ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷികത്തിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ആദരാഞ്ജലികൾ അർപ്പിച്ചു

प्रविष्टि तिथि: 11 DEC 2025 1:48PM by PIB Thiruvananthpuram
ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷികദിനമായ ഇന്ന് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ അദ്ദേഹത്തിന്  ആദരാഞ്ജലികൾ  അർപ്പിച്ചു. പതിറ്റാണ്ടുകളുടെ സമർപ്പിതമായ ദേശീയ സേവനത്തിലൂടെ ഉജ്ജ്വലമായ രാഷ്ട്രീയ ജീവിതം നയിച്ച മഹാനായ രാഷ്ട്രതന്ത്രജ്ഞനാണ് ശ്രീ പ്രണബ് മുഖർജിയെന്ന് അദ്ദേഹം അനുസ്മരിച്ചു. പാർലമെന്റേറിയൻ, മന്ത്രി,  രാഷ്ട്രപതി തുടങ്ങിയ നിരവധി പദവികളിലൂടെ ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് ശ്രീ പ്രണബ് മുഖർജി വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയതായി ഉപരാഷ്ട്രപതി സമൂഹ മാധ്യമത്തിൽ കുറിച്ചു.

ശ്രീ മുഖർജിയുടെ അറിവും പൊതുജീവിതത്തോടുള്ള മാതൃകാപരമായ പ്രതിജ്ഞാബദ്ധതയും രാഷ്ട്രത്തിന് എന്നും പ്രചോദനം നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
SKY
 
****

(रिलीज़ आईडी: 2202233) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil