ധനകാര്യ മന്ത്രാലയം
2026-ലെ വൈബ്രന്റ് ഗുജറാത്ത് റീജിയണൽ കോൺഫറൻസിൽ എംഎസ്എംഇകൾക്കായി പിഎഫ്ആർഡിഎ, എൻപിഎസ് അവബോധ പ്രവർത്തനങ്ങൾ നടത്തി
प्रविष्टि तिथि:
13 JAN 2026 1:44PM by PIB Thiruvananthpuram
രാജ്‌കോട്ടിൽ നടന്ന രണ്ടാമത് വൈബ്രന്റ് ഗുജറാത്ത് റീജിയണൽ കോൺഫറൻസിൽ (വിജിആർസി) സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കിടയിൽ നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) സംബന്ധിച്ച് അവബോധ സെഷനുകൾ നടന്നു.പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ), അതിന്റെ പങ്കാളി സ്ഥാപനമായ'പി ഡബ്ല്യൂ സി' യുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. 2026 ജനുവരി 11, 12 തീയതികളിലായി പരിപാടി നടന്നത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ സമ്മേളനം ഉദ്ഘാടനം ചെയ്തു. 2003-ൽ ആരംഭിച്ച, ബിസിനസ് സഹകരണം, വിജ്ഞാന കൈമാറ്റം, സുസ്ഥിര സാമ്പത്തിക വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ഫോറമായി പരിണമിച്ചതുമായ ജനപ്രിയ പരിപാടിയായ വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി (വിജിജിഎസ്) പരമ്പരയുടെ ഭാഗമാണ് വിജിആർസി പരിപാടി. സംസ്ഥാനത്തിന്റെ പ്രാദേശിക സാധ്യതകൾ പ്രദർശിപ്പിക്കുകയും, അടിസ്ഥാനതല വികസനം പ്രയോജനപ്പെടുത്തുകയും, വികസിത് ഭാരത് @2047, വികസിത് ഗുജറാത്ത് @2047 എന്നിവയുടെ വിശാലമായ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുകയും ചെയ്യുന്നതാണ് പ്രാദേശിക സമ്മേളനങ്ങൾ.

VGRC പരിപാടിയുടെ രണ്ടാം ദിവസമാണ്(2026 ജനുവരി 12) റീജിയണൽ MSME കോൺക്ലേവ് സംഘടിപ്പിച്ചത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, കൃഷി, കർഷകക്ഷേമം, സഹകരണം, മൃഗസംരക്ഷണം, മത്സ്യബന്ധനം, പ്രോട്ടോക്കോൾ മന്ത്രി ശ്രീ ജിതുഭായ് സാവ്ജിഭായ് വഘാനി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ഉപദേഷ്ടാവ് ഡോ. ഹസ്മുഖ് അധിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. MSME മേഖലയുടെ വളർച്ചയ്ക്കും വികസനത്തിനുമുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത അവർ ഉയർത്തിക്കാട്ടി.
രാജ്യത്തുടനീളം ഏകദേശം 29 കോടി പേർ ജോലി ചെയ്യുന്ന MSME മേഖലയിൽ, വിരമിക്കലുമായി ബന്ധപ്പെട്ട ആസൂത്രണത്തിന്റെ അടിയന്തിര പ്രാധാന്യത്തെ ക്കുറിച്ച് MSME പങ്കാളികളെ അഭിസംബോധന ചെയ്തുകൊണ്ട്, PFRDA എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി മമത രോഹിത് പറഞ്ഞ പ്രധാന വസ്തുതകൾ :
•ഇന്ത്യയിൽ വാർദ്ധക്യത്തിലേക്ക് കടക്കുന്നവരുടെ എണ്ണം ഉയർന്നുക്കൊണ്ടിരിക്കുകയാണ്: നിലവിൽ പ്രായമായവരിൽ 29% പേർക്ക് മാത്രമേ പെൻഷൻ ലഭിക്കുന്നുള്ളൂ. സമയബന്ധിതമായ നടപടികളില്ലെങ്കിൽ, അന്തസ്സുള്ള വാർദ്ധക്യ കാലവും സാമ്പത്തിക അരക്ഷിതാവസ്ഥയും തമ്മിലുള്ള അന്തരം ഗണ്യമായി വർദ്ധിക്കും.
•രാജ്യവ്യാപകമായി 32 കോടിയിലധികം പേർക്ക് തൊഴിൽ നൽകുന്ന മേഖലയാണ് എംഎസ്എംഇ. കൃഷി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ തൊഴിൽദാതാവാണ് എംഎസ്എംഇ മേഖല. ഗുജറാത്തിൽ മാത്രം, 230-ലധികം ജിഐഡിസി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിലും സംസ്ഥാനത്തെ ഏകദേശം 186 എംഎസ്എംഇ ക്ലസ്റ്ററുകളിലുമായി 42 ലക്ഷം എംഎസ്എംഇകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
•മിനിമം ജീവനക്കാരുടെ എണ്ണമെന്ന നിബന്ധന ആവശ്യമില്ലാത്തതും വിവിധ സ്ഥലങ്ങളിലും, തൊഴിലുകളിലും അനുയോജ്യവും ചെലവ് കുറഞ്ഞതും നികുതി-കാര്യക്ഷമവും ഭാവിയിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ ഒരു വിരമിക്കൽ സേവിംഗ്സ് അവസരമാണ് എൻപിഎസ് വഴി എംഎസ്എംഇകൾക്ക് വാഗ്ദാനം ചെയ്യുന്നത്.
•2026 ജനുവരി മുതൽ, എൻപിഎസും അടൽ പെൻഷൻ യോജനയും (എപിവൈ) ചേർന്ന് ദേശീയതലത്തിൽ 9.28 കോടിയിലധികം വരിക്കാരുമായി ₹16.53 ലക്ഷം കോടി രൂപയുടെ ആസ്തികൾ കൈകാര്യം ചെയ്യുന്നു.
• ഓഹരി എക്‌സ്‌പോഷർ പരിധി വർദ്ധിപ്പിച്ചു, പിൻവലിക്കൽ നടപടി സുഗമമാക്കി വർദ്ധിപ്പിച്ചു (ലോക്ക്-ഇൻ കാലയളവുകൾ നീക്കം ചെയ്യുന്നത് ഉൾപ്പെടെ), പരമാവധി അക്കൗണ്ട് നിലനിർത്തൽ പ്രായം 85 വയസ്സായി ഉയർത്തി, മുൻകൂട്ടിയുള്ള പെൻഷൻ ആസൂത്രണത്തിനായി എൻപിഎസ് വാത്സല്യ ആരംഭിച്ചു തുടങ്ങിയവ സമീപകാല പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു. എൻപിഎസ് കേവലമൊരു പെൻഷൻ ഉൽപ്പന്നമല്ല; ഇത് ഇന്ത്യയിലെ തൊഴിൽ സേനയ്ക്ക് അന്തസ്സ്, സ്ഥിരത, സുരക്ഷ എന്നിവ വാഗ്ദാനം ചെയ്യുന്നു.
പ്രദർശന മേഖലയിൽ ജനസമ്പർക്ക പരിപാടി
പ്രദർശന മേഖലയിൽ ഹാൾ നമ്പർ 1 ൽ ഉദ്യാമി മേളയിൽ പിഎഫ്ആർഡിഎ യുടെ ഒരു സ്റ്റാൾ പ്രവർത്തിച്ചു. എൻപിഎസ്, എൻറോൾമെന്റ് നടപടിക്രമങ്ങൾ, എംഎസ്എംഇ ജീവനക്കാരുടെ സാമ്പത്തിക ക്ഷേമം ഉറപ്പാക്കുന്ന വിധത്തിൽ പദ്ധതിയുടെ നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് ഈ വേദി ഉപയോഗിച്ചു. ജീവനക്കാർക്ക് വാർദ്ധക്യത്തിൽ സാമൂഹിക സുരക്ഷ വാഗ്ദാനം ചെയ്യുന്നതിനുള്ള ശക്തമായ ഒരു സംവിധാനം തൊഴിലുടമകൾക്ക് നൽകുന്ന NPS കോർപ്പറേറ്റ് സെക്ടർ മാതൃകയെക്കുറിച്ച് PFRDA ഉദ്യോഗസ്ഥരും PwC സംഘവും PoP പ്രതിനിധികളും വിശദീകരിച്ചു. ഇത് തൊഴിലുടമയിൽ നിന്നും ജീവനക്കാരിൽ നിന്നും അനുയോജ്യമായ വിഹിതം ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയാണ്.
****
(रिलीज़ आईडी: 2214185)
आगंतुक पटल : 4