ലോക്സഭാ സെക്രട്ടേറിയേറ്റ്
പതിനെട്ടാം ലോക്‌സഭയുടെ ആറാം സമ്മേളനത്തിന് സമാപനം
प्रविष्टि तिथि:
19 DEC 2025 2:53PM by PIB Thiruvananthpuram
2025 ഡിസംബർ 1-ന് ആരംഭിച്ച പതിനെട്ടാം ലോക്‌സഭയുടെ ആറാം സമ്മേളനം ഇന്ന് സമാപിച്ചു.
സമ്മേളനത്തിനിടെ 15 തവണ സഭ ചേര്‍ന്നതായി ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള അറിയിച്ചു. 92 മണിക്കൂർ 25 മിനിറ്റാണ് സഭ സമ്മേളിച്ച ആകെ സമയം.
സമ്മേളന കാലയളവിൽ സഭയുടെ പ്രവർത്തനക്ഷമത 111 ശതമാനമായിരുന്നുവെന്ന് ശ്രീ ബിർള അറിയിച്ചു.
സമ്മേളനത്തിൽ 10 സർക്കാർ ബില്ലുകൾ അവതരിപ്പിക്കുകയും 8 ബില്ലുകൾ പാസാക്കുകയും ചെയ്തു. പാസാക്കിയ ബില്ലുകൾ ഇവയാണ്:
(i) മണിപ്പൂർ ചരക്ക് സേവന നികുതി (രണ്ടാം ഭേദഗതി) ബിൽ, 2025
(ii) കേന്ദ്ര എക്സൈസ് (ഭേദഗതി) ബിൽ, 2025
(iii) ആരോഗ്യ സുരക്ഷ ദേശീയ സുരക്ഷ സെസ് ബിൽ, 2025
(iv) ധനവിനിയോഗ (നമ്പർ 4) ബിൽ, 2025
(v) റദ്ദാക്കൽ-ഭേദഗതി ബിൽ 2025
(vi) സബ്കാ ബീമ സബ്കി രക്ഷ (ഇൻഷുറൻസ് നിയമ ഭേദഗതി) ബിൽ 2025
(vii) 'ദി സസ്റ്റൈനബിൾ ഹാർനെസിങ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്‌ഫോമിംഗ് ഇന്ത്യ, 2025
(viii) വികസിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ): വിബി - ജി റാം ജി ബിൽ, 2025
2025 ഡിസംബർ 15-ന് ചർച്ചയ്ക്ക് ശേഷം 2025-26 വർഷത്തെ ഒന്നാംഘട്ട അധിക ധനാഭ്യര്‍ത്ഥനകളില്‍ വോട്ടെടുപ്പ് നടന്നു. തുടര്‍ന്ന് 2025 -ലെ ധനവിനിയോഗ (നമ്പര്‍ 4) ബിൽ പാസാക്കി.
ദേശീയഗീതമായ "വന്ദേമാതരം" 150 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് 2025 ഡിസംബർ 8-ന് പ്രധാനമന്ത്രി ഒരു ചർച്ചയ്ക്ക് തുടക്കമിട്ടു. സഭ ഈ വിഷയത്തിൽ നടത്തിയ 11 മണിക്കൂർ 32 മിനിറ്റ് ചർച്ചയില്‍ 65 അംഗങ്ങൾ പങ്കെടുത്തു. സമാനമായി ഡിസംബർ 9, 10 തീയതികളിൽ "തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ" എന്ന വിഷയം ഏകദേശം 13 മണിക്കൂർ ചർച്ച ചെയ്തു. 63 അംഗങ്ങൾ പങ്കെടുത്തു.
സമ്മേളനത്തിൽ സ്വീകരിച്ച നക്ഷത്രചിഹ്നമിട്ട 300 ചോദ്യങ്ങളില്‍ 72 ചോദ്യങ്ങള്‍ക്ക് വാക്കാൽ മറുപടി നല്‍കി. ആകെ നക്ഷത്രചിഹ്നമിടാത്ത 3449 ചോദ്യങ്ങൾ സമ്മേളനത്തിൽ സ്വീകരിച്ചു.
ശൂന്യവേളയില്‍ അടിയന്തര പൊതുപ്രാധാന്യമര്‍ഹിക്കുന്ന 408 വിഷയങ്ങളാണ് അംഗങ്ങൾ ഉന്നയിച്ചത്. 377-ാം ചട്ടമനുസരിച്ച് ആകെ 372 വിഷയങ്ങൾ ചർച്ചയ്ക്കെടുത്തു. 2025 ഡിസംബർ 11-ന് ശൂന്യവേളയില്‍ 150 അംഗങ്ങള്‍ സഭയിൽ വിഷയങ്ങൾ ഉന്നയിച്ചു.
നിർദ്ദേശം 73A പ്രകാരം 35 പ്രസ്താവനകളും 372-ാം ചട്ടപ്രകാരം രണ്ട് പ്രസ്താവനകളും പാർലമെന്ററി കാര്യ മന്ത്രിയുടെ ഒരു പ്രസ്താവനയും ഉൾപ്പെടെ ആകെ 38 പ്രസ്താവനകളും സമ്മേളനത്തിൽ നടത്തി.
സമ്മേളനത്തിൽ ആകെ 2,116 രേഖകൾ സഭയുടെ മേശപ്പുറത്തുവെച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതികളുടെ ആകെ 41 റിപ്പോർട്ടുകൾ സഭയിൽ സമർപ്പിച്ചു.
വിവിധ വിഷയങ്ങളില്‍ സ്വകാര്യ അംഗങ്ങളുടെ 137 ബില്ലുകൾ 2025 ഡിസംബർ 5-ന് സഭയില്‍ അവതരിപ്പിച്ചു. 2025 ഡിസംബർ 12-ന് ശ്രീ ഷാഫി പറമ്പിൽ അവതരിപ്പിച്ച സ്വകാര്യ അംഗങ്ങളുടെ പ്രമേയം ചർച്ചയ്ക്ക് ശേഷം സഭയുടെ അനുമതിയോടെ പിൻവലിച്ചു.
2025 ഡിസംബർ 2-ന് ജോർജിയൻ പാർലമെന്റ് ചെയർമാൻ HE ഷാൽവ പാപ്പുവഷ്വിലി ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി പാർലമെന്ററി പ്രതിനിധി സംഘത്തോടൊപ്പം സഭയിലെത്തുകയും പാര്‍ലമെന്റില്‍ അവര്‍ക്ക് ഉജ്ജ്വല സ്വീകരണം നൽകുകയും ചെയ്തു.
SKY
****
(रिलीज़ आईडी: 2206586)
आगंतुक पटल : 20