ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മവാർഷികത്തിൽ ഉപരാഷ്ട്രപതി പുഷ്പാഞ്‌ജലി അർപ്പിച്ചു

प्रविष्टि तिथि: 11 DEC 2025 1:54PM by PIB Thiruvananthpuram
മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മവാർഷികദിനത്തിൽ ഇന്ന് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ, ഉപരാഷ്ട്രപതിയുടെ വസതിയിൽ അദ്ദേഹത്തിന് പുഷ്പാഞ്‌ജലി അർപ്പിച്ചു.

നിർഭയനായ ദേശീയവാദിയും സാമൂഹിക പരിഷ്കർത്താവും വിപ്ലവ കവിയുമായ ഭാരതീയാർ ദേശസ്നേഹം, സമത്വം, അന്തസ്സ് എന്നിവയെക്കുറിച്ച് തന്റെ കരുത്തുറ്റ വരികളിലൂടെ രാജ്യത്തിന്റെ മനസ്സാക്ഷിയെ ഉണർത്തിയതായി ഉപരാഷ്ട്രപതി സമൂഹമാധ്യമത്തിൽ കുറിച്ചു.സുബ്രഹ്മണ്യഭാരതിയുടെ ശക്തമായ വാക്കുകളും പുരോഗമന ആശയങ്ങളും എന്നും ദേശസ്നേഹത്തെ ജ്വലിപ്പിക്കുകയും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

SKY
*****

(रिलीज़ आईडी: 2202288) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , हिन्दी , Tamil