പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
ഭരണപരിഷ്കാര പൊതുജന പരാതി പരിഹാര വകുപ്പ് (DARPG) - വർഷാന്ത്യ അവലോകനം 2025
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 28-ാമത് ദേശീയ ഇ-ഗവേണൻസ് സമ്മേളനം വിജയകരമായി നടത്തുകയും വിശാഖപട്ടണം പ്രഖ്യാപനം അംഗീകരിക്കുകയും ചെയ്തു.
പരാതികൾ ഉന്നത തലത്തിൽ അവലോകനം ചെയ്യുന്നതിനായി CPGRAMS പോർട്ടൽ പ്രവർത്തനക്ഷമമാക്കുകയും പൊതുജന പരാതികൾ ഫലപ്രദമായി പരിഹരിക്കുന്നതിനായി 'സേവോത്തം' എന്ന വിഷയത്തിൽ രണ്ട് ദേശീയ ശിൽപശാലകൾ സംഘടിപ്പിക്കുകയും ചെയ്തു.
2023 & 2024 ലെ പൊതുഭരണ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരം പദ്ധതി വിജയകരമായി പൂർത്തിയാക്കുകയും 2025-ലെ
സിവിൽ സർവീസ് ദിനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
സ്വച്ഛത സ്ഥാപനവൽക്കരിക്കുന്നതിനും ഗവൺമെൻ്റിലെ കെടുകാര്യസ്ഥത കുറയ്ക്കുന്നതിനും വേണ്ടിയുള്ള സ്പെഷ്യൽ ക്യാമ്പയിൻ 5.0 വിജയകരമായി നടത്തി.
ഭുവനേശ്വർ, പട്ന എന്നിവിടങ്ങളിൽ സദ്ഭരണ രീതികളെക്കുറിച്ചും ജില്ലകളുടെ സമഗ്ര വികസനത്തെക്കുറിച്ചുമുള്ള പ്രാദേശിക/ദേശീയ സമ്മേളനങ്ങൾ
ഇ-ഓഫീസിലെ മെച്ചപ്പെടുത്തലുകളും ഇ-ഓഫീസ് അനലിറ്റിക്‌സിന്റെ ആഴവും വർദ്ധിപ്പിക്കലും
8 സംസ്ഥാനങ്ങളിലെ ആർടിഎസ് കമ്മീഷനുകളുമായുള്ള സഹകരണത്തിലൂടെ ഇ-സേവനങ്ങളുടെ വിതരണം മെച്ചപ്പെടുത്തൽ
2025 ഫെബ്രുവരി 10-14 തീയതികളിലെ IIAS- DARPG ന്യൂഡൽഹി സമ്മേളനം
ദേശീയ സദ്ഭരണ, ഇ-ഗവേണൻസ് വെബിനാർ പരമ്പര
സംസ്ഥാന സഹകരണ സംരംഭ പദ്ധതിക്ക് കീഴിൽ പുതിയ അംഗീകാരങ്ങൾ
ഭരണഘടനാ ദിനം, യോഗ ദിനം, സ്വച്ഛതാ ഹി സേവ, അന്താരാഷ്ട്ര വനിതാ ദിനം എന്നിവയുടെ ആഘോഷം
2024-25 വർഷത്തെ രാജ്ഭാഷാ കീർത്തി അവാർഡ് (ഒന്നാം സമ്മാനം) DARPG-ക്ക് ലഭിച്ചു
प्रविष्टि तिथि:
12 DEC 2025 6:37PM by PIB Thiruvananthpuram
ഭരണപരിഷ്കാര, പൊതു പരാതി പരിഹാര വകുപ്പ് (DARPG) 2025 കലണ്ടർ വർഷത്തേക്കുള്ള വാർഷിക പ്രകടന കലണ്ടർ പുറത്തിറക്കി. വകുപ്പിന്റെ നേട്ടങ്ങളുടെ ഒരു സംക്ഷിപ്ത രൂപം ചുവടെ നൽകിയിരിക്കുന്നു:
2025-ലെ DARPG യുടെ സുപ്രധാന സംരംഭങ്ങൾ/നേട്ടങ്ങൾ
I. 2025-ലെ 28-ാമത് ദേശീയ ഇ-ഗവേണൻസ് സമ്മേളനവും ദേശീയ ഇ-ഗവേണൻസ് അവാർഡുകളും
28-ാമത് ദേശീയ ഇ-ഗവേണൻസ് സമ്മേളനം (NCeG) 2025 സെപ്റ്റംബർ 22-23 തീയതികളിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വെച്ച് വിജയകരമായി സംഘടിപ്പിച്ചു. “വികസിത ഭാരതം: സിവിൽ സർവീസും ഡിജിറ്റൽ പരിവർത്തനവും" എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം.
ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി (പേഴ്സണൽ, പൊതുജന പരാതി പരിഹാരം, പെൻഷൻ) ദേശീയ ഇ-ഗവേണൻസ് അവാർഡുകൾ സമ്മാനിച്ചു. എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവൺമെൻ്റുകൾ, കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ, വ്യവസായം, സ്വകാര്യമേഖല എന്നിവയെ പ്രതിനിധീകരിച്ച് 1000-ൽ അധികം പ്രതിനിധികൾ പങ്കെടുത്തു.
വികസിത ഭാരതം 2047 എന്ന കാഴ്ചപ്പാടിന് അനുസൃതമായി ഡിജിറ്റൽ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിശാഖപട്ടണം പ്രഖ്യാപനം അംഗീകരിച്ചു. സമ്മേളനത്തിനായി തെരഞ്ഞെടുത്ത വിഷയങ്ങളെക്കുറിച്ച് 60-ൽ അധികം പ്രമുഖ പ്രഭാഷകർ അവരുടെ വൈദഗ്ധ്യവും ഉൾക്കാഴ്ചകളും പങ്കുവെച്ചു.
II. CPGRAMS-ന്റെ നവീകരണം
സംവേദനക്ഷമത, പ്രാപ്യത, പൗരകേന്ദ്രീകൃത പരാതി കൈകാര്യം ചെയ്യൽ എന്നിവ മെച്ചപ്പെടുത്തുന്നതിനായി വകുപ്പ് CPGRAMS-ന്റെ സമഗ്രമായ നവീകരണം ഏറ്റെടുത്തു. 31 മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയുടെ പുതുക്കിയ വർഗ്ഗീകരണം പൂർത്തിയാക്കി, 2025 നവംബറോടെ 27 മന്ത്രാലയങ്ങൾ/വകുപ്പുകൾക്കായി പുതുക്കിയ വർഗ്ഗീകരണം തത്സമയമാക്കി.
കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾക്കായി പരാതികൾ ഉന്നത തലത്തിൽ അവലോകനം ചെയ്യാൻ സഹായിക്കുന്ന ഒരു പ്രത്യേക മൊഡ്യൂൾ CPGRAMS പോർട്ടലിൽ പ്രവർത്തനക്ഷമമാക്കുകയും പുതിയ മൊഡ്യൂളിനെക്കുറിച്ച് നോഡൽ പരാതി പരിഹാര ഉദ്യോഗസ്ഥർക്കായി ശേഷി വർദ്ധിപ്പിക്കൽ ശിൽപശാലകൾ നടത്തുകയും ചെയ്തു.
ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി (PP) “സേവോത്തം മോഡൽ കരിക്കുലം, കണ്ടൻ്റ് & ആൻഡ്രഗോഗി”യും "പരാതി മുതൽ ഭരണം വരെ" എന്ന പഠന റിപ്പോർട്ടും പ്രകാശനം ചെയ്തു. 15,000 സംസ്ഥാന പരാതി പരിഹാര ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനായി 22 സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് (ATI) അംഗീകാരം നൽകി. കേന്ദ്ര ഗവൺമെന്റിലെ പരാതി പരിഹാര ഉദ്യോഗസ്ഥർക്കുള്ള ശേഷി വർദ്ധിപ്പിക്കലും ആരംഭിച്ചു. പൊതുജന പരാതികൾ ഫലപ്രദമായി പരിഹരിക്കുന്നതിനെക്കുറിച്ച് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് രണ്ട് ദേശീയ ശിൽപശാലകളും, ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനുമായി (IIPA) സഹകരിച്ച് ഒരു ശിൽപശാലയും നടത്തി.
CPGRAMS സംരംഭത്തിന് കീഴിലുള്ള മികച്ച രീതികൾ പ്രദർശിപ്പിക്കുന്ന “ഫലപ്രദമായ പരാതി പരിഹാരം: മാറ്റത്തിന്റെ 100 കഥകൾ” എന്ന ഒരു വിജയഗാഥാ പുസ്തകം പ്രസിദ്ധീകരിച്ചു.
III. PMA 2023 & 2024 വിജയകരമായി പൂർത്തിയാക്കുകയും 2025ലെ സിവിൽ സർവീസ് ദിനത്തിൽ അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു
സിവിൽ സർവീസുകാരുടെ മികച്ച സംഭാവനകളെ അംഗീകരിക്കുന്നതിനായി 2023 & 2024 ലെ പൊതുഭരണ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡ് വിജയകരമായി നടപ്പിലാക്കി. 2025 ഏപ്രിൽ 21-ന് നടന്ന സിവിൽ സർവീസ് ദിനത്തിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി അവാർഡുകൾ സമ്മാനിച്ചു.
വിജ്ഞാൻ ഭവനിൽ വെച്ച് സിവിൽ സർവീസ് ദിനം 2025 പരിപാടി വിജയകരമായി നടന്നു. 3,00,000-ൽ അധികം പേർ നേരിട്ടും വെർച്വൽ മോഡിലും പരിപാടി വീക്ഷിച്ചു.
IV. സ്വച്ഛത സ്ഥാപനവൽക്കരിക്കുന്നതിനും ഗവൺമെൻ്റിലെ കെടുകാര്യസ്ഥത കുറയ്ക്കുന്നതിനും വേണ്ടിയുള്ള സ്പെഷ്യൽ ക്യാമ്പയിൻ 5.0
എല്ലാ കേന്ദ്ര ഗവൺമെൻ്റ് ഓഫീസുകളിലും സ്പെഷ്യൽ ക്യാമ്പയിൻ 5.0 ഒരു സമ്പൂർണ്ണ സമീപനത്തോടെ 2025 ഒക്ടോബർ 2 മുതൽ 31 വരെ വിജയകരമായി നടപ്പിലാക്കി.
ഒരു സമഗ്ര ഗവൺമെന്റ് സമീപനം സ്വീകരിച്ച ഏറ്റവും വലിയ ക്യാമ്പയിനായി ഈ ക്യാമ്പയിൻ മാറി: 11.60 ലക്ഷം ഓഫീസുകളിൽ നടത്തി. 233.75 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം ലഭ്യമാക്കി. 38.11 ലക്ഷം ഫയലുകൾ അവലോകനം ചെയ്തു. 7.54 ലക്ഷം പരാതികൾ പരിഹരിച്ചു. പാഴ് വസ്തുക്കൾ വിറ്റതിലൂടെ 824.07 കോടി രൂപ വരുമാനം നേടി. 1.0 മുതൽ 5.0 വരെ (2021-2025) നടന്ന സ്പെഷ്യൽ ക്യാമ്പയിനുകൾ മൊത്തത്തിൽ 4120.79 കോടി രൂപ വരുമാനം നേടുകയും, 930.02 ലക്ഷം ചതുരശ്ര അടി സ്ഥലം ലഭ്യമാക്കുകയും, 23.65 ലക്ഷം സൈറ്റുകളിലായി 167.38 ലക്ഷം ഫയലുകൾ നീക്കം ചെയ്യുകയോ ക്ലോസ് ചെയ്യുകയോ ചെയ്യുകയും ചെയ്തു.
സൈബർ സുരക്ഷാ അവബോധത്തിനായി MeitY-യുമായി സഹകരിച്ച് സൈബർ സ്വച്ഛത എന്ന വിഷയത്തിൽ വകുപ്പ് SCDPM 5.0-ന്റെ ഭാഗമായി ഒരു സൈബർ സുരക്ഷാ ശിൽപശാലയും നടത്തി.
V. സദ്ഭരണം/സമഗ്ര വികസനം എന്നിവയെക്കുറിച്ചുള്ള മേഖലാ/ദേശീയ സമ്മേളനങ്ങളുടെ വിജയകരമായ നടത്തിപ്പ്
സദ്ഭരണ രീതികളെക്കുറിച്ചുള്ള മേഖലാ ദേശീയ സമ്മേളനം ജൂലൈ 17-18 തീയതികളിൽ ഒഡീഷയിലെ ഭുവനേശ്വറിൽ വെച്ച് നടന്നു. വിജയകരമായ ഭരണ മാതൃകകൾ പങ്കുവെക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരെയും ഭരണകർത്താക്കളെയും നൂതനാശയക്കാരെയും ഇത് ഒരുമിപ്പിച്ചു. ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി (പേഴ്സണൽ, പൊതുജന പരാതി പരിഹാരം, പെൻഷൻ) ഡോ. ജിതേന്ദ്ര സിംഗ്, ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാജി, വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു.
"ജില്ലകളുടെ സമഗ്ര വികസനം" എന്ന വിഷയത്തിൽ ബീഹാർ ഗവൺമെൻ്റുമായി സഹകരിച്ച് രണ്ട് ദിവസത്തെ പ്രാദേശിക സമ്മേളനം 2025 സെപ്റ്റംബർ 11-12 തീയതികളിൽ പട്നയിൽ വെച്ച് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ബീഹാർ ഉപമുഖ്യമന്ത്രി എന്നിവർ പങ്കെടുത്തു. 200-ൽ അധികം പ്രതിനിധികൾ പങ്കെടുക്കുകയും മികച്ച ഭരണ സംരംഭങ്ങൾ പ്രദർശിപ്പിക്കുകയും പരസ്പരം പഠിക്കാനും വിജയകരമായ ജില്ലാതല മാതൃകകൾ പകർത്താനും നയപരമായ സംവാദങ്ങൾക്ക് അവസരം നൽകുകയും ചെയ്തു.
6.സഹകരണത്തിലൂടെ ഇ-സേവന വിതരണം മെച്ചപ്പെടുത്തൽ:
ഇന്ത്യയിലെ 36 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വാഗ്ദാനം ചെയ്യുന്ന ഇ-സേവനങ്ങളുടെ അളവും ഗുണനിലവാരവും വ്യവസ്ഥാപിതമായി ട്രാക്ക് ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന ഇത്തരത്തിലുള്ള ഒരേയൊരു ഗവണ്മെന്റ് പ്രസിദ്ധീകരണമാണ് നാഷണൽ ഇ-ഗവൺമെന്റ് സർവീസ് ഡെലിവറി അസസ്‌മെന്റ് (NeSDA) വേ ഫോർവേഡ് സംരംഭം. സമ്പൂർണതയ്ക്കായി NeSDA നിർബന്ധിത സേവനങ്ങൾ വികസിപ്പിക്കുക, ഏകീകൃത പോർട്ടലുകൾ വഴി സേവനങ്ങൾ നൽകുന്നതിനുള്ള മാർഗ നിർദേശങ്ങൾ നിർവചിക്കുക, പൊതുജനങ്ങളുടെ പരാതികൾക്ക് സമയബന്ധിതമായ പരിഹാരം ഉറപ്പാക്കുന്നതിന് സേവന വിതരണ സംവിധാനങ്ങളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിന് സംസ്ഥാന ഗവണ്മെന്റുകളുമായി ഏകോപിപ്പിക്കുക എന്നിവയിൽ വകുപ്പ് സംസ്ഥാന സേവന അവകാശ (RTS) കമ്മീഷനുകളുമായി സഹകരിച്ചു. ഇ-സേവന വിതരണം മെച്ചപ്പെടുത്തുന്നതിന് മറ്റ് സംസ്ഥാനങ്ങൾക്ക് സ്വീകരണം സുഗമമാക്കുന്നതിന് സേവന അവകാശ കമ്മീഷനുകളുടെ മികച്ച രീതികൾ NeSDA വഴി പ്രചരിപ്പിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ ഇ-സേവനങ്ങളുടെ എണ്ണത്തിൽ 25% വർദ്ധനവ് രേഖപ്പെടുത്തി, 2025 ന്റെ തുടക്കത്തിൽ എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും 19,177 ആയിരുന്നത് 2025 ഒക്ടോബറിൽ 23,919 ആയി NeSDA യുടെ പ്രതിമാസ റിപ്പോർട്ടുകൾ രേഖപ്പെടുത്തി. 2025 ന്റെ തുടക്കത്തിൽ, 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ നിർബന്ധിത ഇ-സേവനങ്ങളുടെ സമ്പൂർണ്ണത കൈവരിച്ചു, കൂടാതെ 21 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ 90% ത്തിലധികം സമ്പൂർണ്ണത കൈവരിച്ചു, ഇത് രാജ്യത്തുടനീളമുള്ള ശക്തമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. നിലവിൽ, ആറ് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ അവരുടെ സേവനങ്ങളുടെ 100% വും ഒരു ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെയാണ് നൽകുന്നത്. കൂടാതെ, നാല് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ അവരുടെ സേവനങ്ങളുടെ 90% ത്തിലധികം അവരുടെ തിരിച്ചറിഞ്ഞ ഏകീകൃത പോർട്ടലുകൾ വഴിയാണ് നൽകുന്നത്, ഇത് പൗരന്മാർക്ക് ഒരൊറ്റ സംയോജിത ഇന്റർഫേസിലൂടെ കൂടുതൽ സൗകര്യപ്രദമായി സേവനങ്ങൾ പ്രാപ്യമാക്കുന്നത് സാദ്ധ്യമാക്കുന്നു.
7. ഇ-ഓഫീസിന്റെ നവീകരണവും ഇ-ഓഫീസ് അനലിറ്റിക്‌സിന്റെ വിപുലീകരണവും
എല്ലാ കേന്ദ്ര മന്ത്രാലയങ്ങളിലും ഇ-ഓഫീസിന്റെ പതിപ്പ് 7.0 നടപ്പിലാക്കിയിട്ടുണ്ട്. ഇ-ഓഫീസ് അനലിറ്റിക്സ് (വിശ്ലേഷൻ) ഒരു ഡിജിറ്റൽ മോണിറ്ററിംഗ് സംവിധാനം നൽകുന്നു, ഒക്ടോബർ 31 ലെ കണക്കനുസരിച്ച് ഇ-ഓഫീസ് സ്വീകരിച്ചതിലൂടെ 93.62% ഇ-ഫയലുകൾ (ആകെ 451800 ഫയലുകളിൽ 423,000 ഇ-ഫയലുകൾ) സ്വീകരിക്കുന്നതിനും ഇ-രസീതുകളുടെ 95.19% ഡിജിറ്റലൈസേഷനും (ആകെ 490389 രസീതുകളിൽ 466,842 ഇ-രസീതുകൾ) സാധിച്ചു. സജീവ ഫയലുകൾക്കായുള്ള ശരാശരി പ്രത്യേകമായ ഇടപാട് നിലകൾ
2021 ലെ 7.19 ൽ നിന്ന് 2025 ഒക്ടോബറിലെ 4.15 വരെയെത്തി വേഗത്തിലുള്ള തീരുമാനമെടുക്കലിന് കാരണമാകുന്നു.
കേന്ദ്ര സെക്രട്ടേറിയറ്റിലെ ഫയലുകളുടെ തീർപ്പാക്കൽ, തീർപ്പാക്കൽ സമയം, ശരാശരി ഫയൽ തീർപ്പാക്കൽ സമയം, VPN-കളുടെ ഉപയോഗം എന്നിവ നിരീക്ഷിക്കുന്നതിനായി eOffice അനലിറ്റിക്‌സിന്റെ സാധ്യത വർദ്ധിപ്പിക്കുന്നതിനാണ് വിശ്‌ലേഷൻ 2.0 വികസിപ്പിച്ചെടുത്തത്. തീർപ്പാക്കൽ പാരാമീറ്ററുകളിൽ അധിക സവിശേഷതകളും തീരുമാനമെടുക്കലിലെ കാര്യക്ഷമത നിരീക്ഷണവും ഉൾപ്പെടുത്തി വിശ്‌ലേഷൻ 3.0 വികസിപ്പിക്കുന്നു.
ഗവണ്മെന്റിന്റെ eOffice-ന്റെ പ്രാധാന്യം കണക്കിലെടുത്ത്, സൈബർ സുരക്ഷാ സാഹചര്യങ്ങളും പ്രവർത്തനങ്ങളും ഇടയ്ക്കിടെ അവലോകനം ചെയ്യുന്നതിനായി eOffice സൈബർ സുരക്ഷാ മേൽനോട്ട സമിതി രൂപീകരിച്ചു.
8. IE&C സഹകരണങ്ങൾ - DARPG - IIAS കോൺഫറൻസ് 2025
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റീവ് സയൻസസും ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസും (DARPG) 2025 ഫെബ്രുവരി 10 മുതൽ 14 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ IIAS-DARPG സമ്മേളനം സംഘടിപ്പിച്ചു. അന്താരാഷ്ട്ര സമ്മേളനത്തിൽ 66 ബ്രേക്ക്ഔട്ട് സെഷനുകളും 7 പ്ലീനറി സെഷനുകളും 58 രാജ്യങ്ങളിൽ നിന്നുള്ള 750-ലധികം പ്രതിനിധികളും പങ്കെടുത്തു. 710 പേജുള്ള 'വികസിത് ഭാരത്@2047 - പരിഷ്കരിച്ച ഭരണം ' എന്ന വാല്യം പുറത്തിറക്കി, IIAS യുടെ അധ്യക്ഷത വഹിക്കുന്നതിനുള്ള നാമനിർദേശം ഇന്ത്യ അവതരിപ്പിച്ചു.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റീവ് സയൻസസിന്റെ (IIAS) 2025-2028 കാലയളവിലേക്കുള്ള അധ്യക്ഷ സ്ഥാനത്തേക്ക്, DARPG സെക്രട്ടറി ശ്രീ വി. ശ്രീനിവാസ് നയിക്കുന്ന ഇന്ത്യയുടെ സ്ഥാനാർത്ഥിത്വം IIAS ന്റെ 100 വർഷത്തെ ചരിത്രത്തിൽ ആദ്യമായി, ചരിത്രപരമായ ഒരു ജനവിധി നേടി. 2025 ജൂൺ 3 ന് നടന്ന IIAS അസാധാരണ ജനറൽ ബോഡി യോഗത്തിൽ, ഓസ്ട്രിയയുടെ അംഗ പ്രതിനിധി നേടിയ 38% നെതിരെ 62% എന്ന ഗണ്യമായ ഭൂരിപക്ഷത്തോടെ, രണ്ട് റൗണ്ട് ഹിയറിംഗുകൾക്ക് ശേഷം ഇന്ത്യ അധ്യക്ഷ സ്ഥാനത്തേക്ക് വിജയിച്ചു.
ഗ്ലാസ്‌ഗോയിൽ നടന്ന യൂറോപ്യൻ ഗ്രൂപ്പ് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ (EGPA) 50-ാം വാർഷിക സമ്മേളനം, ബ്രസ്സൽസിലും ഗ്ലാസ്‌ഗോയിലും നടന്ന ഉഭയകക്ഷി യോഗങ്ങൾ, ആഗോള ശാസ്ത്ര തന്ത്രത്തിനായുള്ള PRAC കൺസൾട്ടേഷനുകൾ എന്നിവയിൽ വകുപ്പ് പങ്കെടുത്തു. സിംഗപ്പൂരുമായുള്ള നാലാമത്തെ സംയുക്ത പ്രവർത്തന ഗ്രൂപ്പ് മീറ്റിംഗ്, EGPA സ്റ്റിയറിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുകൾ, മറ്റ് ഉഭയകക്ഷി എന്നിവ വകുപ്പ് ഏകോപിപ്പിച്ചു. IIAS ബോർഡ് നേതൃത്വത്തിന്റെ ഉന്നതതല മീറ്റിംഗുകളും ഉഭയകക്ഷി ധാരണാപത്രത്തിന് കീഴിൽ മലേഷ്യയുമായുള്ള പ്രകടന മാനേജ്‌മെന്റിനെക്കുറിച്ചുള്ള ഒരു സംയുക്ത വെബിനാറും സംഘടിപ്പിച്ചു, ഇരുപക്ഷവും അവരുടെ ദേശീയ പ്രകടന മാനേജ്‌മെന്റ് ചട്ടക്കൂടുകൾ അവതരിപ്പിക്കുകയും കൂടുതൽ ഇടപെടലുകളിൽ കൈകോർക്കുകയും ചെയ്തു.
9.ദേശീയ സദ്ഭരണ വെബിനാർ പരമ്പരയും ദേശീയ ഇ-ഗവേണൻസ് വെബിനാർ പരമ്പരയും.
ഓരോ വെബിനാറിലും പ്രധാന പ്രഭാഷകനായി 2025-ലെ, പ്രധാനമന്ത്രിയുടെ പുരസ്‌കാര ജേതാക്കളെയും അന്തിമ പട്ടികയിൽ വന്നവരെയും ഉൾപ്പെടുത്തി 7 ദേശീയ സദ്ഭരണ വെബിനാർ പരമ്പരകൾ സംഘടിപ്പിച്ചു, മികച്ച സദ്ഭരണ രീതികളുടെ വ്യാപകമായ പ്രചാരണത്തിനും വിജയകരമായ ഇ-ഗവേണൻസ് രീതികളുടെ ആവർത്തനത്തിനും ഇത് സഹായകമായി.
ഓരോ വെബിനാറിലും 1000-ത്തിലധികം ഫീൽഡ് ലെവൽ ഓഫീസർമാർ പങ്കെടുത്തു.
വർഷം, ആവർത്തനത്തിനും സഹകരണത്തിനുമുള്ള മികച്ച ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിൽ നിന്നുള്ള ഉൾക്കാഴ്ചകൾ പ്രചരിപ്പിച്ചതിന് ദേശീയ ഇ-ഗവേണൻസ് പുരസ്‌കാര ജേതാക്കളെ ഉൾപ്പെടുത്തി ആറ് ദേശീയ ഇ-ഗവേണൻസ് വെബിനാറുകൾ നടത്തി. കേന്ദ്ര, സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
10. സംസ്ഥാന സഹകരണ സംരംഭ പദ്ധതി (SCI)
2025-ൽ, ഡിഎആർപിജി സംസ്ഥാന, യുടി ഗവണ്മെന്റുകളുടെ എആർ/ഐടി സെക്രട്ടറിമാരുമായി സഹകരിച്ച് രണ്ട് ദേശീയ ഔട്ട്റീച്ച് സെഷനുകൾ നടത്തുകയും പൗരകേന്ദ്രീകൃത പൊതു സേവന വിതരണം ശക്തിപ്പെടുത്തുന്നതിനായി 80-ലധികം പദ്ധതി നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. എഐ പ്രാപ്തമാക്കിയ പൊതു സേവന വിതരണ പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ സേവന പോർട്ടലുകൾ, തത്സമയ പൊതു സേവന ഡാഷ്‌ബോർഡുകൾ എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. നടപ്പിലാക്കുന്ന ഏജൻസികളുമായുള്ള വിവര കൈമാറ്റം കാര്യക്ഷമമാക്കുന്നതിനും, ഭൗതികവും സാമ്പത്തികവുമായ പുരോഗതി ട്രാക്ക് ചെയ്യുന്നതിനും, പ്രോജക്റ്റ് സമയക്രമങ്ങളും ഫലങ്ങളും നിരീക്ഷിക്കുന്നതിനും ഒരു സമർപ്പിത എസ്‌സിഐ പോർട്ടൽ തുടർന്നും ഉപയോഗിക്കുന്നു.
11. അന്താരാഷ്ട്ര വനിതാ ദിനം, 2025
2025 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ "സിവിൽ സർവീസിലെ സ്ത്രീകൾ" എന്ന വിഷയത്തിൽ DARPG ഒരു വെർച്വൽ റൗണ്ട്-ടേബിൾ വെബിനാർ സംഘടിപ്പിച്ചു. "നാരി ശക്തിയിലൂടെ വികസിത ഇന്ത്യ " എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ വിവിധ മന്ത്രാലയങ്ങളിലെയും സംസ്ഥാന എ.ആർ. വകുപ്പുകളിലെയും ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ എന്നിവർ പങ്കെടുത്തു. ഇന്ത്യാ ഗവൺമെന്റിലെ മുതിർന്ന വനിതാ സെക്രട്ടറിമാർ, ഈ മേഖലയിലെ യുവ വനിതാ ഭരണാധികാരികൾ എന്നിവർ പ്രഭാഷകരിൽ ഉൾപ്പെടുന്നു.
12. 2025 ലെ അന്താരാഷ്ട്ര യോഗ ദിനം
മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലെ പ്രൊഫഷണൽ ഇൻസ്ട്രക്ടർമാർ വഴി യോഗയുടെ സമഗ്രമായ നേട്ടങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനകാർക്കും വേണ്ടി ന്യൂഡൽഹിയിലെ സിഎസ്‌ഒഐയിൽ 2025 ലെ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചു.
13. സ്വച്ഛതാ ഹീ സേവാ ക്യാമ്പയ്ൻ 2025
സ്വച്ഛോത്സവിന്റെ ഭാഗമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ 'സ്വച്ഛതാ ഹീ സേവാ ക്യാമ്പയ്ൻ 2025' വകുപ്പ് ആചരിച്ചു. സെപ്റ്റംബർ 24 ന്, ശുചിത്വം, വൃത്തിശീലം, ആരോഗ്യപരിപാലനം എന്നിവയോടുള്ള വകുപ്പിന്റെ കൂട്ടായ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് സെക്രട്ടറി എല്ലാ ജീവനക്കാർക്കും സ്വച്ഛതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
14. ഭരണഘടനാ ദിനം 2025
2025 നവംബർ 26-ന് ഭരണഘടനാ ദിന വെബിനാർ സംഘടിപ്പിച്ചു. ആമുഖ വായനയോടെയാണ് വെബിനാർ ആരംഭിച്ചത്, തുടർന്ന് സുപ്രീം കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ, ശ്രീ വിക്രംജിത് ബാനർജി വിശിഷ്ട പ്രഭാഷകനായ സെഷനിൽ 800-ലധികം സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ
പങ്കെടുത്തു.
15. 2024-25 വർഷത്തെ രാജ്ഭാഷാ കീർത്തി പുരസ്കാരം (ഒന്നാം സമ്മാനം) ലഭിച്ചു
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഔദ്യോഗിക ഭാഷാ വകുപ്പ് നൽകുന്ന 2024-25 വർഷത്തെ രാജ്ഭാഷാ കീർത്തി പുരസ്കാരം (ഒന്നാം സ്ഥാനം) 300-ൽ താഴെ ജീവനക്കാരുള്ള മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്ന വിഭാഗത്തിൽ ഭരണപരിഷ്കാര, പൊതു പരാതി പരിഹാര വകുപ്പിന് നൽകി. 2025 സെപ്റ്റംബർ 14-ന് ഹിന്ദി ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായിൽ നിന്ന് ശ്രീ വി. ശ്രീനിവാസ് പുരസ്‌കാരം ഏറ്റുവാങ്ങി.


-NK-
(रिलीज़ आईडी: 2203416)
आगंतुक पटल : 5