വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യ ആഗോള ചലച്ചിത്രനിർമ്മാണത്തിന്റെ കേന്ദ്രമായി മാറുന്നു; ഗവൺമെന്റ് പ്രക്രിയകൾ സുഗമവും ലളിതവും ആകുന്നു
प्रविष्टि तिथि:
12 DEC 2025 4:36PM by PIB Thiruvananthpuram
ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഷൂട്ടിംഗ് കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന സംരംഭങ്ങൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അവതരിപ്പിച്ചിട്ടുണ്ട്.
ആഭ്യന്തര, അന്തർദേശീയ ചലച്ചിത്ര നിർമ്മാതാക്കൾക്ക് ചിത്രീകരണ അനുമതികൾക്കായി അപേക്ഷിക്കുന്നതിനുള്ള ഏകജാലക പ്ലാറ്റ്‌ഫോമായ ഇന്ത്യ സിനി ഹബ് (ഐസിഎച്ച്) പോർട്ടൽ ഈ ദിശയിലുള്ള ഒരു സുപ്രധാന നീക്കമാണ്. മിഥില, നളന്ദ, ഗയ എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള ഫിലിം/ഫിലിമിക്-ഇതര വിഭവങ്ങളും വൈവിധ്യമാർന്ന ഷൂട്ടിംഗ് സ്ഥലങ്ങളും തിരിച്ചറിയാൻ ഐസിഎച്ച് ചലച്ചിത്ര നിർമ്മാതാക്കൾക്ക് സൗകര്യമൊരുക്കുന്നു.
ശ്രീ സഞ്ജയ് കുമാർ ഝാ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് രാജ്യസഭയിൽ സമർപ്പിച്ചതാണ് ഈ വിവരങ്ങൾ.
****
(रिलीज़ आईडी: 2203077)
आगंतुक पटल : 5