ഉപരാഷ്ട്രപതിയുടെ കാര്യാലയം
ചക്രവർത്തി പെരുമ്പിടുഗു മുത്തരയ്യരുടെ സ്മരണിക തപാൽ സ്റ്റാമ്പ് ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു.
प्रविष्टि तिथि:
14 DEC 2025 5:12PM by PIB Thiruvananthpuram
ചക്രവർത്തി പെരുമ്പിഡുഗു മുത്തരയ്യർ രണ്ടാമ(സുവരൻ മാരൻ)നോടുള്ള ആദരസൂചകമായി ഒരു സ്മാരക തപാൽ സ്റ്റാമ്പ് ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി.
ചടങ്ങിൽ സംസാരിക്കവെ, തമിഴ് സംസ്‌കാരത്തിനും ഭാഷയ്ക്കും തുടർചയായ പിന്തുണ നൽകുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ കീഴിലുള്ള കേന്ദ്രസർക്കാറിനെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. കാശി തമിഴ് സംഗമം പോലുള്ള സംരംഭങ്ങളെയും മുൻകാലങ്ങളിൽ അർഹമായ അംഗീകാരം ലഭിക്കാതിരുന്ന തമിഴ് രാജാക്കന്മാരെയും നേതാക്കളെയും സ്വാതന്ത്ര്യ സമര സേനാനികളെയും അംഗീകരിച്ച് ആദരിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
പെരുമ്പിഡുഗു മുത്തരയ്യർ ചക്രവർത്തിയുടെ സ്മാരക തപാൽ സ്റ്റാമ്പ് പുറത്തിറക്കൽ ഈ തുടർച്ചയായ അംഗീകാര പ്രക്രിയയുടെ ഭാഗമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
പുരാതന തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തരായ ഭരണാധികാരികളിൽ ഒരാളും, എ.ഡി ഏഴാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിൽ തമിഴ്നാടിന്റെ മധ്യമേഖലകൾ ഭരിച്ചിരുന്ന പ്രശസ്തമായ മുത്തരയ്യർ രാജവംശത്തിൽ പെട്ടയാളും ആയിരുന്നു പെരുമ്പിഡുഗു മുത്തരയ്യർ ചക്രവർത്തിയെന്ന് അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രാധാന്യം അടിവരയിട്ടുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.
തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ച് ഏകദേശം നാല് പതിറ്റാണ്ടോളം ചക്രവർത്തി ഭരണം നടത്തിയെന്നും, ഭരണപരമായ സ്ഥിരത, ഭൂപ്രദേശ വികാസം, സാംസ്‌കാരിക രക്ഷാകർതൃത്വം, സൈനിക ശക്തി എന്നിവയാൽ അദ്ദേഹത്തിന്റെ ഭരണകാലം അടയാളപ്പെടുത്തപ്പെട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തമിഴ്നാട്ടിലെ പല സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയ ലിഖിതങ്ങൾ, ക്ഷേത്ര സംഭാവനകൾ, ജലസേചന പ്രവർത്തനങ്ങൾ, തമിഴ് സാഹിത്യം എന്നിവയിലെ ചക്രവർത്തിയുടെ സംഭാവനകൾക്കുള്ള സാക്ഷ്യപത്രമാണെന്ന് ഉപരാഷ്ട്രപതി നിരീക്ഷിച്ചു. ദക്ഷിണേന്ത്യൻ ചരിത്രത്തിൽ ചക്രവർത്തിയുടെ ഭരണകാലത്തിന് ഒരു സവിശേഷ സ്ഥാനം സ്വന്തമായുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ '2047 ഓടെ വികസിത ഭാരതം' എന്ന ദർശനത്തെക്കുറിച്ച് പരാമർശിക്കവേ, ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും മഹാന്മാരായ നേതാക്കളുടെ പാരമ്പര്യവും രേഖപ്പെടുത്തുകയും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് ദേശീയ മുൻഗണനയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
തമിഴ്നാട് ഉൾപ്പെടെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള സ്വാതന്ത്ര്യസമര സേനാനികളെയും മഹാൻമാരായ ഭരണാധികാരികളെയും ആദരിക്കുന്നതിനായി 'ആസാദി കാ അമൃത് മഹോത്സവ'ത്തിൽ കേന്ദ്രസർക്കാർ നടത്തിയ ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ നഷ്ടപ്പെട്ട പൈതൃകം വീണ്ടെടുക്കുന്നതിന് നടന്നുകൊണ്ടിരിക്കുന്ന സംരംഭങ്ങളെ അദ്ദേഹം പരാമർശിക്കുകയും ചെയ്തു.
2014 മുതൽ, മോഷ്ടിക്കപ്പെട്ട 642 വിഗ്രഹങ്ങളും പുരാവസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്നും അവയിൽ പലതും തമിഴ്നാട്ടിൽ നിന്നുള്ളവയാണെന്നും ഈ ശ്രമങ്ങളെ പ്രശംസനീയമെന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിർമ്മല സീതാരാമൻ, രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ ഹരിവംശ്, കേന്ദ്ര വാർത്താ വിതരണ, പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
****
(रिलीज़ आईडी: 2203800)
आगंतुक पटल : 11