പാര്‍ലമെന്ററികാര്യ മന്ത്രാലയം
azadi ka amrit mahotsav

വര്‍ഷാന്ത്യ അവലോകനം 2025: പാര്‍ലമെന്ററികാര്യ മന്ത്രാലയം

प्रविष्टि तिथि: 05 JAN 2026 6:05PM by PIB Thiruvananthpuram

പാര്‍ലമെന്റില്‍ സര്‍ക്കാരിനുവേണ്ടി വിവിധ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയെന്ന ദൗത്യമാണ് പാര്‍ലമെന്ററികാര്യ മന്ത്രാലയത്തിനുള്ളത്. ഇതിന്റെ ഭാഗമായി, പാര്‍ലമെന്റിന്റെ ഇരുസഭകളെയും സര്‍ക്കാരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയായി മന്ത്രാലയം വര്‍ത്തിക്കുന്നു. കാലികമായ ആവശ്യങ്ങള്‍ക്കനുസരിച്ച് അധിക ഉത്തരവാദിത്വങ്ങളും ചുമതലകളും മന്ത്രാലയത്തിനെ ഏല്‍പ്പിക്കാറുണ്ട്. 2025ല്‍ പാര്‍ലമെന്ററികാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുണ്ടായ പ്രധാന സംഭവങ്ങള്‍/സംരംഭങ്ങള്‍/നേട്ടങ്ങള്‍ എന്നിവ ചുവടെ ചേര്‍ക്കുന്നു:

1. 2025ല്‍ പാര്‍ലമെന്റില്‍ നടന്ന പ്രധാന നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പാര്‍ലമെന്റിലെ നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ലോക്‌സഭ

രാജ്യസഭ

അവതരിപ്പിച്ച ബില്ലുകള്‍

34

1

പാസാക്കിയ ബില്ലുകള്‍

36

37

ഇരുസഭകളും പാസാക്കിയ ബില്ലുകള്‍

39

* ഇരുസഭകളും പാസാക്കിയ ബില്ലുകളുടെ വിശദാംശങ്ങള്‍ അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ട്.

i. പതിനെട്ടാം ലോക്‌സഭയുടെ നാലാം സമ്മേളനം:

വര്‍ഷത്തിലെ ആദ്യ സമ്മേളനമായിരുന്നു ഇത്. 2025 ജനുവരി 31ന് ഭരണഘടനയുടെ അനുച്ഛേദം 87(1) പ്രകാരം പാര്‍ലമെന്റിന്റെ ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്തു. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയം ഇരുസഭകളും ചര്‍ച്ച ചെയ്യുകയും പ്രധാനമന്ത്രിയുടെ മറുപടിക്ക് ശേഷം അംഗീകരിക്കുകയും ചെയ്തു.

2025-26 വര്‍ഷത്തെ കേന്ദ്ര ബജറ്റ് 2025 ഫെബ്രുവരി 1 ശനിയാഴ്ച അവതരിപ്പിച്ചു. 2025-26 വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകളുമായി ബന്ധപ്പെട്ട ധനവിനിയോഗ ബില്ലും 2025 ലെ ധനകാര്യ ബില്ലും 2025 മാര്‍ച്ച് 21 നും 2025 മാര്‍ച്ച് 25 നും ലോക്‌സഭ പാസാക്കി. പരിഗണനയ്ക്കും ശുപാര്‍ശകള്‍ക്കുമായി രാജ്യസഭയിലേക്ക് അയച്ച ധനകാര്യ ബില്ലുകള്‍ 2025 മാര്‍ച്ച് 27 ന് രാജ്യസഭ തിരിച്ചയച്ചു.

2024-25 വര്‍ഷത്തെ ധനാഭ്യര്‍ത്ഥനയുടെ രണ്ടാമത്തെയും അവസാനത്തെയും ബാച്ചുമായി ബന്ധപ്പെട്ട ധനവിനിയോഗ ബില്ലുകള്‍; 2021-22 വര്‍ഷത്തെ അധിക ധനാഭ്യര്‍ത്ഥന ആവശ്യങ്ങളും, 2024-25 വര്‍ഷത്തെ മണിപ്പൂരുമായി ബന്ധപ്പെട്ട ധനാഭ്യര്‍ത്ഥനകളും, 2025-26 വര്‍ഷത്തെ മണിപ്പൂരിന്റെ ഗ്രാന്റ് ഓണ്‍ അക്കൗണ്ടിനായുള്ള അഭ്യര്‍ത്ഥനകളും 2025 മാര്‍ച്ച് 11 ന് ലോക്‌സഭ പാസാക്കി. പരിഗണനയ്ക്കും ശുപാര്‍ശകള്‍ക്കുമായി രാജ്യസഭയിലേക്ക് അയച്ച ബില്ലുകള്‍  2025 മാര്‍ച്ച് 18 ന് രാജ്യസഭ തിരിച്ചയച്ചു.

മണിപ്പൂര്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ അനുച്ഛേദം 356(1) പ്രകാരം 2025 ഫെബ്രുവരി 13 ന് രാഷ്ട്രപതി പുറപ്പെടുവിച്ച വിജ്ഞാപനം അംഗീകരിക്കുന്ന നിയമപരമായ പ്രമേയം പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി.


ii. പതിനെട്ടാം ലോക്‌സഭയുടെ അഞ്ചാം സമ്മേളനം:

പഹല്‍ഗാം ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ ശക്തവും വിജയകരവും നിര്‍ണ്ണായകവുമായ 'ഓപ്പറേഷന്‍ സിന്ദൂര്‍' സംബന്ധിച്ച പ്രത്യേക ചര്‍ച്ച ജൂലൈ 28, 29 തീയതികളില്‍ ലോക്‌സഭയിലും ജൂലൈ 29, 30 തീയതികളില്‍ രാജ്യസഭയിലും നടന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഇന്ത്യയുടെ ആദ്യ ബഹിരാകാശയാത്രികന്‍  '2047 ഓടെ വികസിത ഭാരതം സാക്ഷാത്കരിക്കുന്നതില്‍ ബഹിരാകാശ പദ്ധതിയുടെ നിര്‍ണായക പങ്ക്' എന്ന വിഷയത്തിന്മേലുള്ള പ്രത്യേക ചര്‍ച്ച 2025.08.18 ന് ലോക്‌സഭയില്‍ ആരംഭിച്ചു. തുടര്‍ച്ചയായ തടസ്സപ്പെടുത്തലുകള്‍ കാരണം ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

2025 ഓഗസ്റ്റ് 13 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിന് അംഗീകാരം തേടുന്ന, ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 356(4) പ്രകാരമുള്ള,  പ്രമേയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗീകരിച്ചു.

2025-26 വര്‍ഷത്തേക്കുള്ള മണിപ്പൂര്‍ സംസ്ഥാനത്തിനുള്ള ധനാഭ്യര്‍ത്ഥകളും അനുബന്ധ ധനവിനിയോഗ  ബില്ലും 2025 ഓഗസ്റ്റ് 7ന് ലോക്‌സഭ പാസാക്കി. പരിഗണനയ്ക്കും ശുപാര്‍ശകള്‍ക്കുമായി രാജ്യസഭയിലേക്ക് അയച്ച ബില്ലുകള്‍  2025 ഓഗസ്റ്റ് 11ന് രാജ്യസഭ തിരിച്ചയച്ചു.


iii. പതിനെട്ടാം ലോക്‌സഭയുടെ ആറാം സെഷന്‍:

ദേശീയ ഗീതമായ 'വന്ദേമാതര' ത്തിന്റെ 150-ാം വാര്‍ഷികത്തെക്കുറിച്ച് ഡിസംബര്‍ 8 ന് ലോക്‌സഭയിലും ഡിസംബര്‍ 9, 10, 11 തീയതികളില്‍ രാജ്യസഭയിലും പ്രത്യേക ചര്‍ച്ചകള്‍ നടന്നു.

ഡിസംബര്‍ 9, 10 തീയതികളില്‍ ലോക്‌സഭയിലും ഡിസംബര്‍ 11, 15, 16 തീയതികളില്‍ രാജ്യസഭയിലും തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ച നടന്നു.

2025 ലെ വര്‍ഷകാല സമ്മേളനത്തിനുശേഷം രാഷ്ട്രപതി വിജ്ഞാപനം ചെയ്ത മണിപ്പൂര്‍ ചരക്ക് സേവന നികുതി (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ്, 2025 (2025 ലെ നമ്പര്‍ 2) ന് പകരമുള്ള ബില്‍ ഈ സമ്മേളനകാലയളവില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പരിഗണിക്കുകയും പാസാക്കുകയും ചെയ്തു.

2025-26 വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകളുമായി ബന്ധപ്പെട്ട ഉപധനാഭ്യര്‍ത്ഥനകളുടെ ആദ്യ ബാച്ചും അനുബന്ധ ധനവിനിയോഗ ബില്ലും 15.12.2025 ന് ലോക്‌സഭ പാസാക്കുകയും  പരിഗണനയ്ക്കും ശുപാര്‍ശകള്‍ക്കുമായി രാജ്യസഭയിലേക്ക് അയച്ച ബില്ലുകള്‍ 16.12.2025 ന് തിരിച്ചയക്കുകയും ചെയ്തു.

'മണിപ്പൂര്‍ സംസ്ഥാനത്തിന്റെ, ജല (മലിനീകരണ പ്രതിരോധവും നിയന്ത്രണവും) ഭേദഗതി നിയമം 2024' അംഗീകരിക്കുന്നത് സംബന്ധിച്ച നിയമപരമായ പ്രമേയം 03.12.2025 ന് രാജ്യസഭ പാസാക്കി.

iv. 2025 ജനുവരി മുതല്‍ ഡിസംബര്‍ വരെ പാസാക്കിയ പ്രധാന നിയമ നിര്‍മ്മാണങ്ങളുടെ വിശദാംശങ്ങള്‍

ഈ കാലയളവില്‍, പാര്‍ലമെന്റിന്റെ ഇരുസഭകളും 39 ബില്ലുകള്‍ പാസാക്കി. ചില പ്രധാന നിയമ നിര്‍മ്മാണങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ഇനിപ്പറയുന്നു:

a. വഖഫ് സ്വത്തുക്കളുടെ മെച്ചപ്പെട്ട പരിപാലനം, വഖഫ് സ്വത്തുക്കളുടെ പരിപാലനവുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ശാക്തീകരണം, സര്‍വേ, രജിസ്‌ട്രേഷന്‍, കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാര്യക്ഷമത മെച്ചപ്പെടുത്തല്‍, വഖഫ് സ്വത്തുക്കളുടെ വികസനം എന്നിവയില്‍ വഖഫ് (ഭേദഗതി) ബില്‍ 2025 ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

b. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളെയും ശാക്തീകരിക്കുന്നതിനും ദുരന്ത നിവാരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രവര്‍ത്തന സാധ്യതകളും ദുരന്ത നിവാരണ (ഭേദഗതി) ബില്‍2025 വിശദമാക്കുന്നു.

c. സഹകരണ മേഖലയില്‍ വിദ്യാഭ്യാസം, പരിശീലനം, കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍ എന്നിവ ഉറപ്പാക്കുന്നതിനും അനുബന്ധ മേഖലകളില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമായി 'ത്രിഭുവന്‍' സഹകാരി സര്‍വകലാശാല സ്ഥാപിക്കുന്നതിന് 'ത്രിഭുവന്‍' സഹകാരി സര്‍വകലാശാല ബില്‍, 2025 വ്യവസ്ഥ ചെയ്യുന്നു.

d. 1961 ലെ ആദായനികുതി നിയമം സംക്ഷിപ്തവും വ്യക്തവും ലളിതവുമായ രീതിയില്‍ പുനഃക്രമീകരിച്ച്  വായിച്ചു മനസ്സിലാക്കാന്‍ എളുപ്പമായ തരത്തില്‍ ആദായനികുതി ബില്‍ 2025 സമഗ്രമായി അവലോകനം ചെയ്തു.

e. കായികതാരങ്ങള്‍ക്കുള്ള ക്ഷേമ നടപടികള്‍, സദ്ഭരണത്തിന്റെ സാര്‍വത്രിക അടിസ്ഥാന തത്വങ്ങളെ ആധാരമാക്കിയുള്ള ധാര്‍മ്മിക രീതികള്‍, ഒളിമ്പിക്, കായിക രംഗങ്ങളിലെ ധാര്‍മ്മികത, നീതിയുക്തമായ കായികരംഗം, ഒളിമ്പിക് ചാര്‍ട്ടര്‍, പാരാലിമ്പിക് ചാര്‍ട്ടര്‍, അന്താരാഷ്ട്രതലത്തിലെ മികച്ച രീതികള്‍, സ്ഥാപിത നിയമ മാനദണ്ഡങ്ങള്‍ എന്നിവ, ദേശീയ കായിക ഭരണ നിര്‍വ്വഹണ ബില്‍  2025 വ്യവസ്ഥ ചെയ്യുന്നു. കായിക രംഗത്തെ പരാതികളും തര്‍ക്കങ്ങളും ഏകീകൃതവും സമത്വപൂര്‍ണവും ഫലപ്രദവുമായ രീതിയില്‍ പരിഹരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട ആകസ്മിക സംഭവങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ക്കും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

f.  ഇ-സ്‌പോര്‍ട്‌സ്, വിദ്യാഭ്യാസ ഗെയിമുകള്‍, സോഷ്യല്‍ ഗെയിമിംഗ് തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയെ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനായി, മേഖലയുമായി ബന്ധപ്പെട്ട സമഗ്ര നയപിന്തുണ, തന്ത്രപരമായ വികസനം, ഫലപ്രദമായ നിയന്ത്രണ മേല്‍നോട്ടം എന്നിവ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രത്യേക അതോറിറ്റിയെ ചുമതലപ്പെടുത്തുന്നതാണ് ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രോത്സാഹനവും നിയന്ത്രണവും ബില്‍, 2025

g. ദേശസുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനുമുള്ള ചെലവുകള്‍ നിറവേറ്റുന്നതിനുള്ള വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, നിര്‍ദ്ദിഷ്ട ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥാപിത യന്ത്രസാമഗ്രികള്‍ക്കോ മറ്റ് പ്രക്രിയകള്‍ക്കോ മേല്‍ പ്രസ്തുത ആവശ്യങ്ങള്‍ക്കായി സെസ് ചുമത്തുന്നതിനും, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ആരോഗ്യ സുരക്ഷ, ദേശസുരക്ഷാ സെസ് ബില്‍ 2025, വ്യവസ്ഥ ചെയ്യുന്നു.

h. സബ്ക ബിമ സബ്കി രക്ഷ (ഇന്‍ഷുറന്‍സ് നിയമഭേദഗതി) ബില്‍2025, ഇന്‍ഷുറന്‍സ് മേഖലയുടെ വ്യാപനം ഉറപ്പാക്കുക, അതിന്റെ വളര്‍ച്ചയും വികസനവും ത്വരിതപ്പെടുത്തുക, ബിസിനസ്സ് കൂടുതല്‍ സുഗമമാക്കുക എന്നീ കാര്യങ്ങള്‍ ലക്ഷ്യമിടുന്നു.

i. ആണവോര്‍ജ്ജ ഉത്പാദനം, ആരോഗ്യ സംരക്ഷണം, ഭക്ഷണം, ജലം, കൃഷി, വ്യവസായം, ഗവേഷണം, പരിസ്ഥിതി, ആണവ ശാസ്ത്ര സാങ്കേതിക വിദ്യയിലെ നൂതനാശയങ്ങള്‍, ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമം എന്നിവയും ആണവോര്‍ജ്ജത്തിന്റെയും അയോണൈസിംഗ് റേഡിയേഷന്റെയും പ്രോത്സാഹനവും വികസനവും, സുരക്ഷിതമായ ഉപയോഗവും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുള്ള ശക്തമായ നിയന്ത്രണ ചട്ടക്കൂട് എന്നിവയും ദി സസ്‌റ്റൈനബിള്‍ ഹാര്‍നെസിങ് ആന്‍ഡ് അഡ്വാന്‍സ്‌മെന്റ് ഓഫ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ ബില്‍ 2025 വിഭാവനം ചെയ്യുന്നു.

j. വികസിത് ഭാരത്  റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ഗ്യാരണ്ടി: വിബി  ജി റാം ജി ബില്‍2025, വികസിത് ഭാരത് @2047 ദേശീയ ദര്‍ശനത്തിനനുപൂരകമായ ഒരു ഗ്രാമവികസന ചട്ടക്കൂട് സ്ഥാപിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, അവിദഗ്ധ തൊഴിലുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന ഓരോ ഗ്രാമീണ കുടുംബത്തിലെയും പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 125 ദിവസത്തെ വേതനത്തോടെ സ്ഥിരതയുള്ള തൊഴില്‍ നിയമപരമായി ഉറപ്പുനല്‍കുന്നതും പദ്ധതിയുടെ മുഖ്യലക്ഷ്യമാണ്. സമ്പന്നവും സ്ഥിരതയുള്ളതുമായ ഗ്രാമീണ ഭാരതത്തിന്റെ ശാക്തീകരണം, വളര്‍ച്ച, ഒത്തുചേരല്‍, തൊഴില്‍ശക്തിയുടെ പരമാവധി വിനിയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും, അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ക്കും ഈ ബില്‍ വ്യവസ്ഥ ചെയ്യുന്നു.

 2025 ജനുവരി-ഡിസംബര്‍ മാസങ്ങളില്‍ ജോയിന്റ്/സെലക്ട്/സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്ക് വിട്ട ബില്ലുകള്‍

ക്രമ നമ്പര്‍

ബില്ലിന്റെ പേര്

പരിഗണയ്ക്കായി സമര്‍പ്പിക്കപ്പെട്ട സമിതി  

  1.  

ഭരണഘടന (നൂറ്റി ഇരുപത്തിയൊമ്പതാം ഭേദഗതി) ബില്‍, 2024

സംയുക്ത സമിതി

  1.  

കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ (ഭേദഗതി) ബില്‍, 2024

സംയുക്ത സമിതി

  1.  

ഭരണഘടന (നൂറ്റി മുപ്പതാം ഭേദഗതി) ബില്‍, 2025

സംയുക്ത സമിതി

  1.  

കേന്ദ്രഭരണ പ്രദേശങ്ങളുടെ സര്‍ക്കാര്‍ (ഭേദഗതി) ബില്‍, 2025

സംയുക്ത സമിതി

  1.  

ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍, 2025

സംയുക്ത സമിതി

  1.  

വികസിത് ഭാരത് ശിക്ഷ അധിഷ്ഠാന്‍ ബില്‍, 2025

 

സംയുക്ത സമിതി

  1.  

പാപ്പരത്ത നിയമ (ഭേദഗതി) ബില്‍, 2025

സെലക്ട് കമ്മിറ്റി
(റിപ്പോര്‍ട്ട് 17.12.2025 ന് ലോക്‌സഭയില്‍ അവതരിപ്പിച്ചു)

  1.  

ജന്‍ വിശ്വാസ് (വ്യവസ്ഥാ ഭേദഗതി) ബില്‍, 2025.

സെലക്ട് കമ്മിറ്റി

  1.  

സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് കോഡ് ബില്‍, 2025

ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി

2. ലോക്‌സഭയില്‍ ചട്ടം 377 പ്രകാരവും രാജ്യസഭയില്‍ പ്രത്യേക പരാമര്‍ശം മുഖേനയും ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍.

ക്രമസമാധാന പ്രശ്‌നമല്ലാത്ത ഏതെങ്കിലും വിഷയങ്ങള്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന അംഗങ്ങള്‍ക്ക്, ലോക്‌സഭാ നടപടിക്രമങ്ങളും പെരുമാറ്റച്ചട്ടങ്ങളും സംബന്ധിച്ച ചട്ടം 377 പ്രകാരം വിഷയം ഉന്നയിക്കാന്‍ സ്പീക്കര്‍ അനുവാദം നല്‍കാറുണ്ട്. രാജ്യസഭയിലെ നടപടിക്രമങ്ങളും പെരുമാറ്റച്ചട്ടങ്ങളും സംബന്ധിച്ച ചട്ടം 180 E പ്രകാരം, പ്രത്യേക പരാമര്‍ശങ്ങള്‍ മുഖേന അടിയന്തര, പൊതു പ്രാധാന്യമുള്ള വിഷയങ്ങള്‍ പരാമര്‍ശിക്കാന്‍ ചെയര്‍മാന്‍ അംഗങ്ങള്‍ക്ക് അനുമതി നല്‍കി വരുന്നു. ചോദ്യങ്ങള്‍ തീര്‍പ്പാക്കുകയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്ത ശേഷമാണ് ഇത്തരം കാര്യങ്ങള്‍ സാധാരണയായി ഉന്നയിക്കുന്നത്.

ലോക്‌സഭയില്‍ ചട്ടം 377 പ്രകാരവും രാജ്യസഭയില്‍ ചട്ടം 180 A-E പ്രകാരവും ഉന്നയിക്കുന്ന വിഷയങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് മന്ത്രാലയങ്ങളോടും വകുപ്പുകളോടും അഭ്യര്‍ത്ഥിച്ചുകൊണ്ട് പാര്‍ലമെന്ററി കാര്യ മന്ത്രാലയം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു. സെക്രട്ടറി/അഡീഷണല്‍ സെക്രട്ടറി/ഡയറക്ടര്‍ തലങ്ങളിലും അണ്ടര്‍ സെക്രട്ടറി തലത്തിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നു. കാലാകാലങ്ങളില്‍ രാജ്യസഭയില്‍ പ്രത്യേക പരാമര്‍ശങ്ങള്‍ നടത്തുന്നു. 29.12.2025 വരെയുള്ള തുടര്‍നടപടികളുടെ അടിസ്ഥാനത്തില്‍ നിലവിലെ സ്ഥിതി ഇനിപ്പറയും പ്രകാരമാണ്.

വിശദാംശങ്ങള്‍

ലോക്‌സഭയില്‍ ചട്ടം 377 പ്രകാരം ഉന്നയിച്ച വിഷയങ്ങള്‍
 

രാജ്യസഭയില്‍ പ്രത്യേക പരാമര്‍ശം മുഖേന ഉന്നയിച്ച വിഷയങ്ങള്‍

01.01.2025 വരെ തീര്‍പ്പുകല്‍പ്പിക്കാത്തവ

481

144

2025ല്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍
(ശീതകാല സമ്മേളനം വരെ)

1643

188

ആകെ വിഷയങ്ങള്‍

2124

332

മറുപടി നല്‍കിയവ

1369

177

29.12.2025 വരെ തീര്‍പ്പുകല്‍പ്പിക്കാത്തവ

755*

155*

*ലോക്‌സഭയില്‍ തീര്‍പ്പാക്കാത്ത 755 വിഷയങ്ങളിലും രാജ്യസഭയില്‍ പ്രത്യേക പരാമര്‍ശങ്ങള്‍ക്കായി കാത്തിരിക്കുന്ന 172 വിഷയങ്ങളിലും, ലോക്‌സഭയില്‍ 440 വിഷയങ്ങളായും രാജ്യസഭയില്‍ 87 പ്രത്യേക പരാമര്‍ശങ്ങള്‍ മുഖേനയും ശീതകാല സമ്മേളനത്തില്‍ (01.12.2025 മുതല്‍ 19.12.2025 വരെ) ഉന്നയിക്കപ്പെട്ടു.

3. ശൂന്യവേളയില്‍ ഉന്നയിച്ച വിഷയങ്ങള്‍

'ശൂന്യവേളയില്‍' ഇരുസഭകളിലെയും അംഗങ്ങള്‍ക്ക് സഭാധ്യക്ഷന്റെ അനുമതിയോടെ അടിയന്തര പൊതു പ്രാധാന്യമുള്ള വിഷയങ്ങള്‍  ഉന്നയിക്കാം. റിപ്പോര്‍ട്ടിന് കീഴിലുള്ള കാലയളവില്‍, ലോക്‌സഭയില്‍ 1255 വിഷയങ്ങളും രാജ്യസഭയില്‍ 462 വിഷയങ്ങളും ഉന്നയിച്ചു. എല്ലാ വിഷയങ്ങളും ഉചിതമായ നടപടിക്കായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കൈമാറി.

4. വിവരാവകാശ നിയമവും പൊതുജന പരാതികളും

ഈ കാലയളവില്‍ തീര്‍പ്പാക്കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങളുടെയും പൊതുജന പരാതികളുടെയും വിശദാംശങ്ങള്‍:

വിശദാംശങ്ങള്‍

ആര്‍ടിഐകള്‍

പൊതു പരാതികള്‍

01.01.2025 മുതല്‍ 29.12.2025 വരെ

401

1877

ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, വിവരാവകാശവും പൊതുജന പരാതികളുമായി ബന്ധപ്പെട്ട് മറുപടി നല്‍കുന്നതിനോ തീര്‍പ്പാക്കുന്നതിനോ ഒരു വിഷയവും അവശേഷിക്കുന്നില്ല.

5. ഇരുസഭകളിലും നല്‍കിയ ഉറപ്പുകള്‍ പാലിച്ചത് സംബന്ധിച്ച വിവരങ്ങള്‍  

പാര്‍ലമെന്റില്‍ നല്‍കുന്ന ഉറപ്പുകള്‍ പാലിക്കുന്നതിലെ കാര്യക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്തുന്നതിനായി പാര്‍ലമെന്ററി കാര്യ മന്ത്രാലയം 2018 ഒക്ടോബര്‍ 9ന് ഓണ്‍ലൈന്‍ അഷ്വറന്‍സ് മോണിറ്ററിംഗ് സിസ്റ്റം (OAMS) അവതരിപ്പിച്ചു. ആരംഭ ശേഷം, നിര്‍വ്വഹണ റിപ്പോര്‍ട്ടുകളുടെ സമര്‍പ്പണം, നിരീക്ഷണം, അനുധാവനം  എന്നിവ ഈ സംവിധാനം ലളിതമാക്കിയിട്ടുണ്ട്. 2025ല്‍ ശീതകാല സമ്മേളനം വരെ, ലോക്‌സഭയില്‍ ആകെ 324 ഉം രാജ്യസഭയില്‍ 236 നിര്‍വ്വഹണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടു.


6. ദേശീയ ഇ-വിധാന്‍ ആപ്ലിക്കേഷന്‍ (NeVA)

പാര്‍ലമെന്ററി കാര്യ മന്ത്രാലയം (MoPA) രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ (DIP) ഭാഗമായുള്ള ഒരു മുന്‍നിര മിഷന്‍ മോഡ് പ്രോജക്റ്റ് (MMP) ആണ് നാഷണല്‍ ഇ-വിധാന്‍ ആപ്ലിക്കേഷന്‍ (NeVA). 'ഒരു രാഷ്ട്രം – ഒരു ആപ്ലിക്കേഷന്‍' എന്ന തത്വത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചിരിക്കുന്ന NeVA, എല്ലാ സംസ്ഥാന നിയമസഭകള്‍ക്കും അവയുടെ സഭാ നടപടികള്‍ പൂര്‍ണ്ണമായും കടലാസ് രഹിതവും കാര്യക്ഷമവും സുതാര്യവുമായ രീതിയില്‍ നടത്തുന്നതിനുള്ള ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നു. നിയമസഭകളിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ഈ പദ്ധതി സാധ്യമാക്കുന്നതിനാല്‍, 'ഡിജിറ്റല്‍ സഭകള്‍' ആയി അവയെ പരിവര്‍ത്തനം ചെയ്യുന്നതിന് ഇത് സഹായകമാണ്. ആധുനിക ഐസിടി ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തി രേഖകള്‍ ലഭ്യമാക്കുന്നതിനും, ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനും, നോട്ടീസുകള്‍ സമര്‍പ്പിക്കുന്നതിനും, സഭാ നടപടികളിലും നിയമനിര്‍മ്മാണ ചര്‍ച്ചകളിലും ഫലപ്രദമായി പങ്കെടുക്കുന്നതിനും NeVA അംഗങ്ങളെ പ്രാപ്തരാക്കുന്നു.



ii. കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങള്‍

കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ സംരംഭങ്ങളുടെ ഭാഗമായി, NeVA സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനങ്ങള്‍ വിവിധ പങ്കാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ശില്പശാലകള്‍, പരിശീലന പരിപാടികള്‍, ഹാന്‍ഡ്‌ഹോള്‍ഡിംഗ് സെഷനുകള്‍, വീഡിയോ കോണ്‍ഫറന്‍സ് സെഷനുകള്‍ എന്നിവ സംഘടിപ്പിച്ചു. ഈ ഉദ്യമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, 2025 സെപ്റ്റംബര്‍ 23 മുതല്‍ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമനിര്‍മ്മാണ സഭകളിലെ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ന്യൂഡല്‍ഹിയില്‍ ഭൗതിക ശിലാപശാലകള്‍ മന്ത്രാലയം ആരംഭിച്ചു. ഈ പരമ്പരയ്ക്ക് കീഴിലുള്ള നിരവധി ഭൗതിക ശില്പശാലകള്‍  ഇതിനകം വിജയകരമായി നടത്തിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലേക്ക് പാര്‍ലമെന്റ് അംഗങ്ങളുടെ സന്ദര്‍ശനം

റിപ്പോര്‍ട്ടിന് കീഴിലുള്ള കാലയളവില്‍, 3 പാര്‍ലമെന്റ് അംഗങ്ങള്‍ (ലോക്‌സഭ) വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് സംബന്ധിച്ച് മന്ത്രാലയത്തെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിലൂടെയും വിദേശത്തുള്ള നമ്മുടെ നയതന്ത്ര ദൗത്യങ്ങളിലൂടെയും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി.

വിദേശ സന്ദര്‍ശനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അനുമതി/ക്ലിയറന്‍സ്

കാബിനറ്റ് സെക്രട്ടറിയറ്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (O.M. No. 21/1/7/94- Cab. Dated 30.03.1995) പ്രകാരം, സംസ്ഥാന സര്‍ക്കാരുകള്‍ വിദേശത്തേക്കുള്ള ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്ക്, വിഷയവുമായി ബന്ധപ്പെട്ട കേന്ദ്ര ഭരണ മന്ത്രാലയത്തിന്റെ അനുമതി തേടുകയും നേടുകയും ചെയ്യേണ്ടതുണ്ട്..

റിപ്പോര്‍ട്ടിന് കീഴിലുള്ള കാലയളവില്‍, പാര്‍ലമെന്ററി കാര്യ മന്ത്രാലയം തെലങ്കാന സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പ്രതിനിധി സംഘങ്ങളുടെ വിദേശ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അനുമതി/ നോ ഒബ്ജക്ഷന്‍ അനുവദിച്ചു.



വിദേശത്തു നിന്നുള്ള പ്രതിനിധികളുമായി കൂടിക്കാഴ്ച

പ്രതിനിധികളെ വിദേശത്തേക്ക് അയയ്ക്കുന്നതിന് പുറമെ, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ പാര്‍ലമെന്ററി പ്രതിനിധി സംഘങ്ങള്‍ പാര്‍ലമെന്ററികാര്യ മന്ത്രിയെയും സഹമന്ത്രിയെയും സന്ദര്‍ശിച്ച് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ഉഭയകക്ഷി താത്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും അഭിപ്രായങ്ങള്‍ കൈമാറി. ഈ വര്‍ഷം, യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്നുള്ള മൂന്ന് പാര്‍ലമെന്ററി പ്രതിനിധികള്‍ 04.08.2025നും, റഷ്യയില്‍ നിന്നുള്ള പ്രതിനിധികള്‍ 18.08.2025നും, സൗദി അറേബ്യയില്‍ നിന്നുള്ള പ്രതിനിധികള്‍ 03.12.2025നും കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിയെ സന്ദര്‍ശിച്ച് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെയും ഉഭയകക്ഷി താത്പര്യമുള്ള  വിഷയങ്ങളെയും കുറിച്ച് വിശദമായ ആശയവിനിമയം നടത്തി.



പാര്‍ലമെന്റിലെ വിവിധ കക്ഷികളുടെയും ഗ്രൂപ്പുകളുടെയും നേതാക്കളുമായുള്ള ബന്ധം

ഗവണ്‍മെന്റ് ഓഫ് ഇന്ത്യ (അലോക്കേഷന്‍ ഓഫ് ബിസിനസ്) ചട്ടങ്ങള്‍, 1961 പ്രകാരം, പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള വിവിധ രാഷ്ട്രീയ കക്ഷികളുടെയും ഗ്രൂപ്പുകളുടെയും നേതാക്കളുമായും വിപ്പുമാരുമായും ബന്ധം സ്ഥാപിക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയെന്നത് മന്ത്രാലയത്തില്‍ നിക്ഷിപ്തമായിരിക്കുന്ന പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നാണ്. ദേശീയവും അന്തര്‍ദേശീയവുമായ സുപ്രധാന വിഷയങ്ങളില്‍ സമവായം രൂപപ്പെടുത്തുന്നതിനായി  പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും പാര്‍ലമെന്റിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെയും ഗ്രൂപ്പുകളുടെയും നേതാക്കളെയും ഉള്‍പ്പെടുത്തി നടത്തുന്ന യോഗങ്ങള്‍ മന്ത്രാലയം ക്രമീകരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാലയളവില്‍, പാര്‍ലമെന്റിന്റെ സുഗമവും കാര്യക്ഷമവുമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി, സമ്മേളനങ്ങള്‍ക്ക് മുമ്പായി 30.01.2025, 20.07.2025, 30.11.2025 എന്നീ തീയതികളില്‍ ഇത്തരത്തിലുള്ള മൂന്ന് യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു.

Assam Assembly

Bihar Council

Delhi Assembly

Gujarat Assembly

Haryana Assembly

Himachal Pradesh Assembly

Manipur Assembly

Meghalaya Assembly

Mizoram Assembly

Nagaland Assembly

Odisha Assembly

Puducherry Assembly

Punjab Assembly

Rajasthan Assembly

Sikkim Assembly

Tamil Nadu Assembly

Tripura Assembly

Uttar Pradesh Assembly

Uttar Pradesh Council

Uttarakhand Assembly

 



യൂത്ത് പാര്‍ലമെന്റ് പരിപാടി

വിദ്യാഭ്യാസ ഡയറക്ടറേറ്റിനും ഡല്‍ഹി NCT ഭരണകൂടത്തിനും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും കീഴിലുള്ള സ്‌കൂളുകള്‍ക്കായി സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് മത്സരം

ഓറിയന്റേഷന്‍ കോഴ്‌സ്:

2025–26 ലെ 58-ാമത് യൂത്ത് പാര്‍ലമെന്റ് മത്സരത്തിനായുള്ള ഓറിയന്റേഷന്‍ കോഴ്‌സ് 2025 ഒക്ടോബര്‍ 14 ന് നടന്നു. ഡല്‍ഹി NCT ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെയും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെയും കീഴിലുള്ള 41 സ്‌കൂളുകളില്‍ലെ പ്രിന്‍സിപ്പല്‍മാരും ചുമതലയുള്ള അധ്യാപകരും ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച കോഴ്‌സില്‍ പങ്കെടുത്തു. ഓറിയന്റേഷന്‍ കോഴ്‌സില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രഭാഷണങ്ങള്‍ നടത്തി.

കേന്ദ്രീയ വിദ്യാലയത്തിനായുള്ള ദേശീയ യൂത്ത് പാര്‍ലമെന്റ് മത്സരങ്ങള്‍

ഓറിയന്റേഷന്‍ കോഴ്‌സ്:

2025–26 ലെ 36-ാമത് ദേശീയ യൂത്ത് പാര്‍ലമെന്റ് മത്സരത്തിനായുള്ള ഓറിയന്റേഷന്‍ കോഴ്‌സ് 2025 ജൂലൈ 11 ന് നടന്നു. 200 കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നുള്ള അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, ചുമതലയുള്ള അധ്യാപകര്‍ തുടങ്ങിയവര്‍ വെര്‍ച്വലായി കേന്ദ്രീയ വിദ്യാലയ സംഗതനില്‍ (ആസ്ഥാനം) സംഘടിപ്പിച്ച ഓറിയന്റേഷന്‍ കോഴ്‌സില്‍ പങ്കെടുത്തു. കോഴ്‌സില്‍, പാര്‍ലമെന്ററികാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രഭാഷണങ്ങള്‍ നടത്തി.

ജവഹര്‍ നവോദയ വിദ്യാലയത്തിനായുള്ള ദേശീയ യൂത്ത് പാര്‍ലമെന്റ് മത്സരങ്ങള്‍

ഓറിയന്റേഷന്‍ കോഴ്‌സ്:

2025–26 ലെ 27-ാമത് ദേശീയ യൂത്ത് പാര്‍ലമെന്റ് മത്സരത്തിനായുള്ള ഓറിയന്റേഷന്‍ കോഴ്‌സ് 2025 ജൂലൈ 15 ന് സംഘടിപ്പിച്ചു. നവോദയ വിദ്യാലയ സമിതി (ആസ്ഥാനം) യില്‍ വെര്‍ച്വലായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ കോഴ്‌സില്‍ 100 JNV കളില്‍ നിന്നുള്ള അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, ചുമതലയുള്ള അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. കോഴ്‌സിനിടെ, പാര്‍ലമെന്ററി കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രഭാഷണം നടത്തി

വെബ്‌പോര്‍ട്ടല്‍ അടിസ്ഥാനമാക്കിയുള്ള ദേശീയ യുവ പാര്‍ലമെന്റ് പദ്ധതി (NYPS)

യൂത്ത് പാര്‍ലമെന്റ്  പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി, മന്ത്രാലയം ദേശീയ യുവ പാര്‍ലമെന്റ് പദ്ധതിയുടെ (National Youth Parliament Scheme – NYPS) സമര്‍പ്പിത വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ ഗ്രൂപ്പുകള്‍, രാജ്യത്തുടനീളമുള്ള  പൗരന്മാര്‍— വിദൂരസ്ഥവും ഗ്രാമീണവുമായ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ അടക്കം —പങ്കെടുക്കുന്നതിനായി, ഈ പോര്‍ട്ടല്‍ NYPS 2.0 ആയി അപ്‌ഗ്രേഡ് ചെയ്തു. 2025 ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 10 വരെ ഉള്ള കാലയളവില്‍, ഈ പോര്‍ട്ടല്‍ മുഖേന 1,800ലധികം സ്ഥാപന രജിസ്‌ട്രേഷനുകളും, 260ലധികം ഗ്രൂപ്പ് പങ്കാളിത്തങ്ങളും, 15,800ലധികം വ്യക്തിഗത പങ്കാളിത്തങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് .

പണപ്പെരുപ്പ സൂചികയുടെ അടിസ്ഥാനത്തില്‍ എംപിമാരുടെയും മുന്‍ എംപിമാരുടെയും ശമ്പളം, അലവന്‍സുകള്‍, പെന്‍ഷനുകള്‍ എന്നിവയില്‍ പുനഃക്രമീകരണം.

 പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍ നിയമം 1954ലെ വ്യവസ്ഥകള്‍ പ്രകാരം    01.04.2023 മുതല്‍ പ്രാബല്യത്തില്‍ എംപിമാരുടെയും മുന്‍ എംപിമാരുടെയും ശമ്പളം, ദൈനംദിന അലവന്‍സ്, പെന്‍ഷന്‍, അധിക പെന്‍ഷന്‍, മണ്ഡലം അലവന്‍സ്, ഓഫീസ് അലവന്‍സ്, ഓഫീസ് ഫര്‍ണിച്ചര്‍ ചെലവുകളും സാമ്പത്തിക പരിധിയും തുടങ്ങിയവ പണപ്പെരുപ്പ സൂചികയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പരിഷ്‌കരിച്ചു.


 കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി (കൂടിയാലോചനാ സമിതി)

പാര്‍ലമെന്ററികാര്യ മന്ത്രാലയം, പാര്‍ലമെന്റ് അംഗങ്ങളുടെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റികള്‍  (കൂടിയാലോചനാ സമിതി) രൂപീകരിക്കുന്നു. സഭാസമ്മേളന കാലയളവിലും അല്ലാത്തപ്പോഴും അവയുടെ യോഗങ്ങള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തുടക്കത്തില്‍, വിവിധ മന്ത്രാലയങ്ങള്‍ക്കായി 41 കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റികള്‍ രൂപീകരിച്ചു; 05.05.2025ല്‍ ആയുഷ് മന്ത്രാലയത്തിനായി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി രൂപീകരിച്ചതോടെ, ആകെ സമിതികളുടെ എണ്ണം  42 ആയി.

****
 

 


(रिलीज़ आईडी: 2212270) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Kannada