രാജ്യരക്ഷാ മന്ത്രാലയം
പിനാക്ക ദീർഘദൂര ഗൈഡഡ് റോക്കറ്റിൻ്റെ ആദ്യ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ
प्रविष्टि तिथि:
29 DEC 2025 8:45PM by PIB Thiruvananthpuram
പിനാക്ക ദീർഘദൂര ഗൈഡഡ് റോക്കറ്റിൻ്റെ (എൽആർജിആർ 120) ആദ്യ പരീക്ഷണപ്പറക്കൽ 2025 ഡിസംബർ 29-ന് ചാന്ദീപുരിലെ ഏകീകൃത പരീക്ഷണമേഖലയിൽ വിജയകരമായി പൂർത്തിയാക്കി. 120 കിലോമീറ്റർ ദൂരപരിധി ലക്ഷ്യമിട്ടു നടത്തിയ പരീക്ഷണത്തിൽ, മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങളും റോക്കറ്റ് വിജയകരമായി പ്രദർശിപ്പിച്ചു. നിശ്ചയിച്ച ലക്ഷ്യസ്ഥാനത്ത് അത്യന്തം കൃത്യതയോടെ റോക്കറ്റ് പതിച്ചു.
വിവിധ ഉപകരണങ്ങൾ ഉപയോഗിച്ചു പരീക്ഷണത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും റോക്കറ്റിൻ്റെ പാത നിരീക്ഷിച്ചിരുന്നു. ആർമമെ ൻ്റ ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് എസ്റ്റാബ്ലിഷ്‌മെൻ്റ ് , ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി എന്നിവയുമായി സഹകരിച്ചാണ് ഈ റോക്കറ്റ് രൂപകൽപ്പന ചെയ്തത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ലബോറട്ടറിയും റിസർച്ച് സെൻ്റ ർ ഇമാറത്തും ഈ പദ്ധതിയിൽ പങ്കാളികളായി.
ഐടിആറും പ്രൂഫ് & എക്‌സ്‌പെരിമെൻ്റൽ എസ്റ്റാബ്ലിഷ്‌മെൻ്റ ും ചേർന്നാണ് പരീക്ഷണപ്പറക്കൽ ഏകോപിപ്പിച്ചത്. നിലവിൽ സേവനത്തിലുള്ള പിനാക ലോഞ്ചറിൽനിന്നാണ് എൽആർജിആർ വിക്ഷേപിച്ചത്. ഇതിലൂടെ ഒരേ ലോഞ്ചർ ഉപയോഗിച്ച്, വിവിധ ദൂരപരിധിയുള്ള പിനാക റോക്കറ്റുകൾ വിക്ഷേപിക്കാനുള്ള ശേഷിയും വൈവിധ്യവും തെളിയിക്കപ്പെട്ടു.
ഈ നേട്ടത്തിൽ രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിങ് ഡിആർഡിഒ-യെ അഭിനന്ദിച്ചു. മാർഗനിർദേശ സംവിധാനങ്ങളാൽ ലക്ഷ്യത്തിലേക്കു കൃത്യമായി നയിക്കപ്പെടുന്ന ദീർഘദൂര റോക്കറ്റുകളുടെ വിജയകരമായ രൂപകൽപ്പനയും വികസനവും സായുധസേനയുടെ കരുത്തു വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഈ മേഖലയിലെ നിർണായകമായ പരിവർത്തനഘടകമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ഡോ. സമീർ വി കാമത്ത് പരീക്ഷണത്തിനു സാക്ഷ്യം വഹിക്കുകയും ദൗത്യലക്ഷ്യങ്ങൾ കൈവരിച്ച സംഘാംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
***
(रिलीज़ आईडी: 2210131)
आगंतुक पटल : 6