വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
2025 വർഷാന്ത്യ അവലോകനം- തപാൽ വകുപ്പ്
प्रविष्टि तिथि:
19 DEC 2025 2:09PM by PIB Thiruvananthpuram
1. പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ
പോസ്റ്റ് ഓഫീസ് ശൃംഖല പ്രയോജനപ്പെടുത്തുന്നതിനും സമീപത്തുള്ള ജനങ്ങൾക്ക് പാസ്‌പോർട്ട് സേവനങ്ങൾ നൽകുന്നതിനുമായി വിദേശകാര്യ മന്ത്രാലയം തപാൽ വകുപ്പുമായി സഹകരിച്ച് പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ (POPSK) സ്ഥാപിച്ചു. ഓരോ ലോക്‌സഭാ മണ്ഡലത്തിലും ഒരു POPSK തുറക്കാൻ തപാൽ വകുപ്പും MEA-യും പരസ്പരം തീരുമാനിച്ചു. 30.11.2025 വരെ, 452 POPSK-കൾ പ്രവർത്തനക്ഷമമാക്കി. 1.54 ലക്ഷം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ (PCC) ഉൾപ്പെടെ 29 ലക്ഷത്തിലധികം പാസ്‌പോർട്ട് അപേക്ഷകൾ വഴി, 2025 ജനുവരി മുതൽ 2025 നവംബർ വരെയുള്ള കാലയളവിൽ വകുപ്പിന് 114.88 കോടി രൂപ ലഭിച്ചു.
2025 ജനുവരി മുതൽ 2025 നവംബർ വരെയുള്ള കാലയളവിൽ താഴെപ്പറയുന്ന 10 POPSK-കൾ പ്രവർത്തനക്ഷമമാക്കി:
1.അരകു SO, ആന്ധ്രാപ്രദേശ് സർക്കിൾ (22.01.2025)
2.തിരുപ്പൂർ HO, തമിഴ്‌നാട് സർക്കിൾ (24.01.2025)
3 ബഖ്ര SO, ബീഹാർ സർക്കിൾ (22.03.2025)
4.രാജ്‌നഗർ SO, ബീഹാർ സർക്കിൾ (22.03.2025)
5.കൽപ്പറ്റ HO, കേരള സർക്കിൾ (09.04.2025)
6.ഖാർഗാവ് HO, മധ്യപ്രദേശ് സർക്കിൾ (17.04.2025)
7.ഭിന്ദ് HO, മധ്യപ്രദേശ് സർക്കിൾ (19.04.2025)
8.കുശിനഗർ SO, ഉത്തർപ്രദേശ് സർക്കിൾ (30.04.2025)
9.മാണ്ഡ്‌ല, മധ്യപ്രദേശ് സർക്കിൾ (14.11.2025)
10.പൊള്ളാച്ചി, തമിഴ്‌നാട് സർക്കിൾ (29.11.2025)

Inauguration of Mandla POPSK, Madhya Pradesh Circle on 14.11.2025

Inauguration of Mandla POPSK, Madhya Pradesh Circle on 14.11.2025
2. പോസ്റ്റ് ഓഫീസ് ആധാർ അപ്‌ഡേറ്റ് & എൻറോൾമെന്റ് സെന്റർ
സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പൗര കേന്ദ്രീകൃത സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലുടനീളം പോസ്റ്റ് ഓഫീസുകളിൽ 13,352 ആധാർ സെന്ററുകൾ സ്ഥാപിച്ചു. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിനായി, തപാൽ വകുപ്പ് മൊബൈൽ/ലാപ്‌ടോപ്പ് ആധാർ കിറ്റുകൾ എന്നിവ പോസ്റ്റ് ഓഫീസുകളിലേക്ക് വിതരണം ചെയ്തിട്ടുണ്ട്.
ആർമി പോസ്റ്റൽ സർവീസ് (എപിഎസ്), യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) എന്നിവയുമായി സഹകരിച്ച് തപാൽ വകുപ്പ് പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥർക്കായി ആധാർ സേവനങ്ങൾ ആരംഭിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന സേന കേന്ദ്രമായ സിയാച്ചിനിൽ ആധാർ സെന്റർ പ്രവർത്തനക്ഷമമാക്കി. നിലവിൽ 110 ആധാർ സെന്ററുകൾ എപിഎസിൽ പ്രവർത്തിക്കുന്നുണ്ട്.
2025 ഒക്ടോബറിൽ ദേശീയ തപാൽ വാരത്തിൽ 5 ഉം 15 ഉം വയസ്സ് തികഞ്ഞ കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പരിഷ്കരണത്തിനായി സ്‌കൂളുകളിൽ 1,552 ആധാർ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതിൽ 4,335 ആധാർ ചേർക്കലും 35,606 ആധാർ പരിഷ്കരണവും നടത്തി. 2025 ജനുവരി മുതൽ 2025 നവംബർ വരെയുള്ള കാലയളവിൽ 2.35 കോടിയിലധികം ആധാർ ചേർക്കലും പരിഷ്കരണവും നടത്തിക്കൊണ്ട്, 129.13 കോടി രൂപയുടെ വരുമാനം നേടി.
3. ഹർ ഘർ തിരംഗ കാമ്പെയ്‌ൻ 2025
2025 ൽ ഹർ ഘർ തിരംഗ കാമ്പെയ്‌ൻ 4.0 പ്രകാരം തപാൽ വകുപ്പ് 28,13,627 ദേശീയ പതാകകൾ വിജയകരമായി വിതരണം ചെയ്തു. എല്ലാ പോസ്റ്റ് ഓഫീസുകളിലും വിൽപ്പന/വിതരണത്തിനായി ദേശീയ പതാകകൾ ലഭ്യമാക്കി.കൂടാതെ ഓൺലൈൻ വിൽപ്പന/വിതരണത്തിനായി ഇ-പോസ്റ്റ് ഓഫീസ് പോർട്ടൽ വഴിയും പതാക ലഭ്യമാക്കി. കാമ്പയിനിലെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി, തപാൽ ജീവനക്കാർ വ്യാപകമായ റാലികൾ, പ്രഭാതഭേരികൾ, വീടുതോറുമുള്ള പ്രചാരണ പരിപാടികൾ, ബൈക്ക് റാലികൾ, സ്കൂൾ കുട്ടികൾക്കായി കത്തെഴുതൽ, രാഖി നിർമ്മാണ മത്സരം തുടങ്ങിയവ നടത്തി.

Tiranga rally by Postal Staff at Agra Division, Uttar Pradesh Circle
4. പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം (PMEGP) യൂണിറ്റുകളുടെ ഭൗതിക പരിശോധന:
പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം (PMEGP) യൂണിറ്റുകളുടെ ഭൗതിക പരിശോധനയ്ക്കായി തപാൽ വകുപ്പും ഖാദി & ഗ്രാമ വ്യവസായ കമ്മീഷനും (KVIC) തമ്മിൽ 20.08.2024 ന് ഒരു ധാരണാപത്രം ഒപ്പുവച്ചു. 2024 ഓഗസ്റ്റ് 20 ന് ഘട്ടം ഘട്ടമായി ഇന്ത്യയിലുടനീളം പ്രവർത്തനം ആരംഭിച്ചു. 2025 ജനുവരി മുതൽ 2025 നവംബർ വരെ, 1,69,368 PMEGP യൂണിറ്റുകൾ പരിശോധിച്ചു.

KVIC Unit Verification by Postal Staff, Bihar Circle
5. KYC (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) രേഖകളുടെ പരിശോധന/സമാഹരണം:
വീടുതോറും എത്തി മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ നിന്ന് KYC രേഖകളുടെ ശേഖരണത്തിനും സ്ഥിരീകരണത്തിനുമായി തപാൽ വകുപ്പും യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയും (UTI) തമ്മിൽ 24.07.2023 നും തപാൽ വകുപ്പും യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (SUUTI) യുടെ നിർദ്ദിഷ്ട സ്ഥാപനങ്ങളും തമ്മിൽ 23.04.2024 നും ധാരണാപത്രം (MoU) ഒപ്പുവച്ചു. 30.11.2025 വരെ ഏകദേശം 5 ലക്ഷം കെ വൈ സി പരിശോധനകൾ പൂർത്തിയായി.
പുതിയ സംരംഭങ്ങൾ
1. ഇന്ത്യ പോസ്റ്റ് വഴിയുള്ള കെവൈസി പരിശോധന
നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടുമായും എസ്‌ബിഐ മ്യൂച്വൽ ഫണ്ടുകളുമായും യഥാക്രമം 03.04.2025, 29.04.2025 തീയതികളിൽ തപാൽ വകുപ്പ് (ഡിഒപി) അവരുടെ നിക്ഷേപകരുടെ കെവൈസി പരിശോധനയ്ക്കായി ധാരണാപത്രങ്ങൾ ഒപ്പിട്ടു.
അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലെയും മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ കെവൈസി പരിശോധന കാര്യക്ഷമമാക്കുന്നതിനായി തപാൽ വകുപ്പ് (ഡിഒപി) 17.07.2025 ന് എഎംഎഫ്‌ഐയുമായി ഒരു നാഴികക്കല്ലായ ധാരണാപത്രം ഒപ്പിട്ടു. ഈ പങ്കാളിത്തത്തിലൂടെ, മ്യൂച്വൽ ഫണ്ട് നിക്ഷേപകരെ കെവൈസി രേഖകൾ പൂർത്തിയാക്കുന്നതിനും പരിശോധിക്കുന്നതിനും സഹായിക്കുന്നതിന് തപാൽ വകുപ്പ് അതിന്റെ 1.64 ലക്ഷം പോസ്റ്റ് ഓഫീസ് ശൃംഖലയെ ഉപയോഗിക്കും. ഇത് അവരെ "കെവൈസി സാധുതയുള്ള" പദവി നേടാൻ സഹായിക്കും.

Signing of MoU between Department of Posts and NIPPON India MF on 03.04.2025

Signing of MoU between Department of Posts and SBIMF on 29.04.2025

Signing of MoU between Department of Posts and AMFI on 17.07.2025
2. ഇന്ത്യ പോസ്റ്റ് വഴിയുള്ള മ്യൂച്വൽ ഫണ്ടുകളുടെ വിതരണം
22.08.2025 ന് മുംബൈയിൽ നടന്ന AMFI യുടെ 30-ാമത് സ്ഥാപക ദിനാഘോഷ വേളയിൽ, തപാൽ വകുപ്പും (DoP) അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയും (AMFI) ഒരു പ്രധാന ധാരണാപത്രത്തിൽ ഒപ്പുവച്ചു.

Signing of MoU between Department of Posts and AMFI on 22.08.2025
3. BSNL സിം കാർഡുകളുടെ വിൽപ്പനയും റീചാർജും

Signing of MoU between Department of Posts and BSNL on 17.09.2025
BSNL ന്റെ മൊബൈൽ കണക്റ്റിവിറ്റി സേവനം ഇന്ത്യയിലുടനീളം വികസിപ്പിക്കുന്നതിനായി തപാൽ വകുപ്പും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (BSNL) 17.09.2025 ന് ന്യൂഡൽഹിയിൽ ഒരു ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു.
ഈ കരാറിന് കീഴിൽ, രാജ്യത്തുടനീളമുള്ള BSNL സിം കാർഡുകളുടെ വിൽപ്പനയ്ക്കും മൊബൈൽ റീചാർജ് സേവനങ്ങൾക്കുമായി വകുപ്പ് അതിന്റെ 1.64 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളുടെ വിപുലമായ തപാൽ ശൃംഖല പ്രയോജനപ്പെടുത്തും. ഈ സഹകരണത്തിലൂടെ, BSNL ന്റെ മൊബൈൽ സിം വിൽപ്പന, മൊബൈൽ റീചാർജുകൾ എന്നിവയുടെ പോയിന്റ് ഓഫ് സെയിൽ (PoS) ആയി പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കും. BSNL സിം ശേഖരവും പരിശീലനവും നൽകും. അതേസമയം തപാൽ വകുപ്പ്, BSNL നായി പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുകയും ഏകീകൃതവും, സുരക്ഷിതവുമായ രീതിയിൽ ഇടപാടുകൾ സുഗമമാക്കുകയും ചെയ്യും.
ആരംഭിക്കാനിരിക്കുന്ന സംരംഭങ്ങൾ:
1. ടെലികോം റെഗുലേറ്ററി അതോറിറ്റി & ഇന്ത്യ (ട്രായ്)ക്കായുള്ള ഗ്രാമീണ ഡിജിറ്റൽ കണക്റ്റിവിറ്റി സർവേ
6.5 ലക്ഷം ഗ്രാമങ്ങളിലായി ബിഎസ്‌എൻഎൽ, ജിയോ, എയർടെൽ, വോഡഫോൺ, മറ്റുള്ളവർ എന്നിവ നൽകുന്ന ടെലികോം സേവനങ്ങളുടെ ഗുണനിലവാരവും വേഗതയും സർവേ ചെയ്യും. ഇതിനായി ഡാക് സേവകർക്ക് ഒരു സമർപ്പിത മൊബൈൽ ആപ്ലിക്കേഷൻ പ്രാപ്തമാക്കും. ഗ്രാമീണ മേഖലയിലെ ടെലകോം കണക്റ്റിവിറ്റിയെ പരിവർത്തനം ചെയ്യുക എന്നതാണ് തുടങ്ങാനിരിക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം. നിലവിൽ തപാൽ വകുപ്പും (ഡിഒപി) ട്രായിയും സജീവമായി പരിശോധിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഈ സംരംഭം നെറ്റ്‌വർക്ക് പോരായ്മകൾ കൃത്യമായി കണ്ടെത്താനും ഗ്രാമീണ ടെലികോം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും. സഹകരണ ചട്ടക്കൂടിന്റെ ഭാഗമായി, 2025 ഡിസംബറിൽ ഡിഒപിയും ട്രായിയും തമ്മിലുള്ള ധാരണാപത്രം (എംഒയു) ഒപ്പുവയ്ക്കും. ഇത് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒരു പ്രധാന നാഴികക്കല്ലായി മാറും
2. ഓൺസൈറ്റ് എംഎസ്‌എംഇ ഉദ്യം രജിസ്ട്രേഷൻ പരിശോധന
രജിസ്റ്റർ ചെയ്ത 3.69 കോടി സംരംഭങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ തപാൽ വകുപ്പിന്റെ ഫീൽഡ് സ്റ്റാഫിനെ പ്രാപ്തരാക്കുന്നതിലൂടെ ഉദ്യം രജിസ്ട്രേഷൻ പോർട്ടലിന്റെ (യുആർപി) ആധികാരികതയും വിശ്വാസ്യതയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇനി ആരംഭിക്കുന്ന മറ്റൊരു പദ്ധതി. വിവിധ ഗവൺമെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ തപാൽ വകുപ്പ് പരിശോധിച്ചതിനുശേഷം മാത്രമേ അനുവദിക്കൂ. ഇത് സബ്‌സിഡികളും സഹായവും യഥാർത്ഥ സംരംഭകരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. പദ്ധതി തപാൽ വകുപ്പിന്റെയും എംഎസ്എംഇ മന്ത്രാലയത്തിന്റെയും സജീവ പരിഗണനയിലാണ്. 2025 ഡിസംബറിൽ ഇരു കക്ഷികളും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
3. ഉദ്യം അസിസ്റ്റ് പോർട്ടൽ ക്രെഡിറ്റ് പൈലറ്റ് (എസ്ഐഡിബിഐയുമായി)
2.73 കോടി അനൗപചാരിക സൂക്ഷ്മ സംരംഭങ്ങളുടെ (ഐഎംഇ) വിശദാംശങ്ങൾ തപാൽ വകുപ്പിന്റെ ഫീൽഡ് സ്റ്റാഫ് വഴി പരിശോധിക്കുന്നതിനാണ് വരാനിരിക്കുന്ന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വകുപ്പിന്റെ ശരിയായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഗവണ്മെന്റ് പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കുന്നു. പദ്ധതി നിലവിൽ തപാൽ വകുപ്പിന്റെയും എംഎസ്എംഇ മന്ത്രാലയത്തിന്റെയും സജീവ പരിഗണനയിലാണ്. 2025 ഡിസംബറിൽ ഇരുകക്ഷികളും തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എഫ്എസ് ഡിവിഷൻ
ഇ-കെവൈസി:
പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി 06.01.2025 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഇന്ത്യയിലുടനീളമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളിലും ആധാർ അധിഷ്ഠിത ഇ-കെവൈസി (ഇലക്ട്രോണിക് നോ യുവർ കസ്റ്റമർ) അവതരിപ്പിച്ചു. 2025 നവംബർ വരെ, ഇ-കെവൈസി സൗകര്യം വഴി ആകെ 1,09,878 അക്കൗണ്ടുകൾ തുറക്കുകയും 24,45,029 ഇടപാടുകൾ നടത്തുകയും ചെയ്തു.
നവീകരിച്ച എടിഎം ശൃംഖല:
സേവന വിതരണവും ഉപഭോക്തൃ സൗകര്യവും മെച്ചപ്പെടുത്തുന്നതിനായി തപാൽ വകുപ്പ് രാജ്യത്തുടനീളമുള്ള എടിഎം ശൃംഖലയുടെ സമഗ്രമായ നവീകരണം ഏറ്റെടുത്തിട്ടുണ്ട്. സുഗമവും സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് 1,000 എടിഎം സൈറ്റുകളിലും പുതിയ, നവീകരിച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിവരികയാണ്.
ഡിഎസി ഡിവിഷൻ
എൻആർഎസ്‌സി-ഐഎസ്ആർഒയുടെയും ഐഐടി ഹൈദരാബാദിന്റെയും പിന്തുണയോടെ തപാൽ വകുപ്പ്, ഇന്ത്യയിലുടനീളമുള്ള ഓരോ 4 × 4 മീറ്റർ ഗ്രിഡും പ്രത്യേകമായി തിരിച്ചറിയുന്നതിന് 10 പ്രതീകങ്ങൾ ഉള്ള ആൽഫാന്യൂമെറിക് കോഡായ ഡിജിപിൻ രൂപകൽപ്പന ചെയ്തു. ഡിജിപിൻ 2025 മാർച്ച് 7 ന് സമാരംഭിച്ചു. പൊതു, സ്വകാര്യ മേഖലകൾക്ക് വേഗത്തിൽ സ്വീകരിക്കാൻ പ്രാപ്തമാക്കിക്കൊണ്ട് സോഴ്‌സ് കോഡ് പൊതുസഞ്ചയത്തിൽ പുറത്തിറക്കി. ഇത് കൂടാതെ, പൊതുജനങ്ങൾക്ക് അവരുടെ അക്ഷാംശ-രേഖാംശങ്ങളിലൂടെയും തിരിച്ചും അവരുടെ ഡിജിപിൻ സൃഷ്ടിക്കാൻ സൗകര്യപ്രദമാക്കുന്നതിനായി 2025 മെയ് 27 ന് “നോ യുവർ ഡിജിപിൻ” എന്ന വെബ് ആപ്ലിക്കേഷൻ ആരംഭിച്ചു.
പ്രത്യേക പരാമർശം:
2025 ഡിസംബറിൽ, ബാങ്കോക്കിൽ നടന്ന ഏഷ്യൻ-പസഫിക് പോസ്റ്റൽ യൂണിയൻ (APPU) ബിസിനസ് ഫോറം 2025-ൽ തപാൽ മേഖലയിലെ നവീകരണത്തിനുള്ള പ്രത്യേക പരാമർശം എന്ന വിഭാഗത്തിലെ അവാർഡ് ഈ സംരംഭത്തിന് ലഭിച്ചു.
അന്താരാഷ്ട്ര ബന്ധങ്ങളും ആഗോള ബിസിനസ് വിഭാഗവും
2025 സെപ്റ്റംബർ 8 മുതൽ 19 വരെ ദുബായിൽ 28-ാമത് യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) കോൺഗ്രസ് നടന്നു. കൗൺസിൽ ഓഫ് അഡ്മിനിസ്ട്രേഷനിലേക്കും (CA) പോസ്റ്റൽ ഓപ്പറേഷൻസ് കൗൺസിലിലേക്കും (POC) ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നമ്മുടെ മേഖലയിലെ ഏതൊരു അംഗരാജ്യത്തിനും ലഭിച്ചതിനേക്കാൾ ഏറ്റവും കൂടുതൽ വോട്ട് നേടിയാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്
ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (UPI) UPU- വിനെ അതിന്റെ ഇന്റർകണക്ഷൻ പ്ലാറ്റ്‌ഫോമുമായി (IP) സംയോജിപ്പിച്ചുകൊണ്ട് UPI–UPU ഇന്റർലിങ്കേജ് വിജയകരമായി ആരംഭിച്ചതാണ് ഈ വർഷത്തെ ഒരു പ്രധാന നാഴികക്കല്ല്. പാൻ ആഫ്രിക്കൻ പോസ്റ്റൽ യൂണിയൻ (PAPU), പോസ്റ്റൽ യൂണിയൻ ഓഫ് അമേരിക്കാസ്, സ്പെയിൻ, പോർച്ചുഗൽ ( PUASP), കരീബിയൻ പോസ്റ്റൽ യൂണിയൻ (CPU) എന്നിവയുമായി താല്പര്യ പത്രം (LoI) ഒപ്പുവച്ചുകൊണ്ട് മേഖലാ യൂണിയനുകളുമായുള്ള സഹകരണം വർദ്ധിപ്പിക്കുകയും ഇന്ത്യയുടെ തപാൽ നയതന്ത്രം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തു.
യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ ആഭിമുഖ്യത്തിൽ 2025 മാർച്ച് 19 മുതൽ 21 വരെ ജയ്പൂരിൽ പ്രഥമ ഏഷ്യ-പസഫിക് പോസ്റ്റൽ ലീഡേഴ്‌സ് ഫോറവും തപാൽ വകുപ്പ് സംഘടിപ്പിച്ചു. ഏഷ്യ-പസഫിക് പോസ്റ്റൽ യൂണിയന്റെ സെക്രട്ടറി ജനറൽ (APPU) ഉൾപ്പെടെ ഏഷ്യ-പസഫിക് മേഖലയിലെ ഏകദേശം 28 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
കൂടാതെ, ഇന്ത്യാ പോസ്റ്റും റഷ്യൻ പോസ്റ്റും തമ്മിലുള്ള ഉഭയകക്ഷി ഇന്റർനാഷണൽ ട്രാക്ക്ഡ് പാക്കറ്റ് സർവീസ് (ITPS) കരാർ 2025 ഡിസംബർ 4 ന് ഡാക്ഭവനിൽ ഔദ്യോഗികമായി ഒപ്പുവച്ചു.



ഡാക് ഘർ നിര്യാത് കേന്ദ്ര
ഇന്ത്യൻ കസ്റ്റംസ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) എന്നിവയുമായി സഹകരിച്ച് നടപ്പിലാക്കിയ ഡാക് ഘർ നിര്യാത് കേന്ദ്ര (DNK), ഇന്ത്യയുടെ കയറ്റുമതി അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചു. വടക്കുകിഴക്കൻ മേഖലയിലെ 122 ഡിഎൻകെകൾ ഉൾപ്പെടെ 762 ജില്ലകളിലായി 1,013 ഡിഎൻകെകൾ വഴി ഇന്ത്യയുടെ കയറ്റുമതി സൗകര്യ സംവിധാനം 20 വിദേശ പോസ്റ്റ് ഓഫീസുകളിൽ (എഫ്പിഒകൾ) നിന്ന് ഗണ്യമായി വർധിപ്പിച്ചു.അതുവഴി ഉൾപ്രദേശങ്ങളിലെ ബിസിനസ് കേന്ദ്രങ്ങളുടെ വാതിൽ പടിയിൽ കയറ്റുമതി സേവനങ്ങൾ എത്തിക്കുന്നു.
ഇതുവരെ, ഏകദേശം ₹287 കോടിയുടെ മൂല്യമുള്ള 12.31 ലക്ഷത്തിലധികം കയറ്റുമതി നീക്കത്തിന് ഡിഎൻകെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത് കയറ്റുമതി ചെലവും കാലതാമസവും ഗണ്യമായി കുറയ്ക്കുന്നു.
ഫിലാറ്റലി ഡിവിഷൻ
സ്മരണിക തപാൽ സ്റ്റാമ്പ്
2025 ജനുവരി 1 മുതൽ 2025 നവംബർ 30 വരെയുള്ള കാലയളവിൽ 42 പതിപ്പുകളിലായി സ്മരണിക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി. ഇതിലൂടെ വിവിധ വ്യക്തികൾ നൽകിയ സംഭാവനകൾ/ പ്രധാന സംഭവങ്ങൾ/ അവസരങ്ങൾ/ സ്ഥാപനങ്ങൾ/ നേട്ടങ്ങൾ, സൗഹൃദ രാജ്യങ്ങളുമായുള്ള സംയുക്ത സംഭവങ്ങൾ എന്നിവയെ അനുസ്മരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 100 വർഷം, കൊടൈക്കനാൽ സോളാർ ഒബ്സർവേറ്ററിയുടെ 125 വർഷം, രാഷ്ട്രപതിയുടെ അംഗരക്ഷകൻ, സിക്കിമിന്റെ സംസ്ഥാന പദവിയുടെ 50 വർഷം, വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ മുതലായവ ഇതിൽ ഉൾപ്പെടുന്നു.
ഐക്യരാഷ്ട്രസഭയുടെ 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മൈ ജി ഒ വി, വിദേശകാര്യ മന്ത്രാലയം (MEA), ഐക്യരാഷ്ട്രസഭ എന്നിവയുമായി സഹകരിച്ച് ഇന്ത്യാ പോസ്റ്റ് ഒരു രാജ്യവ്യാപക സ്റ്റാമ്പ് രൂപകൽപ്പന മത്സരം സംഘടിപ്പിച്ചു. ഈ സംരംഭത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്, രാജ്യത്തുടനീളമുള്ള ഏകദേശം 7.4 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്തു. ദേശീയ തലത്തിൽ ലഭിച്ച 7,705 എൻട്രികൾ വിലയിരുത്തി. സമഗ്രമായ വിലയിരുത്തലിന് ശേഷം, മികച്ച പത്ത് എൻട്രികൾ അവാർഡുകൾക്കായി തിരഞ്ഞെടുത്തു. മികച്ച മൂന്ന് രൂപകല്പനകൾ ഉപയോഗിച്ച് സ്മരണിക തപാൽ സ്റ്റാമ്പ്, എഫ്ഡിസി, ബ്രോഷർ എന്നിവ സൃഷ്ടിച്ചു. അവ 2025 ഒക്ടോബർ 24-ന് പുറത്തിറക്കി.
2025-ൽ, സംയുക്ത തപാൽ സ്റ്റാമ്പുകളുടെ ഒരു പരമ്പര പുറത്തിറക്കി. ഇതിലൂടെ ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളിലെ പ്രധാന നാഴികക്കല്ലുകളെ തപാൽ വകുപ്പ് അനുസ്മരിച്ചു. ഇസ്രായേലുമായുള്ള സംയുക്ത പതിപ്പ്, പോർച്ചുഗലുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിന്റെ 50 വർഷത്തെ സ്മരണയ്ക്കായി പ്രത്യേക സ്റ്റാമ്പുകൾ ; മാലദ്വീപുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 60 വർഷം; ഇന്ത്യ-ഫിലിപ്പീൻസ് നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം; ഇന്ത്യയും മംഗോളിയയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പരസ്പര സൗഹാർദ്ദം, സാംസ്കാരിക കൈമാറ്റം, ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തം എന്നിവ വളർത്തിയെടുക്കുന്നതിനുള്ള ഇന്ത്യയുടെ നിതാന്ത പ്രതിജ്ഞാബദ്ധതയെ ഓരോ പതിപ്പും എടുത്തുകാണിക്കുന്നു.
എം.എസ്. സ്വാമിനാഥൻ, സർദാർ വല്ലഭായ് പട്ടേൽ, ലക്ഷ്മിദാസ് ബോർക്കർ, റാണി ചെന്നഭൈരദേവി, സീതാറാം മാരൂ തുടങ്ങിയ മഹാരഥന്മാരെ അനുസ്മരിക്കാൻ സ്റ്റാമ്പുകളും പുറത്തിറക്കി. ബിഹാറിലെ ജി.ഐ. ഉൽപ്പന്നങ്ങൾ, മഹാ കുംഭമേള, 11-ാമത് അന്താരാഷ്ട്ര യോഗ ദിനം, വന്ദേമാതരം 150 വർഷങ്ങൾ തുടങ്ങി ഇന്ത്യയുടെ പൈതൃകം പ്രദർശിപ്പിക്കുന്നതിനായും സ്റ്റാമ്പുകൾ പുറത്തിറക്കി.
ഇഷ്ടാനുസൃതമാക്കിയ 'മൈ സ്റ്റാമ്പ്'
കോർപ്പറേറ്റുകൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും താല്പര്യത്തിന് അനുസരിച്ച് വ്യക്തിഗതമാക്കിയ തപാൽ സ്റ്റാമ്പുകളുടെ ഷീറ്റുകൾ അച്ചടിക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് ഇഷ്ടാനുസൃതമാക്കിയ മൈ സ്റ്റാമ്പ്. 2025 ജനുവരി 1 മുതൽ 2025 നവംബർ 30 വരെ, 47 കസ്റ്റമൈസ്ഡ് മൈ സ്റ്റാമ്പുകൾ പുറത്തിറക്കി.
ഈ വർഷം, തപാൽ വകുപ്പ് ദേശീയ പ്രാധാന്യമുള്ള നിരവധി ഇഷ്ടാനുസൃതമാക്കിയ 'മൈ സ്റ്റാമ്പ്' പതിപ്പുകൾ പുറത്തിറക്കി. ഇതിൽ എഞ്ചിനീയറിംഗ് അത്ഭുതമായ ചെനാബ് റെയിൽവേ പാലം ; റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90 വർഷങ്ങൾ; കർണാടക സംസ്ഥാന പോലീസിന്റെ 50 വർഷങ്ങൾ; ദേശീയ സാമ്പിൾ സർവേയുടെ (എൻഎസ്‌എസ്) 75 വർഷങ്ങൾ; പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗൗര ദേവിയുടെ 100-ാം ജന്മശതാബ്ദി എന്നിവ ഉൾപ്പെടുന്നു.
- Commemorative Postage Stamps released from 1st January, 2025 to 30th November, 2025
|
Sl.No.
|
Name of Stamp
|
Date of release
|
Denomination
|
Category
|
|
1
|
Peasant Uprising of Patharughat-1894
|
28.01.2025
|
500 p
|
Event
|
|
2
|
India Israel
|
11.02.2025
|
5000 p, 5000 p
|
Joint Issue
|
|
3
|
Maha Kumbh 2025
|
13.02.2025
|
1500 p
|
Event
|
|
4
|
National School of Drama
|
16.02.2025
|
1000 p, 1000 p
|
Institution
|
|
5
|
G.I. Products of Bihar
|
11.03.2025
|
500 p, 500 p, 500 p, 500 p, 500 p
|
Thematic
|
|
6
|
5th Battalion the Rajput Regiment
|
22.03.2025
|
500 p
|
Institution
|
|
7
|
Mata Karma
|
25.03.2025
|
500 p
|
Personality
|
|
8
|
50 Years of reestablishment of Diplomatic Relations between India and Portugal
|
07.04.2025
|
5000 p, 5000 p
|
Joint Issue
|
|
9
|
Birth Centenary of Legends
|
01.05.2025
|
2500 p
|
Personality
|
|
10
|
125 Years of Kodaikanal Solar Observatory
|
16.05.2025
|
500 p
|
Institution
|
|
11
|
50 Years of Statehood of Sikkim
|
29.05.2025
|
500 p
|
Event
|
|
12
|
300th Birth Anniversary of Ahilya Bai Holkar
|
31.05.2025
|
500 p
|
Personality
|
|
13
|
125 Years of RajBhawan Nainital
|
20.06.2025
|
500 p
|
Institution
|
|
14
|
11th International Day of Yoga
|
21.06.2025
|
500 p
|
Event
|
|
15
|
100th Birth Anniversary of Acharya Vidyanand
|
28.06.2025
|
500 p
|
Personality
|
|
16
|
125th Birth Anniversary of SYAMA PRASAD MOOKERJEE
|
9.07.2025
|
500 p
|
Personality
|
|
17
|
Chandrabhanu Gupta
|
13.07.2025
|
500 p
|
Personality
|
|
18
|
Centenary Celebration of Mysore Medical College and Research Institute
|
17.07.2025
|
500 p
|
Institution
|
|
19
|
Rani Chennabhairadevi
|
24.07.2025
|
500 p
|
Personality
|
|
20
|
60 Years of establishment of Diplomatic Relations Between India and Maldives
|
25.07.2025
|
6000 p, 6000 p
|
Joint Issue
|
|
21
|
Purshottamdas H. Purohit
|
02.08.2025
|
500 p
|
Personality
|
|
22
|
75th Anniversary of India-Philippines Diplomatic Relations
|
05.08.2025
|
5000 p, 5000 p
|
Joint Issue
|
|
23
|
M.S.Swaminathan
|
07.08.2025
|
500 p
|
Personality
|
|
24
|
Laxmidas Borkar
|
17.08.2025
|
500 p
|
Personality
|
|
25
|
Vithalbhai Patel First Indian Elected Speaker
|
24.08.2025
|
500 p
|
Personality
|
|
26
|
Sri Madhvacharya
|
30.08.2025
|
500 p
|
Personality
|
|
27
|
Centenary Year of Ranchi Institute of Neuro-Psychiatry and Allied Sciences
|
04.09.2025
|
500 p
|
Institution
|
|
28
|
President's Bodyguard
|
30.09.2025
|
500 p
|
Event
|
|
29
|
100 Years of Rashtriya Swayamsevak Sangh
|
01.10.2025
|
500 p
|
Event
|
|
30
|
Military Nursing Service
|
01.10.2025
|
500 p
|
Institution
|
|
31
|
Sitaram Maroo
|
11.10.2025
|
500 p
|
Personality
|
|
32
|
70th Anniversary of the Establishment of Diplomatic Relations Between India and Mongolia
|
14.10.2025
|
5000 p, 5000 p
|
Joint Issue
|
|
33
|
New Mangalore Port Authority
|
15.10.2025
|
500 p
|
Institution
|
|
34
|
80 Years of the United Nations
|
24.10.2025
|
500 p
|
Event
|
|
35
|
150th Birth Anniversary of Sardar Vallabhbhai Patel
|
30.10.2025
|
500 p
|
Personality
|
|
36
|
150 Years of Vande Mataram
|
07.11.2025
|
500 p
|
Event
|
|
37
|
150th Birth Anniversary of Acharya Jawahar Lal
|
16.11.2025
|
500 p
|
Personality
|
|
38
|
Birth Centenary of Sri Sathya Sai Baba
|
19.11.2025
|
500 p (4)
|
Personality
|
|
39
|
Platinum Jubilee of IIT Kharagpur
|
24.11.2025
|
500 p (2)
|
Institution
|
|
40
|
THE BHARAT SCOUTS AND GUIDES – DIAMOND JUBILEE
|
24.11.2025
|
500 p
|
Institution
|
|
41
|
350th Martyrdom Day of Sri Guru Tegh Bahadur Ji
|
25.11.2025
|
500 p
|
Personality
|
|
42
|
K. Vaikunth, Cinematographer
|
27.11.2025
|
500 p
|
Personality
|
****
(रिलीज़ आईडी: 2206924)
आगंतुक पटल : 12