ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി 2026 ജനുവരി 2,3 തീയതികളിൽ തമിഴ്‌നാട് സന്ദർശിക്കും
प्रविष्टि तिथि:
01 JAN 2026 3:30PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 2026 ജനുവരി 2, 3 തീയതികളിൽ തമിഴ്‌നാട് സന്ദർശിക്കും
ചെന്നൈയിലെ ഡോ. എം.ജി.ആർ വിദ്യാഭ്യാസ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സർവകലാശാലയുടെ 34-ാമത് ബിരുദദാന ചടങ്ങിൽ 2026 ജനുവരി 02 (വെള്ളിയാഴ്ച) ഉപരാഷ്ട്രപതി അധ്യക്ഷത വഹിക്കും.
താജ് കോറമാണ്ടലിൽ നടക്കുന്ന രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാൻ ചടങ്ങിൽ അന്ന് വൈകുന്നേരം ഉപരാഷ്ട്രപതി പങ്കെടുക്കും. പിന്നീട് ചെന്നൈയിലെ കലൈവാനർ അരങ്കത്തിൽ നടക്കുന്ന പൊതു സ്വീകരണ ചടങ്ങിൽ അദ്ദേഹം ഭാഗമാകും. തുടർന്ന് ലോക് ഭവനിൽ തമിഴ്‌നാട് ഗവർണർ ഉപരാഷ്ട്രപതിയ്ക്ക് പൗര സ്വീകരണം നൽകും.
2026 ജനുവരി 03 ശനിയാഴ്ച, വെല്ലൂർ സുവർണ്ണ ക്ഷേത്രത്തിൽ ശ്രീ ശക്തി അമ്മയുടെ 50-ാമത് സുവർണ്ണ ജൂബിലി ജയന്തി ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി പങ്കെടുക്കും. ഉച്ചകഴിഞ്ഞ്, ചെന്നൈയിലെ ട്രിപ്ലിക്കേനിലുള്ള കലൈവാനർ അരങ്കത്തിൽ നടക്കുന്ന 9-ാമത് സിദ്ധ ദിനാഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും.
*****
(रिलीज़ आईडी: 2210500)
आगंतुक पटल : 19