയതികൾ
ജനുവരി മാസത്തിൽ സിഎസ്‌പിഒസി സംഘടിപ്പിക്കുന്ന പതിവ് പാലിച്ചുകൊണ്ട്, 28-ാമത് CSPOC 2026 ജനുവരി 14 മുതൽ 16 വരെ നടക്കും. ഇന്ത്യൻ പാർലമെൻ്റ് ആതിഥേയത്വം വഹിക്കും
28-ാമത് സിഎസ്‌പിഒസി യുടെ ഉദ്ഘാടന ചടങ്ങ് 2026 ജനുവരി 15 വ്യാഴാഴ്ച നടക്കും.
സമ്മേളനത്തിൽ ഈ യോഗങ്ങൾ ഉൾപ്പെടും:
ദിവസം 1- സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം (15 പ്രിസൈഡിംഗ് ഓഫീസർമാർ ഉൾപ്പെടുന്നു), 2026 ജനുവരി 14 ബുധനാഴ്ച.
ദിവസം 2 - ഉദ്ഘാടന ചടങ്ങ് തുടർന്ന് എ, ബി എന്നീ വിഷയങ്ങളിലെ ശില്പശാലകളുടെ ആരംഭപ്ലീനറി സെഷൻ . തുടർന്ന് എ, ബി എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സമാന്തര ശില്പശാല സെഷനുകൾ. സാംസ്കാരിക പരിപാടി, സന്ദർശക സ്പീക്കർമാർക്കും പ്രിസൈഡിംഗ് ഓഫീസർമാർക്കും മറ്റ് ക്ഷണിതാക്കൾക്കുമായി ലോക്സഭാ സ്പീക്കർ ആതിഥേയത്വം വഹിക്കുന്ന അത്താഴ വിരുന്ന്- 2026 ജനുവരി 15,വ്യാഴാഴ്ച.
ദിവസം 3 - സി, ഡി എന്നീ ശില്പശാല വിഷയങ്ങൾക്കായുള്ള ഉദ്ഘാടന പ്ലീനറി.തുടർന്ന് സി, ഡി എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സമാന്തര ശില്പശാല സെഷനുകൾ. ഇന്ത്യൻ ഉപരാഷ്ട്രപതി ആതിഥേയത്വം വഹിക്കുന്ന ഉച്ചഭക്ഷണ വിരുന്ന്, ഒരു ദ്രുത റൗണ്ട്, പ്രത്യേക പ്ലീനറി സെഷൻ, സമാപന പ്ലീനറി സമ്മേളനം -2026 ജനുവരി 16 വെള്ളിയാഴ്ച,
4 & 5 ദിവസങ്ങൾ - 2026 ജനുവരി 17-18 തീയതികളിൽ ജയ്പൂരിലേക്ക് സമ്മേളനാനന്തര പര്യടനം
2026 ജനുവരി 18 ന് ഡൽഹിയിലേക്ക് മടങ്ങുകയും പ്രതിനിധി സംഘങ്ങൾ അതത് രാജ്യങ്ങളിലേക്കുള്ള മടക്ക യാത്ര ആരംഭിക്കുകയും ചെയ്യും.
28-ാമത് സിഎസ്‌പിഒസിയുടെ വേദി
•പാർലമെൻ്റ ് ഹൗസ് കോംപ്ലക്സ്, ന്യൂഡൽഹി.
•സംവിധാൻ സദൻ്റെ ചരിത്രപ്രസിദ്ധമായ സെൻട്രൽ ഹാളിലാണ് ഉദ്ഘാടന ചടങ്ങും പ്ലീനറിസമ്മേളനങ്ങളും നടക്കുക.
•സംവിധാൻ സദനിലെ ലോക്‌സഭാ ചേംബർ, രാജ്യസഭാ ചേംബർ, ചേംബർ ഓഫ് പ്രിൻസസ് എന്നിവിടങ്ങളിൽ ശില്പശാല സെഷനുകൾ നടക്കും.
•ജനുവരി 14-ന് ഡൽഹിയിലെ ചുവപ്പ് കോട്ടയുടെ പരിസരത്ത് സിഎസ്‌പിഒസി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം നടക്കും. തുടർന്ന് അത്താഴ വിരുന്ന് നടക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിന് മുമ്പ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സ്പീക്കർമാർ, പ്രിസൈഡിംഗ് ഓഫീസർമാർ, ആ സമയത്ത് ഡൽഹിയിൽ ഉണ്ടായിരിക്കുന്ന മറ്റുള്ള അംഗങ്ങൾ എന്നിവർ ചുവപ്പ്കോട്ട സന്ദർശിക്കുകയും അവിടെ ദൃശ്യ- പ്രകാശ പരിപാടി വീക്ഷിക്കുകയും ചെയ്യും.
28-ാമത് സിഎസ്‌പിഒസിയുടെ പ്രത്യേക ക്ഷണിതാക്കൾ
• ഡോ. ടുലിയ ആക്‌സൺ, ഇൻ്റർ-പാർലമെൻ്ററി യൂണിയൻ (ഐപിയു) പ്രസിഡൻ്റ്
• ഡോ. ക്രിസ്റ്റഫർ കലില- കോമൺവെൽത്ത്-പാർലമെൻ്റ റി അസോസിയേഷൻ ചെയർപേഴ്‌സൺ
സമ്മേളനത്തിന് ശേഷം ജയ്പൂരിലേക്കുള്ള പര്യടനം:
CSPOC പാരമ്പര്യത്തിൻ്റെ ഭാഗമായി, 2026 ജനുവരി 17-18 തീയതികളിൽ സന്ദർശക പ്രതിനിധികൾക്കായി ജയ്പൂരിലേക്ക് പര്യടനം സംഘടിപ്പിക്കും
രാജസ്ഥാൻ ഗവണ്മെൻ്റിൻ്റെ പിന്തുണയോടെ പ്രതിനിധികൾക്കായി ലോക്സഭാ സ്പീക്കർ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജനുവരി 17 ന് വിമാനമാർഗം ജയ്പൂരിലേക്ക് യാത്ര ചെയ്യുന്ന പ്രതിനിധികൾ ജനുവരി 18 ന് ഡൽഹിയിലേക്ക് മടങ്ങും.
28-ാമത് CSPOC ഒറ്റനോട്ടത്തിൽ (2026 ജനുവരി 6 ലെ കണക്കനുസരിച്ച്)
•സിഎസ്‌പിഒസി രാജ്യങ്ങളിലെയും സ്വയംഭരണ പാർലമൻ്റ ുകളിലെയും പങ്കാളിത്തം സ്ഥിരീകരിച്ച സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും ആകെ എണ്ണം: 59
•ലോക്സഭാ സ്പീക്കറും രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനും ഉൾപ്പെടെ: 61
•പങ്കാളിത്തം സ്ഥിരീകരിച്ച 61 സ്പീക്കർമാരിൽ 44 പേർ സ്പീക്കർമാരും 15 പേർ ഡെപ്യൂട്ടി സ്പീക്കർമാരുമാണ്.
•44 സ്പീക്കർ മാരിൽ, 41 പേർ CSPOC രാജ്യങ്ങളിൽ നിന്നുള്ളവരും 4 പേർ സ്വയംഭരണ പാർലമെൻ്റുകളിൽ നിന്നുള്ള സ്പീക്കർമാരാണ്
•ഇന്ത്യ ഉൾപ്പെടെ പ്രതിനിധീകരിക്കുന്ന ആകെ CSPOC രാജ്യങ്ങളുടെ എണ്ണം: 41 - ആൻ്റ ിഗ്വ & ബാർബുഡ, ഓസ്‌ട്രേലിയ, ബെലീസ്, ബോട്‌സ്വാന, കാമറൂൺ, കാനഡ, ഡൊമിനിക്ക, ഫിജി, ഗയാന, ഘാന, ഗ്രെനഡ, ജമൈക്ക, കെനിയ, കിരിബതി, ലെസോത്തോ, മലാവി, മലേഷ്യ, മാലദ്വീപ്, മാൾട്ട, മൗറീഷ്യസ്, മൊസാംബിക്, നമീബിയ, നൗറു, നൈജീരിയ, പപ്പുവ ന്യൂ ഗിനിയ, റുവാണ്ട, സെൻ്റ ്കിറ്റ്‌സ് ആൻഡ് നെവിസ്, സീഷെൽസ്, സിയറ ലിയോൺ, സിംഗപ്പൂർ, സോളമൻ ദ്വീപുകൾ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സെൻ്റ ് ലൂസിയ, ടാൻസാനിയ, ബഹാമാസ്, ടോംഗ, ട്രിനിഡാഡ് & ടൊബാഗോ, തുവാലു, യുണൈറ്റഡ് കിംഗ്ഡം, സാംബിയ.
പ്രതിനിധീകരിക്കുന്ന അർദ്ധ സ്വയംഭരണ പാർലമെൻ്റ ുകളുടെ എണ്ണം: 4 - ഗ്വേൺസി, ഐൽ ഓഫ് മാൻ, ജേഴ്‌സി, മോണ്ട്സെറാത്ത്
പ്രത്യേക ക്ഷണിതാക്കൾ - പങ്കാളിത്തം സ്ഥിരീകരിച്ചവർ
•ഡോ. ടുലിയ ആക്സൺ, ഇന്റർ-പാർലമെന്ററി യൂണിയൻ (ഐപിയു) പ്രസിഡൻ്റ ്
• ഡോ. ക്രിസ്റ്റഫർ കലില, ചെയർപേഴ്‌സൺ, കോമൺവെൽത്ത്-പാർലമെൻ്റ റി അസോസിയേഷൻ (CPA)
പ്രതിനിധികൾ പങ്കെടുക്കാത്ത CSPOC രാജ്യങ്ങൾ
1.ബാർബഡോസ്
2.ബെർമുഡ
3.സൈപ്രസ്
4.ന്യൂസിലാൻഡ്
5.ഉഗാണ്ട
6.സെൻ്റ് വിൻസെൻ്റ ് ആൻഡ് ഗ്രനേഡൈൻസ്
7.വാനുവാതു
8.എസ്വാറ്റിനി
സ്ഥിരീകരണം കാത്തിരിക്കുന്ന CSPOC രാജ്യങ്ങൾ
1.സമോവ
പ്രതിനിധികൾ പങ്കെടുക്കാത്ത അർദ്ധ സ്വയംഭരണ പാർലമെൻ്റ ുകൾ
1.ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ
2.ഫാക്ക്‌ലാൻഡ് ദ്വീപുകൾ
3.ജിബ്രാൾട്ടർ
4.ന്യൂ
5.സെൻ്റ ് ഹെലീന
അർദ്ധ സ്വയംഭരണ പാർലമെൻ്റ ുകളിൽ നിന്ന് സ്ഥിരീകരണം കാത്തിരിക്കുന്നവ
1.ആൽഡെർണി
2.ആംഗ്വില
3.കേമാൻ ദ്വീപുകൾ
4.കുക്ക് ദ്വീപുകൾ
5.ടർക്സ് & കൈക്കോസ്
•ആകെ പ്രതിനിധികളുടെ എണ്ണം - 229
•സെക്രട്ടറി ജനറൽമാരുടെ എണ്ണം - 40
•എംപിമാർ – 11
•നയതന്ത്രജ്ഞർ – 8
•അനുഗമിക്കുന്ന ഉദ്യോഗസ്ഥർ – 96
•സമ്മേളനാനന്തര പര്യടനം തിരഞ്ഞെടുത്ത പ്രതിനിധികൾ – 184
ഇന്ത്യൻ പാർലമെൻ്റ ് സംഘടിപ്പിച്ച അവസാന ഇൻ്റ ർ-പാർലമെന്ററി സമ്മേളനം
2023 ഒക്ടോബറിൽ നടന്ന 9-ാമത് G20 പാർലമെൻ്റ റി സ്പീക്കേഴ്‌സ് ഉച്ചകോടി (P20) ആയിരുന്നു ഇന്ത്യൻ പാർലമെൻ്റ ് ആതിഥേയത്വം വഹിച്ച അവസാന ഇൻ്റർ-പാർലമെൻ്ററി സമ്മേളനം.
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്.ന്യൂഡൽഹിയിൽ ദ്വാരകയിലെ യശോഭൂമി ആയിരുന്നു അതിൻ്റെ വേദി.
ചുരുക്കത്തിൽ P20-യിൽ 20 G20 അംഗങ്ങളും 8 ക്ഷണിക്കപ്പെട്ട രാജ്യങ്ങളും പങ്കെടുത്തു. CSPOC-യിൽ 53 കോമൺവെൽത്ത് രാജ്യങ്ങളും 14 സ്വയംഭരണ പാർലമെൻ്റ ുകളും ഉണ്ട്.
*****