രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഭവനിൽ പരം വീർ ദിർഘ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.
प्रविष्टि तिथि:
16 DEC 2025 12:53PM by PIB Thiruvananthpuram
വിജയ് ദിവസത്തോടനുബന്ധിച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2025 ഡിസംബർ 16) രാഷ്ട്രപതി ഭവനിൽ പരം വീർ ദിർഘ ഉദ്ഘാടനം ചെയ്തു.
പരം വീർ ചക്ര പുരസ്കാരം ലഭിച്ച 21 ധീരയോദ്ധാക്കളുടേയും ഛായാചിത്രങ്ങൾ ഈ ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തെ പ്രതിരോധിക്കുന്നതിൽ അചഞ്ചലമായ നിശ്ചയദാർഢ്യവും അജയ്യമായ മനോഭാവവും പ്രകടിപ്പിച്ച നമ്മുടെ ദേശീയ നായകന്മാരേക്കുറിച്ച് സന്ദർശകരെ ബോധവൽക്കരിക്കുക എന്നതാണ് ഈ ഗാലറിയിലൂടെ ലക്ഷ്യമിടുന്നത്. മാതൃരാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീരഹൃദയരുടെ സ്മരണയെ ആദരിക്കാനുള്ള ഒരു സംരംഭം കൂടിയാണിത്.
മുമ്പ്, ബ്രിട്ടീഷ് എ.ഡി.സിമാരുടെ ഛായാചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്ന ഇടനാഴികളിലാണ് ഇപ്പോൾ പരം വീർ ദിർഘ ഒരുക്കിയിരിക്കുന്നത്. കൊളോണിയൽ മനോഭാവം വെടിയുന്നതിനും ഇന്ത്യയുടെ സമ്പന്നമായ സംസ്കാരം, പൈതൃകം, കാലാതീതമായ പാരമ്പര്യങ്ങൾ എന്നിവ അഭിമാനപൂർവ്വം നെഞ്ചിലേറ്റുന്നതിനുമുള്ള അർത്ഥവത്തായ ഒരു ചുവടുവെയ്പ്പാണ് ഇന്ത്യൻ ദേശീയ നായകന്മാരുടെ ഛായാചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഈ സംരംഭം.
യുദ്ധസമയത്ത് അസാമാന്യമായ ധീരതയും ധൈര്യവും ആത്മത്യാഗവും പ്രകടിപ്പിക്കുന്നവർക്ക് നല്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയാണ് പരം വീർ ചക്ര.
***
(रिलीज़ आईडी: 2204573)
आगंतुक पटल : 17