പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ഉദ്യോഗസ്ഥ-പരിശീലന വകുപ്പിന്റെ വർഷാന്ത്യ അവലോകനം 2025

प्रविष्टि तिथि: 17 DEC 2025 4:33PM by PIB Thiruvananthpuram

ഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും, പൊതുജന സേവന വിതരണം ത്വരിതപ്പെടുത്തുന്നതിലും, രാജ്യത്തുടനീളമായി ഭരണപരമായ ശേഷി വർദ്ധിപ്പിക്കുന്നതിലും കേന്ദ്ര ഉദ്യോഗസ്ഥ-പരിശീലന വകുപ്പ് (DoPT) 2025-ൽ ഗണ്യമായ മുന്നേറ്റം നടത്തി. ഡിജിറ്റൽ പരിവർത്തനം മുതൽ പൊതുസേവന ശേഷി വർദ്ധിപ്പിക്കൽ, ട്രൈബ്യൂണൽ നവീകരണം, പൗര കേന്ദ്രീകൃത സേവനങ്ങൾ, രാജ്യവ്യാപകമായി തൊഴിൽ സൃഷ്ടിക്കൽ എന്നിവ വരെയുള്ള വിപുലമായ പരിഷ്കാരങ്ങൾ നടത്തി. 2047-ഓടെ വികസിത ഭാരതമെന്ന ദർശനവുമായി പൊരുത്തപ്പെടുന്ന വിധത്തിൽ ഫലപ്രദമായ ഒരു വർഷമായിരുന്നു വകുപ്പിന് ഉണ്ടായത്.

കാര്യക്ഷമത, സുതാര്യത, സേവന ദിശാബോധം എന്നിവയിൽ ഗവണ്മെന്റ് സമഗ്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ കാലയളവിൽ DoPT കൈവരിച്ച നേട്ടങ്ങൾ. ഇത് പ്രതികരണയുക്തവും ഭാവി സജ്ജവുമായ ഭരണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനോടുള്ള വകുപ്പിന്റെ പ്രതിജ്ഞാബദ്ധത വർദ്ധിപ്പിക്കുന്നു.

റോസ്ഗർ മേള - ദേശീയ തൊഴിൽ പ്രോത്സാഹനം

2025-ൽ മൂന്ന് ദേശീയ തല റോസ്ഗർ മേളകൾ സംഘടിപ്പിച്ചു. ഏപ്രിലിലും ജൂലൈയിലും നടന്ന പതിനഞ്ചാമത്തെയും പതിനാറാമത്തെയും റോസ്ഗർ മേളകൾ  നാൽപ്പത്തിയേഴ് സ്ഥലങ്ങളിലായി നടന്നു. ഓരോ ഘട്ടത്തിലും അമ്പത്തിയൊന്നായിരത്തിലധികം നിയമന കത്തുകൾ വിതരണം ചെയ്യാൻ കഴിഞ്ഞു. ഒക്ടോബറിൽ നാൽപ്പത് സ്ഥലങ്ങളിൽ നടന്ന പതിനേഴാമത് റോസ്ഗർ മേളയും സമാനമായി അമ്പത്തിയൊന്നായിരത്തിലധികം നിയമന കത്തുകൾ നൽകി. യുവജന ശാക്തീകരണത്തിനും വർധിച്ച തൊഴിൽ നിയമനത്തിനും നൽകുന്ന തുടർച്ചയായ മുൻഗണന എടുത്തുകാട്ടി, പ്രധാനമന്ത്രി ഉദ്യോഗാർത്ഥികളെ വെർച്വലായും റെക്കോർഡ് ചെയ്ത സന്ദേശത്തിലൂടെയും അഭിസംബോധന ചെയ്തു.

ഉദ്യോഗസ്ഥ നയ തീരുമാനങ്ങളും റിക്രൂട്ട്‌മെന്റ് സംവിധാനത്തിലെ പരിഷ്കാരങ്ങളും

2025-ൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പൂർണ്ണമായും ഇലക്ട്രോണിക് ഡോസിയർ സംവിധാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പ് പൂർത്തിയാക്കി. മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കടലാസ് ഫയലുകൾക്ക് പകരം, ഉദ്യോഗാർത്ഥികളുടെ പരിശോധിച്ചുറപ്പിച്ച രേഖകൾ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ഇത് പ്രാപ്തമാക്കി. അപേക്ഷാ ഘട്ടങ്ങളിലും പരീക്ഷാ ഘട്ടങ്ങളിലും ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന, സംവിധാനത്തിന്റെ സമഗ്രത മെച്ചപ്പെടുത്തുകയും ആൾമാറാട്ടത്തിനെതിരായ ജാഗ്രത ശക്തിപ്പെടുത്തുകയും ചെയ്തു. സുതാര്യത ഉറപ്പാക്കിക്കൊണ്ട് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും പരീക്ഷ നടത്തിപ്പും വെവ്വേറെയാക്കി മാറ്റി. എസ്‌എസ്‌സിയുടെ ഔദ്യോഗിക 'X' സമൂഹ മാധ്യമ ഹാൻഡിൽ ആരംഭിച്ചതിലൂടെയും പ്രവർത്തനക്ഷമമായ പരാതി പരിഹാര പോർട്ടലിലൂടെയും ഹെൽപ്പ്‌ഡെസ്‌കിലൂടെയും ഉദ്യോഗാർത്ഥികളുമായുള്ള ആശയവിനിമയ പ്രക്രിയകൾ മെച്ചപ്പെടുത്തി.

2025 ജൂലൈയിൽ ആധാർ അധിഷ്ഠിത ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനം യുപിഎസ്‌സി ആരംഭിച്ചു. ഇത് വിവിധ പരീക്ഷകൾക്കായി ഏകീകൃതവും ഡിജിറ്റലായി പ്രാമാണീകരിച്ചതുമായ പ്രൊഫൈൽ നിലനിർത്താൻ ഉദ്യോഗാർത്ഥികളെ അനുവദിക്കുന്നു. പ്രതിഭാ സേതു പോർട്ടൽ ഈ വർഷം അതിന്റെ സ്വാധീനം വിപുലീകരിച്ചു. സിവിൽ സർവീസ് ലഭിക്കാത്ത, പതിമൂവായിരത്തിലധികം ഉദ്യോഗാർത്ഥികളുടെ പരീക്ഷാപ്രകടന വിശദാംശങ്ങൾ രജിസ്റ്റർ ചെയ്ത നൂറ്റി അമ്പത്തിയൊമ്പത് സ്ഥാപനങ്ങൾക്ക് ലഭ്യമാക്കി. 451 ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നതിൽ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനെ പ്ലാറ്റ്‌ഫോം പിന്തുണച്ചു.

2025 ഫെബ്രുവരി 17-ന് വിജയവാഡയിൽ ഹൈദരാബാദ് ബെഞ്ച് സിറ്റിംഗ് ഉൾപ്പെടെ സർക്യൂട്ട് സിറ്റിംഗുകളിലൂടെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വ്യവഹാരികളുമായുള്ള സമ്പർക്കം വിപുലീകരിച്ചു. ഈ വർഷം രണ്ട് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തിയായി: 2025 ഏപ്രിൽ 14 ന് ലഖ്‌നൗവിൽ ഒരു പുതിയ കോർട്ട് -കം-ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും 2025 ഓഗസ്റ്റ് 2 ന് ഗുവാഹത്തിയിൽ നവീകരിച്ച ഒരു സമുച്ചയത്തിന്റെ ഉദ്ഘാടനവും നടന്നു.ഈ സൗകര്യങ്ങൾ, സമയബന്ധിതവും പൗര സൗഹൃദപരവുമായ വിധിനിർണ്ണയം നടത്താനുള്ള ട്രൈബ്യൂണലിന്റെ ശേഷിയെ ശക്തിപ്പെടുത്തി.

കേസ് തീർപ്പാക്കലും ഡിജിറ്റൽ പരിഷ്കാരങ്ങളും

2025 സെപ്റ്റംബർ ആയപ്പോഴേക്കും, ട്രൈബ്യൂണൽ ആകെയുള്ള 9,78,554 കേസുകളിൽ 9,09,452 കേസുകൾ തീർപ്പാക്കിക്കൊണ്ട് 92.94 ശതമാനം തീർപ്പാക്കൽ നിരക്ക് കൈവരിച്ചു. തുടർച്ചയായി മൂന്ന് വർഷമായി തീർപ്പാക്കൽ നിരക്കുകൾ നൂറ് ശതമാനത്തിന് മുകളിലായി തുടരുന്നു.ഇത് ട്രൈബ്യൂണലിന്റെ സുസ്ഥിരമായ കാര്യക്ഷമതയെ പ്രതിഫലിപ്പിക്കുന്നു. ഇ-ഫയലിംഗ്, എസ്എംഎസ് അറിയിപ്പുകൾ, തത്സമയ ട്രാക്കിംഗ്, വെർച്വൽ വാദം കേൾക്കൽ സംവിധാനം എന്നിവയിലൂടെ അഡ്വാൻസ് കേസ് ഇൻഫർമേഷൻ സിസ്റ്റം, കേസ് പരിപാലനം മെച്ചപ്പെടുത്തി.

വാർഷിക സമ്മേളനവും ന്യായവിധി ശേഷി ശക്തിപ്പെടുത്തലും

പത്താമത്തെ അഖിലേന്ത്യാ സിഎടി സമ്മേളനം 2025 സെപ്റ്റംബർ 20-ന് ഭാരത് മണ്ഡപത്തിൽ നടന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്തു. ഈ വർഷം, നാല് അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളെയും അഞ്ച് ജുഡീഷ്യൽ അംഗങ്ങളെയും ഗവണ്മെന്റ് നിയമിച്ചു. നിലവിലുള്ള എല്ലാ ഒഴിവുകളും നികത്തുകയും ട്രൈബ്യൂണലിന്റെ വിധിനിർണ്ണയ ശേഷി ശക്തിപ്പെടുത്തുകയും ചെയ്തു.

 e-HRMS 2.0 - ഡിജിറ്റൽ HR ഭരണനിർവ്വഹണത്തിന്റെ വിപുലീകരണം

2025-ൽ e-HRMS 2.0 പ്ലാറ്റ്‌ഫോം, 290 മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും വിപുലീകരിച്ചു.ഏഴ് ലക്ഷത്തിലധികം ജീവനക്കാരെ ഇതിൽ ഉൾപ്പെടുത്തി.
ഭവിഷ്യ പോർട്ടലുമായുള്ള സംയോജനം ഡിജിറ്റൽ പെൻഷൻ നടപടികൾ കാര്യക്ഷമമാക്കി. അതിന്റെ ഫലമായി 31 മന്ത്രാലയങ്ങളിലും 34 സ്ഥാപനങ്ങളിലുമായി സംയോജിത സംവിധാനത്തിലൂടെ 223 പെൻഷൻ കേസുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞു.

ഓർഗനോഗ്രാമും PFMS സംയോജനവും

പൈലറ്റ് അടിസ്ഥാനത്തിൽ മെയ് മാസത്തിൽ തുടങ്ങി ജൂലൈയിൽ പ്രവർത്തനക്ഷമമായ ഓർഗനോഗ്രാം മൊഡ്യൂൾ,താഴെതട്ടിലെ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായുള്ള സ്ഥാപന ശ്രേണികളും തൊഴിൽസേനാ വിതരണവും ദൃശ്യവൽക്കരിക്കാൻ മന്ത്രാലയങ്ങളെയും വകുപ്പുകളെയും പ്രാപ്തമാക്കി. PFMS സംയോജനം സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി. രണ്ടായിരത്തി അഞ്ഞൂറിലധികം റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമുകൾ ഇലക്ട്രോണിക് രീതിയിൽ പൂർത്തിയാക്കി. പ്രവർത്തന രീതി തയ്യാറാക്കുന്നതിനായി നടത്തിയ ശില്പശാലകൾ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഈ സംവിധാനം സ്വീകരിക്കാൻ സഹായിച്ചു.

പരിശീലനവും ശേഷി വികസനവും

1. അസിസ്റ്റന്റ് സെക്രട്ടറി പ്രോഗ്രാം


അസിസ്റ്റന്റ് സെക്രട്ടറി പ്രോഗ്രാം- പുതുതായി നിയമിതരായ IAS ഉദ്യോഗസ്ഥർക്ക് കേന്ദ്ര ഗവൺമെന്റിന്റെ പ്രവർത്തനത്തെക്കുറിച്ച് ഘടനാപരമായ വിവരങ്ങൾ നൽകുന്നത് തുടർന്നു. 2015-ൽ ആരംഭിച്ചതിനുശേഷം, ആകെ 1580 ഉദ്യോഗസ്ഥർ ഇതിൽ പങ്കെടുത്തിട്ടുണ്ട്.

2. മിഷൻ കർമ്മയോഗിയും iGOT കർമ്മയോഗിയും

2025-ൽ മിഷൻ കർമ്മയോഗി ഗണ്യമായി പുരോഗമിച്ചു. ഈ പദ്ധതി നടപ്പിലാക്കുന്ന SPV ആയ കർമ്മയോഗി ഭാരതിനെ ഒരു ഇരട്ട- കർമ്മശേഷിയുള്ള സ്ഥാപനമായി NCVET അംഗീകരിച്ചു. ഇത് iGOT പ്ലാറ്റ്‌ഫോമിൽ പഠിതാക്കൾക്ക് സർട്ടിഫിക്കേഷൻ സാധ്യമാക്കുന്നു. പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള രാജ്യവ്യാപക പരിശീലനത്തെ ഈ സംവിധാനം പിന്തുണച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തെ കുറിച്ച് ശില്പശാലകൾ നടത്തി. AI സഹായത്തോടെയുള്ള ശേഷി നവീകരണ പദ്ധതികൾ തയ്യാറാക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. മുൻനിര സേവന വിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഗുജറാത്തിലാണ് ജില്ലാ കർമ്മയോഗി പരിപാടി ആരംഭിച്ചത്. തൊഴിലാളി ആസൂത്രണത്തെക്കുറിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിന് ഭൂട്ടാൻ റോയൽ സിവിൽ സർവീസ് കമ്മീഷനിൽ നിന്നുള്ള പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ചു.

iGOT കർമ്മയോഗി പ്ലാറ്റ്‌ഫോം 1.42 കോടി ഉപയോക്താക്കളിലേക്ക് എത്തുകയും നിരവധി ഭാഷകളിലായി 3,839 കോഴ്‌സുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. 6.18 കോടിയിലധികം കോഴ്‌സ് പൂർത്തീകരണങ്ങൾ രേഖപ്പെടുത്തി. 86 മന്ത്രാലയങ്ങളും വകുപ്പുകളും അവരുടെ വാർഷിക ശേഷി വികസന പദ്ധതികൾ പ്രസിദ്ധീകരിച്ചു. സാമ്പത്തിക സർവേയിൽ പ്ലാറ്റ്‌ഫോമിന്റെ പങ്ക് അംഗീകരിക്കപ്പെട്ടു. iGOT-AI സംവിധാനം വ്യക്തിഗതമാക്കിയ പഠന രീതി മെച്ചപ്പെടുത്തി. 2025-26 മുതൽ, നിർദ്ദിഷ്ട കോഴ്‌സ് പൂർത്തീകരണങ്ങളും മൂല്യനിർണയവും എ പി ആർ സംവിധാനത്തിന്റെ ഭാഗമാണ്.

3. ശേഷി വികസന കമ്മീഷൻ

വികസിത് പഞ്ചായത്ത് സംരംഭം, മുതിർന്ന CPSE നേതൃത്വത്തിനായുള്ള DAKSH, DAKSH 2.0 പ്രോഗ്രാമുകൾ, സമൂഹിക് ചർച്ച എന്നിവയുൾപ്പെടെയുള്ള പ്രധാന സംരംഭങ്ങൾ ശേഷി വികസന കമ്മീഷൻ മുന്നോട്ടുവച്ചു. ഇത് ഗവൺമെന്റ് സംവിധാനങ്ങളിലുടനീളം സഹകരണപരമായ പഠനം പ്രോത്സാഹിപ്പിച്ചു. സംസ്ഥാന ഭരണ പരിശീലന സ്ഥാപനങ്ങളുമായുള്ള ഒരു ദേശീയ ശില്പശാല,സംസ്ഥാന ശേഷിവർധന പദ്ധതികളുടെ വികസനത്തിനും സ്ഥാപനപരമായ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും പിന്തുണ നൽകി.

4. സിവിൽ സർവീസസ് പരിശീലന സംവിധാനം

മിഷൻ കർമ്മയോഗി മത്സരക്ഷമതാമാതൃകയുമായി സംയോജിപ്പിച്ച് പരിശീലന സ്ഥാപനങ്ങളുടെ അക്രഡിറ്റേഷനായി എൻ‌എസ്‌സി‌എസ്‌ടി‌ഐ 2.0 മെച്ചപ്പെടുത്തിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ചു. പരിശീലന പിന്തുണ നൽകുന്നതിനായി ഐ‌എസ്‌ടി‌എം അതിന്റെ എ‌ഐ-അധിഷ്ഠിത ചാറ്റ്‌ബോട്ട് പ്രവർത്തനക്ഷമമാക്കി. രാഷ്ട്രീയ കർമ്മയോഗി ജനസേവ പരിപാടി മന്ത്രാലയങ്ങളിലുടനീളം ഉദ്യോഗസ്ഥർ, മാസ്റ്റർ ട്രെയിനർമാർ, മുൻനിര ജീവനക്കാർ എന്നിവർക്ക് പരിശീലനം നൽകി. നിരവധി സംസ്ഥാനങ്ങളിലായി ഭൂമി ഏറ്റെടുക്കൽ ശില്പശാലകൾ നടത്തി. 2025-26 സാമ്പത്തിക വർഷത്തിൽ, സംസ്ഥാന വിഭാഗങ്ങളിലെ മൊത്തം 2,216 പരിശീലന പരിപാടികൾക്കും 245 പരിശീലക വികസന പരിപാടികൾക്കും അംഗീകാരം ലഭിച്ചു. നിർവഹണത്തിൽ ഗണ്യമായ പുരോഗതിയുണ്ടായി.

5.LBSNAA പ്രോഗ്രാമുകൾ

മുനിസിപ്പൽ ഭരണം, പുനരുപയോഗ ഊർജ്ജം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ചുമതല -നിർദ്ദിഷ്ട പരിശീലന പരിപാടികൾ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ നടത്തി. പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഹൈദരാബാദിലെ ഡോ. എം‌സി‌ആർ എച്ച്ആർഡി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു പ്രത്യേക ഫൗണ്ടേഷൻ കോഴ്‌സ് നടത്തി. 2025 ബാച്ചിലെ നൂറാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിൽ ആരംഭ് 7.0 ഉൾപ്പെടുന്നു. ഈ അവസരത്തിൽ പ്രധാനമന്ത്രി ഏകതാ പ്രതിമയിൽനിന്നും ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്തു. കർത്തവ്യശില എന്ന പേരിൽ 800 ഇരിപ്പിട ശേഷിയുള്ള ഒരു പുതിയ ഓഡിറ്റോറിയം അക്കാദമി ഉദ്ഘാടനം ചെയ്തു.

6. ഇ-സിവിൽ പട്ടിക 2025

ഇ-സിവിൽ പട്ടികയുടെ അഞ്ചാമത്തെ ഡിജിറ്റൽ പതിപ്പും മൊത്തത്തിലുള്ള എഴുപതാമത് പതിപ്പും 2025 മെയ് 19 ന് പുറത്തിറങ്ങി. മെച്ചപ്പെട്ട സൗകര്യവും ഹൈപ്പർലിങ്ക്ഡ് റഫറൻസുകളും ഉള്ള ഇത്, ഐഎഎസ് ഉദ്യോഗസ്ഥരുടെ ഏറ്റവും പുതിയ സേവന വിശദാംശങ്ങൾ ഉൾപ്പെടുന്ന വിവരങ്ങൾ നൽകി.

ക്ഷേമം, കായികം, സാംസ്കാരിക സംരംഭങ്ങൾ

 നാലാമത് വനിതാ കായിക മീറ്റ്, വകുപ്പ് സംഘടിപ്പിച്ചു അതിൽഅറുനൂറോളം പേർ പങ്കെടുത്തു.  ദേശീയ കായിക ദിനം ആഘോഷിച്ചു. ആയിരത്തിലധികം ഓട്ടക്കാരുമായി സി‌സി‌എസ്‌സി‌എസ്‌ബി ഹാഫ് മാരത്തൺ നടത്തി. രക്തദാന പരിപാടി, സാംസ്കാരിക പരിപാടികൾ, റൺ ഫോർ യൂണിറ്റി എന്നിവ സംഘടിപ്പിച്ചു. ഈ സംരംഭങ്ങൾ ജീവനക്കാരുടെ ക്ഷേമവും സംഘടനാ സൗഹൃദവും വളർത്തിയെടുത്തു.

ആർ‌ടി‌ഐ ഓൺലൈൻ പോർട്ടൽ മെച്ചപ്പെടുത്തലുകൾ

2025 ഏപ്രിലിൽ ആർ‌ടി‌ഐ ഓൺലൈൻ പോർട്ടൽ സി‌ഐ‌സി ആപ്പ്കോഎം‌എസ് സംവിധാനവുമായി സംയോജിപ്പിച്ചു. അപ്പീലുമായി ബന്ധപ്പെട്ട വിവരങ്ങളുടെ യാന്ത്രിക ഉൾചേർക്കൽ സാധ്യമാക്കി. പോർട്ടൽ 2,899 പൊതു അതോറിറ്റികളിലേക്ക് വിപുലമാക്കുകയും ഡാറ്റ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണം സ്വീകരിക്കുകയും ചെയ്തു.

 പ്രത്യേക ക്യാമ്പയ്ൻ 2025-ഉം ശുചിത്വ സംരംഭങ്ങളും

പ്രത്യേക ക്യാമ്പയ്ൻ 2025-ന് കീഴിൽ, വകുപ്പ് 2.40 ലക്ഷത്തിലധികം ഫയലുകൾ അവലോകനം ചെയ്തു. 1.70 ലക്ഷത്തിലധികം ഫയലുകൾ നീക്കം ചെയ്തു. ആയിരത്തിലധികം ഓഫീസ് സ്ഥലങ്ങൾ വൃത്തിയാക്കി, മാലിന്യ നിർമാർജനത്തിലൂടെ മുപ്പത്തിമൂന്ന് ലക്ഷത്തിലധികം രൂപ സമാഹരിച്ചു. സ്വച്ഛതാ ഹി സേവ 2025 ന്റെ കാലയളവിൽ, ശുചിത്വ പ്രവർത്തനങ്ങൾ, വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങൾ, മത്സരങ്ങൾ, സൈബർ സുരക്ഷാ ശില്പശാലകൾ എന്നിവ സംഘടിപ്പിച്ചു, ഒക്ടോബർ 2 ന് സ്വച്ഛോത്സവത്തോടെ അവസാനിച്ചു.

കർതവ്യ ഭവൻ 3-ലെ ഭരണപരമായ പ്രവർത്തനങ്ങൾ

വകുപ്പിനെ കർതവ്യ ഭവൻ -3 ലേക്ക് മാറ്റിസ്ഥാപിച്ചത് വകുപ്പ്തല ഏകോപനം മെച്ചപ്പെടുത്തി. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് വേണ്ട സമയം കുറച്ചു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലൂടെയും മികച്ച പൊതു രീതികളിലൂടെയും ഓഫീസ് സംവിധാനത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം വർദ്ധിപ്പിച്ചു.

രാജ്ഭാഷാ പഖ്‌വാഡയും വിജിലൻസ് അവബോധ വാരവും

2025 ൽ വകുപ്പ് രാജ്ഭാഷാ പഖ്‌വാഡ സംഘടിപ്പിക്കുകയും പുതിയ ഉദ്യോഗസ്ഥരെ പരിപാടിയിൽ ചേരുന്നതിന് സൗകര്യമൊരുക്കുകയും ചെയ്തു. സുതാര്യത, ഉത്തരവാദിത്വo, നീതിയുക്ത ഭരണം എന്നിവയോടുള്ള വകുപ്പിന്റെ പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുന്നതിനായി വിജിലൻസ് അവബോധ വാരം ആചരിച്ചു.

ഉപസംഹാരം

2025-ൽ, ഉദ്യോഗസ്ഥ& പരിശീലന വകുപ്പ് റിക്രൂട്ട്‌മെന്റ്, പരിശീലനം, ട്രൈബ്യൂണൽ അഡ്മിനിസ്ട്രേഷൻ, സിവിൽ സർവീസ് ഭരണം, സുതാര്യത സംവിധാനങ്ങൾ, ജീവനക്കാരുടെ ക്ഷേമം എന്നിവയിലുടനീളം വ്യവസ്ഥാപരമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നു. വികസിത് ഭാരത് @2047 എന്ന ദർശനവുമായി പൊരുത്തപ്പെടുന്ന, പ്രതികരണശേഷിയുള്ളതും, കഴിവുള്ളതും, ഭാവി സജ്ജവുമായ ഒരു ഭരണസംവിധാനം രൂപപ്പെടുത്തുന്നതിന് ഈ നേട്ടങ്ങൾ സംഭാവന ചെയ്യുന്നു.

 

State Building Plan Workshop of LBSNAA held on 24-25 September, 2025

Rozgar Mela 2025

 

AARAMBH 7.0 - 100th Foundation Course from 25th August – 28th November, 2025

 

Launch of National Standards for Civil Service Training Institutions 2.0 on 18th July, 2025

 

16th हिंदी सलाहकार समिति की 16वीं बैठक  दिनांक 01 दिसंबर 2025

Cleanliness Activities during Special Campaign 5.0 from 2nd October – 31st October, 2025

Celebration of Vigilance Awareness Week, 2025

Meeting on Effective Communication Strategy for Citizen Outreach held on 01st November, 2025

Shifting from North Block to Karmayogi Bhavan -3

Launch of booklet on 11 years achievements of DoPT on 18th June, 2025

Annual Conference of Secretaries (Personnel / GAD) of States / UTs on 15th December, 2025

***
 

 

(रिलीज़ आईडी: 2206403) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी