വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

പ്രാദേശിക ഭാഷകളിലെ പൊതുസേവന പ്രക്ഷേപണം ദൂരദര്‍ശന്‍-ആകാശവാണി ശൃംഖലകളിലൂടെ ശാക്തീകരിച്ചു: ഡോ. എല്‍. മുരുകന്‍

प्रविष्टि तिथि: 19 DEC 2025 8:26PM by PIB Thiruvananthpuram
ദൂരദര്‍ശന്‍ നെറ്റ്‌വര്‍ക്കിന് 28 പ്രാദേശിക/സംസ്ഥാന ചാനലുകള്‍ നിലവിലുണ്ട്. ഇവ തങ്ങളുടെ അനുബന്ധ പ്രാദേശിക ഭാഷകളിലും ഉപഭാഷകളിലും പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നു. രാജ്യത്തുടനീളമുള്ള 112 പ്രാദേശിക ചാനലുകളിലൂടെ ആകാശവാണി 23 പ്രധാന ഭാഷകളിലും 182 ഉപഭാഷകളിലും പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നു. പ്രേക്ഷകരുടെ ആവശ്യങ്ങളും പൊതുസേവന ലക്ഷ്യങ്ങളും കണക്കിലെടുത്ത് പ്രാദേശിക ഭാഷകളില്‍ പുതിയ പരിപാടികള്‍ തുടര്‍ച്ചയായി ഉള്‍പ്പെടുത്തിയിരിക്കുന്നു. രാജ്യസഭയില്‍  ഇന്ന് ശ്രീമതി ഗീത എന്ന ചന്ദ്രപ്രഭ ചോദിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍. മുരുകനാണ് ഈ വിവരങ്ങള്‍ പങ്കുവച്ചത്.

അടങ്കല്‍ തുകയായ 2,539.61 കോടി രൂപയുടെ  വിനിയോഗത്തിലൂടെ, കേന്ദ്രമേഖലാ പദ്ധതിയായ ബ്രോഡ്കാസ്റ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് ഡെവലപ്‌മെന്റ് (BIND), (2021–26) പദ്ധതിയുടെ ഭാഗമായി, പ്രസാര്‍ ഭാരതിയുടെ ആധുനികവത്കരണവും നവീകരണവും നടപ്പാക്കിവരുന്നുവെന്നും അദ്ദേഹം പറഞ്ഞു .

ദൂരദര്‍ശന്‍, ആകാശവാണി എന്നിവയിലുടനീളം ഉല്‍പാദന ഉപകരണങ്ങള്‍, സ്റ്റുഡിയോ സൗകര്യങ്ങള്‍, ട്രാന്‍സ്മിറ്ററുകള്‍, ഡിജിറ്റല്‍ പ്രക്ഷേപണ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നവീകരിക്കുന്നതിലാണ് പദ്ധതി ഊന്നല്‍ നല്‍കിയിരിക്കുന്നത്.

പ്രക്ഷേപണ മേഖലയില്‍ ഉണ്ടായിട്ടുള്ള സാങ്കേതിക മുന്നേറ്റങ്ങളെ തുടര്‍ന്ന് മനുഷ്യവിഭവ ആവശ്യകതകളില്‍ വന്ന മാറ്റങ്ങള്‍ പ്രസാര്‍ ഭാരതിയുടെ കരാര്‍ നിയമന നയത്തിനനുസരിച്ച് നിയമനങ്ങള്‍ നടത്തി പരിഹരിച്ചുവരുന്നു. കേന്ദ്രങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രവര്‍ത്തന ആവശ്യകതകളുടെ അടിസ്ഥാനത്തിലാണ് ഈ നിയമനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദൂരദര്‍ശന് 65 പ്രോഗ്രാം പ്രൊഡക്ഷന്‍ സെന്ററുകളും ആകാശവാണിക്ക് സ്റ്റുഡിയോ സൗകര്യമുള്ള 230 സ്‌റ്റേഷനുകളും ഉണ്ട്. ഇതിലൂടെ പ്രാദേശിക കേന്ദ്രങ്ങളിലെയും വിവിധ പ്രദേശങ്ങളിലെയും കലാകാരന്മാരെയും സൃഷ്ടാക്കളെയും പ്രതിഭകളെയും ഉള്‍പ്പെടുത്തി പ്രാദേശിക ഭാഷാ ഉള്ളടക്കം സൃഷ്ടിക്കാന്‍ പ്രാപ്തമാക്കുന്നുവെന്നും ശ്രീമതി ഗീതയുടെ  ചോദ്യങ്ങള്‍ക്ക് മറുപടിയായി   ഡോ. എല്‍. മുരുകന്‍  രാജ്യസഭയെ  അറിയിച്ചു.
****
 

(रिलीज़ आईडी: 2206852) आगंतुक पटल : 24
इस विज्ञप्ति को इन भाषाओं में पढ़ें: English , Marathi , हिन्दी , Assamese , Kannada