പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
വർഷാന്ത്യ അവലോകനം 2025: പെൻഷൻ-പെൻഷൻകാരുടെ ക്ഷേമ വകുപ്പ്
प्रविष्टि तिथि:
12 DEC 2025 6:48PM by PIB Thiruvananthpuram
പെൻഷൻകാരുടെ ക്ഷേമം മെച്ചപ്പെടുത്തുക, പരാതി പരിഹാരം ലളിതമാക്കുക, പെൻഷൻ പ്രക്രിയകളിൽ ഡിജിറ്റൈസേഷൻ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് 2025-ൽ പെൻഷൻ-പെൻഷൻകാരുടെ ക്ഷേമ വകുപ്പ് (DoPPW) ഒട്ടേറെ സംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
പരാതി പരിഹാരത്തിലെ നേട്ടങ്ങൾ
1. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) കാമ്പെയ്‌ൻ 4.0
-ഇന്ത്യയിലെ പെൻഷൻകാരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി 2025 നവംബർ 1 മുതൽ 30 വരെ നടത്തിയ ഏറ്റവും വലിയ പ്രചാരണമായിരുന്നു DLC കാമ്പെയ്‌ൻ 4.0. രാജ്യത്തുടനീളമുള്ള 2000 നഗരങ്ങളിലും പട്ടണങ്ങളിലും 75000 ക്യാമ്പുകളും 1400 നോഡൽ ഓഫീസർമാരും ഇതിൻ്റെ ഭാഗമായി. 1.54 കോടി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ (DLC-കൾ) സൃഷ്ടിക്കപ്പെട്ടു.
-60 ശതമാനത്തിലധികം വരുന്ന 90 ലക്ഷത്തിലധികം DLC-കൾ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ മുഖേനയാണ് സൃഷ്ടിച്ചത്. DLC 3.0 പ്രചാരണത്തെ അപേക്ഷിച്ച് രണ്ടര മടങ്ങ് കൂടുതലാണിത്. മങ്ങിയ വിരലടയാളങ്ങളുള്ള പ്രായമായ പെൻഷൻകാർക്കും, യാത്രാ വെല്ലുവിളികൾ നേരിടുന്ന ദിവ്യാംഗർക്കും, ഗ്രാമപ്രദേശങ്ങളിലും വിദൂര ദേശങ്ങളിലും താമസിക്കുന്ന പെൻഷൻകാർക്കും ഇത് പ്രത്യേകിച്ചും പ്രയോജനകരമാണെന്ന് തെളിഞ്ഞു.
-80 വയസും അതിൽ കൂടുതലുമുള്ള പെൻഷൻകാർ സമർപ്പിച്ച 11.1 ലക്ഷം DLC-കൾ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേനയുള്ള 22 ലക്ഷം DLC-കൾ, IPPB മുഖേനയുള്ള 4.6 ലക്ഷം DLC-കൾ, PNB മുഖേനയുള്ള 3.12 ലക്ഷം DLC-കൾ എന്നിവ മുതിർന്ന പൗരന്മാർക്കായി സൃഷ്ടിക്കപ്പെട്ടു.




മുതിർന്ന പൗരന്മാർക്കായി DLC സൃഷ്ടിക്കുന്നു
2. പെൻഷൻകാരുടെ പരാതി പരിഹാരം:
-92 മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും പെൻഷൻകാരിൽ നിന്നുള്ള 1.07 ലക്ഷത്തിലധികം പരാതികൾ പരിഹരിച്ചു. 25,117 കുടുംബ പെൻഷൻ കേസുകളും 13,113 സൂപ്പർ സീനിയർ പെൻഷൻകാരുടെ കേസുകളും (02.12.2025 വരെ) പരിഹരിച്ചു.
-ശരാശരി പരാതി പരിഹാര സമയം 36 ദിവസത്തിൽ നിന്ന് (2018) 28 ദിവസമായി (2025) കുറച്ചു.
3. CPENGRAMS പോർട്ടലിലെ മെച്ചപ്പെടുത്തലുകൾ:
-പരാതികളെക്കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടുകൾ, പരാതി പരിഹാരത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കി മന്ത്രാലയങ്ങളെയും വകുപ്പുകളെയും റാങ്ക് ചെയ്യൽ എന്നിവ അവതരിപ്പിച്ചു.
-ദ്രുത പരിഹാരത്തിനായി പ്രതിരോധ മന്ത്രാലയത്തിലെ പരാതികൾ സ്വയമേവ കൈമാറുന്നതിനുള്ള സംവിധാനം പുതിയ സവിശേഷതകളിൽ ഉൾപ്പെടുന്നു.
4. കുടുംബ പെൻഷൻ, സൂപ്പർ സീനിയർ പെൻഷൻ സംബന്ധിച്ച പരാതികളുമായി ബന്ധപ്പെട്ട പ്രത്യേക പ്രചാരണം:
-ഇത്തരത്തിലുള്ള 2,210 പരാതികൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2025 ജൂലൈയിൽ ഒരു മാസത്തെ പ്രത്യേക പ്രചാരണം നടത്തി. 2,052 കേസുകൾ പരിഹരിച്ചുകൊണ്ട് 93% വിജയ നിരക്ക് കൈവരിച്ചു.
-പ്രായപൂർത്തിയാകാത്തവരോ ആശ്രിതരായ പെൺമക്കളോ ഉൾപ്പെട്ട സങ്കീർണ്ണമായ കേസുകൾ ഈ പ്രചാരണത്തിലൂടെ വിജയകരമായി പരിഹരിച്ചു.
5. പെൻഷൻ അദാലത്തുകൾ
-13.02.2025, 4.06.2025, 10.09.2025 തീയതികളിൽ മൂന്ന് പെൻഷൻ അദാലത്തുകൾ സംഘടിപ്പിച്ചു. യഥാക്രമം കുടുംബ പെൻഷനുമായും സൂപ്പർ സീനിയർ പെൻഷൻകാരുമായും ബന്ധപ്പെട്ട പരാതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് പ്രമേയധിഷ്ഠിത അദാലത്തുകൾ അതിൽ ഉൾപ്പെടുന്നു.

-സ്വീകരിച്ച 1840 പരാതികളിൽ 1467 പരാതികൾ തൽക്ഷണം പരിഹരിച്ചു.
-2017ൽ ഈ സംരംഭം ആരംഭിച്ച ശേഷം, ദീർഘകാലമായി നിലനിൽക്കുന്ന 26,725 പരാതികൾ പരിഹരിക്കും വിധം 14 പെൻഷൻ അദാലത്തുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ 19,133 കേസുകൾ വിജയകരമായി പരിഹരിച്ചു, പരാതി പരിഹാരത്തിൽ 71% വിജയശതമാനം കൈവരിച്ചു.

-പെൻഷൻ, പെൻഷൻകാരുടെ ക്ഷേമ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പരാതികൾക്ക് തൽക്ഷണ പരിഹാരം ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു
6. ദേശീയ അനുഭവ് പുരസ്‌ക്കാര പദ്ധതി:
എട്ടാമത് ദേശീയ അനുഭവ് പുരസ്‌ക്കാര പദ്ധതി 2025, വിരമിച്ച ഉദ്യോഗസ്ഥരുടെ 15 മാതൃകാപരമായ രചനകളെ അംഗീകരിച്ചു. അതിൽ 33% വനിതകളാണ്- പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ശതമാനം.

ദേശീയ അനുഭവ് പുരസ്‌ക്കാര ജേതാക്കൾ
7. അനുഭവ് പുരസ്‌ക്കാര ജേതാക്കളുടെ സ്പീക്ക് വെബിനാർ:
-പുരസ്‌ക്കാര ജേതാക്കളെയും വിരമിച്ച പ്രമുഖ വ്യക്തികളെയും ഉൾപ്പെടുത്തി പ്രതിമാസ പരമ്പര ആരംഭിച്ച് 22-ാം പതിപ്പ് പൂർത്തിയായി.
-16 മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രഭാഷകർ വിരമിക്കുന്ന ജീവനക്കാരെ അവരുടെ അനുഭവങ്ങൾ പങ്കിടാൻ പ്രേരിപ്പിച്ചു.
പെൻഷനർമാർ അനുഭവ് പുരസ്‌ക്കാര ജേതാക്കളുടെ പ്രതിമാസ പ്രഭാഷണം

8. പെൻഷൻ വ്യവഹാരങ്ങൾ സംബന്ധിച്ച ദേശീയ ശില്പശാല
-പെൻഷൻ വ്യവഹാരങ്ങളെക്കുറിച്ചുള്ള ഒന്നാമത് ദേശീയ ശില്പശാല 2025 ജൂലൈ 2-ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ആദരണീയ സഹമന്ത്രിയുടെ (പെൻഷൻ, പെൻഷൻകാരുടെ ക്ഷേമ വകുപ്പ്) അധ്യക്ഷതയിൽ നടന്നു. ഇന്ത്യയിലുടനീളമുള്ള വിവിധ കോടതികളിലെ പെൻഷൻ വ്യവഹാരങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള 300-ലധികം നോഡൽ ഓഫീസർമാരും ഇത് സംബന്ധിച്ച പാനലിൽ ഉൾപ്പെട്ട അഭിഭാഷകരും ശില്പശാലയിൽ പങ്കെടുത്തു.
-"ഇന്ത്യാ ഗവൺന്മെൻ്റിൻ്റെ വ്യവഹാരങ്ങളുടെ കാര്യക്ഷമവും ഫലപ്രദവുമായ മാനേജ്‌മെൻ്റ്" എന്ന വിഷയത്തിലൂന്നി നിയമ വകുപ്പിൻ്റെ 04.04.2025 ലെ നിർദ്ദേശ പ്രകാരം, പെൻഷൻ വ്യവഹാര കൈകാര്യം മെച്ചപ്പെടുത്തുന്നതിലും നിയമ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള എല്ലാ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും നോഡൽ ഓഫീസർമാരുടെയും ഇത് സംബന്ധിച്ച പാനലിൽ ഉൾപ്പെട്ട അഭിഭാഷകരുടെയും ഇടയിൽ ഏകോപനം ഉറപ്പാക്കുന്നതിലും ശില്പശാല ശ്രദ്ധ കേന്ദ്രീകരിച്ചു. ആദരണീയ സഹമന്ത്രി (പെൻഷൻ, പെൻഷൻകാരുടെ ക്ഷേമ വകുപ്പ്), ബഹുമാനപ്പെട്ട അറ്റോർണി ജനറൽ ഓഫ് ഇന്ത്യ, സെക്രട്ടറി DoPPW, നിയമ സെക്രട്ടറി, വിമുക്ത സൈനിക ക്ഷേമ സെക്രട്ടറി, CAT അംഗം, ബഹുമാനപ്പെട്ട അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ എന്നിവർ എന്നിവർ ശില്പശാലയിൽ പ്രസംഗിച്ചു.

പെൻഷൻ വ്യവഹാരങ്ങൾ സംബന്ധിച്ച ദേശീയ ശില്പശാല
പെൻഷൻ പ്രക്രിയകളുടെ സംയോജനം
1. പെൻഷൻ അപേക്ഷാ പ്രക്രിയയുടെ സമ്പൂർണ്ണ ഡിജിറ്റൈസേഷൻ:
-ഒൻപത് പഴയ ഫോമുകൾക്ക് പകരമായി 'ഭവിഷ്യ'യ്ക്ക് കീഴിൽ ലളിതമായ ഒറ്റ ഫോം (ഫോം 6-എ) അവതരിപ്പിച്ചു.
-വിരമിക്കുന്ന 41,998-ലധികം ഉദ്യോഗസ്ഥർ ഫോം 6-എ മുഖേന പെൻഷൻ അപേക്ഷ നൽകി.
-PFMS നെ ഭവിഷ്യയുമായി സംയോജിപ്പിച്ച് പെൻഷൻ അപേക്ഷാ പ്രക്രിയയുടെ പൂർണ്ണ ഡിജിറ്റൈസേഷൻ കൈവരിക്കുന്നതിനായി PFMS മായി ബന്ധപ്പെട്ട് നിരന്തരവും സമർപ്പിതവുമായ ശ്രമങ്ങൾ നടന്നു വരുന്നു.
3. ബാങ്കുകളുമായുള്ള സമന്വയം
-2025-ൽ HDFC, ഇന്ത്യൻ ബാങ്ക്, ICICI ബാങ്ക് എന്നീ പുതിയ ബാങ്കുകൾ ഭവിഷ്യയുമായി സമന്വയിപ്പിച്ചു. ഇതുവരെ ആകെ 9 ബാങ്കുകൾ ഭവിഷ്യയുമായി സമന്വയിപ്പിച്ചിട്ടുണ്ട്. ഈ സമന്വയത്തിലൂടെ 90% പെൻഷൻകാരെയും കുടുംബ പെൻഷൻകാരെയും ഉൾക്കൊള്ളുന്നു.

ബോധവത്ക്കരണ പരിപാടികളും പ്രചാരണവും
1. ബാങ്കേഴ്‌സ് അവബോധ പരിപാടികൾ:
-പെൻഷൻ നിയമങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച് ശാഖയ്ക്ക് പുറമെ പ്രവർത്തിക്കുന്ന മുൻനിര ബാങ്ക് ജീവനക്കാരെ ബോധവത്ക്കരിക്കുന്നതിനായി ശില്പശാലകൾ നടത്തി.
-അഹമ്മദാബാദിലും പെൻഷൻ വിതരണം ചെയ്യുന്ന വിവിധ ബാങ്കുകളുമായി ചേർന്ന് വിർച്വലായും പരിപാടികൾ സംഘടിപ്പിച്ചു.
അഹമ്മദാബാദിലെ ബോധവത്ക്കരണ പരിപാടി
2. പ്രീ-റിട്ടയർമെൻ്റ് കൗൺസിലിംഗ് (PRC) ശില്പശാലകൾ:
-ഗുവാഹത്തിയിലും ഡൽഹിയിലും നടത്തിയ ശില്പശാലകളിൽ പെൻഷൻ ആനുകൂല്യങ്ങൾ, DLC സമർപ്പണങ്ങൾ, നിക്ഷേപ സാദ്ധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി. 1,510-ലധികം വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രയോജനം ചെയ്തു.
പ്രീ-റിട്ടയർമെൻ്റ് ശില്പശാലകൾ
3. പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷനുകളുമായുള്ള സംയുക്ത യോഗങ്ങൾ:
- DoPPW സംരംഭങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി ചെന്നൈ, ഗുവാഹത്തി, ജയ്പൂർ, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽ അഞ്ച് ബോധവത്ക്കരണ പരിപാടികൾ നടന്നു.
അഹമ്മദാബാദിൽ പെൻഷനേഴ്‌സ് അവബോധ പരിപാടി
ഗ്രാറ്റുവിറ്റി, NPS OSM, UPS എന്നിവയിലെ പരിഷ്‌ക്കാരങ്ങൾ
1. നിയമ ഭേദഗതികൾ/ലളിതവത്ക്കരണം:
-2021 ലെ CCS (പെൻഷൻ) ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് തുല്യമായി, 2021 ലെ CCS (NPS പ്രകാരമുള്ള ഗ്രാറ്റുവിറ്റി പേയ്‌മെൻ്റ്) ചട്ടങ്ങൾ, 28.04.2025 ലെ വിജ്ഞാപനം മുഖേന ഭേദഗതി ചെയ്തു.
-2021 ലെ CCS (NPS പ്രകാരമുള്ള ഗ്രാറ്റുവിറ്റി പേയ്‌മെൻ്റ്) ചട്ടങ്ങളെക്കുറിച്ചുള്ള റൂൾ ബുക്ക് പ്രസിദ്ധീകരിച്ചു.
2. ഏകീകൃത പെൻഷൻ പദ്ധതി:
UPS തിരഞ്ഞെടുക്കുന്ന ജീവനക്കാർക്കായി 02.09.2025 ന് വിജ്ഞാപനം ചെയ്ത CCS (NPS ന് കീഴിൽ UPS നടപ്പിലാക്കൽ) ചട്ടങ്ങൾ 2025.
UPS ന് കീഴിൽ വരുന്ന ജീവനക്കാർക്കായി 18.06.2025-ൽ രണ്ട് സർക്കുലറുകൾ പുറപ്പെടുവിച്ചു:
2021-ലെ CCS (NPS പ്രകാരമുള്ള ഗ്രാറ്റുവിറ്റി പേയ്‌മെൻ്റ്) ചട്ടങ്ങൾ അനുസരിച്ച് UPS തിരഞ്ഞെടുക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് “റിട്ടയർമെൻ്റ് ഗ്രാറ്റുവിറ്റിയും ഡെത്ത് ഗ്രാറ്റുവിറ്റിയും” ആനുകൂല്യം നൽകുന്നതിനും, സർക്കാർ ജീവനക്കാരൻ സേവനത്തിനിടെ മരിക്കുകയോ അംഗവൈകല്യം / ശാരീരികമോ മാനസികമോ ആയ ബലഹീനത കാരണം ജോലിക്ക് അയോഗ്യനാക്കുകയോ മൂലം സർവീസിൽ നിന്ന് പിരിച്ചുവിടുകയോ ചെയ്താൽ CCS (പെൻഷൻ) ചട്ടങ്ങൾ, 2021 അല്ലെങ്കിൽ CCS (അസാധാരണ പെൻഷൻ) ചട്ടങ്ങൾ, 2023 പ്രകാരം OPS ൻ്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് UPS തിരഞ്ഞെടുക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഓപ്ഷൻ നല്കാൻ അവസരം.
UPS നിയമങ്ങൾ, ബുക്ക്‌ലെറ്റ്
3. NPS നടപ്പാക്കലിൻ്റെയും UPS പ്രചാരണത്തിൻ്റെയും നിരീക്ഷണം:
- വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും UPS വ്യവസ്ഥകൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുമായി, 2025 സെപ്റ്റംബർ മാസത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കായി UPS നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്, മന്ത്രാലയങ്ങൾ/ വകുപ്പുകൾ, സംഘടനകൾ എന്നിവയുമായി ദിവസേനയുള്ള അവലോകന യോഗങ്ങൾ സംഘടിപ്പിച്ചു.
-CSOI യിൽ ഈ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കായി, NPS നെയും UPS നെയും സംബന്ധിക്കുന്ന രണ്ട് പരിശീലന ശില്പശാലകൾ 2025 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്തി. കൂടാതെ, മറ്റ് വകുപ്പുകൾ UPS പരിചയപ്പെടുത്തുന്നതിനെക്കുറിച്ച് നടത്തിയ പരിശീലന പരിപാടികളിലും ഈ വകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഭരണനിർവ്വഹണവും പരാതി പരിഹാര സംവിധാനങ്ങളും:
1. അന്തർ-മന്ത്രാലയ അവലോകന യോഗങ്ങൾ (IMRMs):
- പ്രതിമാസ അവലോകനം പരാതി പരിഹാര മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും പരാതികൾ അകാലമോ സംക്ഷിപ്തമോ ആയ രീതിയിൽ തീർപ്പാക്കുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.
2. CPENGRAMS ഔട്ട്റീച്ച് കാമ്പെയ്‌നുകൾ:
- പെൻഷൻകാർക്കിടയിൽ അവബോധം വളർത്തുന്നതിനായി 1296-ലധികം വിജയഗാഥകളും 70 ലക്ഷം SMS മുന്നറിയിപ്പുകളും നൽകി.
3. അനുഭവ് പ്രചാരണ പരിപാടികൾ:
- ദേശീയ അനുഭവ് പുരസ്‌ക്കാര പദ്ധതി-2025 പ്രകാരം വിലയിരുത്തലിനായി 02.12.2025 വരെ 900-ലധികം രചനകൾ പ്രസിദ്ധീകരിച്ചു (കഴിഞ്ഞ വർഷത്തേക്കാൾ 3 മടങ്ങ്).
മറ്റ് പ്രധാന സംരംഭങ്ങൾ
1. പെൻഷൻ സംബന്ധമായ നിർദ്ദേശങ്ങൾക്കായുള്ള കൈപ്പുസ്തകങ്ങൾ:
- DoPPW പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ/സർക്കുലറുകൾ സംബന്ധിച്ച രണ്ട് കൈപ്പുസ്തകങ്ങൾ 2025-ൽ സമാഹരിച്ച് പുറത്തിറക്കി.
2. ലിംഗസമത്വത്തെക്കുറിച്ചുള്ള ശില്പശാലകൾ:
ലൈംഗിക പീഡന നിരോധന നിയമത്തെ (POSH) കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി 2025-ൽ നാല് ശില്പശാലകൾ നടന്നു. 17.10.2025-ൽ DoPPW-യിലാണ് ഇത്തരത്തിലുള്ള ഏറ്റവും അവസാനത്തെ ശില്പശാല നടന്നത് .
3. രാഷ്ട്രഭാഷ ഹിന്ദിയുടെ പ്രചാരണം:
-മൂന്നാമത് രാജ്ഭാഷാ കീർത്തി പുരസ്‌കാരം 2025
2025 സെപ്റ്റംബർ 14-ന് അഹമ്മദാബാദിൽ (ഗുജറാത്ത്) നടന്ന ഹിന്ദി ദിനാചരണ പരിപാടിയിൽ, ഇന്ത്യാ ഗവൺമെൻ്റിൻ്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഔദ്യോഗിക ഭാഷാ വകുപ്പ്, 300-ൽ താഴെ ജീവനക്കാരുള്ള മന്ത്രാലയം/വകുപ്പ് വിഭാഗത്തിൽ, 2024-25 ലെ മൂന്നാമത്തെ രാജ്ഭാഷാ കീർത്തി പുരസ്‌കാരം DoPPW-ന് നൽകുകയുണ്ടായി. ആദരണീയ കേന്ദ്ര നിയമ-നീതി മന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ പെൻഷൻ, പെൻഷൻകാരുടെ ക്ഷേമ വകുപ്പിന് ഫലകം സമ്മാനിച്ചു. പെൻഷൻസ് ജോയിൻ്റ് സെക്രട്ടറി ശ്രീ ധ്രുബജ്യോതി സെൻഗുപ്ത അത് ഏറ്റുവാങ്ങി.
-നിവൃത്തി – (ഹിന്ദി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സംരംഭം)
2025 ജൂൺ 7-ന് ന്യൂഡൽഹിയിലെ മണ്ടി ഹൗസിലുള്ള നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിലെ സമ്മുഖ് ഓഡിറ്റോറിയത്തിൽ DoPPW നിവൃത്തി എന്ന പേരിൽ ഒരു ഹിന്ദി സംഗീത നാടകം അവതരിപ്പിച്ചു. DoPPW യുടെ ജീവനക്കാർ അഭിനയം, നൃത്തം, വോക്കൽ, പാരായണം എന്നിവ അവതരിപ്പിച്ച ഒരു ഇൻ-ഹൗസ് പ്രൊഡക്ഷൻ ആയിരുന്നു ഇത്. DoPPW ജോയിൻ്റ് സെക്രട്ടറിയാണ് നാടകം സംവിധാനം ചെയ്തത്. ഇത് വൻ വിജയമായിരുന്നു, 2025 സെപ്റ്റംബർ 11 ന് ന്യൂഡൽഹിയിലെ മണ്ടി ഹൗസിലെ NSD യിലെ അഭിമഞ്ച് ഓഡിറ്റോറിയത്തിൽ നാടകത്തിൻ്റെ ആവർത്തന അവതരണം നടന്നു.
-സോപാൻ 2025 – (ഹിന്ദി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭം)
സോപാൻ 2025 എന്ന പേരിൽ DoPPW പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിൽ വകുപ്പിലെ ജീവനക്കാർ രചിച്ച വിവിധ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പെൻഷൻകാർക്കായി DoPPW ഇദംപ്രഥമമായി ഒരു അഖിലേന്ത്യാ കവിതാ മത്സരവും സംഘടിപ്പിച്ചു. പെൻഷൻകാരുടെ തിരഞ്ഞെടുത്ത കവിതകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
***
(रिलीज़ आईडी: 2203609)
आगंतुक पटल : 6