പ്രധാനമന്ത്രിയുടെ ഓഫീസ്
ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായ അന്റോണിയോ തയാനിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
प्रविष्टि तिथि:
10 DEC 2025 10:50PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായ അന്റോണിയോ തയാനിയുമായി കൂടിക്കാഴ്ച നടത്തി.
ഇറ്റലി-ഇന്ത്യ സംയുക്ത തന്ത്രപരമായ കർമ്മ പദ്ധതി 2025-2029 നടപ്പിലാക്കുന്നതിനായി ഇരുപക്ഷവും സ്വീകരിക്കുന്ന സജീവ നടപടികളെ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു. വ്യാപാരം, നിക്ഷേപം, ഗവേഷണം, നവീകരണം, പ്രതിരോധം, ബഹിരാകാശം, കണക്റ്റിവിറ്റി, ഭീകരവാദ വിരുദ്ധ പ്രവർത്തനം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയുൾപ്പെടെ നിരവധി മുൻഗണനാ മേഖലകൾ ചർച്ചകളിൽ ഉൾപ്പെടുത്തി.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായ അന്റോണിയോ തയാനിയെ ഇന്ന് കണ്ടതിൽ സന്തോഷം. വ്യാപാരം, നിക്ഷേപം, ഗവേഷണം, നവീകരണം, പ്രതിരോധം, ബഹിരാകാശം, കണക്റ്റിവിറ്റി, ഭീകരവാദ വിരുദ്ധ പ്രവർത്തനം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിലുടനീളമുള്ള ഇറ്റലി-ഇന്ത്യ സംയുക്ത തന്ത്രപരമായ കർമ്മ പദ്ധതി 2025-2029 നടപ്പിലാക്കുന്നതിനായി ഇരുപക്ഷവും സ്വീകരിക്കുന്ന സജീവ നടപടികളെ അഭിനന്ദിച്ചു.
ഇന്ത്യ-ഇറ്റലി സൗഹൃദം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്, ഇത് നമ്മുടെ ജനങ്ങൾക്കും ആഗോള സമൂഹത്തിനും വളരെയധികം പ്രയോജനം ചെയ്യുന്നു. @GiorgiaMeloni @Antonio_Tajani”
***
AT
(रिलीज़ आईडी: 2202026)
आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada