വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

വാണിജ്യ വകുപ്പിന്റെ 2025-ലെ വർഷാവസാന അവലോകനം


2025–26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യ എക്കാലത്തെയും മികച്ച കയറ്റുമതി പ്രകടനം രേഖപ്പെടുത്തി.

ഇന്ത്യയുടെ കയറ്റുമതി ആവാസവ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നതിനായി ₹25,060 കോടിയുടെ മിഷൻ പ്രഖ്യാപിച്ചു.

യു.കെ.യുമായുള്ള CETA (സമഗ്ര സാമ്പത്തിക, വ്യാപാര കരാർ) ഇന്ത്യൻ ചരക്കുകൾക്കും സേവനങ്ങൾക്കും വലിയ വിപണി പ്രവേശനത്തിനുള്ള വഴി തുറന്നു.

വാണിജ്യ മന്ത്രാലയത്തിന്റെ ഡിജിറ്റൽ നവീകരണം വ്യാപാര അനുസരണവും ഇന്റലിജൻസും കാര്യക്ഷമമാക്കി.

₹16.41 ലക്ഷം കോടി മൊത്ത വ്യാപാര മൂല്യവുമായി (GMV) ഇന്ത്യയിലെ ഏറ്റവും വലിയ സംഭരണ പ്ലാറ്റ്‌ഫോമായി ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസ് (GeM) മാറി.

US, EU, GCC, ഏഷ്യ-പസഫിക് മേഖലകളിലുടനീളമുള്ള ഇടപെടലുകൾ ഇന്ത്യ വർദ്ധിപ്പിച്ചതിലൂടെ സ്വതന്ത്ര വ്യാപാര കരാറുകൾ (FTA) കൂടുതൽ വേഗത കൈവരിച്ചു.

2025-ലെ വേൾഡ് എക്‌സ്‌പോ ഒസാക്കയിൽ ശ്രദ്ധേയ അംഗീകാരം നേടിയതിലൂടെ ഇന്ത്യ പവലിയൻ ആഗോള ശ്രദ്ധ നേടി

प्रविष्टि तिथि: 10 DEC 2025 11:05AM by PIB Thiruvananthpuram

വ്യാപാര പ്രകടനം

വിദേശ വ്യാപാരത്തിൽ ഇന്ത്യ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മൊത്തം കയറ്റുമതി (ചരക്കുകളും സേവനങ്ങളും) 2024–25-ൽ എക്കാലത്തെയും ഉയർന്ന നിരക്കായ 825.25 ബില്യൺ യുഎസ് ഡോളറിലെത്തി. ഇത് 6.05% വാർഷിക വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. ഈ ശക്തമായ മുന്നേറ്റം പുതിയ സാമ്പത്തിക വർഷത്തിലും തുടർന്നു. 2025 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ കയറ്റുമതി 418.91 ബില്യൺ യുഎസ് ഡോളറായി ഉയർന്നു, ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 5.86% വർദ്ധനവാണ്ഇത് ഇന്ത്യയുടെ സുസ്ഥിരമായ കയറ്റുമതി വളർച്ചാ പാതയെ ശക്തിപ്പെടുത്തുന്നു. ശ്രദ്ധേയമായ കാര്യം, 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ (H1) (ഏപ്രിൽ-സെപ്റ്റംബർ 2025) ഇന്ത്യയുടെ വ്യാപാര പ്രകടനം ഒരു റെക്കോർഡ് ആണ്, ഇതുവരെയുള്ളതിൽ വെച്ച് ഉയർന്ന ആദ്യ പകുതിയിലെ കയറ്റുമതിയാണിത്. കൂടാതെ, ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ആദ്യ പാദവും (ഏപ്രിൽ-ജൂൺ 2025) രണ്ടാം പാദവും (ജൂലൈ-സെപ്റ്റംബർ 2025) അതത് പാദങ്ങളിലെ ഏറ്റവും ഉയർന്ന കയറ്റുമതി രേഖപ്പെടുത്തി.

ഇന്ത്യയുടെ സേവന മേഖല രാജ്യത്തിന്റെ മൊത്തത്തിലുള്ള കയറ്റുമതി മുന്നേറ്റത്തിന് ഉത്തേജനം നൽകുന്നത് തുടർന്നു. 2024-25- 387.54 ബില്യൺ യുഎസ് ഡോളർ എന്ന റെക്കോർഡ് കൈവരിച്ചു. ഇത് 13.63% ശക്തമായ വളർച്ചയാണ്. ഈ വളർച്ചാ പാത നിലവിലെ സാമ്പത്തിക വർഷത്തിലും തുടർന്നു. 2025 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ സേവന കയറ്റുമതി 199.03 ബില്യൺ യുഎസ് ഡോളറായി ഉയർന്നു, ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9.34% വർദ്ധന രേഖപ്പെടുത്തി.

ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2024–25-437.70 ബില്യൺ യുഎസ് ഡോളറിൽ സ്ഥിരമായി തുടർന്നു. അതേസമയം, പെട്രോളിയം ഇതര കയറ്റുമതി 6.07% വളർച്ച രേഖപ്പെടുത്തി, 374.32 ബില്യൺ യുഎസ് ഡോളർ എന്ന ചരിത്രപരമായ കുതിച്ചുചാട്ടമുണ്ടാക്കി. ഈ പോസിറ്റീവ് പ്രവണത നിലവിലെ സാമ്പത്തിക വർഷത്തിലും തുടർന്നു. 2025 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ചരക്ക് കയറ്റുമതി 219.88 ബില്യൺ യുഎസ് ഡോളറായി ഉയർന്നു, ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2.90% വർദ്ധനവാണ്.

2025 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയുടെ ശക്തമായ കയറ്റുമതി മുന്നേറ്റത്തിന് പ്രധാനമായും കാരണമായത് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ (41.94%), എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ (5.35%), മരുന്നുകളും ഫാർമസ്യൂട്ടിക്കൽസും (6.46%), സമുദ്രോൽപ്പന്നങ്ങൾ (17.40%), അരി (10.02%) എന്നിവയാണ്.

ഇന്ത്യയുടെ കയറ്റുമതി പ്രകടനത്തിന് യുഎസ്എ (13.34%), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (9.34%), ചൈന (21.85%), സ്പെയിൻ (40.30%), ഹോങ്കോംഗ് (23.53%) തുടങ്ങിയ കയറ്റുമതി ലക്ഷ്യസ്ഥാനങ്ങൾ ശക്തമായ പിന്തുണ നൽകി. ഇവയെല്ലാം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2025 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ മികച്ച വളർച്ച രേഖപ്പെടുത്തി.

കയറ്റുമതി പ്രോത്സാഹന മിഷൻ (EPM)

ഇന്ത്യയുടെ കയറ്റുമതി മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന സംരംഭമാണ് കയറ്റുമതി പ്രോത്സാഹന മിഷൻ (EPM). വാണിജ്യ വകുപ്പ്, MSME മന്ത്രാലയം, ധനകാര്യ മന്ത്രാലയം, ധനകാര്യ സ്ഥാപനങ്ങൾ, കയറ്റുമതി പ്രോത്സാഹന കൗൺസിലുകൾ, ചരക്ക് ബോർഡുകൾ, വ്യവസായ അസോസിയേഷനുകൾ, സംസ്ഥാന ​ഗവൺമെന്റുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രധാന പങ്കാളികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സഹകരണ ചട്ടക്കൂടിലാണ് ഈ ദൗത്യം അധിഷ്ഠിതമായിരിക്കുന്നത്. ഇത് ഇന്ത്യയുടെ ആഗോള വ്യാപാര ചട്ടക്കൂടിനെ ശക്തിപ്പെടുത്തുന്ന, വികസിത് ഭാരത്@2047 എന്ന ദേശീയ കാഴ്ചപ്പാടുമായി യോജിപ്പിക്കുന്ന, രാജ്യത്തെ ആധുനികവും സാങ്കേതികവിദ്യാധിഷ്ഠിതവും ആഗോളതലത്തിൽ മത്സരക്ഷമവുമായ ഒരു സമ്പദ്‌വ്യവസ്ഥയായി സ്ഥാപിക്കുന്ന ഒരു ഭാവിയിലേക്കുള്ള പരിഷ്‌കാരമാണ്.

2025–26 സാമ്പത്തിക വർഷം മുതൽ 2030–31 സാമ്പത്തിക വർഷം വരെ മൊത്തം ₹25,060 കോടി ചെലവിൽ, കയറ്റുമതി പ്രോത്സാഹനത്തിനായി സമഗ്രവും വഴക്കമുള്ളതും ഡിജിറ്റലായി പ്രവർത്തിക്കുന്നതുമായ ഒരു ചട്ടക്കൂട് ഈ മിഷൻ നൽകും. പലതായി ചിതറിക്കിടക്കുന്ന പദ്ധതികളിൽ നിന്ന്, ആഗോള വ്യാപാര വെല്ലുവിളികളോടും കയറ്റുമതിക്കാരുടെ മാറുന്ന ആവശ്യങ്ങളോടും വേഗത്തിൽ പ്രതികരിക്കാൻ കഴിയുന്ന ഒരൊറ്റ, ഫലാധിഷ്ഠിത, അനുരൂപീകരണ സംവിധാനത്തിലേക്കുള്ള ഒരു തന്ത്രപരമായ മാറ്റമാണ് EPM.

ഈ മിഷൻ രണ്ട് സംയോജിത ഉപപദ്ധതികളിലൂടെ പ്രവർത്തിക്കുന്നു:

  1. നിര്യാത് പ്രോത്സാഹൻ: പലിശയിളവ്, കയറ്റുമതി ഫാക്ടറിംഗ്, കൊളാറ്ററൽ ഗ്യാരന്റികൾ, ഇ-കൊമേഴ്‌സ് കയറ്റുമതിക്കാർക്കുള്ള ക്രെഡിറ്റ് കാർഡുകൾ, പുതിയ വിപണികളിലേക്കുള്ള വൈവിധ്യവൽക്കരണത്തിനുള്ള ക്രെഡിറ്റ് എൻഹാൻസ്‌മെൻ്റ് പിന്തുണ തുടങ്ങിയവയിലൂടെ MSMEകൾക്ക് താങ്ങാനാവുന്ന വ്യാപാര ധനസഹായം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  2. നിര്യാത് ദിശ: വിപണി സന്നദ്ധതയും മത്സരശേഷിയും വർദ്ധിപ്പിക്കുന്ന സാമ്പത്തികേതര പ്രാപ്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കയറ്റുമതി ഗുണനിലവാരവും അനുസരണ പിന്തുണയും, അന്താരാഷ്ട്ര ബ്രാൻഡിംഗ്, പാക്കേജിംഗ്, വ്യാപാര മേളകളിലെ പങ്കാളിത്തം, കയറ്റുമതി വെയർഹൗസിംഗും ലോജിസ്റ്റിക്സും, ഉൾനാടൻ ഗതാഗത റീഇംബേഴ്‌സ്‌മെൻ്റുകൾ, വ്യാപാര ഇൻ്റലിജൻസ്, ശേഷി വർദ്ധിപ്പിക്കൽ സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പലിശ സമീകരണ പദ്ധതി (IES), മാർക്കറ്റ് ആക്സസ് ഇനിഷ്യേറ്റീവ് (MAI) പോലുള്ള പ്രധാന കയറ്റുമതി പിന്തുണാ പദ്ധതികളെ EPM ഏകീകരിക്കുന്നു, അവയെ സമകാലിക വ്യാപാര ആവശ്യങ്ങളുമായി വിന്യസിക്കുന്നു.

ഡിജിറ്റൽ പരിവർത്തനം

ഡാറ്റാധിഷ്ഠിത പരിഹാരങ്ങളിലൂടെ വ്യാപാര സൗകര്യവും ഇൻ്റലിജൻസും ശക്തിപ്പെടുത്തുന്നതിനായി വാണിജ്യ വകുപ്പ് അതിന്റെ ഡിജിറ്റൽ പരിവർത്തന അജണ്ട മുന്നോട്ടുവെച്ചിട്ടുണ്ട്. ട്രേഡ് ഇ-കണക്ട്, ട്രേഡ് ഇൻ്റലിജൻസ് & അനലിറ്റിക്സ് (TIA) പോർട്ടൽ പോലുള്ള സംരംഭങ്ങൾ എല്ലാ പങ്കാളികൾക്കിടയിലും വിവിധ തലങ്ങളിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കുന്നതിന് ശക്തമായ അടിത്തറയിടുന്നു. കയറ്റുമതിക്കാർക്കുള്ള ഒറ്റത്തവണ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ട്രേഡ് ഇ-കണക്ട് പ്രവർത്തിക്കുന്നു, അതേസമയം TIA പോർട്ടൽ ഏതാണ്ട് തത്സമയ വിപണി ഉൾക്കാഴ്ചകളും ഓട്ടോമേറ്റഡ് റിപ്പോർട്ടിംഗും നൽകുന്നു. 24x7 e-IEC ജനറേഷൻ, eCoO 2.0-ലേക്കുള്ള മാറ്റം, അപ്പൻഡിക്സ് 4H സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൈസേഷൻ തുടങ്ങിയ പ്രധാന നടപടികൾ അനുസരണ പ്രക്രിയകളെ കാര്യക്ഷമമാക്കുകയും ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്തു.

InCENT ലാബ് ഗ്രോൺ ഡയമണ്ട് (LGD) പദ്ധതി

LGD വിത്തുകളുടെയും മെഷീനുകളുടെയും തദ്ദേശീയ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് വർഷത്തേക്കുള്ള ഗവേഷണ-വികസന ഗ്രാന്റിന് അംഗീകാരം നൽകുകയും 2023 മാർച്ചിൽ ₹242.96 കോടി ഗ്രാന്റോടുകൂടി ഐഐടി മദ്രാസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സുപ്രധാനമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്:

  1. മൂന്ന് സ്ഥലങ്ങളിലായി അത്യാധുനിക സൗകര്യങ്ങളോടെ പൂർണ്ണമായും പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഓഫ് എക്സലൻസ് ഇൻ എൽജിഡി
  2. അഞ്ച് വാണിജ്യ CVD മെഷീനുകളുടെ ഇൻസ്റ്റാളേഷനും പരിശീലനവും വിജയകരമായി പൂർത്തിയാക്കി. വളർച്ചാ ട്രയലുകൾ പുരോഗമിക്കുന്നു.
  3. രണ്ട് വാണിജ്യ HPHT മെഷീനുകളുടെ ഇൻസ്റ്റാളേഷനും പരിശീലനവും വിജയകരമായി പൂർത്തിയാക്കി. മെഷീനുകളിലെ പ്രാരംഭ വളർച്ചാ ട്രയലുകൾ പുരോഗമിക്കുന്നു.
  4. തദ്ദേശീയ HPHT മെഷീനുകളുടെ വികസനം (പൂർണ്ണ തോതിലുള്ള മോഡലിനായുള്ള രൂപകൽപ്പന അന്തിമമാക്കി) നടന്നുവരുന്നു.
  5. CVD മെഷീൻ്റെ പ്രധാന ഘടകമായ സോളിഡ്-സ്റ്റേറ്റ് മൈക്രോവേവ് ജനറേറ്ററിൻ്റെ (SSMG) രൂപകൽപ്പന, വികസനം, നിർമ്മാണം, ഡെമോൺസ്‌ട്രേഷൻ ടെസ്റ്റ് എന്നിവ പുരോഗമിക്കുന്നു.

സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾ‌

ഇന്ത്യയുടെ കയറ്റുമതി ഭൂമികയെ പുനർനിർമ്മിക്കുന്ന നിരവധി വ്യാപാര കരാറുകളിലൂടെ ഇന്ത്യയുടെ ആഗോള സാമ്പത്തിക പങ്കാളിത്തങ്ങൾ ഗണ്യമായി വർദ്ധിച്ചു. സുപ്രധാനമായ ഇന്ത്യയു.കെ. സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (CETA) ഇന്ത്യൻ കയറ്റുമതിയുടെ 99% ഉൽപ്പന്നങ്ങൾക്കും ഡ്യൂട്ടി രഹിത പ്രവേശനം അനുവദിക്കുന്നു, ഇത് 2030-ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ യുഎസ് ഡോളറിലെത്താനുള്ള കളമൊരുക്കുന്നു. യു.കെയ്ക്ക് പുറമെ, യുഎഇഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA), ഓസ്‌ട്രേലിയഇന്ത്യ സാമ്പത്തിക സഹകരണ, വ്യാപാര കരാർ (ECTA), യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള (EFTA) കരാർ തുടങ്ങിയ തന്ത്രപരമായ കരാറുകളിലൂടെ ഇന്ത്യ അതിന്റെ വ്യാപ്തി വിപുലീകരിച്ചു. കൂടാതെ, നിരവധി പ്രധാന രാജ്യങ്ങളുമായും പ്രദേശങ്ങളുമായും ഇന്ത്യ നിലവിൽ FTA ചർച്ചകൾ നടത്തുന്നു. ഈ പങ്കാളിത്തങ്ങൾ വിവിധ മേഖലകളിലുടനീളം പുതിയ അവസരങ്ങൾ തുറന്നുവിടുകയും ആഗോള മൂല്യ ശൃംഖലകളിലേക്ക് ഇന്ത്യയുടെ സംയോജനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

നിലവിൽ നടന്നുവരുന്ന FTA ചർച്ചകളിൽ ഉൾപ്പെടുന്നവ:

  1. ഇന്ത്യ-യൂറോപ്യൻ യൂണിയൻ (EU) സ്വതന്ത്ര വ്യാപാര കരാർ (FTA)
  2. ഇന്ത്യ-യുഎസ്എ ഉഭയകക്ഷി വ്യാപാര കരാർ (BTA)
  3. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര സാമ്പത്തിക സഹകരണ കരാർ (CECA)
  4. ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ (FTA)
  5. ഇന്ത്യ-ചിലി സ്വതന്ത്ര വ്യാപാര കരാർ (FTA)
  6. ഇന്ത്യ കൊറിയ CEPA (അപ്‌ഗ്രേഡ് ചർച്ച)
  7. ഇന്ത്യ-പെറു സ്വതന്ത്ര വ്യാപാര കരാർ (FTA)
  8. ഇന്ത്യ-ശ്രീലങ്ക സാമ്പത്തിക, സാങ്കേതിക സഹകരണ കരാർ (ETCA)
  9. ഇന്ത്യ-EAEU സ്വതന്ത്ര വ്യാപാര കരാർ (FTA)
  10. ഇന്ത്യ-മാലിദ്വീപ് സ്വതന്ത്ര വ്യാപാര കരാർ (FTA)
  11. ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ (AITIGA)

ഉഭയകക്ഷി സഹകരണം

  1. വടക്കേ അമേരിക്ക
  1. 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികമാക്കി 500 ബില്യൺ യുഎസ് ഡോളറാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെ 2025 ഫെബ്രുവരി 13-ന് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും 'മിഷൻ 500' പ്രഖ്യാപിച്ചു. പരസ്പരം പ്രയോജനകരമായ ഉഭയകക്ഷി വ്യാപാര കരാർ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ഇന്ത്യ, യുഎസ് വ്യാപാര സംഘങ്ങൾ തമ്മിൽ ചർച്ചകൾ നടന്നുവരുന്നു.
  2. വ്യാപാരം, നിക്ഷേപം എന്നിവയിലെ ഏഴാമത് ഇന്ത്യ-കാനഡ മന്ത്രിതല സംവാദം 2025 നവംബർ 13-ന് ന്യൂഡൽഹിയിൽ നടന്നു. ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും കാനഡയിലെ അന്താരാഷ്ട്ര വ്യാപാര മന്ത്രി ശ്രീ മനീന്ദർ സിദ്ധുവും സംയുക്തമായി അധ്യക്ഷത വഹിച്ചു. ഉഭയകക്ഷി വ്യാപാര-നിക്ഷേപ ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനും സഹകരണത്തിനായി ഭാവിയിലേക്കുള്ള ഒരു അജണ്ട നിശ്ചയിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പുതുക്കിയ ഘട്ടമാണ് യോഗം അടയാളപ്പെടുത്തിയത്. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും മുൻഗണനാ മേഖലകളിലെ മേഖലാ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം ഉൾക്കൊള്ളുന്ന സമീപകാല വ്യാപാര നയ വികസനങ്ങളും മന്ത്രിമാർ അവലോകനം ചെയ്തു, പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.
  3. വ്യാപാര മന്ത്രി ശ്രീ പിയൂഷ് ഗോയൽ 2025 സെപ്റ്റംബർ 10-ന് മെക്സിക്കോയുടെ ബിസിനസ് കോർഡിനേഷൻ കൗൺസിൽ പ്രസിഡന്റ് ശ്രീ ഫ്രാൻസിസ്കോ സെർവാന്റസുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു യോഗം, വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം വികസിപ്പിക്കൽ, ബിസിനസ് സഹകരണങ്ങൾ വളർത്തിയെടുക്കൽ, വൈവിധ്യമാർന്ന മേഖലകളിലുടനീളമുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
  1. യൂറോപ്പ്
  1. 2025 ജൂലൈയിലാണ് ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (സിഇടിഎ) ഒപ്പുവെച്ചത്. ടെക്സ്റ്റൈൽസ്, തുകൽ, രത്‌നങ്ങൾ തുടങ്ങിയ പ്രധാന ഇന്ത്യൻ തൊഴിൽ മേഖലകൾക്ക് ഉടനടി ഡ്യൂട്ടി രഹിത പ്രവേശനം ഈ കരാർ നൽകുന്നു. അതേസമയം വിസ്കി, ഓട്ടോമൊബൈലുകൾ പോലുള്ള ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് യുകെ ഘട്ടം ഘട്ടമായി താരിഫ് കുറയ്ക്കുന്നു. സേവനങ്ങളും മൊബിലിറ്റിയും വർദ്ധിപ്പിക്കുന്ന പ്രധാന സവിശേഷതകളിൽ നിരവധി മേഖലകളിലുടനീളമുള്ള വിപണി പ്രവേശനം, ഹ്രസ്വകാല യുകെ അസൈൻമെന്റുകളിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ചെലവ് ലാഭിക്കുന്നതിനുള്ള ഒരു പ്രത്യേക ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷൻ, വിശാലമായ "വിഷൻ 2035" തന്ത്രപരമായ റോഡ്മാപ്പിന്റെ പിന്തുണയോടെ ബിസിനസ്സ് സന്ദർശകർ, പാചകക്കാർ, സംഗീതജ്ഞർ എന്നിവർക്കുള്ള പ്രവേശനം എന്നിവ ഉൾപ്പെടുന്നു.
  2. 14 റൗണ്ട് ഇന്ത്യ-ഇയു FTA ചർച്ചകൾ പൂർത്തിയാക്കി. 2025 നവംബർ 3 മുതൽ 7 വരെ ന്യൂഡൽഹിയിൽ സാങ്കേതിക ചർച്ചകളും നടന്നു, വരാനിരിക്കുന്ന ചർച്ച 2025 ഡിസംബർ 3 മുതൽ 9 വരെ ന്യൂഡൽഹിയിൽ നടക്കും. കൂടാതെ, HCIM-ഉം EU കമ്മീഷണർമാരും തമ്മിൽ വർഷത്തിൽ നിരവധി ഉന്നത സംഭാഷണങ്ങളും നടന്നു.
  3. സംയുക്ത വ്യാപാര-നിക്ഷേപ സമിതി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ വാണിജ്യ-വ്യവസായ മന്ത്രാലയവും നെതർലാൻഡ്‌സ് വിദേശകാര്യ മന്ത്രാലയവും 2025 മെയ് 13-ന് ഒപ്പുവെച്ചു
  4. ഇന്ത്യ - പോർച്ചുഗൽ സംയുക്ത സാമ്പത്തിക കമ്മീഷന്റെ ആറാമത് യോഗം 2025 ജനുവരി 23 ന് വെർച്വലായി നടന്നു.
  5. സ്ലോവാക്-ഇന്ത്യൻ സംയുക്ത സാമ്പത്തിക സമിതിയുടെ 12-ാമത് യോഗം 2025 ഫെബ്രുവരി 19-ന് ന്യൂഡൽഹിയിൽ നടന്നു.
  6. ഇന്ത്യ-ബെൽജിയം ലക്സംബർഗ് ഇക്കണോമിക് യൂണിയൻ (BLEU) സംയുക്ത സാമ്പത്തിക കമ്മീഷന്റെ (JEC) 18-ാമത് യോഗം 2024 ഏപ്രിൽ 9 -ന് ന്യൂഡൽഹിയിൽ നടന്നു.
  7. ഇന്ത്യ-ഇറ്റലി സംയുക്ത സാമ്പത്തിക സഹകരണ സമിതിയുടെ 22 -ാമത് യോഗം 2025 ജൂൺ 5 ന് ഇറ്റലിയിലെ ബ്രെസിയയിൽ നടന്നു
  8. ഇന്ത്യ-ഫിൻലാൻഡ് ജോയിന്റ് കമ്മീഷന്റെ 21 -ാമത് യോഗം 2024 ഒക്ടോബർ 17 -ന് ന്യൂഡൽഹിയിൽ നടന്നു.
  9. ഇന്ത്യ-റൊമാനിയ ജെഇസിയുടെ 19 -ാമത് യോഗം 2025 നവംബർ 5-ന് ബുക്കാറെസ്റ്റിൽ നടന്നു.
  10. ഇന്ത്യ-സ്ലൊവേനിയ സംയുക്ത വ്യാപാര സാമ്പത്തിക സഹകരണ സമിതിയുടെ (ജെസിടിഇസി) പത്താമത് യോഗം 2025 നവംബർ 25 ന് ന്യൂഡൽഹിയിൽ നടന്നു.
  11. EFTA: ഇന്ത്യ-EFTA വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (TEPA) ഔദ്യോഗിക പ്രാബല്യത്തിൽ വരവിന്റെ അടയാളമായി 2025 ഒക്ടോബർ 1 ന് ന്യൂഡൽഹിയിൽ "പ്രോസ്പെരിറ്റി സമ്മിറ്റ് 2025" എന്ന പേരിൽ ഒരു ഉന്നതതല പരിപാടി നടന്നു. സാമ്പത്തിക കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ സ്വിസ് സ്റ്റേറ്റ് സെക്രട്ടറി ശ്രീമതി ഹെലീൻ ബഡ്ലിഗർ ആർട്ടിഡ; ഐസ്‌ലാൻഡിക് വിദേശകാര്യ മന്ത്രാലയത്തിലെ വിദേശ വ്യാപാര, സാമ്പത്തിക കാര്യങ്ങളുടെ ഡയറക്ടർ ജനറൽ ശ്രീ. റാഗ്നർ ക്രിസ്റ്റ്ജാൻസൺ; ലിച്ചെൻ‌സ്റ്റൈനിലെ വിദേശകാര്യ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി ക്രിസ്റ്റീൻ ലിംഗ്; ഇന്ത്യയിലെ നോർവേ അംബാസഡർ ശ്രീമതി മേ-എലിൻ സ്റ്റെനർ, EFTA ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ശ്രീ. മാർക്കസ് ഷ്ലാഗൻഹോഫ് എന്നിവർ EFTAയെ പ്രതിനിധീകരിച്ചു. അടുത്ത പതിനഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 100 ​​ബില്യൺ യുഎസ് ഡോളർ നിക്ഷേപം സമാഹരിക്കുന്നതിനും നടപ്പാക്കലും പുരോഗതിയും നിരീക്ഷിക്കുന്നതിനുള്ള നിക്ഷേപ സൗകര്യ സംവിധാനത്തോടൊപ്പം ഒരു ദശലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനുമുള്ള പങ്കിട്ട ലക്ഷ്യങ്ങളെ വിശിഷ്ട വ്യക്തികൾ സ്വാഗതം ചെയ്തു. എല്ലാ കക്ഷികളിൽ നിന്നുമുള്ള നിരവധി ബിസിനസ് പ്രതിനിധികളെ ഈ പരിപാടി ഒരുമിച്ച് കൊണ്ടുവന്നു, ഇത് പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരം നൽകി. പ്രോസ്പെരിറ്റി ഉച്ചകോടിയിലെ ബിസിനസ്സ് ഇടപെടൽ, സമുദ്രം, പുനരുപയോഗ ഊർജ്ജം, ബയോകെമിക്കൽ, നിർമ്മാണ ഓട്ടോമേഷൻ തുടങ്ങിയ വിവിധ പ്രധാന മേഖലകളിൽ EFTA രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുടെ നിരവധി നിക്ഷേപ പ്രഖ്യാപനങ്ങൾക്ക് കാരണമായി.

   c. ദക്ഷിണേഷ്യ

  1. ഇന്ത്യയും നേപ്പാളും തമ്മിലുള്ള വ്യാപാരം, ട്രാൻസിറ്റ്, അനധികൃത വ്യാപാരം നിയന്ത്രിക്കുന്നതിനുള്ള സഹകരണം എന്നിവ സംബന്ധിച്ച ഇന്റർ-​ഗവൺമെന്റ് സമിതി (IGC) യോഗം 2025 ജനുവരി 10,11 തീയതികളിൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ വെച്ച് നടന്നു. ഇതിനോടനുബന്ധിച്ച്, രണ്ടാമത്തെ സംയുക്ത ബിസിനസ് ഫോറം യോഗം 2025 ജനുവരി 11-ന് കാഠ്മണ്ഡുവിലെ ചന്ദ്രഗിരിയിൽ വെച്ച് നടന്നു.
  2. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ട്രാൻസിറ്റ് ഉടമ്പടിയിലെ പ്രോട്ടോക്കോൾ ഭേദഗതി ചെയ്തുകൊണ്ട്, വിപുലീകരിച്ച നിർവചനത്തിൽ ബൾക്ക് കാർഗോ ഉൾപ്പെടെ, ജോഗ്ബാനി (ഇന്ത്യ) ക്കും ബിരാത്‌നഗർ (നേപ്പാൾ) നും ഇടയിലുള്ള റെയിൽ അധിഷ്ഠിത ചരക്കുകളുടെ നീക്കം സുഗമമാക്കുന്നതിനായി വിനിമയ പത്രത്തിൽ (LoE) ഒപ്പുവെച്ചു. 2025 നവംബർ 13-ന് ഇരു രാജ്യങ്ങളും LoE കൈമാറി. ഈ ഉദാരവൽക്കരണം പ്രധാന ട്രാൻസിറ്റ് ഇടനാഴികളായ കൊൽക്കത്ത-ജോഗ്ബാനി, കൊൽക്കത്ത-നൗതൻവ (സുനൗലി), വിശാഖപട്ടണം-നൗതൻവ (സുനൗലി) എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള മൾട്ടിമോഡൽ വ്യാപാര കണക്റ്റിവിറ്റിയെയും, മറ്റ് രാജ്യങ്ങളുമായുള്ളനേപ്പാളിൻ്റെ  വ്യാപാരത്തെയും ശക്തിപ്പെടുത്തുന്നു.
  3. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള FTA യുടെ ടേംസ് ഓഫ് റഫറൻസ് (ToR) 2025 ജൂലൈ 3-ന് മാലിദ്വീപിലെ മാലെയിൽ വെച്ച് ഒപ്പുവെച്ചു. വരാനിരിക്കുന്ന FTA ചർച്ചകൾക്കുള്ള ചട്ടക്കൂടും വ്യാപ്തിയും ToR നിശ്ചയിക്കുന്നു. 2025 ജൂലൈ 25-26 തീയതികളിൽ മാലിദ്വീപിൽ നടന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഇന്ത്യ-മാലിദ്വീപ് സ്വതന്ത്ര വ്യാപാര കരാറിൻ്റെ (IMFTA) ToR കൈമാറ്റം ചെയ്യപ്പെടുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്തു.

d. വടക്കുകിഴക്കൻ ഏഷ്യ (NEA)

ഇന്ത്യ-തായ്‌വാൻ വർക്കിംഗ് ഗ്രൂപ്പ് ഓൺ ട്രേഡിന്റെ (WGT)  പത്താമത് യോഗം 2025 ഒക്ടോബർ 8-ന് വെർച്വൽ രീതിയിൽ നടന്നു. വിതരണ ശൃംഖലയുടെ വൈവിധ്യവൽക്കരണം, വിപണി പ്രവേശനം, താരിഫ് ഇതര തടസ്സങ്ങൾ, ഒപ്പിടുന്നതിനോ നടപ്പാക്കുന്നതിനോ ഉള്ള ധാരണാപത്രങ്ങൾ (MoU) എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. 2021-ൽ ഒപ്പിടുകയും 2024 ജൂലൈയിൽ നടപ്പിലാക്കുകയും ചെയ്ത 'ഓർഗാനിക് തുല്യത' സംബന്ധിച്ച ധാരണാപത്രത്തിൻ്റെ ഫലമായി 2025 സെപ്റ്റംബറിൽ ഇന്ത്യയിൽ നിന്ന് തായ്‌വാനിലേക്ക് ഓർ​ഗാനിക് ചായയുടെ ആദ്യ കയറ്റുമതി സാധ്യമായി.

e. പശ്ചിമേഷ്യയും വടക്കൻ ആഫ്രിക്കയും (WANA)

  1. ഇന്ത്യഇസ്രയേൽ സ്വതന്ത്ര വ്യാപാര കരാർ (FTA): 2010 മുതൽ ഇന്ത്യയും ഇസ്രയേലും FTA ചർച്ചകൾ നടത്തിവരുന്നു, 280 താരിഫ് ലൈനുകൾ ഉൾപ്പെടുത്തി പത്ത് റൗണ്ടുകൾ പൂർത്തിയാക്കി. 2021 ഒക്ടോബറിൽ ചർച്ചകൾ പുനരാരംഭിക്കാൻ ഇരുപക്ഷവും സമ്മതിച്ചെങ്കിലും, പ്രത്യേകിച്ച് ഐടി പ്രൊഫഷണലുകളുടെയും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും താൽക്കാലിക നീക്കം സംബന്ധിച്ച് ഇന്ത്യ ആവശ്യപ്പെട്ട സേവന വിപണി പ്രവേശനം നൽകാൻ ഇസ്രയേൽ വിമുഖത കാണിച്ചതിനെത്തുടർന്ന് പുരോഗതി നിലച്ചു. ഈ ആശങ്ക 2023 ഏപ്രിലിൽ നടന്ന CIM ഉഭയകക്ഷി യോഗത്തിൽ ആവർത്തിച്ചു. അതിനുശേഷം ചർച്ചകൾ പുനരാരംഭിച്ചു, 2025 നവംബറിൽ ഇന്ത്യയും ഇസ്രയേലും നിർദ്ദിഷ്ട FTA-യുടെ ടേംസ് ഓഫ് റഫറൻസിൽ ഒപ്പുവെച്ചു, ഇത് ഔപചാരികമായ ചർച്ചകൾ പുനരാരംഭിക്കുന്നതിന് വഴിയൊരുക്കി.
  2. ഭാരത് മാർട്ട്, ദുബായ്: ദുബായിലെജാഫ്‌സയിൽ  വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സുപ്രധാന ഭൗതിക വ്യാപാര കേന്ദ്രമാണ് ഭാരത് മാർട്ട്. യുഎഇ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ വിപണികളെ ലക്ഷ്യമിട്ട് ഇന്ത്യൻ കയറ്റുമതിക്കാർക്കായി ഒരു പ്രത്യേക മൊത്ത, ചില്ലറ വിൽപ്പന പ്ലാറ്റ്ഫോം ഇത് നൽകുന്നു. 2024 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഇതിന് തറക്കല്ലിട്ടു. 2024-ൻ്റെ ആദ്യ പകുതിയിൽ ആറ് റോഡ്‌ഷോകളും പതിനെട്ട് നിക്ഷേപക സംഗമങ്ങളും ഉൾപ്പെടെ വിപുലമായ ഇടപെടലുകൾ നടത്തി. 2025 അവസാനത്തോടെ നിർമ്മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2027-ൽ പൂർത്തീകരിക്കാനും 2027-ൻ്റെ മൂന്നാം പാദത്തോടെ (Q3) പൂർണ്ണമായി പ്രവർത്തനക്ഷമമാക്കാനും ലക്ഷ്യമിടുന്നു.
  3. ഇന്ത്യയുഎഇ CEPA: മൂന്നാം സംയുക്ത സമിതി യോഗം: ഇന്ത്യയുഎഇ CEPA യുടെ കീഴിലുള്ള മൂന്നാമത് സംയുക്ത സമിതി യോഗം 2025 നവംബർ 26-ന് ന്യൂഡൽഹിയിൽ വെച്ച് നടന്നു. അഡീഷണൽ സെക്രട്ടറി ശ്രീ അജയ് ഭാദൂവും ജുമാ അൽ കൈത്തും ചേർന്നാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. 2024-25 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 100.06 ബില്യൺ യുഎസ് ഡോളറായി വർദ്ധിച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു. ഇത് 19.6% വർദ്ധനവാണ്. വിപണി പ്രവേശനം, ഡാറ്റാ പങ്കുവെക്കൽ, ഗോൾഡ് TRQ വിഹിതം, ആന്റി-ഡമ്പിംഗ് കേസുകൾ, ഉത്ഭവ നിയമങ്ങൾ, സേവനങ്ങൾ, BIS ഏകോപനം എന്നിവ ഉൾപ്പെടെ CEPA നടപ്പാക്കൽ യോഗം സമഗ്രമായി അവലോകനം ചെയ്തു. ഫാർമസ്യൂട്ടിക്കൽസിലെ റെഗുലേറ്ററി സഹകരണം, ഉത്ഭവ സർട്ടിഫിക്കറ്റ് പ്രശ്‌നങ്ങളുടെ പരിഹാരം, ഭക്ഷ്യ സുരക്ഷ, സാങ്കേതിക ആവശ്യകതകൾ എന്നിവ സംബന്ധിച്ച് APEDA–MoCCAE ധാരണാപത്രത്തിൽ നേരത്തെ ഒപ്പുവെക്കൽ എന്നിവയെക്കുറിച്ചും ചർച്ചകൾ നടന്നു. വ്യാപാര സൗകര്യപ്പെടുത്തൽ, റെഗുലേറ്ററി സഹകരണം, ഡാറ്റാ പങ്കുവെക്കൽ പ്രക്രിയകൾ എന്നിവ ശക്തിപ്പെടുത്താനും സർവീസസ് സബ്കമ്മിറ്റി യോഗം എത്രയും വേഗം വിളിച്ചുചേർക്കാനും ഇരുപക്ഷവും സമ്മതിച്ചു.
  4. ഇന്ത്യസൗദി അറേബ്യ ട്രേഡ് വർക്കിംഗ് ഗ്രൂപ്പ് (TWG): സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിൻ്റെ മന്ത്രിതല ഇക്കണോമി ആൻഡ് ഇൻവെസ്റ്റ്‌മെൻ്റ് കമ്മിറ്റിക്ക് കീഴിൽ വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ധനകാര്യം എന്നിവയ്ക്കായി ഒരു സംയുക്ത വർക്കിംഗ് ഗ്രൂപ്പ് (JWG) സ്ഥാപിക്കാൻ ഇന്ത്യയും സൗദി അറേബ്യയും 2025-ൽ തത്വത്തിൽ സമ്മതിച്ചു. അഡീഷണൽ സെക്രട്ടറി തലത്തിൽ സഹ-ചെയർമാൻ സ്ഥാനം നിർദ്ദേശിക്കുന്ന ToR ഇന്ത്യ പങ്കുവെച്ചു. ഈ സംവിധാനം സജീവമാക്കുന്നതിന് ആദ്യ TWG യോഗം വിളിച്ചുചേർക്കുന്നത് ഇരുപക്ഷത്തിന്റെയും പരിഗണനയിലാണ്.
  5. ഇന്ത്യബഹ്‌റൈൻ വ്യാപാര, നിക്ഷേപ JWG: ഇന്ത്യബഹ്‌റൈൻ സംയുക്ത വർക്കിംഗ് ഗ്രൂപ്പ് (JWG) സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജോയിന്റ് സെക്രട്ടറി തലത്തിൽ ഇന്ത്യ തങ്ങളുടെ JWG ഘടന പങ്കുവെക്കുകയും ToR ൻ്റെ കരട് നൽകുകയും ചെയ്തു. ഇതിന് ബഹ്‌റൈൻ അഭിപ്രായങ്ങൾ സമർപ്പിച്ചു. പരിഷ്കരിച്ച ToR നിലവിൽ വാണിജ്യ വകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. CEPA ചർച്ചകൾ ആരംഭിക്കുന്നതിനുള്ള ToR ൻ്റെ കരടും ഇരുപക്ഷവും കൈമാറിയിട്ടുണ്ട്.
  6. ഇന്ത്യഖത്തർ സംയുക്ത കമ്മീഷൻ യോഗം: 2025 ഒക്ടോബർ 6-7 തീയതികളിൽ ഖത്തറിൽ വെച്ച് നടന്ന, വാണിജ്യ വ്യവസായ മന്ത്രി തലത്തിലുള്ള, അപ്‌ഗ്രേഡ് ഇന്ത്യ-ഖത്തർ സംയുക്ത കമ്മീഷൻ യോഗം 14 ബില്യൺ യുഎസ് ഡോളറിൻ്റെ ഉഭയകക്ഷി വ്യാപാര ബന്ധം അവലോകനം ചെയ്യുകയും 2030-ഓടെ വ്യാപാരം ഇരട്ടിയാക്കാനുള്ള ലക്ഷ്യം നിശ്ചയിക്കുകയും ചെയ്തു. ഇന്ത്യഖത്തർ CEPA-യുടെ ToR അന്തിമരൂപീകരണത്തിന് വേഗത കൂട്ടാനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, കൃഷി, ടൂറിസം, സംസ്കാരം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയിലുടനീളമുള്ള സഹകരണം വർദ്ധിപ്പിക്കാനും ഇരുപക്ഷവും സമ്മതിച്ചു. FICCI, CII, ASSOCHAM, ഖത്തർ ചേംബർ എന്നിവ ചേർന്ന് സംഘടിപ്പിച്ച ആദ്യത്തെ സംയുക്ത ബിസിനസ് കൗൺസിൽ യോഗവും ഇതിനോടനുബന്ധിച്ച് നടന്നു, ഇത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തി.
  7. ഇന്ത്യഖത്തർ സ്വതന്ത്ര വ്യാപാര കരാർ: 2024 ഡിസംബർ 7-ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ, യുഎഇ, ഒമാൻ എന്നിവയുമായുള്ള ഇന്ത്യയുടെ CEPA-കൾക്ക് സമാനമായ ഒരു FTA-യ്ക്കായി ചർച്ച നടത്താൻ ഖത്തർ താൽപ്പര്യം പ്രകടിപ്പിച്ചു. ഖത്തറിൻ്റെ മുൻ പതിപ്പിലെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തിയുള്ള ToR ൻ്റെ കരട് ഇന്ത്യ പങ്കുവെച്ചു. ToR മൊത്തത്തിൽ അന്തിമമാക്കിയിട്ടുണ്ട്, ഇരുപക്ഷവും സജീവമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്.
  8. ഇന്ത്യഒമാൻ CEPA: 2023 നവംബറിൽ ഇന്ത്യയും ഒമാനും CEPA ചർച്ചകൾ ആരംഭിച്ചു. മൂന്ന് റൗണ്ട് ചർച്ചകൾക്ക് (നവംബർ 2023–മാർച്ച് 2024) ശേഷം, ടെക്സ്റ്റ്, വിപണി പ്രവേശന വാഗ്ദാനങ്ങൾ ഉൾപ്പെടെ CEPA യുടെ എല്ലാ ഘടകങ്ങളിലും ഇരുപക്ഷവും ധാരണയിലെത്തി. 2024 മാർച്ചിൽ സമർപ്പിച്ച കാബിനറ്റ് നിർദ്ദേശം മാറ്റിവെച്ചു, ഇത് കൂടുതൽ പുനർ ചർച്ചകൾക്ക് കാരണമായി. 4-ാം റൗണ്ട് (സെപ്റ്റംബർ 2024), 5-ാം റൗണ്ട് (2025 ജനുവരി 13-14) എന്നിവ പരിഷ്കരിച്ച വാഗ്ദാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ബന്ധപ്പെട്ട അതോറിറ്റിയുടെ അംഗീകാരത്തെത്തുടർന്ന്, ഒപ്പിടുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ക്യാബിനറ്റ് നോട്ടിൻ്റെ കരട് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് കൈമാറി. ആഭ്യന്തര അംഗീകാരങ്ങൾ നേടുന്ന പ്രക്രിയയിലാണ് ഇരുപക്ഷവും ഇപ്പോൾ.
  9. ഇന്ത്യഒമാൻ സംയുക്ത കമ്മീഷൻ യോഗം: പതിനൊന്നാമത് സംയുക്ത കമ്മീഷൻ യോഗം 2025 ജനുവരി 27–28 തീയതികളിൽ ഒമാനിൽ വെച്ച് വാണിജ്യ വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ നടന്നു. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊർജ്ജം, മറ്റ് പ്രധാന മേഖലകൾ എന്നിവയെക്കുറിച്ച് ചർച്ചകൾ നടന്നു. FICCI യുടെ പിന്തുണയോടെ നടന്ന ഇന്ത്യ-ഒമാൻ ജോയിന്റ് ബിസിനസ് കൗൺസിൽ യോഗത്തെയും മന്ത്രി അഭിസംബോധന ചെയ്തു, പ്രമുഖ ഒമാനി സിഇഒമാരുമായി ഒരു ബിസിനസ് റൗണ്ട് ടേബിളിൽ പങ്കെടുത്തു. 12-ാമത് JCM 2026-ൽ നടക്കും.
  10. ഇന്ത്യകുവൈറ്റ് വ്യാപാര, വാണിജ്യ JWG: പുതുതായി രൂപീകൃതമായ ഇന്ത്യകുവൈറ്റ് JWG യുടെ ആദ്യ യോഗം 2025 ഒക്ടോബർ 23-ന് വെർച്വൽ രീതിയിൽ നടന്നു. ഉഭയകക്ഷി വ്യാപാര പ്രകടനത്തിന്റെ അവലോകനം, വ്യാപാര ഇനങ്ങളുടെ വൈവിധ്യവൽക്കരണം, താരിഫ് ഇതര തടസ്സങ്ങൾ കുറയ്ക്കൽ എന്നിവ ചർച്ചകളിൽ ഉൾപ്പെട്ടിരുന്നു. യന്ത്രങ്ങൾ, ഓട്ടോമൊബൈലുകൾ, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, നിർമ്മാണ സാമഗ്രികൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയിൽ ഇന്ത്യയ്ക്കുള്ള പുതിയ കയറ്റുമതി അവസരങ്ങൾ ഇരുപക്ഷവും പരിഗണിച്ചു. പ്രധാനപ്പെട്ട മേഖലകളിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും വ്യാപാര സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുള്ള ധാരണാപത്രങ്ങളും അവർ പരിശോധിച്ചു.
  11. ഇന്ത്യ–GCC സ്വതന്ത്ര വ്യാപാര കരാർ: ഇന്ത്യയും GCCയും തമ്മിലുള്ള FTA ചർച്ചകൾ 2004-ൽ ഒരു ചട്ടക്കൂട് കരാർ ഒപ്പിട്ടതോടെ ആരംഭിച്ചു, തുടർന്ന് 2006-ലും 2008-ലും രണ്ട് റൗണ്ടുകൾ നടന്നു. 2011-GCC ആഗോളതലത്തിൽ ചർച്ചകൾ നിർത്തിവെച്ചു. 2022 നവംബറിൽ GCC സെക്രട്ടറി ജനറൽ ഇന്ത്യ സന്ദർശിച്ചതിനെത്തുടർന്ന് ചർച്ചകൾ പുനരാരംഭിച്ചു. പരിഷ്കരിച്ച ToR 2023 ഒക്ടോബറിൽ GCC പങ്കുവെച്ചു, അതിനുശേഷം ഇരുപക്ഷവും പുതുക്കിയ പതിപ്പുകൾ കൈമാറി. ToR അന്തിമമാക്കുന്നതിനുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണ്.

f.ആഫ്രിക്ക

i. ഇന്ത്യ-ഉഗാണ്ട വ്യാപാര സമിതിയുടെ മൂന്നാം സെഷൻ 2025 മാർച്ച് 25 മുതൽ 26 വരെ ന്യൂഡൽഹിയിൽ നടന്നു. ഇന്ത്യൻ ഫാർമക്കോപ്പിയയെ അംഗീകരിക്കുന്നതിനും പൊതുമരാമത്ത്, അടിസ്ഥാന സൗകര്യ വികസനം, കൃഷി, അനുബന്ധ മേഖലകൾ, പരമ്പരാഗത വൈദ്യശാസ്ത്രം, ടെലി-മെഡിസിൻസ്, സ്റ്റാൻഡേർഡൈസേഷനിലെ സഹകരണം ശക്തിപ്പെടുത്തൽ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുമുള്ള ധാരണാപത്രങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഇരുപക്ഷവും സമ്മതിച്ചു. ജെ.ടി.സിയുടെ ഭാഗമായി, ഇന്ത്യയുടെ വ്യാവസായിക, കയറ്റുമതി ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ഉഗാണ്ടൻ പ്രതിനിധി സംഘത്തിന് നൽകുന്നതിനായി നോയിഡ സെസിലേക്കുള്ള ഒരു സന്ദർശനം സംഘടിപ്പിച്ചു.

ii. ദക്ഷിണാഫ്രിക്കയുമായുള്ള വ്യാപാരവും നിക്ഷേപവും സംബന്ധിച്ച സംയുക്ത പ്രവർത്തന ഗ്രൂപ്പിന്റെ രണ്ടാം സെഷൻ 2025 ഏപ്രിൽ 22 മുതൽ 23 വരെ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ നടന്നു. ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങളിലെ സമീപകാല സംഭവവികാസങ്ങൾ ഇരുപക്ഷവും വിശദമായി അവലോകനം ചെയ്യുകയും കൂടുതൽ വിപുലീകരണത്തിനുള്ള വിശാലമായ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത സാധ്യതകൾ അംഗീകരിക്കുകയും ചെയ്തു. ഉഭയകക്ഷി വ്യാപാരവും പരസ്പര പ്രയോജനകരമായ നിക്ഷേപങ്ങളും വർദ്ധിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട നിരവധി മേഖലകളും ഇരുപക്ഷവും തിരിച്ചറിഞ്ഞു.

iii. ഇന്ത്യ - സാംബിയ സംയുക്ത വ്യാപാര സമിതി യോഗത്തിന്റെ മൂന്നാം സെഷൻ 2025 ജൂൺ 16 ന് ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ ഹൈബ്രിഡ് രീതിയിൽ നടന്നു. ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങളിലെ സമീപകാല സംഭവവികാസങ്ങൾ ഇരുപക്ഷവും വിശദമായി അവലോകനം ചെയ്യുകയും കൂടുതൽ വിപുലീകരണത്തിനുള്ള വിശാലമായ സാധ്യതകൾ അംഗീകരിക്കുകയും ചെയ്തു. ഇതിനായി, ഉഭയകക്ഷി വ്യാപാരവും പരസ്പര പ്രയോജനകരമായ നിക്ഷേപങ്ങളും വർദ്ധിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട നിരവധി മേഖലകൾ ഇരുപക്ഷവും തിരിച്ചറിഞ്ഞു, കൂടാതെ ഖനനം, ധനകാര്യം, കൃഷി, ഭക്ഷ്യ സംസ്കരണം, എംഎസ്എംഇ, ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യം, ശേഷി വർദ്ധിപ്പിക്കൽ, വൈദ്യുതി, പുനരുപയോഗ ഊർജ്ജം തുടങ്ങിയ സഹകരണത്തിന്റെ സാധ്യതയുള്ള മേഖലകൾ പര്യവേക്ഷണം ചെയ്തു.

iv. സിഐഐ ഇന്ത്യ ആഫ്രിക്ക ബിസിനസ് കോൺക്ലേവിന്റെ 20-ാമത് പതിപ്പ് 2025 ഓഗസ്റ്റ് 27 മുതൽ 29 വരെ ന്യൂഡൽഹിയിലെ താജ് പാലസിൽ നടന്നു. ആഫ്രിക്കയിൽ നിന്നുള്ള 20 മുതിർന്ന മന്ത്രിമാരും 40-ലധികം മുതിർന്ന ​ഗവൺമെൻ്റ് ഉദ്യോഗസ്ഥരും കോൺക്ലേവിൽ പങ്കെടുത്തു. ആഫ്രിക്കയിൽ നിന്നുള്ള 1,100 പ്രതിനിധികളും ഇന്ത്യയിൽ നിന്നുള്ള 700 പ്രതിനിധികളും ഉൾപ്പെടെ 65 രാജ്യങ്ങളിൽ നിന്നുള്ള 1,800-ലധികം വ്യവസായ പ്രമുഖരുടെ പങ്കാളിത്തത്തിന് കോൺക്ലേവ് സാക്ഷ്യം വഹിച്ചു. കോൺക്ലേവിൽ 2,000-ത്തിലധികം ബി2ബി മീറ്റിംഗുകൾ പൂർത്തിയായി. ഭാവി വളർച്ചയ്ക്കുള്ള നിർണായക പാതകളായി പ്രാദേശിക മൂല്യവർദ്ധനവ്, വ്യവസായങ്ങളുടെ കൂടുതൽ പ്രാദേശികവൽക്കരണം, ബിസിനസ് മോഡലുകളിൽ സുസ്ഥിരത സംയോജിപ്പിക്കൽ എന്നിവയുടെ പ്രാധാന്യം കോൺക്ലേവ് എടുത്തുകാണിച്ചു.

v. കോൺക്ലേവിന്റെ ഭാഗമായി, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ് എന്നിവിടങ്ങളിൽ നിന്നുള്ള സഹമന്ത്രിമാരുമായി ബഹു. കേന്ദ്ര മന്ത്രിയുടെ ഉഭയകക്ഷി കൂടിക്കാഴ്ചയും ചാഡ്, ഗാംബിയ എന്നീ രാജ്യങ്ങളുടെ വ്യാപാര/വാണിജ്യ മന്ത്രിമാരുമായി സഹമന്ത്രി (സി & ഐ) യോഗവും നടന്നു.

ഡിജിഎഫ്ടി

  1. 2025-, സമയബന്ധിതമായ അംഗീകാരങ്ങൾ നൽകുന്നതിലൂടെയും, നയ നടപടികളുടെ യുക്തിസഹീകരണത്തിലൂടെയും, വികസിച്ചുകൊണ്ടിരിക്കുന്ന വ്യാപാര, ആഭ്യന്തര ആവശ്യകതകളുമായി 2023 ലെ വിദേശ വ്യാപാര നയം (FTP) സംയോജിപ്പിക്കുന്നതിലൂടെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) ഇന്ത്യയുടെ വ്യാപാര സൗകര്യ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത് തുടർന്നു. കയറ്റുമതിക്കാർക്ക് നിർണായക ഇൻപുട്ടുകളിലേക്കുള്ള പ്രാപ്യത പിന്തുണയ്ക്കുന്നതിനും വിദേശ വ്യാപാര പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനുമായി പ്രാദേശിക അധികാരികൾ ഗണ്യമായ അളവിൽ അഡ്വാൻസ് ഓതറൈസേഷനുകൾ, EPCG ലൈസൻസുകൾ, IEC-കൾ എന്നിവ പ്രോസസ്സ് ചെയ്തു.
  2. ഈ വർഷം, ഡിജിഎഫ്ടി നിരവധി സുപ്രധാന നയ പരിഷ്കാരങ്ങൾ അവതരിപ്പിച്ചു, അതിൽ രത്ന, ആഭരണ മേഖലയെ പിന്തുണയ്ക്കുന്നതിനായി ഡയമണ്ട് ഇംപ്രെസ്റ്റ് ഓതറൈസേഷൻ ആരംഭിച്ചു, ആഭ്യന്തര വിപണികളെ സ്ഥിരപ്പെടുത്തുന്നതിനായി പ്രധാന പയർവർഗ്ഗങ്ങൾക്കായുള്ള "സൗജന്യ" ഇറക്കുമതി നയത്തിന്റെ വിപുലീകരണം, സിന്തറ്റിക് നിറ്റ് തുണിത്തരങ്ങൾ, യൂറിയ, പ്ലാറ്റിനം, അടക്ക, കാർഷിക ഉൽപ്പന്നങ്ങൾ, സെൻസിറ്റീവ് ഭക്ഷ്യവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട ഇറക്കുമതി, കയറ്റുമതി നയങ്ങളിലെ നിയന്ത്രണ ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. നേപ്പാളിലേക്കുള്ള ഗോതമ്പിനും സെനഗലിലേക്കുള്ള നുറുക്കിയ അരിക്കും കയറ്റുമതി അനുമതി നൽകി, അതേസമയം ഇന്ത്യയുടെ അയൽപക്ക പ്രതിബദ്ധതകൾക്ക് കീഴിൽ മാലിദ്വീപിലേക്കുള്ള അവശ്യ സാധനങ്ങൾ സുഗമമായി ലഭ്യമാക്കി.
  3. ഭാവിയിലെ നയ മാറ്റങ്ങൾക്കായി ഔപചാരിക കൂടിയാലോചനകൾ സ്ഥാപനവൽക്കരിക്കുന്നതിനായി എഫ്‌ടിപി ഭേദഗതി ചെയ്തുകൊണ്ട് ഖണ്ഡിക 1.07, 1.07 ബി എന്നിവ അവതരിപ്പിച്ചുകൊണ്ട് നയ സുതാര്യതയും പങ്കാളി ഇടപെടലും ഡിജിഎഫ്ടി ശക്തിപ്പെടുത്തി. ഇന്ത്യയുടെ ഇറക്കുമതി, കയറ്റുമതി നയ ഷെഡ്യൂളുകളെ 2024, 2025 ലെ കസ്റ്റംസ് താരിഫ്, ധനകാര്യ നിയമങ്ങളിലെ പരിഷ്കാരങ്ങളുമായി നിരവധി അറിയിപ്പുകൾ യോജിപ്പിച്ചു, ഇത് ഭരണപരമായ ഏകീകരണം ഉറപ്പാക്കി.
  4. അഡ്വാൻസ് ഓതറൈസേഷൻ ഹോൾഡർമാർ, SEZ-കൾ, EOU-കൾ എന്നിവയുൾപ്പെടെ RoDTEP ആനുകൂല്യങ്ങളുടെ പുനഃസ്ഥാപനവും വിന്യാസവുമായിരുന്നു ഒരു പ്രധാന സുഗമമായ നടപടി. നിർവചിക്കപ്പെട്ട വ്യവസ്ഥകളിൽ നിർബന്ധിത-ഗുണനിലവാര-നിയന്ത്രിത ഇൻപുട്ടുകൾ ഇറക്കുമതി ചെയ്യാൻ AA/EOU/SEZ യൂണിറ്റുകളെ പ്രാപ്തമാക്കുന്നതിലൂടെ QCO-നിയന്ത്രിത ഇറക്കുമതികൾക്കുള്ള വ്യവസ്ഥകളും DGFT കാര്യക്ഷമമാക്കി.
  5. തന്ത്രപരവും വിതരണ ശൃംഖല സുരക്ഷയും നിലനിർത്തുന്നതിനുള്ള തുടർച്ചയായ നടപടികൾ ഈ വർഷം നടന്നു, ഇതിൽ SCOMET പട്ടികയിലെ അപ്‌ഡേറ്റുകൾ, തുറമുഖ നിയന്ത്രണങ്ങളുടെ യുക്തിസഹീകരണം, ITC(HS) യുടെ 28, 29, 38, 70–85, 71 അധ്യായങ്ങൾ പ്രകാരമുള്ള ഇനങ്ങൾക്കുള്ള ഇറക്കുമതി വ്യവസ്ഥകളിലെ ഭേദഗതികൾ എന്നിവ ഉൾപ്പെടുന്നു.

a.ജിഎസ്ടി പാലിക്കൽ എളുപ്പമാക്കുന്നതിന്, അതിർത്തി കടന്നുള്ള ഇ-കൊമേഴ്‌സിൽ ഏർപ്പെട്ടിരിക്കുന്ന എംഎസ്എംഇകൾക്കും ചെറുകിട കയറ്റുമതിക്കാർക്കും റീഫണ്ട് സൗകര്യം മെച്ചപ്പെടുത്തി. [ഈ കാര്യങ്ങൾ ഡിജിഎഫ്ടി 2025 മെയ് 8 ന് ഡിഒആറിലേക്ക് റഫർ ചെയ്തു]

b. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) കയറ്റുമതിക്കാർക്ക് ഉപയോഗിക്കാത്തതും കൈമാറ്റം ചെയ്യപ്പെടാത്തതുമായ ഡ്യൂട്ടി-ഫ്രീ ഇറക്കുമതി അംഗീകാരങ്ങൾ (ഡിഎഫ്ഐഎകൾ) ഓൺലൈനായി തിരുത്താൻ അനുവദിക്കുന്ന ഒരു പുതിയ ഡിജിറ്റൽ സൗകര്യം 09/09/2025 ലെ പബ്ലിക് നോട്ടീസ് 22 വഴി അവതരിപ്പിച്ചു.

c.ഡയമണ്ട് ഇംപ്രെസ്റ്റ് ഓതറൈസേഷനായി അപേക്ഷിക്കുന്ന കയറ്റുമതിക്കാർക്ക് അവരുടെ ഏറ്റവും പുതിയ ആദായനികുതി റിട്ടേൺ (ഐടിആർ) ഇതുവരെ അന്തിമമാക്കിയിട്ടില്ലെങ്കിൽ, 19/08/2025 ലെ വിജ്ഞാപനത്തിലൂടെ, അപേക്ഷിച്ച വർഷത്തിന്റെ ഡിസംബർ 31-നകം ഐടിആറിന്റെ തെളിവ് സമർപ്പിക്കാമെന്ന വ്യവസ്ഥയോടെ, ഇപ്പോൾ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സർട്ടിഫിക്കറ്റ് സമർപ്പിക്കാം.

d. ഗുണനിലവാര നിയന്ത്രണ ഉത്തരവുകൾക്ക് (ക്യുസിഒ) കീഴിൽ വരുന്ന ഇൻപുട്ടുകൾ അടങ്ങിയ അഡ്വാൻസ് ഓതറൈസേഷനുകൾക്കുള്ള കയറ്റുമതി ബാധ്യത (ഇഒ) കാലയളവ് സാധാരണ അഡ്വാൻസ് ഓതറൈസേഷനുകൾക്ക് തുല്യമായി കൊണ്ടുവന്നിരിക്കുന്നു.

e. നേരത്തെ QCO ഇൻപുട്ടുകൾ ഉപയോഗിച്ചുള്ള AA യുടെ കയറ്റുമതി ബാധ്യതാ കാലയളവ് 180 ദിവസമായി പരിമിതപ്പെടുത്തിയിരുന്നു, അതേസമയം അത്തരം ഇൻപുട്ടുകൾ ഇല്ലാത്ത AA കളുടെ EO 18 മാസമായി പരിമിതപ്പെടുത്തിയിരുന്നു.

f. അന്താരാഷ്ട്ര മികച്ച രീതികളും ഭാവിയെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളും പ്രതിഫലിപ്പിക്കുന്ന ഇന്ത്യയുടെ SCOMET (സ്പെഷ്യൽ കെമിക്കൽസ്, ഓർഗാനിസംസ്, മെറ്റീരിയൽസ്, ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ) പട്ടിക പുതുക്കികൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) ഒരു പരിഷ്കരണം അവതരിപ്പിച്ചു. വാസീനാർ അറേഞ്ച്മെന്റിൽ (WA) നിലവിൽ ചർച്ച ചെയ്യുന്ന 18 നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നവീകരണം, ഇതിന് ഇന്ത്യ പിന്തുണ നൽകിയിട്ടുണ്ട്.

g. വിജ്ഞാപനം ചെയ്ത സാധനങ്ങളുടെ കയറ്റുമതിയിൽ ഏർപ്പെട്ടിരിക്കുന്ന EIC അംഗീകൃത സ്ഥാപനങ്ങളിലെ ടെക്‌നോളജിസ്റ്റുകളുടെ സാധുത കാലയളവ് രണ്ട് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി നീട്ടാൻ എക്‌സ്‌പോർട്ട് ഇൻസ്‌പെക്ഷൻ കൗൺസിൽ (EIC) അംഗീകാരം നൽകി. കയറ്റുമതിക്കായി ഉദ്ദേശിച്ചിട്ടുള്ള സാധനങ്ങളുടെ നിർദ്ദിഷ്ട ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികാരികൾ അംഗീകരിച്ച യോഗ്യതയുള്ള ടെക്‌നോളജിസ്റ്റുകൾ ഈ സ്ഥാപനങ്ങൾക്ക് ഉണ്ടായിരിക്കണം.

vi. ഇ-ഗവേണൻസിന്റെ കാര്യത്തിൽ, ഡിജിഎഫ്ടി, ഇ-ഗവേണൻസ് ആൻഡ് ട്രേഡ് ഫെസിലിറ്റേഷൻ വിഭാഗം വഴി 6 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച അതിന്റെ മുൻനിര പ്രവർത്തനങ്ങൾ തുടർന്നു.

a. ട്രേഡ് കണക്ട് ഇ-പ്ലാറ്റ്‌ഫോമിൽ സോഴ്‌സ് ഫ്രം ഇന്ത്യ (SFI) പ്രകാരം കവറേജ് വിപുലീകരിക്കുന്നതിനായി 2025 ഒക്ടോബർ 29-ന് DGFT ഒരു ട്രേഡ് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലുമൊന്നിൽ കുറഞ്ഞത് 100,000 യുഎസ് ഡോളറിന്റെ കയറ്റുമതി വിറ്റുവരവുള്ള കയറ്റുമതിക്കാരെ ഇപ്പോൾ പരിശോധിച്ച SFI ഡയറക്ടറിയിൽ ഉൾപ്പെടുത്തും. പുതുക്കിയ ചട്ടക്കൂട് പ്രൊഫൈൽ സമ്പൂർണ്ണത, സ്റ്റാൻഡേർഡ് ഡാറ്റ ഫീൽഡുകൾ, ഉൽപ്പന്ന-തല വർഗ്ഗീകരണം, EPC-കളുമായും ഇന്ത്യൻ മിഷനുകളുമായും ഡിജിറ്റൽ സ്ഥിരീകരണ വർക്ക്ഫ്ലോകൾ എന്നിവ മെച്ചപ്പെടുത്തുന്നു. വിശ്വസനീയമായ ഇന്ത്യൻ വിതരണക്കാരുടെ, പ്രത്യേകിച്ച് MSME-കളുടെ ആഗോള കണ്ടെത്തൽ സാധ്യത ശേഷി ശക്തിപ്പെടുത്തുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.

b. കയറ്റുമതി, ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് കാര്യക്ഷമവും പേപ്പർ രഹിതവുമായ സർട്ടിഫിക്കേഷൻ നൽകുന്നതിനായി രാജ്യവ്യാപകമായി അംഗീകൃത പരിശോധന, ഏജൻസികളെ സംയോജിപ്പിക്കുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഭാരത് ആയത്ത് നിർയാത് ലാബ് സേതുവിന്റെ പൈലറ്റ് ഘട്ടം ഡിജിഎഫ്ടി ആരംഭിച്ചു. ട്രേഡ് കണക്ട് ഇ-പ്ലാറ്റ്‌ഫോം വഴി പ്രാപ്യമാകുന്ന ഒരൊറ്റ ഓൺലൈൻ ഇന്റർഫേസിലൂടെ കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ഡിജിറ്റൽ ഒപ്പിട്ട ടെസ്റ്റ് റിപ്പോർട്ടുകൾ തിരയാനും തെരഞ്ഞെടുക്കാനും അപേക്ഷിക്കാനും ട്രാക്ക് ചെയ്യാനും സ്വീകരിക്കാനും ഈ പ്ലാറ്റ്‌ഫോം പ്രാപ്‌തമാക്കുന്നു. ലബോറട്ടറികളുടെ ഓൺ‌ബോർഡിംഗ് 2025 നവംബർ 4 മുതൽ ആരംഭിക്കുന്നു, കൂടാതെ പരിശോധനയ്ക്കുള്ള അപേക്ഷകൾ 2025 നവംബർ 15 മുതൽ തത്സമയമാകും. തുടക്കത്തിൽ ടീ ബോർഡ്, കോഫി ബോർഡ്, റബ്ബർ ബോർഡ് എന്നിവയ്ക്ക് കീഴിലുള്ള ലാബുകളെ പ്രാരംഭ ഘട്ടത്തിൽ ഉൾക്കൊള്ളുന്നു, കമ്മോഡിറ്റി ബോർഡുകൾ, ഇപിസി-എംപാനൽഡ്, സ്വകാര്യ ലബോറട്ടറികൾ എന്നിവയുടെ ഘട്ടം ഘട്ടമായുള്ള ഓൺ‌ബോർഡിംഗ് ഉൾപ്പെടുന്നു. പ്ലാറ്റ്‌ഫോം ഇനിപ്പറയുന്ന ആനുകൂല്യങ്ങൾ നൽകുന്നതിന് ഉദ്ദേശിച്ചുള്ളതാണ്:

  1. ലാബ് പ്രവർത്തനങ്ങളുടെ തത്സമയ ദൃശ്യപരതയിലൂടെ മെച്ചപ്പെട്ട സുതാര്യതയും ഉത്തരവാദിത്തവും.
  2. പരിശോധനയും ക്ലിയറൻസ് നടപടിക്രമങ്ങളും കാര്യക്ഷമമാക്കി പ്രക്രിയകളുടെ സമയം കുറച്ചു
  3. നിയന്ത്രണ പാലനത്തെയും പരസ്പര പ്രവർത്തനക്ഷമതയെയും പിന്തുണയ്ക്കുന്നതിന് ആഗോള ഡാറ്റ സ്റ്റാൻഡേർഡൈസേഷൻ പ്രാപ്തമാക്കി
  4. കയറ്റുമതിക്കാർക്ക് ലാബ് സേവനങ്ങളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനം.
  5. അതിർത്തി കടന്നുള്ള വ്യാപാര ആവാസവ്യവസ്ഥയ്ക്കുള്ളിൽ ഏകോപനം ശക്തിപ്പെടുത്തി.

c. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, വിദേശ വ്യാപാര മേഖലയിലെ ബിസിനസ്സ് എളുപ്പമാക്കൽ മെച്ചപ്പെടുത്തുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ഡിജിറ്റൽ, പ്രക്രിയാധിഷ്ഠിത പരിഷ്കാരങ്ങളുടെ ഒരു പരമ്പര നടപ്പിലാക്കിയിട്ടുണ്ട്.  ഡിജിഎഫ്ടിയുമായി ബന്ധപ്പെട്ട പ്രക്രിയകൾ പൂർണ്ണമായും പേപ്പർ രഹിതവും, ഉപയോക്തൃ സൗഹൃദവും, നാവിഗേറ്റ് ചെയ്യാൻ എളുപ്പവുമാക്കുക എന്ന ലക്ഷ്യത്തോടെ 2020 ജൂലൈ 13-ന് നടപ്പിലാക്കിയ ഡിജിഎഫ്ടി ഐടി സിസ്റ്റം നവീകരണം ഈ ദിശയിലുള്ള ഒരു നിർണായക ചുവടുവയ്പ്പായി വർത്തിച്ചു. ഡിജിഎഫ്ടി രേഖകൾ നൽകുന്നതിനുള്ള സമയം കുറയ്ക്കുക, പങ്കാളി വകുപ്പുകളുമായി തത്സമയ ഡാറ്റ കൈമാറ്റം പ്രാപ്തമാക്കുക, തത്സമയ സ്റ്റാറ്റസ് ട്രാക്കിംഗിലൂടെ കൂടുതൽ സുതാര്യത ഉറപ്പാക്കുക, പേപ്പർ രഹിതവും സമ്പർക്കരഹിതവുമായ ആപ്ലിക്കേഷൻ പ്രോസസ്സിംഗ് പ്രോത്സാഹിപ്പിക്കുക എന്നിവ നവീകരണത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

d. ഈ പരിഷ്കാരങ്ങൾ എൻഡ്-ടു-എൻഡ് ഓട്ടോമേഷൻ, മെച്ചപ്പെട്ട സേവന വിതരണം, കാര്യക്ഷമമായ പങ്കാളി ഇടപെടൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പ്രിഫറൻഷ്യൽ, നോൺ-പ്രിഫറൻഷ്യൽ വിഭാഗങ്ങൾക്കായി ഇ-സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ പ്ലാറ്റ്‌ഫോമിന്റെ അവതരണം കേന്ദ്രീകൃത ഇഷ്യു, ഓൺലൈൻ പരിശോധന എന്നിവ പ്രാപ്തമാക്കി, കൂടാതെ ഫിസിക്കൽ ഡോക്യുമെന്റേഷന്റെ ആവശ്യകത ഇല്ലാതാക്കി. വീഡിയോ കോൺഫറൻസിംഗ് അധിഷ്ഠിത ഇന്റർഫേസായ ജൻ-സുൻവായ്, കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും വ്യാപാര സംബന്ധിയായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി നിയുക്ത ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാൻ അവസരം നൽകി. ഇപിസികൾ, വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ, ഡിജിഎഫ്ടി ഓഫീസുകൾ എന്നിവയുൾപ്പെടെ വിവിധ പങ്കാളികളുമായി സംരംഭകരെയും കയറ്റുമതിക്കാരെയും ബന്ധിപ്പിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ട്രേഡ് കണക്ട് ഇ-പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നു.

e. അഡ്വാൻസ് ഓതറൈസേഷൻ, ഇപിസിജി, അനുബന്ധ എഫ്‌ടിപി പ്രക്രിയകൾ എന്നിവയുടെ ഓട്ടോമേഷനോടൊപ്പം അനുബന്ധം 4H സർട്ടിഫിക്കേഷന്റെ ഡിജിറ്റലൈസേഷനും പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നതിനും, മെച്ചപ്പെട്ട പരിശോധനയ്ക്കും, മികച്ച ചട്ടപാലനത്തിനും കാരണമായി. ഓൺലൈൻ ഇപിസിജി റിഡംപ്ഷൻ സൗകര്യം അന്തിമമാക്കൽ, നിരീക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്.

f. സെൽഫ്-സർട്ടിഫൈഡ് ഇബിആർസികൾ, ആർസിഎംസി സംയോജനം, സ്റ്റാറ്റസ് ഹോൾഡർ സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ മൊഡ്യൂളുകൾ നേരിട്ടുള്ള കൈകാര്യം ചെയ്യൽ കുറയ്ക്കുകയും നടപടിക്രമപരമായ സുതാര്യത മെച്ചപ്പെടുത്തുകയും ചെയ്തു. ക്യുആർ കോഡ്, യുണീക്ക് ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ വാലിഡേഷൻ പോലുള്ള ഡോക്യുമെന്റ് വെരിഫിക്കേഷൻ സംവിധാനങ്ങൾ ഔദ്യോഗിക രേഖകളിലേക്ക് എളുപ്പത്തിലും സുരക്ഷിതമായും പ്രവേശനം സാധ്യമാക്കി.

g. ഇ-കൊമേഴ്‌സ് എക്‌സ്‌പോർട്ട് ഹബ്ബുകൾ (ഇസിഇഎച്ച്) സ്ഥാപിച്ചത് അതിർത്തി കടന്നുള്ള ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾക്കായി വെയർഹൗസിംഗ്, കസ്റ്റംസ് ക്ലിയറൻസ്, ലോജിസ്റ്റിക്‌സ് എന്നിവയെ പിന്തുണച്ചിട്ടുണ്ട്. ഡിജിഎഫ്ടി ട്രേഡ് ഫെസിലിറ്റേഷൻ ആപ്പ്, ഇ-മീറ്റിംഗ് മാനേജ്‌മെന്റ് സിസ്റ്റങ്ങൾ, വെർച്വൽ ഹെൽപ്പ്‌ഡെസ്‌ക് തുടങ്ങിയ അധിക ഡിജിറ്റൽ ഉപകരണങ്ങൾ വിവര വ്യാപനത്തെയും ആപ്ലിക്കേഷൻ ട്രാക്കിംഗിനെയും പിന്തുണച്ചിട്ടുണ്ട്.

h. വിദേശ വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനായി, കോവിഡ്-19, റഷ്യ-യുക്രെയ്ൻ സംഘർഷം എന്നിവയ്ക്കായി സമർപ്പിത ഹെൽപ്പ്‌ഡെസ്‌കുകൾ സ്ഥാപിച്ചു. പലിശ സമത്വ പദ്ധതിക്കായുള്ള നിരീക്ഷണ സംവിധാനങ്ങൾ, റീഫണ്ട് ആപ്ലിക്കേഷൻ മൊഡ്യൂൾ, രൂപ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര വ്യാപാര സെറ്റിൽമെന്റുകൾ സുഗമമാക്കൽ എന്നിവയും നടപ്പിലാക്കിയിട്ടുണ്ട്.

ഈ സംരംഭങ്ങൾ മെച്ചപ്പെട്ട സേവന കാര്യക്ഷമത, രേഖകളുടെ വിശ്വാസ്യതയില്ലായ്മ, ലളിതമാക്കിയ വ്യാപാര പ്രക്രിയകൾ എന്നിവയ്ക്ക് കാരണമായി.

പ്രത്യേക സാമ്പത്തിക മേഖല (SEZ)

2025-ലും, പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥിരമായ നിക്ഷേപം ആകർഷിക്കുകയും പ്രധാന മേഖലകളിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പിന്തുണ നൽകുകയും ചെയ്തു. 2006-ലെ പ്രത്യേക സാമ്പത്തിക മേഖല ചട്ടങ്ങൾ 2025 ജൂൺ 3-ലെ G.S.R. 364(E) വിജ്ഞാപനത്തിലൂടെ ഭേദഗതി ചെയ്തു. സെമികണ്ടക്ടറുകളിലും ഇലക്ട്രോണിക്സ് ഘടക നിർമ്മാണ മേഖലയിലും പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നതിന് ഏറ്റവും കുറഞ്ഞ സമീപ പ്രദേശത്തിന്റെ ആവശ്യകത 10 ഹെക്ടറായി കുറച്ചു. കൂടാതെ, പ്രത്യേക സാമ്പത്തിക മേഖലകൾ DTA-യ്ക്ക് നൽകുന്ന സേവനങ്ങൾക്കായി SoFTEX ഫയൽ ചെയ്യേണ്ടതിന്റെ ആവശ്യകത നീക്കം ചെയ്യുന്നതിനായി  ബിസിനസ് സു​ഗമമാക്കുന്ന വിവിധ നടപടികളും സ്വീകരിച്ചു, കൂടാതെ പ്രോസസ്സിംഗ് ഏരിയ അല്ലാത്തവയെ പ്രോസസ്സിംഗ് ഏരിയയായി വേർതിരിക്കാൻ അനുവദിക്കുന്നതിന് വികസന കമ്മീഷണർമാർക്ക് അധികാരങ്ങൾ നൽകി. ഇതിനുപുറമെ, സെമികണ്ടക്ടറുകൾ/ഇലക്ട്രോണിക് ഘടകങ്ങൾ നിർമ്മിക്കുന്നതിനായി ഗുജറാത്തിലെ സാനന്ദിൽ മൂന്ന് പ്രത്യേക സാമ്പത്തിക മേഖലകളെയും കർണാടകയിലെ ധാർവാഡിൽ ഒന്ന് എന്നതിനെയും യഥാക്രമം 23.06.2025, 23.09.2025, 26.09.2025 തീയതികളിൽ വിജ്ഞാപനം ചെയ്തു. കൂടാതെ, നവ റായ്പൂരിൽ ഒരു ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിനായി ഒരു ഐടി/ഐടിഇഎസ് പ്രത്യേക സാമ്പത്തിക മേഖലയും അരുണാചൽ പ്രദേശിലെ ചാങ്‌ലാങ്ങിലെ ബാലിനോങ്ങിൽ ഒരു മൾട്ടി സെക്ടർ പ്രത്യേക സാമ്പത്തിക മേഖലയും യഥാക്രമം 09.07.2025 നും 30.07.2025 നും വിജ്ഞാപനം ചെയ്തു.

ഗവൺമെന്റ് ഇ മാർക്കറ്റ്‌പ്ലേസ് (GeM):

i. വിവിധ കേന്ദ്ര/സംസ്ഥാന മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംഘടനകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ (PSU-കൾ), പഞ്ചായത്തുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും പൂർണ്ണ സംഭരണം സാധ്യമാക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ഗവൺമെന്റ് ഇ മാർക്കറ്റ്‌പ്ലേസ്. 'മിനിമം ഗവൺമെന്റ്, പരമാവധി ഭരണം' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിനുള്ള ഗവൺമെന്റിന്റെ സംയോജിത ശ്രമങ്ങൾ 2016-GeM-ന്റെ ഉത്ഭവത്തിലേക്ക് നയിച്ചു. കാര്യക്ഷമതയില്ലായ്മയും സുതാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിറഞ്ഞ, കാലാകാലങ്ങളായി നിലനിൽക്കുന്ന മാനുവൽ പൊതു സംഭരണ ​​പ്രക്രിയകൾ ഇല്ലാതാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓൺലൈൻ പോർട്ടൽ സ്ഥാപിതമായത്. ഗവൺമെന്റിലെ  വാങ്ങുന്നവർക്ക് ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ഇന്ത്യയിലുടനീളം വിൽപ്പനക്കാരിൽ നിന്നും സേവന ദാതാക്കളിൽ നിന്നും ഉൽപ്പന്നങ്ങളും സേവനങ്ങളും നേരിട്ട് വാങ്ങുന്നതിനുള്ള ഒരു പേപ്പർ രഹിത, പണരഹിത, സമ്പർക്കരഹിത ആവാസവ്യവസ്ഥയാണ് GeM. പൊതു സംഭരണ ​​സംവിധാനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും എല്ലാ പങ്കാളികൾക്കും ശാശ്വതമായ മാറ്റം വരുത്തുന്നതിനും ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനൊപ്പം വരുന്ന ചടുലതയും വേഗതയും ഉപയോഗപ്പെടുത്തുന്നതിനാണ് GeM വിഭാവനം ചെയ്തത്. വെണ്ടർ രജിസ്ട്രേഷനും വാങ്ങുന്നവരുടെ ഇനം തിരഞ്ഞെടുപ്പും മുതൽ സാധനങ്ങൾ സ്വീകരിക്കുന്നതും സമയബന്ധിതമായി പണമടയ്ക്കുന്നതും വരെയുള്ള സംഭരണ ​​പ്രക്രിയയുടെ മുഴുവൻ ശ്രേണിയും GeM ഉൾക്കൊള്ളുന്നു.

ii. GeM-ൽ ഇതുവരെ ലഭിച്ചിട്ടുള്ള മൊത്തം ഓർഡറുകളുടെ എണ്ണം 3.27 കോടിയോടടുത്താണ്, തുടക്കം മുതൽ ₹16.41 ലക്ഷം കോടിയിൽ അധികം GMV ഉം സേവനങ്ങളുടെ GMV ഉം ₹7.94 ലക്ഷം കോടിയിൽ അധികവും, 2025 നവംബർ 30 വരെ ആരംഭിച്ചതിനുശേഷം ഉൽപ്പന്നങ്ങളുടെ GMV ഉം ₹8.47 ലക്ഷം കോടിയിൽ എത്തി.

iii. 10,894-ലധികം ഉൽപ്പന്ന വിഭാഗങ്ങളും 348-ലധികം സേവന വിഭാഗങ്ങളും പോർട്ടലിൽ ഉണ്ട്, കൂടാതെ 1.67 ലക്ഷത്തിലധികം വാങ്ങുന്നവരുടെ സംഘടനകളും ഇവിടെയുണ്ട്. കൂടാതെ, 24 ലക്ഷത്തിലധികം പ്രൊഫൈൽ പൂർത്തിയായ വിൽപ്പനക്കാരും സേവന ദാതാക്കളും GeM-ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

iv. സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ (MSE) GeM-ൽ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്, പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത 11 ലക്ഷത്തിലധികം MSE-കൾ മൊത്തം ഓർഡർ മൂല്യത്തിന്റെ 44.8% സംഭാവന ചെയ്യുന്നു. 2025 നവംബർ 30 വരെ ഈ സംരംഭങ്ങൾക്ക് മൊത്തത്തിൽ 7.35 ലക്ഷം കോടിയിലധികം മൂല്യമുള്ള ഓർഡറുകൾ ലഭിച്ചു.

 

v. 2025-26 സാമ്പത്തിക വർഷത്തിലെ പ്രധാന നേട്ടങ്ങളും പുതിയ പ്രവർത്തനങ്ങളും

  • നാഴികക്കല്ല് നേട്ടങ്ങൾ - ₹15 ലക്ഷം കോടി GMV: തുടക്കം മുതൽ GeM-ന്റെ മൊത്തം GMV ₹15 ലക്ഷം കോടി കടന്ന് 2025 നവംബർ 30-ഓടെ ₹16.41 ലക്ഷം കോടിയിലെത്തി. ഗവൺമെന്റിന്റെ എല്ലാ തലങ്ങളിലും GeM-ന്റെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയും ദേശീയ സംഭരണ ​​ആവാസവ്യവസ്ഥയിലേക്കുള്ള അതിന്റെ വർദ്ധിച്ചുവരുന്ന സംഭാവനയെയും ഈ നേട്ടം എടുത്തുകാണിക്കുന്നു.
  • GeM-ലെ MSE-കൾ 11 ലക്ഷം കവിഞ്ഞു: GeM രജിസ്റ്റർ ചെയ്ത MSE-കൾ 11 ലക്ഷം  കടന്നിരിക്കുന്നു, 2025-26 സാമ്പത്തിക വർഷത്തിൽ GMV-യിലെ അവരുടെ വിഹിതം 44.8% ആണ്, ഇത് നിർബന്ധിത 25% സംഭരണ ​​ലക്ഷ്യത്തേക്കാൾ ഗണ്യമായി കൂടുതലാണ്. പൊതു സംഭരണത്തിൽ MSE പങ്കാളിത്തം സാധ്യമാക്കുന്നതിൽ GeM-ന്റെ നിർണായക പങ്ക് ഇത് ശക്തിപ്പെടുത്തുന്നു.
  • കോഷൻ ഡെപ്പോസിറ്റ് ഒഴിവാക്കൽ: ബിസിനസ്സ് എളുപ്പമാക്കുന്നതിനുള്ള ഏറ്റവും പുതിയ നയ തീരുമാനത്തിന് അനുസൃതമായി, എല്ലാ വിൽപ്പനക്കാർക്കും സേവന ദാതാക്കൾക്കും GeM-ൽ കോഷൻ മണി ഡെപ്പോസിറ്റ് ആവശ്യകത നീക്കം ചെയ്തിട്ടുണ്ട്. ഇതിനകം തുക നിക്ഷേപിച്ച വിൽപ്പനക്കാർക്ക് GeM പോർട്ടലിൽ ലഭ്യമായ കോഷൻ തുക ഡാഷ്‌ബോർഡ് വഴി അത് പിൻവലിക്കാം. ഈ നീക്കം ഓൺ‌ബോർഡ് വിൽപ്പനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • നിരക്ക് കരാർ പ്രവർത്തനത്തിന്റെ അവതരണം: ​ഗവൺമെന്റിലെ വാങ്ങുന്നവരുടെ ആവർത്തിച്ചുള്ള സംഭരണങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനായി GeM നിരക്ക് കരാർ പ്രവർത്തനത്തെ അവതരിപ്പിച്ചു. ഇത് ആവർത്തിച്ചുള്ള ടെൻഡറിംഗ് ഇല്ലാതെ കാര്യക്ഷമതയും വേഗത്തിലുള്ള ഓർഡറിംഗും ഉറപ്പാക്കും.

vi. പ്രധാന ധാരണാപത്രങ്ങൾ:

  • IN-SPACe-യുമായുള്ള ധാരണാപത്രം: 2025 ഏപ്രിൽ 16-ന്, GeM ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററുമായി (IN-SPACe) ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. തദ്ദേശീയ ബഹിരാകാശ സാങ്കേതിക ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ദൃശ്യപരത, പ്രവേശനക്ഷമത, സ്വീകരണം എന്നിവ ​ഗവൺമെന്റ് വകുപ്പുകളിലുടനീളം വർദ്ധിപ്പിക്കുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.

 

  • DFI-യുമായുള്ള ധാരണാപത്രം: 2025 ഏപ്രിൽ 21-ന്, രാജ്യത്തുടനീളമുള്ള 200-ലധികം ഡ്രോൺ OEM-കളെ പ്രതിനിധീകരിക്കുന്ന ഒരു പ്രമുഖ വ്യവസായ നേതൃത്വത്തിലുള്ള, ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ഡ്രോൺ ഫെഡറേഷൻ ഇന്ത്യ (DFI)യുമായി GeM ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. പൊതു സംഭരണത്തിൽ ഡ്രോൺ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ തന്ത്രപരമായ പങ്കാളിത്തം.
  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള ധാരണാപത്രം: #GeMSahay സംരംഭത്തിന് കീഴിൽ GeM-ൽ രജിസ്റ്റർ ചെയ്ത വിൽപ്പനക്കാർക്കും സേവന ദാതാക്കൾക്കും കൊളാറ്ററൽ രഹിത, ഹ്രസ്വ ടിക്കറ്റ്, ഹ്രസ്വകാല താങ്ങാനാവുന്ന വായ്പകൾ തടസ്സമില്ലാതെ സുഗമമാക്കുന്നതിനുള്ള ശ്രമത്തിൽ, 2025 മെയ് 6-ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി GeM ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.
  • AJNIFM-മായുള്ള ധാരണാപത്രം: 2025 സെപ്റ്റംബർ 24-ന്, ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഒരു പ്രമുഖ സ്ഥാപനമായ അരുൺ ജെയ്റ്റ്ലി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്‌മെന്റുമായി (AJNIFM) GeM ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.
  • കെയർഎഡ്ജ് റേറ്റിംഗ്സ് ലിമിറ്റഡുമായുള്ള ധാരണാപത്രം: 2025 ഒക്ടോബർ 8-ന്, ശേഷി വർദ്ധിപ്പിക്കൽ, മേഖലാ ഗവേഷണം, വിജ്ഞാന കൈമാറ്റം, സംയുക്ത പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ സഹകരിക്കുന്നതിനും ഒരു വിജ്ഞാന പങ്കാളിയായി GeM സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുമായി GeM കെയർഎഡ്ജ് റേറ്റിംഗ്സ് ലിമിറ്റഡുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.
  • NCGG-യുമായുള്ള ധാരണാപത്രം: 2025 ഒക്ടോബർ 08-ന്, അക്കാദമിക് & പോളിസി ഗവേഷണം, സുതാര്യമായ സംഭരണം, സംയുക്ത പ്രസിദ്ധീകരണങ്ങൾ എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി GeM നാഷണൽ സെന്റർ ഫോർ ഗുഡ്സ് ഗവേണൻസ് (NCGG) മായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.
  • ന്യൂഡൽഹി ഐഐപിഎയുമായി ധാരണാപത്രം: ഭാവിക്ക് തയ്യാറായ, അറിവ് അടിസ്ഥാനമാക്കിയുള്ള പൊതു സംഭരണ ​​ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി 2025 ഒക്ടോബർ 31-ന്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനുമായി (ഐഐപിഎ) GeM ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.
  • ഇപിഎഫ്ഒയുമായുള്ള ധാരണാപത്രം: 2025 നവംബർ 1-ന്, ഭാരത് മണ്ഡപത്തിൽ നടന്ന ഇപിഎഫ്ഒ സ്ഥാപക ദിന പരിപാടിയിൽ, കേന്ദ്ര തൊഴിൽ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യയുടെ സാന്നിധ്യത്തിൽ; പുറമെയുള്ള മനുഷ്യ വിഭവശേഷി സേവനങ്ങളിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും നിയമപാലനം ശക്തിപ്പെടുത്തുന്നതിനുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (ഇപിഎഫ്ഒ) GeM ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ പങ്കാളിത്തത്തിലൂടെ, സേവന ദാതാക്കളുടെ പ്രൊവിഡന്റ് ഫണ്ട് സംഭാവനകളുടെ പ്രതിമാസ പരിശോധന സുഗമമാക്കുന്ന സിസ്റ്റം-ലെവൽ സംയോജനം പ്രാപ്തമാക്കുന്നതിന് GeM ഉം  ഇപിഎഫ്ഒയും ഒരുമിച്ച് പ്രവർത്തിക്കും, അതുവഴി നിയമങ്ങളുടെ പാലനം ഉറപ്പാക്കും.
  • യുഎൻ വിമണുനമായുള്ള ധാരണാപത്രം: 2025 നവംബർ 20-ന് ന്യൂഡൽഹിയിൽ, ഇന്ത്യയുടെ പൊതു സംഭരണ ​​ആവാസവ്യവസ്ഥയിലേക്ക്, പ്രത്യേകിച്ച് അനൗപചാരിക മേഖലയിൽ നിന്നുള്ള വനിതാ സംരംഭകരുടെ ശാക്തീകരണവും സംയോജനവും ശക്തിപ്പെടുത്തുന്നതിനായി GeM യുഎൻ വിമണുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. ലിംഗഭേദമന്യേ പ്രതികരിക്കുന്ന സംഭരണം പ്രോത്സാഹിപ്പിക്കുക, #Womaniya സംരംഭത്തിന് കീഴിൽ സ്ത്രീകൾ നയിക്കുന്ന ബിസിനസുകൾക്കുള്ള വിപണി പ്രവേശനം വിപുലീകരിക്കുക, പ്രചാരണം, അവബോധം, ശേഷി വർദ്ധിപ്പിക്കൽ ശ്രമങ്ങൾ എന്നിവ സംയുക്തമായി ഏറ്റെടുക്കുക എന്നിവയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം. പൊതു സംഭരണത്തിൽ മികച്ച രീതികൾ സ്വീകരിക്കുന്നതിനെയും ഇത് പിന്തുണയ്ക്കുകയും ലിംഗസമത്വത്തെക്കുറിച്ചുള്ള 5 യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു.

vii. സംഭരണ ​​ലാഭം | വിശ​ദ പഠനങ്ങൾ തിരഞ്ഞെടുക്കുക

  • പ്രൊഡ്യൂസേഴ്സ് റെസ്പോൺസിബിലിറ്റി പോർട്ടലിനെ ഏകീകൃത പോർട്ടലാക്കി മാറ്റുന്നതിനായി പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFC) കണക്കാക്കിയ ₹13.7 കോടി രൂപയുടെ  ലേലത്തിൽ 18% ലാഭം നേടി.
  • മൾട്ടി-പ്രോട്ടോക്കോൾ ലേബൽ സ്വിച്ചിംഗ് (MPLS) സേവനങ്ങൾക്കായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ₹22.8 കോടി രൂപയുടെ കണക്കാക്കിയ ലേലത്തിൽ ~19% ലാഭം നേടി.
  • സൗത്ത്-ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (SECL) ₹1,702 കോടി രൂപയുടെ സംയുക്ത ഖനന സേവനങ്ങളിൽ 19% ലാഭം നേടി.

viii. സവിശേഷ കരാറുകൾ | വിശദ പഠനങ്ങൾ തിരഞ്ഞെടുക്കുക

  • ഇന്ത്യൻ നാവികസേന- 4 AR അധിഷ്ഠിത വെൽഡിംഗ് സിമുലേറ്ററിന്റെ ഇൻസ്റ്റാളേഷനും സജ്ജീകരണവും (~₹86 ലക്ഷം).
  • വനം വകുപ്പ്, ഗുജറാത്ത് GIS സർവേയും 20,000 ഹെക്ടർ വനഭൂമിയുടെ അതിർത്തി നിർണ്ണയവും (₹64 ലക്ഷം).
  • ഊർജ്ജ വകുപ്പ്, ഒഡിഷ 10 വർഷത്തേക്ക് സോളാർ പവർ പ്ലാന്റിന്റെ വിതരണം, ഇൻസ്റ്റാളേഷൻ, പരിപാലനം (₹41 കോടി).
  • യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ജില്ലാതല ആധാർ സേവാ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും നടത്തുകയും ചെയ്യുന്നു (₹3,427 കോടി).

പൊതു സംഭരണത്തിൽ ഒരു പരിവർത്തനാത്മക പ്ലാറ്റ്‌ഫോം എന്ന നിലയിൽ GeM അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരുന്നു, ഭരണത്തിന്റെ എല്ലാ തലങ്ങളിലും സുതാര്യത, കാര്യക്ഷമത, ഉൾപ്പെടുത്തൽ, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുന്നു. തുടർച്ചയായ നവീകരണം, പ്രക്രിയ പരിഷ്കാരങ്ങൾ, പങ്കാളികളുടെ ഇടപെടൽ എന്നിവയിലൂടെ, ഡിജിറ്റൽ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്നിവയുടെ ദർശനം മുന്നോട്ട് കൊണ്ടുപോകാൻ GeM പ്രതിജ്ഞാബദ്ധമാണ്.

പ്ലാന്റേഷൻ ബോർഡുകൾ (കോഫി ബോർഡ്, റബ്ബർ ബോർഡ്, ടീ ബോർഡ്, സ്പൈസസ് ബോർഡ്)

  • 2025-26 സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കാപ്പി കയറ്റുമതി 1176.31 മില്യൺ യുഎസ് ഡോളറായിരുന്നു, ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ ഏകദേശം 12% കൂടുതലാണ്. 2025-26 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ തേയില കയറ്റുമതി 605.90 മില്യൺ യുഎസ് ഡോളറിലെത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 526.14 മില്യൺ യുഎസ് ഡോളറായിരുന്നു, ഇത് 15.16% വളർച്ചയാണ് കാണിക്കുന്നത്.
  • 2021-2022 ൽ ആരംഭിച്ചതും വടക്കുകിഴക്കൻ മേഖലയിൽ 200,000 ഹെക്ടർ സ്ഥലത്ത് റബ്ബർ തോട്ടങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതുമായ INROAD പദ്ധതിയുടെ കീഴിൽ, 1,79,376 ഹെക്ടർ സ്ഥലത്ത് (2025 ഒക്ടോബർ വരെ) മൊത്തം നടീൽ പൂർത്തിയായി.
  • ദേശീയ മഞ്ഞൾ ബോർഡിന്റെ (NTB) ആസ്ഥാനം 2025 ജൂൺ 29 ന് ബഹു. കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ തെലങ്കാനയിലെ നിസാമാബാദിൽ ഉദ്ഘാടനം ചെയ്തു.
  • ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയുടെ (IPC) 53-ാമത് വാർഷിക സമ്മേളനങ്ങളും യോ​ഗങ്ങളും (ASM) അന്താരാഷ്ട്ര സ്‌പൈസ് എക്സിബിഷനോടൊപ്പം സ്‌പൈസസ് ബോർഡ് ഇന്ത്യയും ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയും സംയുക്തമായി 2025 ഒക്ടോബർ 28 മുതൽ 30 വരെ കൊച്ചിയിലെ ലെ മെറിഡിയനിൽ സംഘടിപ്പിച്ചു.
  • CCSCH (കോഡെക്സ് കമ്മിറ്റി ഓൺ സ്‌പൈസസ് ആൻഡ് ക്യുലിനറി ഹെർബ്‌സ്) യുടെ 8-ാമത് സെഷന് 2025  ഒക്ടോബർ 13–17 വരെ ഗുവാഹത്തിയിൽ സ്‌പൈസസ് ബോർഡ് ആതിഥേയത്വം വഹിച്ചു. CCSCH8 സമയത്ത്,   വലിയ ഏലം, വാനില, മല്ലി -എന്നിവയ്ക്കായുള്ള മൂന്ന് പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അന്തിമമാക്കുകയും കോഡെക്സ് അലിമെന്റേറിയസ് കമ്മീഷൻ സ്വീകരിക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു.
  • സുഗന്ധവ്യഞ്ജനങ്ങൾക്കും പാചകസസ്യങ്ങൾക്കും വേണ്ടിയുള്ള കോഡെക്സ് കമ്മിറ്റിയുടെ (CCSCH8) എട്ടാം സെഷൻ:

a. റോമിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഡെക്സ് അലിമെന്റേറിയസ് കമ്മീഷൻ (CAC), അന്താരാഷ്ട്രതലത്തിൽ യോജിച്ച ഭക്ഷ്യ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്ന 194 അംഗ രാജ്യങ്ങളുടെ ഒരു അന്തർ​ഗവൺമെന്റൽ സ്ഥാപനമാണ്, കൂടാതെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു റഫറൻസായി WTO ഇതിനെ അംഗീകരിച്ചിട്ടുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾക്കും പാചക സസ്യങ്ങൾക്കും യോജിച്ച മാനദണ്ഡങ്ങളുടെ അഭാവം തിരിച്ചറിഞ്ഞ ഇന്ത്യ, 2012 ൽ സ്പൈസസ് ബോർഡ് വഴി ഒരു സമർപ്പിത കോഡെക്സ് കമ്മിറ്റി സ്ഥാപിക്കാൻ നിർദ്ദേശിച്ചു. 2013 ജൂലൈയിൽ നടന്ന CAC യുടെ 36-ാമത് സെഷനിൽ ഈ നിർദ്ദേശം അംഗീകരിക്കപ്പെട്ടു, ഇത് ഇന്ത്യ ആതിഥേയ രാജ്യമായും സ്പൈസസ് ബോർഡ് ആതിഥേയ സംഘടനയായും CCSCH രൂപീകരിക്കുന്നതിലേക്ക് നയിച്ചു. കമ്മിറ്റിയുടെ അധ്യക്ഷനും ഇന്ത്യയാണ്. അതിന്റെ തുടക്കം മുതൽ, സ്പൈസസ് ബോർഡ് CCSCH കമ്മിറ്റിയുടെ എട്ട് സെഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

b. സുഗന്ധദ്രവ്യങ്ങളുടെയും പാചക സസ്യങ്ങളുടെയും (CCSCH8) കോഡെക്സ് കമ്മിറ്റിയുടെ എട്ടാം സെഷൻ 2025 ഒക്ടോബർ 13 മുതൽ 17 വരെ അസമിലെ ഗുവാഹത്തിയിൽ ചേർന്നു. 27 അംഗ രാജ്യങ്ങൾ, ഒരു അംഗ സംഘടന (EU), ഒരു നിരീക്ഷക സംഘടന (ISO) എന്നിവയിൽ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തത്തോടെ സെഷൻ വിജയകരമായി സമാപിച്ചു. CCSCH8 സമയത്ത്, മൂന്ന് പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ - വലിയ ഏലം, വാനില, മല്ലി -എന്നിവ അന്തിമമാക്കുകയും കോഡെക്സ് അലിമെന്റേറിയസ് കമ്മീഷൻ സ്വീകരിക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. രുചി രസതന്ത്രത്തിന്റെ സങ്കീർണ്ണതയും സംസ്കരണ രീതികളുടെ വൈവിധ്യവും കാരണം വാനില നിലവാരത്തിന്റെ വികസനത്തിന് വിപുലമായ ചർച്ചകൾ ആവശ്യമായി വന്നു. ശാസ്ത്രീയമായി മികച്ചതും അന്താരാഷ്ട്രതലത്തിൽ സ്വീകാര്യവുമായ മാനദണ്ഡങ്ങൾ നൽകുന്നതിന് ശക്തമായ ആഗോള സഹകരണം ഇതിന്റെ പൂർത്തീകരണം പ്രതിഫലിപ്പിക്കുന്നു. വലിയ ഏലം, വാനില, മല്ലി എന്നിവയ്‌ക്കായി യോജിച്ച മാനദണ്ഡങ്ങൾ സ്വീകരിക്കുന്നത് വ്യക്തവും ഏകീകൃതവുമായ ഗുണനിലവാര ആവശ്യകതകൾ നൽകുന്നതിലൂടെ ആഗോള വ്യാപാരം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ ഏലം, മല്ലി എന്നിവയുടെ പ്രധാന കയറ്റുമതിക്കാരായ ഇന്ത്യയ്ക്ക് ഈ സംഭവവികാസങ്ങൾ പ്രത്യേക പ്രാധാന്യമർഹിക്കുന്നു. വാനിലയ്‌ക്കുള്ള ഏകീകൃത അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ആഗോള വ്യാപാരത്തിൽ സ്ഥിരതയെയും വിശ്വാസത്തെയും പിന്തുണയ്ക്കും, എന്നിരുന്നാലും ഇന്ത്യ പ്രധാനമായും ഈ ഉല്പന്നത്തിന്റെ ഇറക്കുമതിക്കാരനാണ്.

c. എട്ടാം സെഷന്റെ സമാപനത്തിൽ, കമ്മിറ്റി ഇതുവരെ 19 സുഗന്ധവ്യഞ്ജനങ്ങൾ ഉൾക്കൊള്ളുന്ന 17 പൂർണ്ണ അന്താരാഷ്ട്ര കോഡെക്സ് മാനദണ്ഡങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയിൽ: (1) കറുപ്പ്/വെളുപ്പ്/പച്ച കുരുമുളക്, (2) ജീരകം, (3) തോട്ടത്തുളസി, (4) രാമതുളസി, (5) പനിക്കൂർക്ക, (6) ഇഞ്ചി, (7) വെളുത്തുള്ളി, (8) ഗ്രാമ്പൂ, (9) മുളക്, പപ്രിക, (10) ജാതിക്ക, (11) കുങ്കുമം, (12) മഞ്ഞൾ, (13) ചെറിയ ഏലം, (14) സുഗന്ധവ്യഞ്ജനങ്ങൾ, ജുനൈപ്പർ ബെറികൾ, തക്കോലം, (15) വാനില, (16) മല്ലി, (17) വലിയ ഏലം എന്നിവയ്ക്കുള്ള മാനദണ്ഡങ്ങൾ ഉൾപ്പെടുന്നു.

d. CCSCH സെക്രട്ടേറിയറ്റ് എന്ന നിലയിൽ, സ്‌പൈസസ് ബോർഡ് സെഷന്റെ ഓർഗനൈസേഷൻ ഏകോപിപ്പിക്കുകയും അംഗങ്ങളുടെ പങ്കാളിത്തം സുഗമമാക്കുകയും സെഷൻ രേഖകൾ തയ്യാറാക്കുകയും കോഡെക്സ് നടപടിക്രമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുകയും ചെയ്തു. ആഗോള സുഗന്ധവ്യഞ്ജന മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തെയും സുഗന്ധവ്യഞ്ജനങ്ങളിൽ ന്യായവും സുരക്ഷിതവും സുതാര്യവുമായ അന്താരാഷ്ട്ര വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെയും ഈ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നു.

ECGC

  • WT-ECIB പ്രകാരം ഈ‌ടുരഹിത സംരക്ഷണം: ഈടുകളോ മൂന്നാം കക്ഷി ഗ്യാരണ്ടിയോ നൽകാൻ കഴിയാത്ത MSE കയറ്റുമതിക്കാർക്കിടയിൽ കയറ്റുമതി ക്രെഡിറ്റ് പ്രോത്സാഹിപ്പിക്കുന്നതിനായി, 2025 ജൂലൈ 1 മുതൽ ECGC 'ഈടുരഹിത സംരക്ഷണം' വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതി അവതരിപ്പിച്ചു. WT-ECIB പ്രകാരം ബാങ്കുകൾ നടത്തുന്ന കൊളാറ്ററൽ-ഫ്രീ എക്സ്പോർട്ട് ക്രെഡിറ്റ് ലെൻഡിംഗിനെ പിന്തുണയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം, അധിക പ്രീമിയം ഇല്ലാതെ ₹10 കോടി വരെയുള്ള കയറ്റുമതി വായ്പ പ്രവർത്തന മൂലധന പരിധികൾക്കായി ലഭിക്കും. ഇത് ബാങ്കുകളെ MSE-കൾക്ക് ഉദാരമായ വായ്പ വാഗ്ദാനം ചെയ്യാൻ പ്രാപ്തമാക്കും.
  • WT-ECIB പ്രകാരം അധിക പ്രീമിയം ഇല്ലാതെ മെച്ചപ്പെടുത്തിയ സംരക്ഷണം: ഒക്ടോബർ 1, 2025 മുതൽ ഇൻഷുറൻസ് ചെലവ് കുറയ്ക്കുന്നതിനും ബിസിനസ്സ് എളുപ്പമാക്കുന്നതിനും, കമ്പനി യോഗ്യതയുള്ള ബാങ്കുകൾക്കും അക്കൗണ്ടുകൾക്കും ₹50 കോടി വരെയുള്ള അവരുടെ കയറ്റുമതി ക്രെഡിറ്റ് വായ്പകൾക്ക് 90% വർദ്ധിപ്പിച്ച സംരക്ഷണം വാഗ്ദാനം ചെയ്യുന്നു, ഇതിന്റെ മുൻ പരിധി ₹20 കോടി വരെയായിരുന്നു, .
  • രാജ്യങ്ങളുടെ തന്ത്രപരമായ അവലോകനം: ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനും യുഎസ് തീരുവ വർദ്ധനവ് മൂലമുണ്ടാകുന്ന വ്യാപാര തടസ്സത്തിനും ഇടയിൽ, നിക്ഷേപം ഉദാരമാക്കുന്നതിനും വിപണി വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി ECGC രാജ്യ റേറ്റിംഗുകളുടെ തന്ത്രപരമായ അവലോകനം നടത്തി. യുഎസ് തീരുവ തടസ്സങ്ങൾ മറികടക്കാൻ, 24 രാജ്യങ്ങളുടെ  റേറ്റിംഗുകൾ 2025 സെപ്റ്റംബർ 19 മുതൽ അപ്‌ഗ്രേഡ് ചെയ്‌തു, അതുവഴി ഈ രാജ്യങ്ങളുടെ ഇൻഷുറൻസ് ചെലവ് കുറയ്ക്കുന്നു. ഇത് കയറ്റുമതിക്കാരെ, പ്രത്യേകിച്ച് എം‌എസ്‌ഇകളെ, അവരുടെ ബിസിനസ്സ് നഷ്ട സാധ്യത ഒഴിവാക്കുന്നതിനും ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, കിഴക്കൻ ഏഷ്യ, മറ്റ് വളർന്നുവരുന്ന വിപണികൾ തുടങ്ങിയ പുതിയ കയറ്റുമതി ലക്ഷ്യസ്ഥാനങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും സഹായിക്കും, അതുവഴി തീരുവ, സംരക്ഷണ നയങ്ങൾ അല്ലെങ്കിൽ നിയന്ത്രിത വിപണി ലഭ്യത എന്നിവയാൽ ബാധിക്കപ്പെട്ട വിപണികളിലേക്കുള്ള അമിത വിധേയത്വം കുറയ്ക്കും.
  • ക്ലെയിമുകൾ പരിഹരിക്കുന്നതിനുള്ള ലളിതമായ നടപടിക്രമം: മികച്ച സേവനം നൽകുന്നതിനും ഹ്രസ്വകാല (എസ്‌ടി)- ഇസിഐബി പ്രകാരം ക്ലെയിമുകൾ തീർപ്പാക്കുന്നതിനുള്ള ടേൺഅറൗണ്ട് സമയം മെച്ചപ്പെടുത്തുന്നതിനും, ₹5 കോടി വരെയുള്ള പരിധികൾക്കുള്ള ഇസിഐബി ക്ലെയിമുകൾ തീർപ്പാക്കുന്നതിനുള്ള നടപടിക്രമം കമ്പനി ലളിതമാക്കിയിരുന്നു, രേഖകളുടെ ആവശ്യകത കുറച്ചുകൊണ്ട്, ഉദാഹരണത്തിന്, 2024 മാർച്ച് 1. അനുവദിച്ച കയറ്റുമതി ക്രെഡിറ്റ് പരിധികൾ പരിഗണിക്കാതെ, കയറ്റുമതിക്കാരന്റെയോ ഗ്രൂപ്പിന്റെയോ ₹10 കോടി വരെ അറ്റ ​​മൂലധന കുടിശ്ശികയുള്ള ക്ലെയിമുകൾ പരിഗണിക്കുന്നതിനായി 2025 ഫെബ്രുവരി 1 മുതൽ പദ്ധതിയുടെ വ്യാപ്തി കൂടുതൽ പരിഷ്കരിച്ചു.
  • ഫാക്കൽറ്റേറ്റീവ് റീഇൻഷുറൻസ്: ചെലവ് കുറഞ്ഞതും സ്ഥിരതയുള്ളതുമായ റീഇൻഷുറൻസ് പിന്തുണ നേടുക എന്ന ലക്ഷ്യത്തോടെ, ഫാക്കൽറ്റേറ്റീവ് റീഇൻഷുറൻസ് ക്രമീകരണങ്ങൾക്കായി കമ്പനി എക്‌സ്‌പോർട്ട് ക്രെഡിറ്റ് ഏജൻസികളുമായി (ഇസിഎ) പങ്കാളിത്തം ആരംഭിച്ചു. വിപണിയിലെ അസ്ഥിരതയുടെ കാലഘട്ടങ്ങളിൽ, സ്വകാര്യ റീഇൻഷുറർമാർ അവരുടെ ശേഷി കുറയ്ക്കുകയോ ചില രാജ്യങ്ങളെ പിന്തുണയ്ക്കാതിരിക്കുകയോ ചെയ്തേക്കാം, വാണിജ്യ വിപണികൾ പിന്നോട്ട് പോകുമ്പോഴും സ്ഥിരത നൽകുന്ന തരത്തിൽ ഇസിഎ അടിസ്ഥാനമാക്കിയുള്ള റീഇൻഷുറൻസ് കവറുകൾ കയറ്റുമതിക്കാർക്ക് തുടർച്ച ഉറപ്പാക്കുന്നു.
  • ഫാക്കൽറ്റേറ്റീവ് ഇൻവേർഡ് റീഇൻഷുറൻസ്: കമ്പനി അതിന്റെ ബിസിനസ് വിപുലീകരണത്തിന്റെയും വൈവിധ്യവൽക്കരണത്തിന്റെയും തന്ത്രത്തിന്റെ ഭാഗമായി 2025 മെയ് 29 മുതൽ ഫാക്കൽറ്റേറ്റീവ് ഇൻവേർഡ് റീഇൻഷുറൻസ് അവതരിപ്പിച്ചു. ചില ഇന്ത്യൻ ഘടകങ്ങൾ/സേവനങ്ങൾ ഉൾപ്പെടുന്ന എംഎൽടി പ്രോജക്റ്റുകൾക്ക് ഇൻവേർഡ് റീഇൻഷുറൻസ് വാഗ്ദാനം ചെയ്യും. കമ്പനിയുടെ ഗിഫ്റ്റ് സിറ്റി ഐഎഫ്എസ്‌സി ഇൻഷുറൻസ് ഓഫീസിൽ (ഐഐഒ) നിന്ന് യുഎസ് ഡോളറിൽ (യുഎസ്ഡി) പരിരക്ഷ നൽകുന്നതാണ്.

ITPO

  • 2025 ഫെബ്രുവരി 1 മുതൽ 3 വരെ ചെന്നൈയിൽ ITPO ആണ് ഇന്ത്യ ഇന്റർനാഷണൽ ലെതർ ഫെയറിന്റെ (IILF) 38-ാമത് പതിപ്പ് സംഘടിപ്പിച്ചത്. കൗൺസിൽ ഫോർ ലെതർ എക്‌സ്‌പോർട്ട്‌സ് (CLE), സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CLRI), ഇന്ത്യൻ ഷൂ ഫെഡറേഷൻ (ISF), ഇന്ത്യൻ ഫിനിഷ്ഡ് ലെതർ മാനുഫാക്‌ചറേഴ്‌സ് ആൻഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ (IFLMEA), ഇന്ത്യൻ ഫുട്‌വെയർ കമ്പോണന്റ്‌സ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ (IFCOMA), ഫുട്‌വെയർ ഡിസൈൻ & ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI) എന്നിവയുൾപ്പെടെ പ്രധാന വ്യവസായ സംഘടനകളുമായി അടുത്ത സഹകരണത്തോടെയാണ് മേള നടന്നത്. 330 ഇന്ത്യക്കാരും 61 വിദേശ പങ്കാളികളും ഉൾപ്പെടുന്ന ആകെ 491 കമ്പനികൾ IILF 2025-ൽ പങ്കെടുത്തു, 11,022 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു പ്രദർശന സ്ഥലം ഒന്നിച്ച് കൈവശപ്പെടുത്തി. 49 രാജ്യങ്ങളിൽ നിന്നുള്ള 248 വിദേശ സന്ദർശകരും 16,997 ഇന്ത്യൻ സന്ദർശകരും ഉൾപ്പെടെ ഏകദേശം 17,245 ബിസിനസ്സ് സന്ദർശകർ മേളയിൽ പങ്കെടുത്തു.
  • 2025 ജനുവരി 23 മുതൽ 29 വരെ ഗുവാഹത്തിയിലെ ചാന്ദ്മാരി ഫീൽഡിൽ അസം ​ഗവൺമെന്റിന്റെ എംഎസ്എംഇ മന്ത്രാലയവുമായി സഹകരിച്ച് നടന്ന 14-ാമത് ഈസ്റ്റ് ഹിമാലയൻ വ്യാപാരമേളയും ഒന്നാം ഈസ്റ്റ് ഹിമാലയൻ അഗ്രി എക്സ്പോ 2025 ഉം വടക്കുകിഴക്കൻ മേഖലയുടെ ഊർജ്ജസ്വലമായ വ്യാപാര, കാർഷിക സാധ്യതകൾ പ്രദർശിപ്പിച്ചു.
  • 2025 ഫെബ്രുവരി 1 മുതൽ 9 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ (NDWBF) 2025 നടന്നു. ഇന്ത്യാ ഗവൺമെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ബുക്ക് ട്രസ്റ്റ് (NBT), ഇന്ത്യാ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ (ITPO) സഹകരിച്ച് സംഘടിപ്പിച്ച ഈ വാർഷിക പരിപാടി, ഇന്ത്യ ഒരു റിപ്പബ്ലിക്കായി 75 വർഷം പിന്നിട്ടതിന്റെ ആഘോഷമായ "റിപ്പബ്ലിക്@75" എന്ന പ്രമേയം ആഘോഷിച്ചു.
  • ഇന്ത്യാ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ (ITPO), ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയവുമായി (MoFPI) സംയുക്തമായി 2025 മാർച്ച് 4 മുതൽ 8 വരെ ഭാരത് മണ്ഡപത്തിൽ AAHAR - ദി ഇന്റർനാഷണൽ ഫുഡ് & ഹോസ്പിറ്റാലിറ്റി ഫെയറിന്റെ 39-ാമത് പതിപ്പ് സംഘടിപ്പിച്ചു. 1,10,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള AAHAR 2025, നെറ്റ്‌വർക്കിംഗ് അവന്യൂകൾ, ഓൺലൈൻ മാച്ച്-മേക്കിംഗ്, മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത മീറ്റിംഗുകൾ, പുതിയ ഉൽപ്പന്ന ലോഞ്ചുകൾ എന്നിവയ്ക്ക് മികച്ച അവസരങ്ങൾ നൽകി. ആഭ്യന്തര ഓൺലൈൻ പങ്കാളികൾ, 22 രാജ്യങ്ങളിൽ നിന്നുള്ള വിദേശ പങ്കാളികൾ, 13 അസോസിയേഷനുകൾ എന്നിവയുൾപ്പെടെ 1700-ലധികം കമ്പനികൾ ഈ മേളയിൽ പങ്കെടുത്തു. ഇറ്റലിയും തുർക്കിയും ചേർന്നാണ് വിദേശ ദേശീയ പവലിയൻ സ്ഥാപിച്ചത്. വിദേശ സന്ദർശകരും ഇന്ത്യൻ സന്ദർശകരും ഉൾപ്പെടെ ഏകദേശം 65,000 ബിസിനസ്സ് സന്ദർശകർ മേള സന്ദർശിച്ചു.
  • വേൾഡ് എക്‌സ്‌പോ, ഒസാക്ക (ജപ്പാൻ) 2025: വേൾഡ് എക്‌സ്‌പോ അഞ്ച് വർഷത്തിലൊരിക്കൽ സംഘടിപ്പിക്കപ്പെടുന്നു. ഈ പതിപ്പ് 2025 ഏപ്രിൽ 13 മുതൽ ഒക്ടോബർ 13 വരെ ജപ്പാനിലെ ഒസാക്കയിൽ നടന്നു. മോഡുലാർ പവലിയനുള്ള എക്സ്റ്റീരിയർ ഡിസൈൻ വിഭാഗത്തിൽ ഇന്ത്യ പവലിയൻ - ഭാരത് വെങ്കല അവാർഡ് നേടി. പ്രാദേശിക സർവേകൾ പ്രകാരം ഏറ്റവും കൂടുതൽ ശുപാർശ ചെയ്യപ്പെട്ട 5 പവലിയനുകളിൽ ഒന്നായിരുന്നു ഇന്ത്യ പവലിയൻ - ഭാരത്, മൊത്തം എക്‌സ്‌പോ സന്ദർശകരുടെ ഏകദേശം 14% പ്രതിനിധീകരിക്കുന്ന 3.72 ദശലക്ഷം സന്ദർശകരുമായി മൂന്നാമത്തെ ഏറ്റവും ഉയർന്ന സന്ദർശക പങ്കാണ് ഇത് രേഖപ്പെടുത്തിയത്. പവലിയന്റെ കുറ്റമറ്റ നിർവ്വഹണം, ഉയർന്ന പ്രശസ്തി, മറ്റ് പവലിയനുകൾക്ക് മാതൃകയായി വർത്തിച്ചതിന് എക്സ്പോ അധികൃതരിൽ നിന്ന് ആറ് അഭിനന്ദന കത്തുകൾ പവലിയന് ലഭിച്ചു. വികസനത്തിനും സാംസ്കാരിക പൈതൃകത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ഒരു രാഷ്ട്രമായി ഇന്ത്യ പവലിയൻ - ഭാരത് ഇന്ത്യയെ വിജയകരമായി മുദ്രകുത്തി. എക്സ്പോയ്ക്കിടെ രാജ്യത്തിന്റെ പേര് "ഭാരതം" എന്നതിന് ആഗോളതലത്തിൽ ഗണ്യമായ അംഗീകാരവും പ്രശസ്തിയും ലഭിച്ചു. മൊത്തത്തിൽ, വേൾഡ് എക്സ്പോ ഒസാക്ക 2025 ൽ ഇന്ത്യ പവലിയൻ - ഭാരതിന്റെ പങ്കാളിത്തം വളരെ വിജയകരമായ ഒരു ശ്രമമായിരുന്നു, സംസ്കാരം, നവീകരണം, നയതന്ത്രം എന്നിവയിൽ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ വർദ്ധിപ്പിച്ചു.

ലോക വ്യാപാര സംഘടന (WTO)

  • കാർഷിക കരാർ നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതും കാർഷിക നയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കാൻ അംഗങ്ങൾക്ക് ഒരു വേദിയൊരുക്കുന്നതുമായ ഒരു സമിതിയാണ് കാർഷിക സമിതി (CoA). WTO അംഗങ്ങൾ അവരുടെ പ്രതിബദ്ധതകൾ എങ്ങനെ പാലിക്കുന്നുവെന്ന് നിരീക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉത്തരവാദിത്തം. കാർഷിക സമിതി സാധാരണയായി വർഷത്തിൽ നാല് തവണ യോഗം ചേരുന്നു. 2025, ജനീവയിൽ 4 CoA മീറ്റിംഗുകൾ നടന്നിട്ടുണ്ട്, അതിൽ ഇന്ത്യ വികസിത രാജ്യങ്ങളുടെയും യുഎസ്എ, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, പരാഗ്വേ, ഉറുഗ്വേ, തായ്‌ലൻഡ്, EU, UK, അർജന്റീന, ജപ്പാൻ, സ്വിറ്റ്‌സർലൻഡ് എന്നിവയുൾപ്പെടെയുള്ള കെയ്‌ൻസ് ഗ്രൂപ്പ് അംഗങ്ങളുടെയും കാർഷിക നയങ്ങളെക്കുറിച്ച് ആകെ 143 ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
  • WTO ചർച്ചകളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ജനീവയിലെ WTO-യിൽ സ്ഥിതിഗതികളെക്കുറിച്ചുള്ള സമഗ്രമായ അവലോകനം നടത്തുന്നതിനുമായി, WTO-യിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിന്റെ (PMI) ഒരു റിട്രീറ്റ് 2025 ഓഗസ്റ്റ് 25 മുതൽ 29 വരെ ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ സംഘടിപ്പിച്ചു. റിട്രീറ്റിനിടെ, ജനീവയിലെ പിഎംഐയിലെ ഉദ്യോഗസ്ഥർ വരാനിരിക്കുന്ന എംസി14-നുള്ള ചർച്ചകളുടെ വിവിധ മേഖലകളിലെ പുരോഗതിയെക്കുറിച്ചും അവസ്ഥയെക്കുറിച്ചും അവതരണങ്ങൾ നടത്തി. ടിഎൻഎം വിംഗിലെയും ഡിജിഎഫ്ടിയിലെയും ഉദ്യോഗസ്ഥർ, കൃഷി, കർഷകക്ഷേമ വകുപ്പ്; ഭക്ഷ്യ, പൊതുവിതരണ വകുപ്പ് (ഇന്ത്യയിലെ ഭക്ഷ്യ കോർപ്പറേഷൻ ഉൾപ്പെടെ); വിദേശകാര്യ മന്ത്രാലയം, മുൻ സെക്രട്ടറിമാർ/അംബാസഡർമാർ, വിദഗ്ധർ, വ്യവസായ അസോസിയേഷനുകൾ/എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലുകൾ, സിഡബ്ല്യുടിഒഎസ്, സിടിഐഎൽ എന്നിവയുടെ തലവന്മാർ തുടങ്ങിയവർ പ്രസക്തമായ സെഷനുകളിൽ പങ്കെടുത്തു.
  •  WTO-യിൽ ഇന്ത്യ താഴെ പറയുന്ന വിജ്ഞാപനങ്ങൾ സമർപ്പിച്ചിട്ടുണ്ട്:
  • 2023/2024വിപണന വർഷത്തിനായുള്ള ആഭ്യന്തര പിന്തുണ (DS:1) വിജ്ഞാപനം 2025 ഏപ്രിൽ 25-ന് (G/AG/N/IND/33)
  • 2025 ജൂൺ 10-ന് ഗോതമ്പ് (G/AG/N/IND/34), പഞ്ചസാര (G/AG/N/IND/35), ഉള്ളി (G/AG/N/IND/36), ബസ്മതി ഇതര അരി (G/AG/N/IND/37), പൊ‌ടി അരി (G/AG/N/IND/38) എന്നിവയുടെ കയറ്റുമതി നിയന്ത്രണ (ER:1) വിജ്ഞാപനം.
  • 2025 നവംബർ 18-ന് (G/AG/N/IND/39) വിപണന പ്രവേശന പ്രതിബദ്ധതകളെക്കുറിച്ചുള്ള വിപണി ലഭ്യത (MA:2) വിജ്ഞാപനം.
  • 2025 ഒക്ടോബർ 16-ന് മുൻ അംബാസഡർമാരും വ്യാപാര വിദഗ്ധരും ഉൾപ്പെടുന്ന വകുപ്പ്, ഡബ്ല്യുടിഒ പരിഷ്കരണത്തെക്കുറിച്ചുള്ള ഒരു വിദഗ്ദ്ധ സംഘം രൂപീകരിച്ചു, 2025 നവംബർ 7-ന് വാണിജ്യ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ആദ്യ യോഗം ചേർന്നു. ഭരണം, നീതി, ഭാവി പ്രശ്നങ്ങൾ എന്നീ മൂന്ന് സ്തംഭങ്ങളെ ചുറ്റിപ്പറ്റിയുള്ള എംസി-14-ന്റെ പ്രധാന മുൻഗണനയായി ഡബ്ല്യുടിഒ പരിഷ്കരണം ഏറ്റെടുക്കുന്നതിനാൽ, ഇന്ത്യ അതിന്റെ പരിഷ്കരണ വിവരണം മൂർച്ച കൂട്ടുകയും, പ്രതിസന്ധികൾ തിരിച്ചറിയുകയും, ഒരു യോജിച്ച തന്ത്രം രൂപപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഊന്നിപ്പറഞ്ഞു.

***

NK 


(रिलीज़ आईडी: 2202337) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Gujarati , Tamil , Kannada