പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യത്തിന്റെ അജയ്യരായ ധീരജവാന്മാർക്കുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലെ പരം വീർ ഗാലറിയെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
കൊളോണിയൽ മാനസികാവസ്ഥയിൽ നിന്ന് നവീകൃത ദേശീയ ബോധത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെയാണ് പരം വീർ ഗാലറി പ്രതിഫലിപ്പിക്കുന്നത്: പ്രധാനമന്ത്രി
ഇന്ത്യയുടെ ധീരതയുടെയും ദേശീയ ദൃഢനിശ്ചയത്തിന്റെയും പാരമ്പര്യവുമായി ബന്ധപ്പെടാൻ പരം വീർ ഗാലറി യുവാക്കളെ പ്രചോദിപ്പിക്കും: പ്രധാനമന്ത്രി
प्रविष्टि तिथि:
17 DEC 2025 5:34PM by PIB Thiruvananthpuram
രാഷ്ട്രപതി ഭവനിലെ പരം വീർ ഗാലറിയിയെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ഛായാചിത്രങ്ങൾ രാജ്യത്തിന്റെ അജയ്യരായ വീരന്മാർക്കുള്ള ഹൃദയംഗമമായ ശ്രദ്ധാഞ്ജലിയാണെന്നും അവരുടെ ത്യാഗങ്ങളോടുള്ള രാജ്യത്തിന്റെ നന്ദിയുടെ അടയാളമാണെന്നും പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ച, പരമോന്നത ത്യാഗത്തിലൂടെ മാതൃരാജ്യത്തെ സംരക്ഷിച്ച ധീര യോദ്ധാക്കളെയാണ് ഈ ഛായാചിത്രങ്ങൾ ആദരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് പരം വീര ചക്ര അവാർഡ് ജേതാക്കളുടെയും മറ്റ് അവാർഡ് ജേതാക്കളുടെ കുടുംബാംഗങ്ങളുടെയും മഹനീയ സാന്നിധ്യത്തിൽ, പരം വീര ചക്ര അവാർഡ് ജേതാക്കളുടെ ഈ ഗാലറി രാഷ്ട്രത്തിന് സമർപ്പിക്കുന്നത് ഈ അവസരത്തെ കൂടുതൽ സവിശേഷമാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വളരെക്കാലമായി രാഷ്ട്രപതി ഭവനിലെ ഗാലറികളിൽ ബ്രിട്ടീഷ് കാലഘട്ടത്തിലെ സൈനികരുടെ ഛായാചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നുവെന്നും ഇപ്പോൾ ആ സ്ഥാനത്ത് രാജ്യത്തിന്റെ പരം വീർ ചക്ര അവാർഡ് ജേതാക്കളുടെ ഛായാചിത്രങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയൽ മനോഭാവത്തിൽ നിന്ന് ഉയർന്നുവന്ന് രാജ്യത്തെ ഒരു നവീകൃത ബോധവുമായി ബന്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ മികച്ച ഉദാഹരണമാണ് രാഷ്ട്രപതി ഭവനിലെ പരം വീർ ഗാലറിയുടെ സൃഷ്ടിയെന്ന് അദ്ദേഹം പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നിരവധി ദ്വീപുകൾക്ക് പരം വീർ ചക്ര അവാർഡ് ജേതാക്കളുടെ പേരുകൾ നൽകിയതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
യുവതലമുറയ്ക്ക് ഗാലറിയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, ഇന്ത്യയുടെ ധീരതയുടെ പാരമ്പര്യവുമായി യുവാക്കൾക്ക് ബന്ധപ്പെടാൻ ഈ ഛായാചിത്രങ്ങളും ഗാലറിയും ശക്തമായ ഒരു സ്ഥലമായി വർത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ആന്തരിക ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രാധാന്യം തിരിച്ചറിയാൻ ഈ ഗാലറി യുവാക്കളെ പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു,കൂടാതെ ഒരു വികസിത ഭാരതത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്ന ഊർജ്ജസ്വലമായ തീർത്ഥാടനമായി ഈ സ്ഥലം ഉയർന്നുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
'എക്സ്'-ൽ ശ്രീ മോദി കുറിച്ചു ;
“हे भारत के परमवीर…
है नमन तुम्हें हे प्रखर वीर !
ये राष्ट्र कृतज्ञ बलिदानों पर…
भारत मां के सम्मानों पर !
राष्ट्रपति भवन की परमवीर दीर्घा में देश के अदम्य वीरों के ये चित्र हमारे राष्ट्र रक्षकों को भावभीनी श्रद्धांजलि हैं। जिन वीरों ने अपने सर्वोच्च बलिदान से मातृभूमि की रक्षा की, जिन्होंने भारत की एकता और अखंडता के लिए अपना जीवन दिया…उनके प्रति देश ने एक और रूप में अपनी कृतज्ञता अर्पित की है। देश के परमवीरों की इस दीर्घा को, दो परमवीर चक्र विजेताओं और अन्य विजेताओं के परिवारजनों की गरिमामयी उपस्थिति में राष्ट्र को अर्पित किया जाना और भी विशेष है।”
“एक लंबे कालखंड तक, राष्ट्रपति भवन की गैलरी में ब्रिटिश काल के सैनिकों के चित्र लगे थे। अब उनके स्थान पर, देश के परमवीर विजेताओं के चित्र लगाए गए हैं। राष्ट्रपति भवन में परमवीर दीर्घा का निर्माण गुलामी की मानसिकता से निकलकर भारत को नवचेतना से जोड़ने के अभियान का एक उत्तम उदाहरण है। कुछ साल पहले सरकार ने अंडमान-निकोबार द्वीप समूह में कई द्वीपों के नाम भी परमवीर चक्र विजेताओं के नाम पर रखे हैं।”
“ये चित्र और ये दीर्घा हमारी युवा पीढ़ी के लिए भारत की शौर्य परंपरा से जुड़ने का एक प्रखर स्थल है। ये दीर्घा युवाओं को ये प्रेरणा देगी कि राष्ट्र उद्देश्य के लिए आत्मबल और संकल्प महत्वपूर्ण होते है। मुझे आशा है कि ये स्थान विकसित भारत की भावना का एक प्रखर तीर्थ बनेगा।”
******
-NK-
(रिलीज़ आईडी: 2205697)
आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada