തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

SPREE 2025–26 ജനുവരി 31 വരെ നീട്ടി: മുൻകാല ബാധ്യതകളില്ലാതെ ESIC-ൽ ചേരാൻ തൊഴിലുടമകൾക്ക് കൂടുതൽ സമയം

SPREE 2025 ഒരു മാസം കൂടി നീട്ടി; സമഗ്രവും ലളിതവുമായ അനുവർത്തനം ലക്ഷ്യമിട്ടുള്ള ESIC യുടെ ഉദ്യമങ്ങൾക്ക് ശക്തി പകരുന്ന നീക്കം

प्रविष्टि तिथि: 31 DEC 2025 3:33PM by PIB Thiruvananthpuram
തൊഴിലുടമകൾ, തൊഴിലുടമകളുടെ അസോസിയേഷനുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവയിൽ നിന്ന് ലഭിച്ച ഔപചാരിക അഭ്യർത്ഥനകൾ മാനിച്ച്, ESIC ആരംഭിച്ചതും 2025 ജൂലൈ 1 മുതൽ 2025 ഡിസംബർ 31 വരെ പ്രാബല്യത്തിലുണ്ടായിരുന്നതുമായ പദ്ധതി— Scheme for Promotion of Employers and Employees (SPREE 2025) — 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ 2026 ജനുവരി 31 വരെ ഒരു മാസത്തേക്ക് കൂടി നീട്ടി.

കേന്ദ്ര തൊഴിൽ, യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഷിംലയിൽ ചേർന്ന ESI കോർപ്പറേഷന്റെ 196-ാമത് യോഗത്തിലാണ് SPREE പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ESI  നിയമപ്രകാരം സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രജിസ്റ്റർ ചെയ്യാത്ത തൊഴിലുടമകൾക്കും ജീവനക്കാർക്കും, പരിശോധനകളോ മുൻകാല കുടിശ്ശികകളോ രേഖകളുമായി ബന്ധപ്പെട്ട ആവശ്യകതകളോ കൂടാതെ, ESI യുടെ ഭാഗമാകാനുള്ള  അപൂർവ അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നത്.

കാലാവധി നീട്ടിയതോടെ, ESIC, Shram Suvidha, MCA പോർട്ടലുകൾ മുഖേന സ്വന്തം സ്ഥാപനങ്ങളെയും ജീവനക്കാരെയും ഡിജിറ്റലായി രജിസ്റ്റർ ചെയ്യുന്നതിനായി തൊഴിലുടമകൾക്ക് അധിക സമയം ലഭിക്കും. തൊഴിലുടമ വ്യക്തമാക്കുന്ന തീയതി മുതൽ രജിസ്ട്രേഷൻ പ്രാബല്യത്തിൽ വരും. ഇതുവരെ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ പുതിയ സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്താൽ, മുൻകാല സംഭാവന ആവശ്യപ്പെടില്ല, പരിശോധനകൾ ഉണ്ടാകില്ല, മുൻകാല രേഖകൾ സമർപ്പിക്കേണ്ടതില്ല എന്നിവയടക്കമുള്ള ഇളവുകൾ ലഭിക്കും. എന്നാൽ SPREE പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി ESI പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിൽ തൊഴിലുടമ പരാജയപ്പെട്ടാൽ, അത്തരം സ്ഥാപനങ്ങൾ  31.01.2026 ന് ശേഷം നിയമനടപടികൾക്കും പിഴകൾക്കും വിധേയമാവുക മാത്രമല്ല നഷ്ടപരിഹാരവും പലിശയും സഹിതം മുൻകാല സംഭാവനകൾ അടയ്‌ക്കേണ്ടതായും വരും.

SPREE 2025-ന്റെ കാലാവധി 2026 ജനുവരി 31 വരെ നീട്ടിയതിലൂടെ, ഇന്ത്യയിൽ സ്വമേധയായുള്ള അനുവർത്തനം  പ്രോത്സാഹിപ്പിക്കുകയും സാമൂഹിക സുരക്ഷാ പരിരക്ഷ വ്യാപിപ്പിക്കുകയും ചെയ്യുന്നതിനുള്ള ESIC-യുടെ പ്രതിബദ്ധതയാണ് വ്യക്തമാകുന്നത്. അടുത്തിടെ നടപ്പിലാക്കിയ സാമൂഹിക സുരക്ഷാ കോഡിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് അനുപൂരകമാണ് നടപടി.
 
*****

(रिलीज़ आईडी: 2210223) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , Marathi , हिन्दी