രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഡിസംബർ 16 മുതൽ 22 വരെ രാഷ്‌ട്രപതി കർണാടക, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങൾ സന്ദർശിക്കും

प्रविष्टि तिथि: 15 DEC 2025 5:09PM by PIB Thiruvananthpuram
2025 ഡിസംബർ 16 മുതൽ 22 വരെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു കർണാടക, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങൾ സന്ദർശിക്കും.
 
ഡിസംബർ 16 ന് കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മലവല്ലിയിൽ ആദി ജഗദ്ഗുരു ശ്രീ ശിവരാത്രീശ്വര ശിവയോഗി മഹാസ്വാമിജിയുടെ 1066-ാമത് ജയന്തി ആഘോഷങ്ങൾ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
 
ഡിസംബർ 17 ന് രാഷ്ട്രപതി തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള സുവർണ്ണ ക്ഷേത്രത്തിൽ ദർശനവും ആരതിയും നടത്തും. പിന്നീട്, സെക്കന്തരാബാദിലെ ബൊലാറത്തുള്ള രാഷ്ട്രപതി നിലയത്തിലെത്തുന്ന രാഷ്‌ട്രപതി അവിടെ താമസിക്കും.
 
ഡിസംബർ 19 ന്, ഹൈദരാബാദിൽ പബ്ലിക് സർവീസ് കമ്മീഷൻ ചെയർപേഴ്‌സൺമാർക്കായി തെലങ്കാന പബ്ലിക് സർവീസ് കമ്മീഷൻ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
 
ഡിസംബർ 20 ന്, ബ്രഹ്മകുമാരീസ് ശാന്തി സരോവറിന്റെ 21-ാം വാർഷികത്തോടനുബന്ധിച്ച് ഹൈദരാബാദിൽ സംഘടിപ്പിക്കുന്ന 'ഭാരതത്തിന്റെ കാലാതീതമായ ജ്ഞാനം: സമാധാനത്തിന്റെയും പുരോഗതിയുടെയും പാതകൾ' എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും.
 
***

(रिलीज़ आईडी: 2204248) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Telugu , Kannada