പ്രധാനമന്ത്രിയുടെ ഓഫീസ്
ഗോവ വിമോചന ദിനത്തിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
19 DEC 2025 8:52AM by PIB Thiruvananthpuram
ഗോവ വിമോചന ദിനം ഇന്ത്യയുടെ ദേശീയ യാത്രയിലെ ഒരു നിർണായക അധ്യായത്തെ ഓർമ്മിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. അനീതി അംഗീകരിക്കാൻ വിസമ്മതിക്കുകയും ധൈര്യത്തോടെയും ബോധ്യത്തോടെയും സ്വാതന്ത്ര്യത്തിനായി പോരാടുകയും ചെയ്തവരുടെ അജയ്യമായ മനോഭാവത്തെ അദ്ദേഹം അനുസ്മരിച്ചു. അത് ഗോവയുടെ സമഗ്ര പുരോഗതിക്കായി പ്രവർത്തിക്കുകയും അവരുടെ ത്യാഗങ്ങൾ രാഷ്ട്രത്തിന് തുടർ പ്രചോദനമേകുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി എക്‌സിൽ എഴുതി;
“ഗോവ വിമോചന ദിനം നമ്മുടെ ദേശീയ യാത്രയിലെ ഒരു നിർണായക അധ്യായത്തെ ഓർമ്മിപ്പിക്കുന്നു. അനീതി അംഗീകരിക്കാൻ വിസമ്മതിക്കുകയും ധൈര്യത്തോടെയും ബോധ്യത്തോടെയും സ്വാതന്ത്ര്യത്തിനായി പോരാടുകയും ചെയ്തവരുടെ അജയ്യമായ മനോഭാവത്തെ നാം ഓർമ്മിക്കുന്നു. ഗോവയുടെ സമഗ്ര പുരോഗതിക്കായി നാം പ്രവർത്തിക്കുമ്പോൾ അവരുടെ ത്യാഗങ്ങൾ നമുക്ക് തുടർ പ്രചോദനമേകുന്നു.”
***
NK
(रिलीज़ आईडी: 2206412)
आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada