ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ 9-ാം ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തു
प्रविष्टि तिथि:
12 JAN 2026 2:07PM by PIB Thiruvananthpuram
ബൗദ്ധിക മൂല്യബോധവും രാഷ്ട്രനിർമാണവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ യുവതയ്ക്ക് ആഹ്വാനം
ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ 9-ാം ബിരുദദാന ചടങ്ങിനെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിൽ അഭിസംബോധന ചെയ്തു. ബിരുദധാരികളെ അഭിനന്ദിച്ച അദ്ദേഹം അറിവും നൈപുണ്യവും രാഷ്ട്രസേവനത്തിനായി സമർപ്പിക്കാൻ അവരോട് ആഹ്വാനം ചെയ്തു.
സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പ്രബോധനങ്ങളെ അനുസ്മരിച്ച ഉപരാഷ്ട്രപതി, വിദ്യാഭ്യാസമെന്നത് ബിരുദങ്ങൾക്കപ്പുറം സ്വഭാവ രൂപീകരണത്തിനും ബൗദ്ധിക വികസനത്തിനും വ്യക്തികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കാനും വേണ്ടിയാകണമെന്ന് അഭിപ്രായപ്പെട്ടു. വിദ്യാഭാസത്തിലൂടെയും കൃത്യമായ പരിശീലനത്തിലൂടെയും മാത്രമേ 2047-ൽ വികസിത ഭാരതമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാൻ രാജ്യത്തെ യുവാക്കൾക്ക് സാധിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
നളന്ദയും തക്ഷശിലയും ഉള്‍പ്പെടെയുള്ള പൗരാണിക പഠനകേന്ദ്രങ്ങളെ പരാമർശിച്ച ഉപരാഷ്ട്രപതി ഭാരതത്തിന്റെ നാഗരിക വൈജ്ഞാനിക പാരമ്പര്യം ഉയർത്തിക്കാട്ടി. ഉപനിഷത്തുകളും ഭഗവദ്ഗീതയും മുതൽ കൗടില്യന്റെ അർത്ഥശാസ്ത്രവും തിരുവള്ളുവരുടെ തിരുക്കുറളും വരെ ഇന്ത്യൻ ഗ്രന്ഥങ്ങളും വിശിഷ്ട സാഹിത്യങ്ങളും സാമൂഹ്യ-ധാർമിക ജീവിതത്തിൽ പഠനത്തിന് നിരന്തരം കേന്ദ്രസ്ഥാനം നൽകിയതായി അദ്ദേഹം പറഞ്ഞു. യഥാർത്ഥ വിദ്യാഭ്യാസം ബിരുദങ്ങൾ കരസ്ഥമാക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും മറിച്ച് അത് പെരുമാറ്റവും സ്വഭാവവും രൂപപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക ശാസ്ത്രവും പരമ്പരാഗത മൂല്യങ്ങളും ഒന്നിച്ച് വളരണമെന്ന് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ജെ.എന്‍.യു-വിന്റെ ജനാധിപത്യപരമായ മൂല്യങ്ങളെ പരാമർശിച്ച അദ്ദേഹം സംവാദങ്ങളും ചർച്ചകളും വിയോജിപ്പുകളും അതിലുപരി ഏറ്റുമുട്ടലുകൾ പോലും ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന് വ്യക്തമാക്കി. എങ്കിലും അത്തരം പ്രക്രിയകൾ ആത്യന്തികമായി ഗുണകരമായ നിഗമനത്തിലേക്ക് നയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുഗമവും ഫലപ്രദവുമായ ഭരണനിര്‍വഹണം ഉറപ്പാക്കുന്നതിന്, ഒരു തീരുമാനം കൈക്കൊണ്ടാല്‍ അത് നടപ്പാക്കുന്നതില്‍ സഹകരിക്കാന്‍ കൂട്ടായ സന്നദ്ധത അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും ഉൾക്കൊള്ളുന്ന സര്‍വകലാശാല അന്തരീക്ഷത്തെയും വിദ്യാർത്ഥി പ്രവേശനത്തിലും അധ്യാപക നിയമനത്തിലും തുല്യതയും സാമൂഹ്യ ഉൾച്ചേര്‍ക്കലും പ്രോത്സാഹിപ്പിക്കാന്‍ സർവകലാശാല നടത്തിവരുന്ന ശ്രമങ്ങളെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
സംസ്കൃത-ഭാരതീയ പഠനവകുപ്പില്‍ ഹിന്ദു, ജൈന, ബുദ്ധ പഠനങ്ങൾക്ക് പുതിയ കേന്ദ്രങ്ങൾ സ്ഥാപിച്ചതടക്കം വളർന്നുവരുന്നതും നാഗരികവുമായ മേഖലകളിലേക്ക് അക്കാദമിക ഇടപെടലുകൾ വ്യാപിപ്പിച്ച സർവകലാശാല നേതൃത്വത്തെ ഉപരാഷ്ട്രപതി പ്രശംസിച്ചു. തമിഴ് പഠനത്തിന് പ്രത്യേക കേന്ദ്രം, അസമീസ്, ഒഡിയ, മറാത്തി, കന്നഡ ഭാഷാ ചെയറുകളും പ്രോഗ്രാമുകളും തുടങ്ങി വിവിധ സംരംഭങ്ങളിലൂടെ ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കാന്‍ ജെ.എൻ.യു നടത്തിവരുന്ന നിരന്തര പരിശ്രമങ്ങളെ അഭിനന്ദിച്ച ഉപരാഷ്ട്രപതി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്തസ്സത്തയ്ക്ക് അനുസൃതമായി അറിവുകളുടെ രൂപീകരണം മാതൃഭാഷകളിൽ അഭിവൃദ്ധിപ്പെടേണ്ടതുണ്ടെന്ന് നിരീക്ഷിച്ചു.
സത്യം തേടുന്നതിലെ ബൗദ്ധിക മൂല്യബോധം, അസമത്വങ്ങൾ കുറയ്ക്കാന്‍ സാമൂഹ്യ ഉൾച്ചേര്‍ക്കല്‍, ദേശീയ വികസനത്തിന് സജീവ സംഭാവന എന്നീ മൂന്ന് പ്രധാന ഉത്തരവാദിത്തങ്ങൾ ബിരുദധാരികൾ ഉയർത്തിപ്പിടിക്കണമെന്ന് അഭിസംബോധനയുടെ അവസാനം ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു. ഭരണഘടനാ മൂല്യങ്ങളിലും ഇന്ത്യയുടെ നാഗരിക ധർമങ്ങളിലും അടിയുറച്ച് മുന്നേറണമെന്നും മാതാപിതാക്കളെയും അധ്യാപകരെയും എപ്പോഴും ബഹുമാനിക്കണമെന്നും അദ്ദേഹം അവരോട് ആഹ്വാനം ചെയ്തു. ഭാവി പരിശ്രമങ്ങളിൽ വിദ്യാർത്ഥികൾക്ക് വിജയാശംസകള്‍ നേര്‍ന്ന ഉപരാഷ്ട്രപതി ഇന്ത്യയുടെ ഐക്യവും പുരോഗതിയിലേക്ക് കൂട്ടായി മുന്നേറാനുള്ള നിശ്ചയദാര്‍ഢ്യവും ആവര്‍ത്തിച്ചുറപ്പിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ, ജവഹർലാൽ നെഹ്‌റു സർവകലാശാല ചാൻസലർ ശ്രീ കൻവൽ സിബൽ, വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ധൂളിപുടി പണ്ഡിറ്റ്, മുതിർന്ന ഉദ്യോഗസ്ഥർ, അധ്യാപകര്‍, ബിരുദധാരികള്‍ അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ 9-ാം ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്ത് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ; ബൗദ്ധിക മൂല്യബോധവും രാഷ്ട്രനിർമാണവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ യുവതയ്ക്ക് ആഹ്വാനം
ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ 9-ാം ബിരുദദാന ചടങ്ങിനെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിൽ അഭിസംബോധന ചെയ്തു. ബിരുദധാരികളെ അഭിനന്ദിച്ച അദ്ദേഹം അറിവും നൈപുണ്യവും രാഷ്ട്രസേവനത്തിനായി സമർപ്പിക്കാൻ അവരോട് ആഹ്വാനം ചെയ്തു.
സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പ്രബോധനങ്ങളെ അനുസ്മരിച്ച ഉപരാഷ്ട്രപതി, വിദ്യാഭ്യാസമെന്നത് ബിരുദങ്ങൾക്കപ്പുറം സ്വഭാവ രൂപീകരണത്തിനും ബൗദ്ധിക വികസനത്തിനും വ്യക്തികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കാനും വേണ്ടിയാകണമെന്ന് അഭിപ്രായപ്പെട്ടു. വിദ്യാഭാസത്തിലൂടെയും കൃത്യമായ പരിശീലനത്തിലൂടെയും മാത്രമേ 2047-ലെ വികസിത ഭാരതമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാൻ രാജ്യത്തെ യുവാക്കൾക്ക് സാധിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
നളന്ദയും തക്ഷശിലയും ഉള്‍പ്പെടെ പൗരാണിക പഠനകേന്ദ്രങ്ങളെ പരാമർശിച്ച ഉപരാഷ്ട്രപതി ഭാരതത്തിന്റെ നാഗരിക വൈജ്ഞാനിക പാരമ്പര്യം ഉയർത്തിക്കാട്ടി. ഉപനിഷത്തുകളും ഭഗവദ്ഗീതയും മുതൽ കൗടില്യന്റെ അർത്ഥശാസ്ത്രവും തിരുവള്ളുവരുടെ തിരുക്കുറളും വരെ ഇന്ത്യൻ ഗ്രന്ഥങ്ങളും വിശിഷ്ട സാഹിത്യങ്ങളും സാമൂഹ്യ-ധാർമിക ജീവിതത്തിൽ പഠനത്തിന് നിരന്തരം കേന്ദ്രസ്ഥാനം നൽകിയതായി അദ്ദേഹം പറഞ്ഞു. യഥാർത്ഥ വിദ്യാഭ്യാസം ബിരുദങ്ങൾ കരസ്ഥമാക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും മറിച്ച് അത് പെരുമാറ്റവും സ്വഭാവവും രൂപപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക ശാസ്ത്രവും പരമ്പരാഗത മൂല്യങ്ങളും ഒന്നിച്ച് വളരണമെന്ന് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ജെ.എന്‍.യു-വിന്റെ ജനാധിപത്യപരമായ മൂല്യങ്ങളെ പരാമർശിച്ച അദ്ദേഹം സംവാദങ്ങളും ചർച്ചകളും വിയോജിപ്പുകളും അതിലുപരി ഏറ്റുമുട്ടലുകൾ പോലും ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന് വ്യക്തമാക്കി. എങ്കിലും അത്തരം പ്രക്രിയകൾ ആത്യന്തികമായി ഗുണകരമായ നിഗമനത്തിലേക്ക് നയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുഗമവും ഫലപ്രദവുമായ ഭരണനിര്‍വഹണം ഉറപ്പാക്കുന്നതിന് ഒരു തീരുമാനം കൈക്കൊണ്ടാല്‍ അത് നടപ്പാക്കുന്നതില്‍ സഹകരിക്കാന്‍ കൂട്ടായ സന്നദ്ധത അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും ഉൾക്കൊള്ളുന്ന സര്‍വകലാശാല അന്തരീക്ഷത്തെയും വിദ്യാർത്ഥി പ്രവേശനത്തിലും അധ്യാപക നിയമനത്തിലും തുല്യതയും സാമൂഹ്യ ഉൾച്ചേര്‍ക്കലും പ്രോത്സാഹിപ്പിക്കാന്‍ സർവകലാശാല നടത്തിവരുന്ന ശ്രമങ്ങളെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
സംസ്കൃത-ഭാരതീയ പഠനവകുപ്പില്‍ ഹിന്ദു, ജൈന, ബുദ്ധ പഠനങ്ങൾക്ക് പുതിയ കേന്ദ്രങ്ങൾ സ്ഥാപിച്ചതടക്കം വളർന്നുവരുന്നതും നാഗരികവുമായ മേഖലകളിലേക്ക് അക്കാദമിക ഇടപെടലുകൾ വ്യാപിപ്പിച്ച സർവകലാശാല നേതൃത്വത്തെ ഉപരാഷ്ട്രപതി പ്രശംസിച്ചു. തമിഴ് പഠനത്തിന് പ്രത്യേക കേന്ദ്രം, അസമീസ്, ഒഡിയ, മറാത്തി, കന്നഡ ഭാഷാ ചെയറുകളും പ്രോഗ്രാമുകളും തുടങ്ങി വിവിധ സംരംഭങ്ങളിലൂടെ ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കാന്‍ ജെ.എൻ.യു നടത്തിവരുന്ന നിരന്തര പരിശ്രമങ്ങളെ അഭിനന്ദിച്ച ഉപരാഷ്ട്രപതി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്തസ്സത്തയ്ക്ക് അനുസൃതമായി അറിവുകളുടെ രൂപീകരണം മാതൃഭാഷകളിൽ അഭിവൃദ്ധിപ്പെടേണ്ടതുണ്ടെന്ന് നിരീക്ഷിച്ചു.
സത്യം തേടുന്നതിലെ ബൗദ്ധിക മൂല്യബോധം, അസമത്വങ്ങൾ കുറയ്ക്കാന്‍ സാമൂഹ്യ ഉൾച്ചേര്‍ക്കല്‍, ദേശീയ വികസനത്തിന് സജീവ സംഭാവന എന്നീ മൂന്ന് പ്രധാന ഉത്തരവാദിത്തങ്ങൾ ബിരുദധാരികൾ ഉയർത്തിപ്പിടിക്കണമെന്ന് അഭിസംബോധനയുടെ അവസാനം ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു. ഭരണഘടനാ മൂല്യങ്ങളിലും ഇന്ത്യയുടെ നാഗരിക ധർമങ്ങളിലും അടിയുറച്ച് മുന്നേറണമെന്നും മാതാപിതാക്കളെയും അധ്യാപകരെയും എപ്പോഴും ബഹുമാനിക്കണമെന്നും അദ്ദേഹം അവരോട് ആഹ്വാനം ചെയ്തു. ഭാവി പരിശ്രമങ്ങളിൽ വിദ്യാർത്ഥികൾക്ക് വിജയാശംസകള്‍ നേര്‍ന്ന ഉപരാഷ്ട്രപതി ഇന്ത്യയുടെ ഐക്യവും പുരോഗതിയിലേക്ക് കൂട്ടായി മുന്നേറാനുള്ള നിശ്ചയദാര്‍ഢ്യവും ആവര്‍ത്തിച്ചുറപ്പിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ, ജവഹർലാൽ നെഹ്‌റു സർവകലാശാല ചാൻസലർ ശ്രീ കൻവൽ സിബൽ, വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ധൂളിപുടി പണ്ഡിറ്റ്, മുതിർന്ന ഉദ്യോഗസ്ഥർ, അധ്യാപകര്‍, ബിരുദധാരികള്‍ അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
LPSS
**
(रिलीज़ आईडी: 2213761)
आगंतुक पटल : 8