രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഹൈദരാബാദിലെ രാഷ്ട്രപതി നിലയത്തില്‍ ഉദ്യാന്‍ ഉത്സവിന്റെ രണ്ടാം പതിപ്പ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ രാഷ്ട്രപതി അവലോകനം ചെയ്തു

प्रविष्टि तिथि: 19 DEC 2025 6:52PM by PIB Thiruvananthpuram

ഹൈദരാബാദിലെ രാഷ്ട്രപതി നിലയത്തില്‍ നടക്കുന്ന ഉദ്യാന്‍ ഉത്സവിന്റെ രണ്ടാം പതിപ്പ് ആരംഭിക്കുന്നതിനായുള്ള  ഒരുക്കങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ഇന്ന് ( 2025, ഡിസംബര്‍ 19) അവലോകനം ചെയ്തു.

2026 ജനുവരി 3 മുതല്‍ ജനുവരി 11 വരെ രാവിലെ 10:00 മുതല്‍ രാത്രി 8:00 വരെ ഉദ്യാന്‍ ഉത്സവ് പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും. വൈകുന്നേരം 7:00 മണിയോടെ പ്രവേശന സമയം അവസാനിക്കും.

സന്ദര്‍ശകര്‍ക്കെല്ലാം ഉദ്യാന്‍ ഉത്സവിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

സുസ്ഥിര കൃഷി, ഉദ്യാന പരിപാലനം, പരിസ്ഥിതിയോട്  ഉത്തരവാദിത്തപരമായ  ജീവിതശൈലി എന്നിവയെക്കുറിച്ച്  പൊതുജനങ്ങളില്‍ അവബോധം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഒമ്പത് ദിവസത്തെ കാര്‍ഷിക, ഉദ്യാന പരിപാലന ഉത്സവത്തിന്റെ ലക്ഷ്യം. ഇത് ഇന്ത്യയുടെ കാര്‍ഷിക പാരമ്പര്യം, സുസ്ഥിര രീതികള്‍, സാമൂഹിക പങ്കാളിത്തം എന്നിവയുടെ ആഘോഷമായിരിക്കും.

കൂടുതല്‍ ഭംഗിയേകിയ സീസണല്‍ പൂച്ചെടികള്‍ കൊണ്ടുണ്ടാക്കിയ മനോഹരമായ പുഷ്പശയ്യകള്‍, സവിശേഷമായ പുഷ്പാലങ്കാരങ്ങള്‍, സെല്‍ഫി പോയിന്റുകള്‍, നവീകരിച്ച ഉദ്യാനങ്ങള്‍ തുടങ്ങി പൂക്കളാല്‍ നിര്‍മ്മിതവും അല്ലാത്തതുമായ വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് ഈ ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം. സന്ദര്‍ശകര്‍ക്ക് കൃഷി, പൂന്തോട്ടപരിപാലനം എന്നീ വിഷയങ്ങള്‍ പ്രമേയമാക്കിയ സ്റ്റാളുകള്‍, തത്സമയ പ്രദര്‍ശനങ്ങള്‍, പരിസ്ഥിതി സൗഹൃദ കരകൗശല നിര്‍മ്മാണശാലകള്‍, സംവാദാത്മക വിജ്ഞാന ഇടങ്ങള്‍ എന്നിവയും ഇവിടെ ആസ്വദിക്കാവുന്നതാണ്.

***


(रिलीज़ आईडी: 2206787) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Telugu